ഇതാ എത്തിയിരിക്കുന്നു തടി കുറക്കാൻ ഒരു ബലൂൺ. Dr .ഖലീൽശംറാസ് .MD. PGDHSc(Prev Cardio

ഇതാ എത്തിയിരിക്കുന്നു

തടി  കുറക്കാൻ ഒരു ബലൂൺ.

Dr .ഖലീൽശംറാസ് .MD. PGDHSc(Prev Cardio )

   
  തടി കുറക്കാൻ ഓപ്പറേഷനും മറ്റും പേടിച്ച് പിന്തിരിയുന്നവർക്ക് ആശ്വാസമായി ഇതാ വയറ്റിലെ ബലൂൺ  ഡിവൈസ്. FDA  ( ഭക്ഷണ , മരുന്നു  വസ്തുക്കൾക്ക് അംഗീകാരം നൽകുന്ന ഏജൻസി) ഈ  അടുത്ത ദിവസത്തിൽ (28.O7.15 ) ഈ ഒരു ഡിവൈസിന് അംഗീകാരം നൽകിയതോടു കൂടി ഇതിന്റെ സാധ്യതകൾ ജനങ്ങളിലേക്ക് എത്തുകയാണ്.   
   രോഗിയുടെ വായയിലുടെ  എൻഡോസ്കോപ്പി വഴി വയറ്റിലേക്ക് ഈ വികസി പ്പിക്കാവുന്ന രണ്ട് ബലൂണുകൾ അടങ്ങിയ ഉപകരണം കടത്തിവിടുന്നു. അതിനു ശേഷം അണുവിമുക്തമാക്കിയ  ദ്റാവകം അതിലേക്ക് കടത്തിവിട്ട് ബലൂണുകളെ വീർപ്പിക്കുന്നു. ആ ബലൂൺ വയറ്റിൽ വീർത്ത് വയറിലെ മുഖ്യ ഭാഗവും കീഴടക്കുമ്പോൾ രോഗിയിൽ വയർ നിറഞ്ഞു കവിഞ്ഞ  പ്രതീതി യുണ്ടാക്കുന്നു. അത് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയുന്നു.
 
ഒരു ഉപകരണം ആറ് മാസത്തോളം ഉപയോഗിക്കാവുന്നതാണ്.ഈ ഒരു ഡിവൈസ് വയറ്റിൽ ഘടിപ്പിക്കാൻ അര മണിക്കൂറിലും  കുറഞ സമയമേ ആവശ്യമുളളു.
 അമേരിക്കയിൽ   അമിത തടിയുമായി ബന്ധപ്പെട്ട ആരോഗ്യ  പ്രശ്നങ്ങൾ (  പ്രമേഹം, അമിത കൊഴുപ്പ്, രക്തസമ്മർദ്ദം) ഉള്ള 22 നും 60 ഇടയിൽ   പ്രായമുള്ള 162 പേരിൽ നേടിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അവരിൽ ശരാശരി 14.3 പൗണ്ട് തൂക്കം  കുറഞ്ഞതായി കാണപ്പെട്ടു. ഈ ഡിവൈസ് 6 മാസത്തിനു ശേഷം  നീക്കം ചെയ്തു കഴിഞിട്ടും  10 ഓളം പൗണ്ട് കുറവ് നിലനിർത്താനും കഴിഞ്ഞു.
  ഏതായാലും അമിതവണ്ണം ആരോഗ്യ പ്രശ്നങ്ങൾ നൃഷ്ടിക്കുന്ന ഒരു പാട് വ്യക്തികൾക്ക് ഉപകാരപ്രദമാവും  ഈ ഡിവൈസ് എന്ന് ഉറപ്പ്.
   റീഷെയ്പ്പ് ഡുഅൽ ബലൂൺ ഡിവൈസ് എന്നാണ് ഈ ഉപകരണം മാർക്കറ്റിൽ അറിയപ്പെടുന്നത്

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്