സൂക്ഷിച്ചോ വീട്ടിൽ ! കരിങ്കട്ടക്കും ജീവൻ രക്ഷിക്കാനാവും. medical article from Dr. Khaleel Shamras. Read in my blog.

സൂക്ഷിച്ചോ വീട്ടിൽ !
കരിങ്കട്ടക്കും ജീവൻ രക്ഷിക്കാനാവും.
medical article from Dr. Khaleel Shamras.

     
മുത്തച്ചൻ വർഷങ്ങളായി  ഹൃദയരോഗിയാണ്. വർഷങ്ങളായി ആസ്പിരിൻ ഗുളിക കഴിച്ചു കൊണ്ടിരിക്കയാണ്.ഒരു കുപ്പിയിൽ ഒരു മാസത്തേക്ക് വേണ്ട ആസ്പിരിൻ ഗുളികകൾ മൊത്തത്തിൽ ഉണ്ട്. സാധാരണയായി അലമാറയിൽ ആണ് ആ ഗുളികക്കുപ്പി സൂക്ഷിച്ചു വെക്കാർ. പക്ഷെ അന്ന് അപ്പച്ചൻ മറന്നു. അമ്മച്ചി ഓർമിപ്പിച്ചതുമില്ല.ഗുളികക്കുപ്പി അതാ ബെഡിൽ തന്നെ കിടക്കുന്നു. മൂന് വയസ്സായ പേരക്കു ട്ടിയുടെ  ദൃഷ്ടിയിൽ ഇത് പതിഞ്ഞു. പുളളിക്കാരൻ നോക്കി നിന്നില്ല. കുപ്പിയിലുളള ആസ്പിരിൻ ഗുളികകൾ എല്ലാം അകത്താക്കി. കുട്ടി ചർദ്ദി തുടങ്ങി.അമ്മ ഓടിയെത്തി ചർദ്ദിക്കുന്ന കുട്ടിയേയും കാലിയായ ആസ്പിരിൻ കുപ്പിയും കണ്ടു. അമ്മക്ക് കാര്യം പിടികിട്ടി. അങ്ങ് ദൂരെയാണ് ആശുപത്രി. കൊണ്ടു പോവാൻ വാഹനവുമില്ല.  അമ്മ ഉറക്കെ അയൽപക്കത്തേക്ക് വിളിച്ചു. അയൽപക്കത്തെ ചേച്ചിയും ഭർത്താവും ഓടിയെത്തി.കയ്യിൽ  കുറച്ച് കരിങ്കട്ടകളും ഉണ്ടായിരുന്നു. അയാൾ അത് ഇടിച്ച് പൊടിച്ചു വെളളത്തിൽ കലക്കി കുട്ടിയെ കൊണ്ട് കുടിപ്പിച്ചു.പിന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഡോക്ടർ വയർ മോറാൻ തുടങ്ങി.

കരിങ്കട്ട അല്ലെങ്കിൽ ചാർക്കോൾ കൊടുത്തതിന് അവരെ അഭിനനന്ദിച്ചു.കാരണം കുട്ടിയുടെ ശരീരത്തിൽ എത്തിയ  ആസ്പിരിനിനെ വലിച്ചെടുത്ത് ചാർക്കോൾ  എന്ന കരിങ്കട്ട

കട്ടിയുടെ ജീവൻ രക്ഷപ്പെടാൻ ഒരു കാരണമായിരിക്കുന്നു.
ഇതു പോലെ എല്ലാവരും വീട്ടിൽ  ആക്റ്റിവേറ്റഡ് ചാർക്കോൾ എന്ന കരിങ്കട്ട സൂക്ഷിക്കണം. ഇതുപോലുളള  വിഷബാധകളിൽ ഇവയുടെ സഹായം വലുതാണ്.
   
 മരം കത്തിച്ചാൽ ഉണ്ടാവുന്ന കരിങ്കട്ടയാണ് ചാർക്കോൾ. ഒരു ചെറിയ കഷണത്തിനുപോലും ചില വിഷവസ്തുക്കൾ (  ചില മരുന്നുകളുടെ ഓവർ ഡോഡിലും.) ശരീരത്തിലേക്ക് കലരുന്നത് തടയാൻ കഴിയും .കൂടുതൽ കഷണങ്ങൾ നൽകുന്നതിലുടെ വിഷവസ്തുക്കളെ പുറം തളളുന്നതിനും സഹായിക്കുന്നു. വാൻ ഡെർ വാൾസ് ശക്തി (തൻമാത്രകൾക്കിടയിലെ ശക്തി കുറഞ്ഞ   ) വയറിലുടെ ചാർക്കോൾ എന്ന മരക്കരി അല്ലെങ്കിൽ കരിങ്കട്ട സഞ്ചരിക്കുമ്പോൾ  അതിന്റെ പ്രതലത്തിലേക്ക് വയറ്റിലൂടെ സഞ്ചരിക്കുന്ന തൻമാത്രകൾ ആകർഷിക്കപ്പെടുന്നു.അതു കൊണ്ട് അവ വയറിൽ നിന്നും രക്‌തത്തിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടുന്നു.

  ചില വിഷവസ്തുക്കളെ പുറം തളളാനും ചാർക്കോൾ സഹായിക്കുന്നു.
 ദ്റിതിയിൽ കൊടുക്കുന്നതിനിടയിൽ ശ്വാസകോശത്തിലേക്ക്  തരുപ്പിൽ പോവുന്നില്ല എന്ന് ഉറപ്പ് വരുത്തുക. കാരണം ശ്വാസതടസ്സത്തിനും പ്ന്യൂ മോണിയയും ഇതു വഴി ഉണ്ടായേക്കാം. കറുത്ത സ്റ്റൂളും ചർദ്ദിയും  പ്രധാന പാർശ്വഫലങ്ങൾ ആണ്. അബോധാവസ്ഥയിലോ അർധ അബോധാവസ്തയിൽ ഉളളവരിലോ ചാർക്കോൾ ഉപഗോഗിക്കരുത്. കൂടുതൽ ചർദ്ദിയുളളവരിൽ  സൂക്ഷിച്ചു നൽകുക. കാരണം തരുപ്പിൽ പോവാൻ സാധ്യതയുണ്ട്.വയറുസ്തംഭനം ഉളളവരിൽ ആ ഒരു അവസ്ഥ വഷളാവാൻ  സാധ്യതയുണ്ട്.
  50 ഗ്രാം 'ചാർക്കോൾ 250. മില്ലി വെളളത്തിൽ കലക്കി ഉപയോഗിക്കാവുന്നതാണ്. വേദന സംഹാരികൾ,  ആസ്പിരിൻ, ഉറക്കഗുളികൾ തുടങ്ങിയവ ഉപയോഗിച്ച വരെ രക്ഷിക്കാർ ഈ കരിങ്കട്ട  വളരെ ഉപകാരിക്കും.


     

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്