സ്വർഗത്തിലേക്കുളള നേർവഴി. my diary. Khaleel Shamras.

എന്റെ വിശ്വാസം
തെറ്റാണ് എന്ന്  ആരും വിശ്വസിക്കുന്നില്ല.
ഏറ്റവും വലിയ ശരി എന്റെ വിശ്വാസമാണ്
എന്ന ധാരണയിലാണ് എല്ലാവരും.
അപ്പോൾ ഈ ശരികൾ എന്ന്
അവകാശപ്പെടുന്നവയിൽ
ശരിയായത് തിരഞ്ഞെടുക്കുക
എന്ന വലിയ ബാധ്യതയാണ് നിനക്ക് മുന്നിലുളളത്.
ആദ്യം വേണ്ടത്
സ്വതന്ത്രമായി ചിന്തിക്കാനുളള
നല്ലൊരു മനസ്സാണ്.
അറിവ് നേടുക എന്നത്
ദൈവപ്രീതി നേടാനുളള
ഏറ്റവും വലിയ കർമ്മമാണ്
എന്ന വിശ്വാസം നിന്നിലുണ്ടാവണം.
നിന്റെ മനസ്സിന്റെ സ്വതന്ത്രമായ ചിന്താശേഷി
 മറ്റേതെങ്കിലും വ്യക്തിയുടേയോ
പ്രസ്ഥാനത്തിന്റേയോ അടിമയല്ല.
നിന്റെ സമയം എങ്ങിനെ വിനിയോഗിക്കപ്പെടുന്നു
എന്ന് നോക്കി ആരും നോക്കു കുത്തിയായി നിൽക്കുന്നില്ല.
നിന്റെ അറിവും
അതുമൂലം സമയം  വിനിയോഗിക്കപ്പെുന്നതും
 സംതൃപ്തനാക്കേണ്ടത് നിന്നെ മാത്രമാണ്.
അതിലുടെ സത്യം തിരിച്ചറിയേണ്ടതും
നിന്റെ ബാധ്യതയാണ്.
സത്യം നേർവഴിയാണ്.
സ്വർഗത്തിലേക്കുളള നേർവഴി.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്