കരിമ്പനി. എങ്ങിനെ വരുന്നു? എന്തു ചെയ്യാം. Dr ഖലീൽ ശഠറാസ്.

 കരിമ്പനി.
എങ്ങിനെ വരുന്നു?        എന്തു ചെയ്യാം.

Dr ഖലീൽ  ശഠറാസ്.
   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുമ്പേ പരിചിത മാണെങ്കിലും വൃത്തിയിലും ° വെടിപ്പിലും ലോകത്ത് തന്നെ പേരു കേട്ട കേരളത്തിൽ ഈ ഒരു പേർ കേൾക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തായാലും  മലയാളികൾ കരിമ്പനിയുണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷത്തിലാണ് ഇപ്പോൾ. പണ്ട് കേട്ടു കേൾവി പോലും ഇല്ലാതിരുന്ന ചിക്കൻ ഗുനിയയും  ഡെങ്കിപനിയും സംസ്ഥാനത്തിന്റെ ആരോഗ്യ മേഘലയെ തന്നെ തകിടം മറിച്ചത് ഈ  അടുത്ത കാലത്ത് തന്നെ നാം കണ്ടതാണ്. പാരസൈറ്റുകൾ പരത്തുന്ന രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് കാരണമായി കാണുന്നത്  ലെയിഷ്മാനിയോസിസ് എന്നും കാലാ  അസർ എന്നുമൊക്കെ അറിയപ്പെടുന്ന കരിമ്പനിയാണ്. ദരിദ്ര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്.
 
   സാന്റ്  ഫ്ളെ എന്ന മണലീച്ച യാണ് ഈ രോഗം മനുഷ്യരിലേക്ക് പരത്തുന്നത്. ഈ രോഗാണുവുളള ഈച്ചയുടെ കടിയേറ്റ് 45 ദിവസത്തോളം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ മനുഷ്യരിൽ കണ്ടു തുടങ്ങുന്നത്. പല രീതിയിലായി ഈ രോഗം മനുഷ്യരിൽ കാണുന്നു.അതിൽ  പ്രധാനപ്പെട്ടവ തൊലിയെ ബാധിക്കുന്ന കുട്ടാനിയസ് ലെയിശ്മാനിയോസിസും വയറ്റിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന വിസറൽ ലെയിശ്മാനിയോസിസും  പിന്നെ  മൂക്കോസയെ ബാധിക്കുന്ന മുക്കസ് ലെയിശ്മാനിയോസിസും ആണ്.
  വൃത്തിയില്ലാത്ത അന്തരീക്ഷമാണ് കരിമ്പനി വ്യാപിക്കാൻ  പ്രധാന കാരണം.കരിമ്പനി 90 ശതമാനാവും ഇന്ത്യ, ബംഗ്ലാദേശ്. നേപ്പാൾ. ബ്രസീൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലാണ് കാണുന്നത്.
 
സാന്റ്ഫ്ളെ എന്ന ഈ ഈച്ച വലിപ്പത്തിൽ സാധാരണ കാണുന്ന കൊതുകിനേക്കാൾ മുന്നിലൊന്ന്  വലിപ്പമേയുളളു. അതു കൊണ്ട് ഈ ഈച്ചയുടെ  കടി ശ്രദ്ധിക്കപ്പെടാതെ പോവുന്നു. പലപ്പോഴും ഇതിന്റെ കടിയേറ്റാൽ വേദന അനുഭപ്പെടാറില്ല.പ്രഭാതത്തിലും  വൈകുന്നേരങ്ങളിലുമാണ് ഈ ഈച്ചകൾ സജീവമാവുക. ദിവസത്തിലെ ചുടു പിടിച്ച  സമയങ്ങളിൽ അവ നിർജീവമാണ്. മണലുകളിലും ഭിത്തികളിലെ വിളളലുകളിലുമാണ്  മുലീച്ചകൾ മുട്ടയിടുന്നത്.
   രോഗ ലക്ഷണങ്ങൾ.
ഓരോ വിഭാഗത്തിനും  പ്രത്യേകം പ്രത്യേകം ലക്ഷണങ്ങൾ ആണ് കാണപ്പെടുന്നത്.

