Friday, July 31, 2015

വർഗ്ഗീയത എന്ന വിഷം. My diary. khaleel. Shamras

വർഗ്ഗീയവാദി ഒരു വിഷപാമ്പിനെ പോലെയാണ്.
സ്വന്തം വർഗ്ഗത്തോട്
അറിവിന്റെ അടിസ്ഥാനത്തിൽ അല്ലാതെ
വികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ
ആത്മബന്ധം
മറ്റു വർഗ്ഗങ്ങളെ ചെറുതാക്കി കാണാൻ
 പ്രേരിപ്പിക്കുന്നു.
അവരിൽ കുറ്റങ്ങളെ മാത്രം കാണുന്നു.
നൻമകളെ അസൂയകൊണ്ട് കാണുന്നു.
വർഗ്ഗീയത ഒരു മാനസിക വികാരമാണ്.
അതുകൊണ്ട് തന്നെ ആ വിഷം ഒഴുകുന്നത്
സ്വന്തം ചിന്തകളുടെ വഴികളിലൂടെ
 മനസ്സിലാണ്.
ശാരീരികമായി ഒരു പീടനം
വർഗ്ഗീയവാദികളിൽ നിന്നും അപൂർവ്വ മാണ്.
കാരണം അവർ ഭീരുക്കളാണ്.
 ആ പേടിയാണ്
തന്റേതല്ലാത്ത തൊന്നിനെ കുറിച്ച് പഠിക്കാൻ
അവർക്ക് മുമ്പിൽ തടസ്സമാവുന്നത്.
ആ ഒരു പേടിയാണ്
മറ്റുള്ളവരെ  വിമർശിച്ചുകൊണ്ടിരിക്കുന്നതിലേക്ക് നയിക്കുന്നതും.
അവർ തങ്ങളിലെ
വിഷം നിറഞ്ഞ ചിന്തകൾതീർത്ത
ഭാവനകളെ
 ഭാഹ്യലോകമായി കാണുന്നു.
അതുകൊണ്ട്  അവരുടെ പ്രതികരണങ്ങളും
അതിനനുസരിച്ച് ആവും.
അത്തരം പ്രതികരണങ്ങൾക്ക്
വർഗ്ഗിയതയുടെ വിഷം പുരളാത്ത മനസ്സിനുടമയായവർ
പ്രതികരിക്കുന്നതിൽ അത്ഥ'മില്ല.
കാരണം വർഗ്ഗീയത എന്ന മാനസിക രോഗം
ചികിൽസിക്കപ്പെടാതെ
അതൊന്നും അവർക്ക് ഗുണം ചെയ്യില്ല.
വർഗ്ഗീയ വാദിയുടെ  വിഷം പുരണ്ട
ഭാഷക്ക് പകരം
അവന് അറിവ് സമ്മാനിക്കുക.
എന്നെങ്കിലുമൊക്കെ വിഷത്തിന്റെ അളവ്
അവൻ സ്വയം  കുറച്ചാൽ അവന് ഉപകരിക്കും.
മസ്ലിൽ വർഗ്ഗീയതയുടെ വിഷം കലർന്നിട്ടുണ്ടെങ്കിൽ
പെട്ടെന്ന് ചികിത്സിച്ചു ബേധമാക്കുക.
കാരണം അതുകൊണ്ട്
നശിക്കാൻ പോവുന്നത്
മറ്റുളളവരേക്കാൾ സ്വന്തം മനസ്സും അതിന്റെ
സമാധാനവുമാണ്.Thursday, July 30, 2015

നീ നിറക്കേണ്ട ഇന്ധനം.ന मेरा डायरी . खलीलshamras

പെട്രോൾ കൊണ്ടു ഓടുന്ന വണ്ടിയിൽ
പെട്രോൾ തന്നെയടിക്കണം.
അതിൽ മണ്ണെണ്ണയൊ  ഡീസലോ
അല്ലെങ്കിൽ വെള്ളമോ  അടിച്ചിട്ടു കാര്യമല്ല.
അങ്ങിനെ ചെയ്താൽ വണ്ടി താറുമാറാവും.
അതു പോലെ യാണ്
നിന്റെ മനസ്സും.
മനസ്സിലെ ചിന്തകളാവുന്ന
ടാങ്കിൽ നീ നിറക്കേണ്ട ഇന്ധനമാണ് സമാധാനം.
 ഭാഹ്യ സാഹചര്യങ്ങൾ എങ്ങിനെയുമായിക്കോട്ടെ
അതിൽ നിന്നും ഒരു ചീത്ത ഇന്ധനം
നിന്റെ ചിന്തകളിൽ നിറക്കരുത്.
 അവയിൽ നിന്നും പാഠങ്ങൾ പഠിക്കുക
എന്നതിനപ്പുറം
അതിനെ മനസ്സിനെ കീഴടക്കാൻ
അനുവദിക്കാതിരിക്കുക.

സമയമെന്ന നിധി.my diary. khaleel Shamras

ഇതാ ഏറ്റവും വിലപിടിച്ച
ഒരമൂല്യ  നിധിയിതാ നിനക്ക് മുന്നിൽ.
അത് മറ്റൊന്നുമല്ല
മറിച്ച്  അത് നീ ജീവിക്കുന്ന
ഈ നിമിഷമാണ്.
നല്ലതു ചിന്തിക്കാൻ,
പ്രവർത്തിക്കാൻ,
ശാന്തമായി മയങ്ങാൻ
പിന്നെ അറിവു നേടാൻ
ഒക്കെയായി
ആ നിധി
ഉപയോഗപ്പെടുത്തുക.
മനസ്സിൽ ചീത്ത ചിന്തകളെ നിറച്ച്,
അലസനായി ജീവിച്ച്,
ശാന്തമായി ഉറങ്ങാതെ,
അദ്ധ്വാനിക്കാതെ,
അറിവുകൾ ആർജ്ജിക്കാതെ
ആ നിധി പാഴാക്കാതിരിക്കുക.

നിന്റെ ജോലി നിന്റെ ജീവിതം. My diary. Khaleelshamras

നിന്റെ ജോലി  നിന്റെ ജീവിതമാണ്.
നിന്റെ ജീവിതത്തിൽ ആനന്ദം കണ്ടെത്തണമെങ്കിൽ
 സന്തോഷം  പ്രതിഫലിക്കേണ്ടത്  നിന്റെ ജോലിയിലാണ്.
ചെയ്യുന്ന ജോലിയിൽ പുർണ്ണമായും  സംതൃപ്തനാവുക.
പ്രതിസന്ധികൾ മനുഷ്യ സഹചമാണ്.
പ്രതിസന്ധികൾ ഇല്ലാത്ത ജോലിയും
 ജീവിതവും ഒരിക്കലും പ്രതീക്ഷിക്കാതിരിക്കുക.
കാരണം അങ്ങിനെയൊന്ന്  ഈ ഭൂമിയിൽ ഉണ്ടാവാൻ പോവുന്നില്ല
ഒരു  പ്രതിസന്ധിയിലും തളരാത്ത
മനസ്സ് എപ്പോഴും നിലനിർത്താൻ നിനക്ക് കഴിയും.
 ബുദ്ധിപൂർവ്വം ഉചിതമായ തീരുമാനങ്ങൾ എടുക്കുക.
ധൈര്യപുർവ്വം, മനസ്സാനിധ്യത്തോടെ
ജോലിയിലെ ഓരോ പ്രശ്നങ്ങൾക്കും
പരിഹാരം കണ്ടെത്തുക.
മനസ്സ് മുശിയരുത്.


