ഏറ്റവും വിലപ്പെട്ട സമ്മാനം. My diary. Khaleel Shamras

ഈ ഭൂമിയിൽ നിനക്ക് ലഭിച്ച
ഏറ്റവും പ്രിയപ്പെട്ട സമ്മാനം
എന്താണ്?
അതിനുളള ശരിയായ ഒരു ഉത്തരമാണ്
നീ ജീവിക്കുന്ന ഈ നിമിഷം.
ഇനിയും നീ മരിച്ചിട്ടില്ലാത്ത
ഈ ഒരു നിമിഷം
നിനക്ക് ലഭിച്ച നിധിയാണ്.
ഫലപ്രദമായി വിനിയോഗിക്കേണ്ട നിധി.
അടുത്ത നിമിഷം
വരുന്നതോടു കൂടി വില പുർണ്ണമായും നഷ്ടപ്പെടുന്ന ഈ നിധി
മറ്റുളളവരുടെ മനസ്സ്‌ വേദനിപ്പിക്കാനായി
സ്വയം മനസസമാധാനം നഷ്ടപ്പെടുത്താനായി,
അനാവശ്യ കാര്യങ്ങൾക്കായി
ഒക്കെ വിനിയോഗിക്കാതിരിക്കുക.
പകരം
അത് നിനക്ക് ആത്മസംതൃപ്തി നൽകിയെന്നും
മറ്റുളളവരെ വേദനിപ്പിച്ചില്ല എന്നും ഉറപ്പ് വരുത്തുക.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്