ചലനമറ്റു കിടക്കുന്ന ആ മനുഷ്യൻ.my diary. Khaleel Shamras (Inspired from 7 Habits)

ചലനമറ്റു കിടക്കുന്ന ഒരു ശരീരം
വെളള വസ്ത്രത്തിൽ പുതഞ്,
 കുറച്ച് പേർ സാക്ഷികളായി
കഴിച്ചു മൂടാൻ
അല്ലെങ്കിൽ
എരിയിച്ചു കളയാൻ
കൊണ്ടു പോവുന്ന ഒരു മനുഷ്യനെ നീ കാണുക.
ആ ദിവസം ഈ ഭൂമിയിൽ
കുറച്ചു പേരെങ്കിലും
ആ മനുഷ്യനെ കുറിച്ച് ചർച്ച ചെയ്യും.
അയാൾ മറ്റുളളവരോട് എങ്ങിനെ
പെരുമാറി ചെന്നത്
അവർ വിലയിരുത്തും.
അതിനനുസരിച്ച്
സമൂഹം അദ്ദേഹത്തിന്റെ സാമൂഹ്യ ജീവതത്തിന്
മാർക്കിടും.
അയാളുടെ സന്തതികൾ
അയാൾ എത്തരത്തിലുളള
പിതാവായിരുന്നുവെന്നും
 എത്തരത്തിലുളള ഭർത്താവായിരുന്നു
വെന്ന് ഭാര്യയും
എത്തരത്തിലുളള സന്തതിയായിരുന്നുവെന്ന്
രക്ഷിതാക്കളും വിലയിരുത്തും
അങ്ങിനെ പലരും ചർച്ച ചെയ്യുന്ന
ചലനമറ്റു കിടക്കുന്ന ആ മനുഷ്യൻ
മറ്റാരുമല്ല നീ തന്നെയാണ്.
ആ ഒരു ദിനത്തിലേക്ക്
അതി വേഗത്തിൽ ചലിച്ചു  കൊണ്ടിരിക്കുന്ന
മനുഷ്യൻ നീ തന്നെയാണ്.
ആ ദിവസത്തിലെ ചർച്ച നല്ലതാക്കാനും
ആ ദിവസത്തിനപ്പുറത്തെ
എനിയും  അക്ഞാതമായ ലോകത്ത്
വിജയം കൈവരിക്കാനും
ഈ ജീവിക്കുന്ന നിമിഷങ്ങളിൽ
നല്ലവനായി ജീ വിക്കുക.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്