Wednesday, July 29, 2015

ഇതാ എത്തിയിരിക്കുന്നു തടി കുറക്കാൻ ഒരു ബലൂൺ. Dr .ഖലീൽശംറാസ് .MD. PGDHSc(Prev Cardio

ഇതാ എത്തിയിരിക്കുന്നു

തടി  കുറക്കാൻ ഒരു ബലൂൺ.

Dr .ഖലീൽശംറാസ് .MD. PGDHSc(Prev Cardio )

   
  തടി കുറക്കാൻ ഓപ്പറേഷനും മറ്റും പേടിച്ച് പിന്തിരിയുന്നവർക്ക് ആശ്വാസമായി ഇതാ വയറ്റിലെ ബലൂൺ  ഡിവൈസ്. FDA  ( ഭക്ഷണ , മരുന്നു  വസ്തുക്കൾക്ക് അംഗീകാരം നൽകുന്ന ഏജൻസി) ഈ  അടുത്ത ദിവസത്തിൽ (28.O7.15 ) ഈ ഒരു ഡിവൈസിന് അംഗീകാരം നൽകിയതോടു കൂടി ഇതിന്റെ സാധ്യതകൾ ജനങ്ങളിലേക്ക് എത്തുകയാണ്.   
   രോഗിയുടെ വായയിലുടെ  എൻഡോസ്കോപ്പി വഴി വയറ്റിലേക്ക് ഈ വികസി പ്പിക്കാവുന്ന രണ്ട് ബലൂണുകൾ അടങ്ങിയ ഉപകരണം കടത്തിവിടുന്നു. അതിനു ശേഷം അണുവിമുക്തമാക്കിയ  ദ്റാവകം അതിലേക്ക് കടത്തിവിട്ട് ബലൂണുകളെ വീർപ്പിക്കുന്നു. ആ ബലൂൺ വയറ്റിൽ വീർത്ത് വയറിലെ മുഖ്യ ഭാഗവും കീഴടക്കുമ്പോൾ രോഗിയിൽ വയർ നിറഞ്ഞു കവിഞ്ഞ  പ്രതീതി യുണ്ടാക്കുന്നു. അത് അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയുന്നു.
 
ഒരു ഉപകരണം ആറ് മാസത്തോളം ഉപയോഗിക്കാവുന്നതാണ്.ഈ ഒരു ഡിവൈസ് വയറ്റിൽ ഘടിപ്പിക്കാൻ അര മണിക്കൂറിലും  കുറഞ സമയമേ ആവശ്യമുളളു.
 അമേരിക്കയിൽ   അമിത തടിയുമായി ബന്ധപ്പെട്ട ആരോഗ്യ  പ്രശ്നങ്ങൾ (  പ്രമേഹം, അമിത കൊഴുപ്പ്, രക്തസമ്മർദ്ദം) ഉള്ള 22 നും 60 ഇടയിൽ   പ്രായമുള്ള 162 പേരിൽ നേടിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അവരിൽ ശരാശരി 14.3 പൗണ്ട് തൂക്കം  കുറഞ്ഞതായി കാണപ്പെട്ടു. ഈ ഡിവൈസ് 6 മാസത്തിനു ശേഷം  നീക്കം ചെയ്തു കഴിഞിട്ടും  10 ഓളം പൗണ്ട് കുറവ് നിലനിർത്താനും കഴിഞ്ഞു.
  ഏതായാലും അമിതവണ്ണം ആരോഗ്യ പ്രശ്നങ്ങൾ നൃഷ്ടിക്കുന്ന ഒരു പാട് വ്യക്തികൾക്ക് ഉപകാരപ്രദമാവും  ഈ ഡിവൈസ് എന്ന് ഉറപ്പ്.
   റീഷെയ്പ്പ് ഡുഅൽ ബലൂൺ ഡിവൈസ് എന്നാണ് ഈ ഉപകരണം മാർക്കറ്റിൽ അറിയപ്പെടുന്നത്

മലമുകളിലെ നിധി. My diary. Khaleel shamras

ഒരു മലമുകളിൽ നിനക്കായി
ഒരു നിധി ഒരുക്കി വെച്ചിട്ടുണ്ട്.
അത് നിനക്ക് സ്വന്തമാക്കാം.
പക്ഷെ കല്ലും മുള്ളും കയറ്റങ്ങളും നിറഞ്ഞ
വഴികൾ താണ്ടി
നിനക്ക് മലമുകളിൽ എത്തേണ്ടത് ഉണ്ട്.
പക്ഷെ നീ ആ  പ്രതിസന്ധികളെ
മറികടന്ന് അവിടെ ചെന്നെത്താൻ ശ്രമിക്കാതെ.
മുകളിലേക്ക് എടുത്ത് ചാടാൻ  ശ്രമിക്കുകയാണ്.

മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് നീ ഉത്തരം കുറിക്കുമ്പോൾ. My diary .Khaleel shamras.

നിന്റെ ജീവിതം
നിനക്കുളള ചോദ്യക്കടലാസ് ആണ്.
ആ ചോദ്യങ്ങൾക്ക്
ഉത്തരം കുറിക്കുക എന്നതാണ്
നിന്റെ ബാധ്യത.
പലപ്പോഴും മറ്റുള്ളവരുടെ ചോദ്യപേപ്പർ
നോക്കി അതിന്റെ
ഉത്തരങ്ങൾ നിന്റെ ഉത്തരക്കടലാസിൽ
കുറിച്ചിടാനുള്ള ശ്രമമാണ്
 നിന്നിൽ നിന്നുമുണ്ടാവുന്നത്.
നീ നിനക്ക് ലഭിച്ച  ജീവിതവിഭവങ്ങൾ
ഉപയോഗപ്പെടുത്തി
അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
അല്ലാതെ മറ്റുളളവർ നേടിയതിനേയും
നീ നേടുത്തതിനേയും
താരതമ്യപ്പെടുത്തി
ജീവിതത്തിൽ തെറ്റുത്തരം കറിക്കുകയല്ല  വേണ്ടത്.

