കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

കൗണ്ട്  കുറഞ്ഞാൽ...........
medical article from
Dr. Khaleelshamras. MD
   
       ഡെങ്കിപനി വ്യാപകമായ ഈ ഒരു കാലയളവിൽ നാം ഏറ്റവും കൂടുതൽ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്യമാണ് കൗണ്ട്  കുറയൽ. അതുകൊണ്ട് തന്നെ ഇതിനെ കറിച്ചുളള ഒരറിവ് അനിവാര്യമാണെന്ന് തോണുന്നു.
    4000 ത്തോളം വ്യത്യസ്ഥ ഘടകങ്ങൾ അടങ്ങിയതാണ് രക്തം അതിലേറ്റവും
പ്രധാനപ്പെട്ടവയാണ് ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, രക്തം കട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട പ്ലേറ്റ്ലറ്റ് ,രകതത്തിലെ   ദ്റാവകമായ പ്ലാസ്മ. ഇതിൽ  ഓരോ ഘടകത്തിന്റേയും അളവിൽ പല പല  രോഗങ്ങളാലും അല്ലാതെയും ഏറ്റക്കുറച്ചിൽ വരാവുന്നതാണ് .അതിൽ  രക്തം കട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട പ്ളേറ്റ് ലെറ്റിന്റെ അളവ് കുറയുന്നതിനെയാണ് കൗണ്ട് കുറയുക എന്ന് വിശേഷിപ്പിക്കുന്നത്.
ത്രോംബോസൈറ്റോപീനിയ എന്നാണ് ഇത് അറിയപ്പെടുന്നത്.
    കാരണങ്ങൾ
   നോർമൽ ആയി   ഒരു മൈക്റോ ലിറ്റർ ഒഴുകുന്ന രക്തത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരം തൊട്ട് നാല് ലക്ഷത്തി അമ്പതിനായിരം വരെ പ്ലേറ്റ്ലെറ്റ് അല്ലെങ്കിൽ ത്രോംബോസൈറ്റ്സ് കാണപ്പെടുന്നു.പരമാവധി പത്ത് ദിവസമാണ് ഒരു പ്ലേറ്റ്ലെറ്റിന്റെ ആയുസ്സ്.അതുകൊണ്ട് തന്നെ മജ്ജയിൽ തുടർച്ചയായി   പ്ളേറ്റ് ലെറ്റ് ഉൽപ്പാദിച്ച് രക്തത്തിലേക്ക് വിടുന്നു.
   ത്രോംബോസൈറ്റോപീനിയ പാരമ്പര്യമായിട്ടോ ,ചില അവസ്ഥകൾ മൂലമാ ,മരുന്നുകൾ കാരണമായിട്ടോ ഒക്കെ വരാവുന്നതാണ്.
  കാരണം എന്തായാലും ഈ അളവ് കുറയുന്നത്  മുന്നിൽ ഏതെങ്കിലും ഒരു മ  പ്രക്രിയയിലൂടെ ആണ്.
    ഒന്നാമത്തേത്  പ്ലീഹ എന്ന വയറ്റിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്ന,  രക്തം ഉൽപ്പാദിപ്പിക്കാനും പുറം തളളാനും സഹായിക്കുന്ന അവയവത്തിൽ  പ്ലേറ്ലെറ്റ് കുടുങ്ങി പോവുന്നതിലുടെ സംഭവിക്കുന്നതാണ്.
  രണ്ടാമത്തെ അവസ്ഥ  പ്ലേറ്റ്ലെറ്റിന്റെ ഉൽപ്പാദനം തന്നെ കുറയുന്നതിലുടെ സംഭവിക്കുന്നതാണ്. ചിലതരം അനീമിയ (രക്തക്കുറവ് ) ലുക്കീമിയ ( രക്തത്തിലെ ക്യാൻസർ )  വൈറൽ രോഗങ്ങൾ ( ഡെങ്കിപനി, HIV,മഞപ്പിത്തം)
   മൂനാമത്തെ അവസ്ഥ പ്ലേറ്റ്ലെറ്റ് നശിച്ചു പോവുന്നതിലൂടെ സംഭവിക്കുന്നതാണ്.
പ്രസവത്തിൽ ഇത്തരം ഒരവസ്ഥ കണ്ടുവരാറുണ്ട്.കൂട്ടി ജനിക്കുന്നതിലുടെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വരും. ഇമ്യൂൺ ത്രോംബോസൈറ്റോപീനിയ എന്ന  ശരീരം തന്നെ ശരീരത്തിലെ കോശങ്ങൾക്കെതിരെ പ്രതികരിക്കുന്ന (ഓട്ടോ ഇമ്യൂൺ) രോഗങ്ങൾ മൂലവും ഈ ഒരവസ്ഥ വരാവുന്നതാണ്. രക്തത്തിൽ രോഗാണുക്കൾ ( ബാക്ടീരിയ) പെരുകുമ്പോൾ , പിന്നെ ത്രോം ബോട്ടിക്ക് ത്രോംബോസൈറ്റോപീനിക്ക് പുരപ്പുറഎന്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചു രക്തം കട്ട പിടിച്ച ത് കാണപ്പെടുന്ന രോഗം കാരണവും ഇങ്ങിനെ വരാവുന്നതാണ്.ഹീമോ ലൈറ്റിക്ക് യുറീമിക്ക്  സിം ടോം എന്ന പ്ലേറ്റ്ലെറ്റ്  വളരെ പെട്ടെന്ന്   കുറഞ്ഞു പോവുകയും കിഡ്നിയുടെ പ്രവർത്തനം നിലച്ചു പോവുകയും ചെയ്യുന്ന  രോഗം കാരണവും ഇത് സംഭവിക്കാവുന്നതാണ്. ചില മരുന്നുകൾ കാരണവും ഇത്  വരാവുന്നതാണ്. ഹെപ്പാരിൻ, മലേറിയക്ക് നൽകുന്ന ക്വിനീൻ, സൾഫ അടങ്ങിയ ആന്റി ബയോട്ടിക്കുകൾ, ചില അപസ്മാര മരുന്നുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്.
ലക്ഷണങ്ങൾ
 