   തൊലിയിൽ  പ്രത്യേക വൃണങ്ങൾ  പ്രത്യക്ഷ പ്പെടുന്നത് കൊണ്ടാണ് ആദ്യ വിഭാഗത്തിൽ പ്പെട്ട ലെയിശ്മാനിയോസിസിന് കൂട്ടാനായസ്  എന്ന പേർ വന്നത്.അത് പിന്നെ വളർന്ന് വലുതായി  പുണ്ണായി മാറുന്നു.പുണ്ണായി മാറുന്നതോടെ വേദന കരയുമെങ്കിലും ആ ഒരവസ്ഥയിൽ വർഷങ്ങളോളം ശരീരത്തിൽ തുടരും.

കൂടുതൽ അപകടകരമായ രോഗാവസ്ഥയാണ് വിസറൽ ലെയിശ്മാനിയോസിസ്.പനി, ഷീണം, തളർച്ച, അതക്കുറവ്, വയറ് വീർത്ത് വീർത്ത് വലുതാവുക. ഈ ഒരു അവസ്ഥയിലെ ഏറ്റവും വലിയ പ്രശ്നമായ കരളിന്റേയും പ്ലീഹയുടേയും വീക്കമാണ് വയറിനെ വലുതാക്കുന്നത്.ഈ ഒരു രോഗത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയെയാണ് കാലാ (കറുപ്പ്) അസർ (പനി) എന്ന് അറിയപ്പെടുന്നത്.തൊലിയെ കറുപ്പിക്കുക എന്ന അവസ്ഥ അപുർവ്വമായിട്ടാണ് കാണുന്നതെങ്കിലും ഈ ഒരു പേരിൽ തന്നെയാണ് ഈ മാരകമായ രേഗാവസ്ഥ ഇന്നും അറിയപ്പെടുന്നത്. കാലാ അസർ എന്ന് വിളിക്കുന്ന കരിമ്പനി മാറിയ ശേഷവും തൊലിയിലെ ലെയിശ്മാനിയോസിസ് വർഷങ്ങളോളം ബാക്കിയാവും. മുക്കോസൽലെയിശ്മാനിയോസിസിന്റെ ലക്ഷണങ്ങൾ കൂടുതലും മുക്കിലെ രക്തം തുമമലും മറ്റും ആയിട്ടാണ് കാണുന്നത്.
   രോഗനിർണ്ണയത്തിനായി കൾച്ചറുകളും മൈക്റോസ്കോപ്പിയും  ബയോപ്സിയും മറ്റും നിലവിലുണ്ട്. സ്കിൻ ടെസ്റ്റ് ആന്റി ബോഡി ടെസ്റ്റ് തുടങ്ങിയവയും രേഗ നിർണയത്തിനായി സഹായകരമാണ്. ചിലരിൽ എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയും വരാറുണ്ട്.
 ചികിൽസയും പ്രതിരോധവും.
 ചികിത്സക്കായി പലതരം മരുന്നുകൾ നിലവിലുണ്ട്. പെന്റാവാലന്റ് ആന്റി മോണി, ആമ്ഫോടെറിസിൻ ബി,  പെന്റാമിഡിൻ ഇസതിയാണേറ്റ് തുടങ്ങിയ ഇഞ്ചെക്ഷനുകളും ഫ്ളു കൊണസോൾ, ഇറ്റ്റാകൊണ സോൾ,
കീറ്റകൊണസോൾ തുടങ്ങിയ ഗുളികകളും ഡോക്ടറുടെ നിർദ്ദേശ തീരുമാനപ്രകാരം നൽകപ്പെടുന്നു.മരുന്നുകളെ  പ്രതിരോധിക്കാനുളള രോ ണുക്കളുടെ  പ്രവണത വല്ലാതെ കാണപ്പെടുന്നു. അത്തരം സാഹചര്യത്തിൽ മിൽറ്റി ഫോസിൻ എന്ന മരുന്ന് ഉപയോഗിക്കുന്നു.
ചികിൽസിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്നതാണ്.
   രോഗം പ്രതിരോധിക്കാൻ പര്യാപ്തമായ  വാക്സിനുകൾ നിലവിലില്ല. അന്തരീക്ഷം  വൃത്തിയാക്കി സൂക്ഷിക്കുക. കിടപ്പറയിൽ  കൊതുക് വല ഉപയോഗിക്കുക,  കീടാണുക്കളെ തടയുന്ന  ക്രീമുകൾ, ശരീരം   കൂടുതൽ മറയുന്ന വസ്ത്രങ്ങൾ ധരിക്കുക , ഈച്ചയുടെ കടിയേൽക്കാതെ നോക്കുക .
   
  -

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്