വിളിച്ചു വരുത്തി അടിക്കുന്നവർ. My diary. Khaleel Shamras

 അടുത്തുകൂടെ സൗമ്യനായി കടന്നു പോവുന്ന
ഒരു മനുഷ്യനെ
നീ അരികിൽ
വിളിക്കുന്നു.
എന്നിട്ട് അതി  ശക്തമായി അവന്റെ
മുഖത്തിട്ട് ഒരടി കൊടുക്കുന്നു.
ശരിക്കും അതുപോലെ
അല്ല
അതിലും മേലെ
അവർക്കിട്ട് അടിക്കുന്നത്  പോലെ
തന്നെയല്ലേ.
ആ പാവം മനുഷ്യർക്ക് ദൈവം
നൽകിയ അനുഗ്രങ്ങളെ  കറിച്ചോർത്ത്
നീ അസൂയ പ്പെടുമ്പോഴും ചെയ്യുന്നത്.
ആദ്യത്തെ അടി അവരുടെ ശരീരത്തിൽ
പതിയുമ്പോൾ
രണ്ടാമത്തേത്  നിന്റെ  സ്വന്തം    ഹൃദയത്തിൽ പതിയുന്നുവെന്നു മാത്രം.

Monday, July 27, 2015

പ്രതിഭയെ ഉപയോഗപ്പെടുത്തുക.. ( praying to Almighty God for making the death of Dr Kalam as a birth to heavens. Khaleelshamras

ഏതാണ്ട് ഒരേ അളവിലുള്ള ന്യൂറോണുകൾ അടങ്ങിയ
മസ്തിഷ്കവും,
സ്നേഹം വാരിക്കോരി കൊടുത്താലും
തീരാത്ത ഹൃദയവും,
പ്രപഞ്ചത്തിന്റേയും ജീവ ജാലങ്ങളുടേയും സൃഷ്ടിപ്പിലെ
അൽഭുതങ്ങളും മറ്റും കണ്ടും ചിന്തിച്ചും
 ജീവിതത്തെ എല്ലാ മേഘലകളിലും
മരണത്തിനപ്പുറത്തെ അനശ്വരമായ ഒരു ജീവിതം
വാഗ്ദാനം ചെയ്യപ്പെട്ട
ദൈവത്തിനുള്ള സമർപ്പണമാക്കി
മാറ്റാനുള്ള വിവേകവും ഉള്ള മനുഷ്യർ
എന്തുകൊണ്ട് ഒരു പോലെയാവാതെ വ്യത്യസ്തരായി.
ചിലർ  തങ്ങളുടെ മസ്തിഷ്ക്കത്തെ
പരമാവധി ഉപയോഗപ്പെടുത്തി
തങ്ങൾ നേടിയെടുത്ത അറിവിലുടെ
തങ്ങളുടെ നാമങ്ങൾ  ഈ ഭൂമിയിൽ കാറച്ചിട്ടു.
ഭൂരിഭാഗം അത് ഉപയോഗപ്പെടുത്താതെയും യാത്രയായി.
ആദ്യ വിഭാഗത്തിൽ നിനക്ക് പകർത്താൻ മാതൃകയുണ്ട്.
രണ്ടാമത്തേതിൽ പകർത്താതിരിക്കാനും.
ദൈവം മനുഷ്യന് ഈ ഭൂമിയിൽ പോയാഗപ്പെടുത്താൻ
ഒരുക്കി വെച്ച വിഭവങ്ങൾ അനന്തമാണ്.
അതൊരു സാഗരമാണെങ്കിൽ
അതിലെ ഒരു തുള്ളി മതി
നമ്മുടെ ജീവിതം ധന്യമാക്കാൻ.
അങ്ങിനെ   ഒരു തുളളി ഉപയോഗപ്പെടുത്തി
അറ്റവിcന്റയും  സ്നേഹത്തിന്റേയും
തങ്കലിപികൾ കൊണ്ട് മരിക്കുന്നതിനു മുമ്പ്
വിജയിച്ച ജീവിത ചരിത്രം  കുറിച്ചിടുക.

Sunday, July 26, 2015

പുതിയ പുതിയ നിയമങ്ങൾക്ക് പിന്നിലെ ലക്ഷ്യം.( കന്യാസ്ത്രീ തലമറച്ചതിന്റെ പേരിൽ ഇറക്കപ്പെട്ട വിഷയത്തിൽ എനിക്ക് പറയാനുള്ളത്) My diary Khaleelshamras

നിയമങ്ങൾ പുതുതായി
 അടിച്ചേൽപ്പിക്കുമ്പോൾ
ആ നിയമം ഉണ്ടാക്കാൻ
അവരുടെ മനസ്സുകളിലെ ലക്ഷ്യമാണ് 
പരിശോധിക്കേണ്ടത്.
അത് അവർ പറയുന്ന കാര്യത്തെ ഉദ്ദേശിച്ചിട്ടാണോ
അല്ലെങ്കിൽ ഒരു സംഘത്തെ അടിച്ചമർത്തി
മറ്റൊരു സംഘത്തിന്റെ കയ്യടി നേടാനാണോ?
അല്ലെങ്കിൽ പുതിയ വിവാദങ്ങളുടെ
മറവിൽ
പാവപ്പെട്ടവരേയും കർഷകരേയുമൊക്കെ ബാധിക്കുന്ന
ഒരു പാട് പ്രശ്നങ്ങളെ മറച്ചു വെക്കാനാണോ.
ഇവിടെ ഒരു വസ്ത്രധാരണ ബാലിശമായ കാരണങ്ങൾ
പറഞ്ഞ് വിമർശിക്കപ്പെടുമ്പോൾ
സ്വയം ചോദിച്ചു നോക്കുക.
ഏതു വസ്ത്രത്തിന്റേയും അകത്ത്
 ഇങ്ങിനെ ഒളിപ്പിച്ചു  കൂടെ എന്ന്.
 അങ്ങിനെയുണ്ടായാൽ
പരീക്ഷാ ഹാളിൽ
 വസ്ത്രം തന്നെ നിരോധിക്കുമോ.
ബുദ്ധിയും ചിന്തകളും വികസിച്ചിട്ടില്ലാത്ത
ഒരു കാലത്ത് മനുഷ്യർക്ക് വസ്ത്രങ്ങൾ
ഇല്ലായിരുന്നു.
പിന്നീട് ഓരോ  നാടിന്റേയും സംസ്കാരത്തിന്റേയും
അവസ്ഥകൾക്ക് അനുസരിച്ച്
വസ്ത്രധാരണ നിലവിൽവന്നു.
അത്  ഒരു സംരക്ഷണ കവചമായിട്ടാണ് 
എന്നും  കണ്ടു പോരുന്നത്.
അത്തരം ഒരു സംരക്ഷണത്തിന്റെ ആവശ്യ മില്ല
എന്നു വിശ്വസിക്കുന്ന
ബുദ്ധിയും ചിന്തയും വികസിച്ചിട്ടില്ലാത്ത
ഒരു ന്യൂനപക്ഷം പല നാടുകളിലേയും
വനാന്തരങ്ങളിൽ ഇന്നും ഇല്ലാതെയില്ല.
 ഇവിടെ  ഇത്തരം വിവാദങ്ങൾ
സൃഷ്ടിക്കപ്പെടുമ്പോൾ
ശരിക്കും അന്വേഷിക്കേണ്ടത്
ഈ പറയപ്പെടുന്ന ലക്ഷ്യമാണാ
അല്ലെങ്കിൽ വിവേചനത്തിന്റേയും
അധികാരമോഹത്തിന്റേയും
അശാന്തമായ മനസ്സുകളാണോ.
ഓർമ്മയുടെ പുസ്തകമെഴുതൂമ്പാൾ. My diary. Khaleelshamras.

