ലിങ്കിൽ നിന്ന് ലിങ്കിലേക്ക് പോവും മുമ്പേ my diary. Khaleelshamras

ഒരു ലിങ്കിൽ നിന്നും മറ്റൊരു ലിങ്കിലേക്ക്.
പലതരം  വെബ് സൈറ്റുകളിലേക്ക്.
അതിനിടയിൽ നിനക്കു ലഭിച്ച ലൈക്കുകളെ കുറിച്ചുളള
അവലോകനങ്ങൾ.
പല തരം കമന്റുകൾ.
അതിനനുസരിച്ച് മാറിമറിയുന്ന
നിന്റെ ചിന്തകൾ.
മനസ്സിൽ പിരിമുറക്കങ്ങൾ.
കണ്ണിനു സ്ട്രെയിൻ.
ഉറക്ക കുറവ്.
കുത്തിയിരുന്നതിന്റെ ഫലമായി
 പൊണ്ണത്തടി,
വ്യായമത്തിന്റെ  കുറവ്.
അവസാനം കമ്പ്യൂട്ടറോ മൊബൈലോ
എന്തുമാവട്ടെ
ഓഫ് ചെയ്ത്
നിനക്കതിൽ നിന്നും ലഭിച്ച മിച്ചങ്ങളെ കുറിച്ച്
വിലയിരുത്തിയാൽ
 നഷ്ടങ്ങൾ  മാത്രം.
ആരോഗ്യം നഷ്ടം,
മനസ്സമാധാനം നഷ്ടം,
സമയം  നഷ്ടം
അവസാനം ജീവിതവും നഷ്ടം.
സമയപരിധി   നിശ്ചയിച്ച്,
കത്തിയിരുന്ന് ഉപയോഗിക്കാതെ
നല്ലതിനു മാത്രം ഇന്റെർനെറ്റ് വിനിയോഗിച്ച്
ഈ സമയം ലാഭകരമാക്കുക.
ഒരു ലിങ്കിൽ നിന്നും മറ്റൊന്നിലേക്ക്
പോവുന്നതിനു മുമ്പേ
അതാവശ്യമായതു തന്നെയാണോ എന്ന് വിലയിരുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്