ആത്മഹത്യാ ശ്രമത്തെ കുറിച്ച് പിന്നീട് ഓർത്താൽ.my diary. Dr Khaleelshamras. From the experience of one of my patient

പ്രതിസന്ധികൾ ജീവിതത്തിന്റെ  ഭാഗമാണ്.
അത് മറികടക്കാനുളള ശ്രമത്തിന്റെ പേരാണ് ജീവിതം.
ഓരോ  ചുവടുവെപ്പിലും
നിനക്ക് ശക്തി തരുന്ന
ഊർജ്ജമാണ് ദൈവ വിശ്വാസം.
മുന്നോട്ട് മുന്നോട്ട്   മാത്രം കുതിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ
നീ  സ്വയം മായ്ക്കാതെ തന്നെ
നിന്നെ അലട്ടുന്ന ഓരോ പ്രശ്നവും മാഞ്ഞു പോവും.
ഇത്തരം പ്രശ്നങ്ങൾ തങ്ങളുടെ  കുടെപ്പിറപ്പാവുമോ
എന്ന ബീധിയാണ് മനുഷ്യരെ
ജീവിതത്തിൽ നിന്നും തോറ്റാടി
ആത്മഹത്യയും മറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഒരാത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപെട്ട ഒരാൾക്ക് 
പിന്നീടൊരിക്കൽ അതിനെ  കുറിച്ച് ചിന്തിച്ചാൽ
ചിരിയാവും വരിക.
നൈമിഷകമായ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം.
മാഞ്ഞു പോവുന്ന ഈ നിമിഷത്തിൽനിന്നും
അടുത്ത ഒരു നിമിഷത്തിൽ എന്തായാലും  മാഞ്ഞു പോവേണ്ട ഈ ചിന്തയെ
ഇപ്പോഴേ മാച്ചുകളയണം.
ക്ഷമയുടേയും ശുഭാപ്തി വിശ്വാസത്തന്റേയും
ചങ്ങലകൊണ്ട് കെട്ടിയിടണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്