നീ ജീവിക്കുന്ന ഓരോ നിമിഷവും
പിന്നീടൊരിക്കൽ
എടുത്ത് വായിക്കാൻ വേണ്ടി
ഓർമ്മയുടെ പുസ്തകത്തിൽ
എന്തൊക്കെയോ കുറിച്ചിടുകയാണ് നീ.
ആ  കുറിച്ചിട്ടത്
പിന്നീടുള്ള നിമിഷങ്ങൾക്ക്
ഊർജ്ജവും സന്തോഷവും
നൽകിയതാവണം.
അതങ്ങിനെയാവണമെങ്കിൽ
ഇപ്പോൾ ജീവിക്കുന്നത്
അതിനനുസരിച്ചാവണം.

Saturday, July 25, 2015

പാവപ്പെട്ട, പ്രധാനപ്പെട്ട ആ അമ്മ. My diary. Khaleel shamras

 കാരുണ്യാവാനായ ദൈവത്തിനുള്ള ആരാധന നിർവ്വഹിച്ചു
വരുന്ന വഴിയിൽ ആ  അമ്മ
പുഞ്ചിരിച്ചു
നിനക്കു മുമ്പിൽ കൈ നീട്ടി.
അവരുടെ ദാരിദ്ര്യത്തിന്,
അതു മൂലം അവർക്കുണ്ടായ
പ്രശ്നങ്ങൾക്ക്
ഒരു കൊച്ചു പരിഹാരം ലഭിക്കാൻ
അവർക്ക് വേണ്ടത് പണമാണ്.
അതിനാണ് കൈ നീട്ടിയത്.
പക്ഷെ നീ  അവരെ അവഗണിച്ച്
മുന്നോട്ടു പോയി.
 കുറച്ച്  മുമ്പോട്ട് പോയപ്പോൾ
നിന്റെ മനസ്സ് അലിഞു.
 തിരികെ വന്ന് ആ അമ്മക്ക്
കുറച്ച് പണം നൽകി.
ആ ഒരു ദിവസം പല പ്രമുഖരും
നിന്റെ ജീവിതത്തിലേക്ക്
വന്നിരുന്നുവെങ്കിലും
ആരും ആ അമ്മക്ക് തുല്യരാവില്ല.
കാരണം സ്വർഗത്തിൽ   നിത്യവാസിയാവാൻ പാകത്തിലുള്ള
ചില വിഭവങ്ങൾ   ആണ് അമ്മ ഉണ്ടാക്കി തന്നത്.
അതേ ദിവസം
നീ നിന്റെ ഒരുപാട് സുഹൃത്തുക്കളെ കണ്ടു.
അതിലുടെ നിന്റെ  മനസ്സിലെ കാരുണ്യം ഉണർന്നു.
പക്ഷെ ആ അമ്മയുടെ തുത്തേക്ക്
തിരികെ പോവാൻ   പ്രേരിപ്പിച്ച  കരുണയ അണപൊട്ടിയൊഴുകിയ
മനസ്സിന് തുല്യമാവില്ല.
ജീവിതത്തിൽ ഒരു പാട് ആവശ്യങ്ങൾക്കായി
സമ്പാദ്യം ആവേശത്തോടെ
ചിലവാക്കുന്ന നീ
 അതേ  ആവേശത്തോടെ അല്ലെങ്കിൽ അതിലും  കൂടുതലോ ആയി
പാവപ്പെട്ടവരേയും കണ്ടറിയുക.
ആ അമ്മയെ പോലെ
നിനക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു പാട്
വ്യക്തികൾ എന്നും കടന്നുവരും.
അവരെ അവഗണിക്കരുത്.
മാനിക്കുക.
സഹായിക്കു ക.


Friday, July 24, 2015

ചർച്ചകൾ. My diary. Khaleel Shamras.

എന്നും നിലനിൽക്കുന്ന ഒരു  കൂടിക്കാഴ്ച്ചക്കും
 ആരും സാക്ഷികൾ ആവുന്നില്ല.
പരസ്പരവും പിന്നീട് ജീവിതത്തിൽ നിന്നു തന്നെയും
വിS പറയേണ്ട കൂടിക്കാഴച്ചകൾക്കാണ്
നാം ജീവിതത്തിൽ സാക്ഷികൾ ആവുന്നത്.
അതുകൊണ്ട് തന്നെ
ഒരു  കൂടിക്കാഴ്ച്ചയിലും നിന്റെ  വാക്ക് കൊണ്ട്
 ശ്രാദ്ധാവിന്റേയോ
അവരുടെ വാക്കു കൊണ്ട്  നിന്റേയോ
മനസ്സ് വേദനിക്കാൻ പാടില്ല.
അതുകൊണ്ട് ആ നിമിഷങ്ങളിൽ ക്ഷമിക്കാൻ ശീലിക്കുക.
നെഗറ്റീവ്  ചർച്ചകൾ സമൂഹത്തിൽ സ്വാഭാവികമാണ്
നിനക്ക് വേണ്ടി ആ ഒരവസ്ഥ മാറാൻ പോവുന്നില്ല.
പക്ഷെ നിന്റെ മനസ്സിനെ
എല്ലായിപ്പോഴും പോസിറ്റീവ് ആയി നിലനിർത്താൻ
നിനക്ക് കഴിയും.
നിന്റെ മനസ്സിന്റെ വലിയ പോസിറ്റിവിനു മുന്നിൽ
ചർച്ചകളിൽ നിന്നും അടർന്നു വീഴാൻ സാധ്യതയുള്ള
ചെറിയ നെഗറ്റീവുകൾ  ഒന്നുമല്ല.

Thursday, July 23, 2015

കോഴിക്കോട് ഒരുങ്ങി. കാർഡിയോ സോൺ 2015നെ വരവേൽക്കാൻ. ഓപ്പറേഷൻ ഇല്ലാതെ ഹൃദയരോഗകങ്ങൾക്ക് ഒരു പ്രതിവിധി.(EECP) Dr Khaleelshamras. MD

കോഴിക്കോട് ഒരുങ്ങി.
കാർഡിയോ സോൺ 2015നെ
വരവേൽക്കാൻ.
ഓപ്പറേഷൻ ഇല്ലാതെ   ഹൃദയരോഗകങ്ങൾക്ക്
ഒരു പ്രതിവിധി.(EECP)
Dr Khaleelshamras. MD

