ചിന്തകളെ പരസ്പരം കണ്ടിരുന്നുവെങ്കിൽ. My-diary Khaleel Shamras

ശരീരങ്ങൾ പരസ്പരം കാണുന്നതിനു പകരം
മനുഷ്യർ തന്മിലുളള കൂടി ക്കാഴ്ചകളിൽ.
അവരുടെ വികാരങ്ങളേയും വിചാരങ്ങളേയും
ആയിരുന്നു പരസ്പരം കണ്ടിരുന്നതെങ്കിൽ
എന്തായിരുന്നു സ്ഥിതി.
പലരുടേയും കപട മുഖങ്ങൾ
വെളിവായേനെ.
അവർ പറയുന്നതിന്റെ
നേരെ വിപരീതമായത്
അവരിൽ  തന്നെ കണ്ടേനെ.
അത്മാർത്ഥർത്ഥതയോടെ പറഞ്ഞതു  പലതും
അങ്ങിനെ അല്ലായിരുന്നുവെന്ന്
കേട്ടവർക്ക് മനസ്സിലായേനെ.
സൃഷ്ടികളാർക്കും നിന്റെ മനസ്സിലുളളത്
കാണാൻ കഴിയില്ലെങ്കിലും
സൃഷ്ടാവായ ദൈവം കാണുന്നു വെന്ന ബോധം
നിനക്കുണ്ടാവണം.
അപ്പോഴേ നിന്റെ ചിന്തകളേയും  പ്രവർത്തികളേയും
ഒരേ ദിശയിലാക്കാൻ പറ്റുകയുളളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്