 രക്തസ്രാവം ആണ് കൗണ്ട്  കുറയുന്നതിലുടെ പ്രധാനമായും സംഭവിക്കുന്നത്. ശരീരത്തിന്റെ ഉളളിലെ ആന്തരിക   രക്തസ്രാവമായിട്ടോ ശരീരത്തിനു പുറത്തെ ഭാഹ്യ രക്തസ്രാവമായിട്ടോ ഇത് സംഭവിക്കാവുന്നതാണ്.കൗണ്ടിന്റെ ചെറിയ ചെറിയ കുറച്ചിലുകൾ ഒരു ലക്ഷണവും ഉണ്ടാക്കാറില്ല.
  കൗണ്ട്  പറ്റെ  കുറഞ്ഞു പോയാൽ ശരീരത്തിൽ മൊത്തത്തിൽ രക്തസ്രാവം ഉണ്ടാ വാവുന്നതാണ് അതൊരു അത്യാഹിത  സാഹചര്യമാണ്. 
 രക്തം വാർന്നതിന്റെ ചെറിയ    ചെറിയ ചുവന്ന പാടുകൾ,
 ചെറിയ ചെറിയ മുറികളിൽ നിന്ന് പോലും വരുന്ന വലിയ രക്ത പ്രവാഹങ്ങൾ,
വായയിൽ നിന്നും മുക്കിൽ നിന്നും രക്തം വരിക ( പല്ല് തേക്കുമ്പോഴും മുക്ക് ചീറ്റുമ്പോഴും മറ്റും)  
സ്ത്രീകൾക്ക് ആർത്തവ രക്തം കുടുതൽ ആയി പോവാവുന്നതാണ്,
 വയറ്റിലേയും മസ്തിഷ്കത്തിലേയും  ആന്തരിക രക്തസ്രാവം  അപകടകരമാണ്.
 മൂത്രത്തിലും മലത്തിലും രക്തം കാണാവുന്നതാണ്.
ക്ഷീണം , പ്ലീഹ വലുതാവുക, മഞപ്പിത്തം
തുടങ്ങിയവയും ത്രോംബോസൈറ്റോപീനിയ മൂലം കാണപ്പെടുന്നു.
    ഒരു മൈക്രോ ലിറ്റർ രക്തത്തിൽ eപ്ലറ്റ് ലെറ്റിന്റെ അളവ് പതിനായിരത്തിലും താഴെ വരുമ്പോൾ ആണ് അപകടകരമായ അവസ്ഥ കണ്ടു വരുന്നത്.
  രക്തം ടെസ്റ്റ് ചെയ്ത് അളവ്  അറിയുന്നു.പിന്നെ ചില ഫിസിക്കൽ ടെസ്റ്റുകളുO
നടത്തുന്നു.
ചികിൽസ
 രോഗത്തിന്റെ  അവസ്ഥകൾക്കും കാരണങ്ങൾക്കും അനുസരിച്ചാണ്‌ ചികിൽസ നൽകുന്നത്. കൗണ്ട് അതിനായിരത്തിലും താഴെ വരുമ്പോഴേ രക്തം കയറാറുളളു. പതിനായിരത്തിലും താഴെ വരുമ്പോൾ പ്ലേറ്റ് ലറ്റ് കയറ്റും.  eപ്ലറ്റ് ലെറ്റിന്റെ അളവ് ഇടക്കിടെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.
   മുറി വരാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആൽക്കഹോൾ ഉപയോഗം ഒഴിവാക്കുക, അൽക്കഹോൾ eപ്ലറ്റ് ലെറ്റ് ഉൽപ്പാദനം കുറക്കും.
  കൗണ്ട് കൂട്ടാൻ ചില ഭക്ഷണക്രമങ്ങൾ.

  പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
    ബീറ്റ്റൂട്ട് ജൂസ് കാരറ്റ് ജ്യൂസിൽ ചേർത്ത് കഴിക്കുക.
 തക്കാളി ജ്യൂസ്
  പപ്പായ ധാരാളം കഴിക്കുക. പപ്പായ ഇല കൊണ്ടുളള ജ്യൂസ് കഴിക്കുക. 
  നെല്ലിക്ക ധാരാളം കഴിക്കുക.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യങ്ങളും മറ്റും കഴിക്കുക.


   

Popular posts from this blog

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്