    കോഴിക്കോടിന്റെ കടലോരത്ത്  സീ ക്വീൻ ഓഡിറ്റോറിയം ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ഒരുങ്ങുകയാണ്. ജൂലൈ 25, 26 തിയ്യതികളിൽ സോണൽ ക്ലിനിക്കൽ കാർഡിയോളജി അപ്ഡേറ്റിന് വേദിയാവുകയാണ് കോഴിക്കോട്.
   കാർഡിയോളജിയിലെ ഒട്ടുമിക്ക വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഒരു  പ്രോഗ്രാം  ഷെട്യൂൾ ഇതിനകം തന്നെ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് കയ്മാറപ്പെട്ടു.രാജ്യത്തെ പ്രഗൽഭരായ  പല ഡോക്ടർമാരും ഇതിൽ  വിഷയങ്ങൾ അവതരിപ്പിക്കുന്നു. ക്ലിനിക്കൽ കാർഡിയോളജിയിലെ പുതിയ പുതിയ സംഭവ വികാസങ്ങൾ ഇവിടെ  ചർച്ച ചെയ്യപ്പെടുo.
   ഓപ്പറേഷനോ ആൻജിയോ പ്ലാസ്റ്റിയോ ഇല്ലാതെ തന്നെ EECP (എൻഹാൻസ്ഡ് എക്സ്റ്റേർണൽ കൗണ്ടർ പൾസേഷൻ)  എന്ന അതി ന്യുതന  സാങ്കേതിക  വിദ്യ , ഹൃദയ രോഗ ചികിൽസയിൽ അമേരിക്കയിലും മറ്റും ഇതിനകം അംഗികാരം ലഭിച്ച ആ രീതി ഈ ഒരു കാർഡിയോ സോണിൽ ചർച്ച ചെയ്യപ്പെടുമെന്നതാണ്  ഇവിടെ പ്രത്യേകം പരാമർശിക്കാനുള്ളത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന്റെ കറവുള്ളവരിൽ (അഞ്ചൈന,ഹൃ ദയാഘാതം), ഹൃദയത്തിന്റെ  പ്രവർത്തനത്തിൽ തകരാറുള്ളവരിൽ (കാർഡിയാക്ക് ഫെയിലർ) ഹൃദയത്തിന്റെ വീക്കം ഉള്ളവരിൽ (കാർഡിയോ മയോപതി) ഒക്കെ ഹൃദയത്തിലേക്കുള്ള  രക്തയോട്ടത്തിന്റെ  കുറവു മൂലമുള്ള  പ്രശ്നങ്ങൾക്ക് ഒരെളുപ്പ പരിഹാരമാവുകയാണ് EECP. അതുമൂലം ഇത്തരം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നു.
     എന്താണ് EECP
 നിങ്ങൾ ആശുപത്രികളിൽ  എപ്പോഴെങ്കിലും പ്രശർ ചെക്ക് ചെയ്യാൻ പോയിക്കാണുമെന്ന് കരുതുന്നു. അപ്പോൾ എന്താണ് ഡോക്ടർ ചെയ്യുന്നത്? ഒരു പ്രശർ കഫ് എടുത്ത് കയ്യിൽ ചുറ്റുന്നു. എന്നിട്ട് ഒരു ബൾബ് ഞെക്കി  സമ്മർദ്ദ വ്യതിയാനങ്ങളെ ഒരു മോണിട്ടറിയുടെ നീരീക്ഷിക്കുന്നു. ഇതു പോലെ നീണ്ട വീർത്തു വരുന്ന ഒരു കഫ് കാലിൽ ചുറ്റി ഹൃദയമിടിപ്പിന് അനുസരിച്ച് വികസിപ്പിച്ചും ചുരുക്കിയും  ആ വ്യതിയാനങ്ങളെ കമ്പ്യൂട്ടറിലൂടെ നിരീക്ഷിച്ചുമാണ് EECP ചെയ്യുന്നത്.ആദ്യം രോഗിയെ ഒരു  മേശമേൽ കിടത്തുന്നു. നെഞ്ചിൽ  മൂന്ന് ഇലക്ട്രോട് ഘടിപ്പിക്കുന്നു. അത് ഇലക്ട്രോ കാർഡിയോ  ഗ്രാമിലേക്ക് കണക്ക്റ്റ് ചെയ്യുന്നു.ചികിൽസാ സമയത്തെ ഹൃദയത്തിന്റെ താളങ്ങൾ ECG രേഖപ്പെടുത്തുന്നു.ഇരട്ട കഫുകൾ തുടയിലും കാലിലും ബുക്ക്സിലും ചുറ്റുന്നു. ഈ കഫുകൾ വായു അകത്തേക്ക് കയറ്റാനും പുറം തള്ളാനും സഹായിക്കുന്ന വായു ഹോസസുമായി കണക്റ്റ് ചെയ്യുന്നു. അതിലൂടെ വായു പുഷ് ചെയ്യുമ്പോൾ  ആരോ വന്ന്  കെട്ടി പിടിക്കുന്ന ഒരു പ്രതീതി അനുഭവപ്പെടുന്നു. ഈ മുറ്റിയ  കഫിന്റെ വികസനവും ചുരുക്കലും ഇലക്ട്രോണിക്കലായി ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമായി  പൊരുത്തപ്പെടുത്തുന്നു.

  ഹൃദയം റിലാക്സ് ചെയ്യുന്ന സമയത്താണ് അതിലേക്ക്  ഈ ഒരു പ്രതിഭാസം വഴി രക്തയോട്ടം കൂട്ടുന്നത്. അതിലുടെ  രക്തകുഴ മുകളിൽ നിന്നും ചെറിയ ചെറിയ ചാനലുകൾ ഉണ്ടാക്കാൻ കഴിയുന്നു. ആ ചാനലുകൾ വഴി  ചികിൽസക്ക് ശേഷം രക്തയോട്ടം എളുപ്പമാക്കാൻ കഴിയുന്നു.രക്ത കുഴലുകളിലെ ബ്ലോക്കുകളെ മറികടന്ന് ഈ പുതുതായുണ്ടായ രക്തക്കുഴലുകളിലുടെ രക്തയോട്ടം പോവുന്നതിനെ നെയ്ച്ചറൽ ബൈപ്പാസ് എന്ന്  വിളിക്കുന്നു.
     ബൈപ്പാസ് സർജറി ,ആഞ്ചിയോ പ്ലാസ്റ്റി തുടങ്ങിയവയില്ലാതെ തന്നെ EEcp വഴി രക്തോട്ടത്തിന്റെ  കുറവുമൂലം ഉണ്ടായ ഹൃദയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയതിന് തെളിവുകൾ ധാരാളമുണ്ട്.ഈ ഒരു ചികിൽസ വഴി ലൈഗിക പ്രശ്നങ്ങളും മറ്റും പരിഹരിക്കപ്പെടുന്നുവെന്നതും   പ്രത്യേകം എടുത്തു പറയേണ്ടതാണ്.

    കടൽ മൽസ്യാഹാരം മുഖ്യ ഭക്ഷ്യ വിഭവമായ കോഴിക്കോടിന്റെ കടലോരത്ത്നിന്നും ഹൃദയ  രോഗങ്ങളെ ചെറുക്കാനും ചികിൽസിക്കാനും  കൂടുതൽ കൂടുതൽ വിഭവങ്ങൾ നിങ്ങൾക്കായി കൈ മാറാൻ കഴിയുമെന്ന പ്രത്യാശയോടെ അതിൽ പങ്കെടുക്കാൻ  തയ്യാറാവുകയാണ് ഞാൻ.
  
     
എന്ത

ആദർശ സംവാദങ്ങളും വൈകാരിക സംവാദങ്ങളും. My diary. Khaleel Shamras

ഇവിടെ ആദർശ സംവാദങ്ങളും
പിന്നെ വൈകാരിക സംവാദങ്ങളും
ആണ് അരങ്ങേറുന്നത്.
ചിലപ്പോൾ ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ
പരസ്പരവും  സംവദിക്കാറുണ്ട്.
ആദ്യത്തേതിന്റെ ആത്മാവ് അറിവ് ആണ്.
ഉറച്ച അറിവും
പുതിയതായി അറിയാനുള്ള ആർത്തിയും
ആദർശ  സംവാദത്തെ മനോഹരമാക്കുന്നു.
ക്ഷമയും ശാന്തിയും
ഈ സംവാദത്തിൽ നഷ്ടപ്പെടുന്നില്ല.
മറ്റൊന്നിനെ  കുറിച്ചും പഠിക്കാൻ പോയിട്ട്
കേൾക്കാൻ പോലും താൽപര്യമില്ലാത്തവരാണ്
വൈകാരിക സംവാദത്തിന്റെ ആൾക്കാർ.
അവരെ നയിക്കുന്നത്
അറിവില്ലായ്മയും പേടിയുമാണ്.
അവർ എന്തു വില കൊടുത്തും
വിജയിക്കാൻ ശ്രമിക്കും.
അതിന് സ്വന്തം ആദർശത്തെ തന്നെ വളച്ചൊടിക്കും
മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടേയിരിക്കും.
ശരിക്കും അവർ സംവാദത്തിനു മുമ്പേ
തോറ്റവർ ആണ്.
അറിയാൻ താൽപര്യമില്ലാത്തവർ,
അറിവിന്റെ അടിസ്ഥാനത്തിൽ
തിരുത്തേണ്ടിവന്നാർ തിരുത്താൻ
തയ്യാറാവാത്തവർ,
അതിന് പരോക്ഷമായി വിലക്കേർപ്പെടുത്തിയവർ
ഒക്കെ
തോറ്റുകൊണ്ട്  തോൽവിയിലേക്ക് കൂടുതൽ
ആഴത്തിൽ എത്തിച്ചേർന്ന്
അത് വിജമായി ആഘോഷിക്കുന്നവർ  ആണ്.

Happiness. My diary .khaleelshamras

Happiness is the one ,
Which is created by you
And distributed to others.
But you always seek
A source ,which makes you happy.
Remember
The outside world is never going to make you happy.
It must come from within.
Only you can make the outside world as stimulation
To awake the happiness of your inside world.
Make the happiness as the atmosphere of your inner soul.

ഏതു വശത്തിലൂടെ പ്രവേശിക്കണം.my diary.Khaleel Shamras

ഓരോ  സുപ്രഭാതത്തിലും നീ എഴുനേറ്റു വീഴുന്നു.
രണ്ടിൽ ഏതെങ്കിലും ഒരു വശത്തേക്ക്.
ഒന്നങ്കിൽ ഉൻമേഷമില്ലായ്മയുടേയും  മുശിപ്പിന്റേയും ഇരു സൈഡിലേയും വശങ്ങളിലേക്ക്.
അല്ലെങ്കിൽ സെcന്താഷത്തന്റേയും ആവേശത്തിന്റേയും  മുൻ വശത്തൂടെ
ഏഴുനേറ്റ് വരുന്നു.
കിടക്കയുടെ ഇരു വശങ്ങളിൽനിന്നും എഴുനേറ്റ്
വരാൻ എളുപ്പമാണ്.
മുൻവശത്തൂടെ  ബുദ്ധിമുട്ടും.
 അതുകൊണ്ട് മിക്കപ്പോഴും
 അലക്ഷ്യമായ ഇരു വശങ്ങളിൽ
ഏതെങ്കിലും ഒന്നിലൂടെയാണ്
എഴുന്നേറ്റ് വരുന്നത്.
 ഏതു വശം ചേർന്നാണാ എഴുeനറ്റത് അതേ
വഴിയിലൂടെ പിന്നീടുള്ള  ഓരോ സമയവും ജീവിതം
ചലിപ്പിക്കുന്നു.
 അപുർവ്വം ചില ദിവസങ്ങളിൽ
കിടക്കയുടെ മുന്നിലൂടെ എഴുനേറ്റ്   വരുന്ന ദിവസങ്ങളിൽ മാത്രം
നിന്റെ ജീവിതം
സന്തോഷവും ക്രിയാത്മകവും ആവുന്നു.
എന്നും ഈ നേർ വശത്തിലുടെ ജീവതത്തിലേക്ക്
 പ്രവേശിക്കാൻ നിനക്കൊന്നേ ചെയ്യാനുള്ളൂ.
നിന്റെ മനസ്സിലെ ലക്ഷ്യബോധത്തിന്റെ
ഉറപ്പുള്ള കല്ലുകൾ കൊണ്ട്
 ഇരു വശത്തും ഒരു ഭിത്തി പണിയുക.
അപ്പോൾ  നിനക്ക് മുൻവശത്തു കൂടി മാത്രമേ
ജീവിതത്തിലേക്ക്  ഓരോ  പ്രഭാതത്തിലും
പ്രവേശിക്കാൻ  കഴിയുകയുള്ളു.


Wednesday, July 22, 2015

സ്വഭാവ ഗുണങ്ങളെ കൂടെ കൂട്ടുക. My diary. Khaleelshamras

ഓരോ ജീവിത കാലഘട്ടങ്ങളിലും
ആ കാലഘട്ടത്തിന്റെ ആത്മാവായി
നിലകൊണ്ട ഒരു സ്വഭാവഗുണം
ഓരോ വ്യക്തിയിലും ഉണ്ട്.
ജീവിതത്തിന്റെ ഒരു പടവിൽ നിന്നും
അടുത്തതിലേക്ക് ചുവടു വെക്കുമ്പൊഴൊക്കെ
ആ നല്ല സ്വഭാവ ഗുണങ്ങളെ
കൂടെ കൂട്ടുക.
കുട്ടിക്കാലത്തെ നിഷ്ക്കളങ്കതയും
കൗമാരത്തിലെ അറിവ് നേടാനുള്ള ത്വരയും
യൗവനത്തിലെ ജീവിതം കെട്ടിപ്പടുക്കാനുള്ള ആവേശവും
മധ്യവയസ്ക്കന്റെ വാൽസല്യവും
അങ്ങിനെ നീളുന്ന
അതാത് കാലഘട്ടത്തിൽ
ഉയർന്നു നിന്ന നല്ല ശീലങ്ങളെ
ഉപേക്ഷിക്കാതെ
കൂടെ എപ്പോഴും നിലനിർത്തുക.

Tuesday, July 21, 2015

എപ്പോൾ കൂട്ട് കെട്ട് അവസാനിപ്പിക്കണം. My diary. Khaleel Shamras Inspired from MLA Balram issue)

വ്യക്തികളുടെ പെരുമാറ്റങ്ങൾ നോക്കി,
അവർ പറയുന്ന വാക്കുകളുടെ പേരിൽ
അവർ നിലകൊള്ളുന്ന
ആദർശത്തെ വിലയിരുത്താതിരിക്കുക.
പലരും  സ്വന്തം ആദർശത്തോടുള്ള വികാരത്തിന്റേയും
ഇതര ആദർശങ്ങളോടുള്ള അന്തമായ എതിർപ്പിന്റേയും
അടിസ്ഥാനത്തിൽ
തങ്ങൾക്കിഷ്ടമില്ലാത്തത് കേൾക്കാനോ കാണാനോ
ധൈര്യം കാണിക്കാത്തവരാണ്.
അതുകൊണ്ട് മറ്റൊന്നിനെ  കുറിച്ച് നല്ലത് പറയുന്നതു പോലും
അവർക്ക് സഹിക്കില്ല.
അവർ അതിനെതിരെ
പ്രതികരിക്കും.
അവർക്കുള്ളിലെ അസൂയ, പേടി
തുടങ്ങിയവ അവർ
പല മോശമായ വാക്കുകളിലൂടെ
പ്രതിഫലിപ്പിക്കും.
ഇത്തരം ആൾക്കാരെ തിരുത്താൻ ശ്രമിക്കാം,
അവർ നിലകൊള്ളുന്ന ആദർശത്തെ തന്നെയാണ്
അവർ കരിവാരിതേക്കുന്നത് എന്ന് മനസ്സിലാക്കി കൊടുക്കാം.
പക്ഷെ അവരോട് അതേ ഭാഷയിൽ
പ്രതികരിക്കത്.
എന്നിട്ടും അവർ അവരുടെ മനസ്സിലെ
കേടുകളെ വാക്കുകളിലുടെ
ചർദ്ദിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ
അവരോടുള്ള കൂട്ട് കെട്ട് ഉപേക്ഷിക്കുക.
ഏതൊരു ആദർശത്തിനു വേണ്ടിയാണോ
അവർ  ഇങ്ങിനെ ചെയ്യുന്നത്.
അവരെ കൊണ്ട് തന്നെ
ഇത്തരം ആൾക്കാരെ തിരുത്തിപ്പിക്കാൻ
ശ്രമിക്കുന്നത് നല്ലതാണ്.

Monday, July 20, 2015

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

കൗണ്ട്  കുറഞ്ഞാൽ...........
medical article from
Dr. Khaleelshamras. MD
   
       ഡെങ്കിപനി വ്യാപകമായ ഈ ഒരു കാലയളവിൽ നാം ഏറ്റവും കൂടുതൽ കേട്ടു കൊണ്ടിരിക്കുന്ന ഒരു വാക്യമാണ് കൗണ്ട്  കുറയൽ. അതുകൊണ്ട് തന്നെ ഇതിനെ കറിച്ചുളള ഒരറിവ് അനിവാര്യമാണെന്ന് തോണുന്നു.
    4000 ത്തോളം വ്യത്യസ്ഥ ഘടകങ്ങൾ അടങ്ങിയതാണ് രക്തം അതിലേറ്റവും
പ്രധാനപ്പെട്ടവയാണ് ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, രക്തം കട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട പ്ലേറ്റ്ലറ്റ് ,രകതത്തിലെ   ദ്റാവകമായ പ്ലാസ്മ. ഇതിൽ  ഓരോ ഘടകത്തിന്റേയും അളവിൽ പല പല  രോഗങ്ങളാലും അല്ലാതെയും ഏറ്റക്കുറച്ചിൽ വരാവുന്നതാണ് .അതിൽ  രക്തം കട്ടിയാക്കുന്നതുമായി ബന്ധപ്പെട്ട പ്ളേറ്റ് ലെറ്റിന്റെ അളവ് കുറയുന്നതിനെയാണ് കൗണ്ട് കുറയുക എന്ന് വിശേഷിപ്പിക്കുന്നത്.
ത്രോംബോസൈറ്റോപീനിയ എന്നാണ് ഇത് അറിയപ്പെടുന്നത്.
    കാരണങ്ങൾ
   നോർമൽ ആയി   ഒരു മൈക്റോ ലിറ്റർ ഒഴുകുന്ന രക്തത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരം തൊട്ട് നാല് ലക്ഷത്തി അമ്പതിനായിരം വരെ പ്ലേറ്റ്ലെറ്റ് അല്ലെങ്കിൽ ത്രോംബോസൈറ്റ്സ് കാണപ്പെടുന്നു.പരമാവധി പത്ത് ദിവസമാണ് ഒരു പ്ലേറ്റ്ലെറ്റിന്റെ ആയുസ്സ്.അതുകൊണ്ട് തന്നെ മജ്ജയിൽ തുടർച്ചയായി   പ്ളേറ്റ് ലെറ്റ് ഉൽപ്പാദിച്ച് രക്തത്തിലേക്ക് വിടുന്നു.
   ത്രോംബോസൈറ്റോപീനിയ പാരമ്പര്യമായിട്ടോ ,ചില അവസ്ഥകൾ മൂലമാ ,മരുന്നുകൾ കാരണമായിട്ടോ ഒക്കെ വരാവുന്നതാണ്.
  കാരണം എന്തായാലും ഈ അളവ് കുറയുന്നത്  മുന്നിൽ ഏതെങ്കിലും ഒരു മ  പ്രക്രിയയിലൂടെ ആണ്.
    ഒന്നാമത്തേത്  പ്ലീഹ എന്ന വയറ്റിൽ ഇടതു വശം ചേർന്ന് സ്ഥിതി ചെയ്യുന്ന,  രക്തം ഉൽപ്പാദിപ്പിക്കാനും പുറം തളളാനും സഹായിക്കുന്ന അവയവത്തിൽ  പ്ലേറ്ലെറ്റ് കുടുങ്ങി പോവുന്നതിലുടെ സംഭവിക്കുന്നതാണ്.
  രണ്ടാമത്തെ അവസ്ഥ  പ്ലേറ്റ്ലെറ്റിന്റെ ഉൽപ്പാദനം തന്നെ കുറയുന്നതിലുടെ സംഭവിക്കുന്നതാണ്. ചിലതരം അനീമിയ (രക്തക്കുറവ് ) ലുക്കീമിയ ( രക്തത്തിലെ ക്യാൻസർ )  വൈറൽ രോഗങ്ങൾ ( ഡെങ്കിപനി, HIV,മഞപ്പിത്തം)
   മൂനാമത്തെ അവസ്ഥ പ്ലേറ്റ്ലെറ്റ് നശിച്ചു പോവുന്നതിലൂടെ സംഭവിക്കുന്നതാണ്.
പ്രസവത്തിൽ ഇത്തരം ഒരവസ്ഥ കണ്ടുവരാറുണ്ട്.കൂട്ടി ജനിക്കുന്നതിലുടെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി വരും. ഇമ്യൂൺ ത്രോംബോസൈറ്റോപീനിയ എന്ന  ശരീരം തന്നെ ശരീരത്തിലെ കോശങ്ങൾക്കെതിരെ പ്രതികരിക്കുന്ന (ഓട്ടോ ഇമ്യൂൺ) രോഗങ്ങൾ മൂലവും ഈ ഒരവസ്ഥ വരാവുന്നതാണ്. രക്തത്തിൽ രോഗാണുക്കൾ ( ബാക്ടീരിയ) പെരുകുമ്പോൾ , പിന്നെ ത്രോം ബോട്ടിക്ക് ത്രോംബോസൈറ്റോപീനിക്ക് പുരപ്പുറഎന്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചു രക്തം കട്ട പിടിച്ച ത് കാണപ്പെടുന്ന രോഗം കാരണവും ഇങ്ങിനെ വരാവുന്നതാണ്.ഹീമോ ലൈറ്റിക്ക് യുറീമിക്ക്  സിം ടോം എന്ന പ്ലേറ്റ്ലെറ്റ്  വളരെ പെട്ടെന്ന്   കുറഞ്ഞു പോവുകയും കിഡ്നിയുടെ പ്രവർത്തനം നിലച്ചു പോവുകയും ചെയ്യുന്ന  രോഗം കാരണവും ഇത് സംഭവിക്കാവുന്നതാണ്. ചില മരുന്നുകൾ കാരണവും ഇത്  വരാവുന്നതാണ്. ഹെപ്പാരിൻ, മലേറിയക്ക് നൽകുന്ന ക്വിനീൻ, സൾഫ അടങ്ങിയ ആന്റി ബയോട്ടിക്കുകൾ, ചില അപസ്മാര മരുന്നുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ ആണ്.
ലക്ഷണങ്ങൾ
 
 രക്തസ്രാവം ആണ് കൗണ്ട്  കുറയുന്നതിലുടെ പ്രധാനമായും സംഭവിക്കുന്നത്. ശരീരത്തിന്റെ ഉളളിലെ ആന്തരിക   രക്തസ്രാവമായിട്ടോ ശരീരത്തിനു പുറത്തെ ഭാഹ്യ രക്തസ്രാവമായിട്ടോ ഇത് സംഭവിക്കാവുന്നതാണ്.കൗണ്ടിന്റെ ചെറിയ ചെറിയ കുറച്ചിലുകൾ ഒരു ലക്ഷണവും ഉണ്ടാക്കാറില്ല.
  കൗണ്ട്  പറ്റെ  കുറഞ്ഞു പോയാൽ ശരീരത്തിൽ മൊത്തത്തിൽ രക്തസ്രാവം ഉണ്ടാ വാവുന്നതാണ് അതൊരു അത്യാഹിത  സാഹചര്യമാണ്. 
 രക്തം വാർന്നതിന്റെ ചെറിയ    ചെറിയ ചുവന്ന പാടുകൾ,
 ചെറിയ ചെറിയ മുറികളിൽ നിന്ന് പോലും വരുന്ന വലിയ രക്ത പ്രവാഹങ്ങൾ,
വായയിൽ നിന്നും മുക്കിൽ നിന്നും രക്തം വരിക ( പല്ല് തേക്കുമ്പോഴും മുക്ക് ചീറ്റുമ്പോഴും മറ്റും)  
സ്ത്രീകൾക്ക് ആർത്തവ രക്തം കുടുതൽ ആയി പോവാവുന്നതാണ്,
 വയറ്റിലേയും മസ്തിഷ്കത്തിലേയും  ആന്തരിക രക്തസ്രാവം  അപകടകരമാണ്.
 മൂത്രത്തിലും മലത്തിലും രക്തം കാണാവുന്നതാണ്.
ക്ഷീണം , പ്ലീഹ വലുതാവുക, മഞപ്പിത്തം
തുടങ്ങിയവയും ത്രോംബോസൈറ്റോപീനിയ മൂലം കാണപ്പെടുന്നു.
    ഒരു മൈക്രോ ലിറ്റർ രക്തത്തിൽ eപ്ലറ്റ് ലെറ്റിന്റെ അളവ് പതിനായിരത്തിലും താഴെ വരുമ്പോൾ ആണ് അപകടകരമായ അവസ്ഥ കണ്ടു വരുന്നത്.
  രക്തം ടെസ്റ്റ് ചെയ്ത് അളവ്  അറിയുന്നു.പിന്നെ ചില ഫിസിക്കൽ ടെസ്റ്റുകളുO
നടത്തുന്നു.
ചികിൽസ
 രോഗത്തിന്റെ  അവസ്ഥകൾക്കും കാരണങ്ങൾക്കും അനുസരിച്ചാണ്‌ ചികിൽസ നൽകുന്നത്. കൗണ്ട് അതിനായിരത്തിലും താഴെ വരുമ്പോഴേ രക്തം കയറാറുളളു. പതിനായിരത്തിലും താഴെ വരുമ്പോൾ പ്ലേറ്റ് ലറ്റ് കയറ്റും.  eപ്ലറ്റ് ലെറ്റിന്റെ അളവ് ഇടക്കിടെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.
   മുറി വരാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആൽക്കഹോൾ ഉപയോഗം ഒഴിവാക്കുക, അൽക്കഹോൾ eപ്ലറ്റ് ലെറ്റ് ഉൽപ്പാദനം കുറക്കും.
  കൗണ്ട് കൂട്ടാൻ ചില ഭക്ഷണക്രമങ്ങൾ.

  പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
    ബീറ്റ്റൂട്ട് ജൂസ് കാരറ്റ് ജ്യൂസിൽ ചേർത്ത് കഴിക്കുക.
 തക്കാളി ജ്യൂസ്
  പപ്പായ ധാരാളം കഴിക്കുക. പപ്പായ ഇല കൊണ്ടുളള ജ്യൂസ് കഴിക്കുക. 
  നെല്ലിക്ക ധാരാളം കഴിക്കുക.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യങ്ങളും മറ്റും കഴിക്കുക.


   

മറ്റുളളവരെ നോക്കാതെ നിന്നെ നോക്കുക. My diary. Khaleel shamras

മറ്റുളളവർ എങ്ങിനെയും ആയിക്കോട്ടെ.
അവർക്ക് ലഭിച്ച അറിവിന്റേയും
നിഷേധിക്കപ്പെട്ട അറിവിന്റേയും
തന്നിലെ അറിവില്ലായ്മയുടേയും
അടിസ്ഥാനത്തിൽ
സ്വന്തം മനസ്സിൽ ആദർശം  രൂപ പ്പെടുത്തിയവരാണ് അവർ.
മറ്റുളളവർ എങ്ങിനെ എന്നത്
നിന്നെ അലട്ടാൻ പാടില്ല.
നിന്നെ അലട്ടേണ്ടത്
നീ എവിടെ നിൽക്കുന്നുവെന്നതാണ്.
നൻമയുടെ പക്ഷത്ത്
സത്യത്തിന്റെ പക്ഷത്ത്
അറിവിന്റെ
നേരായ വഴിയിൽ തന്നെയാനോ നിന്റെ
ജീവിതം
എന്ന് ഉറപ്പ് വരുത്തുക. 

അവസരം മുതലാക്കുക. My diary. Khaleel Shamras

ജീവിക്കാൻ അവസരം ലഭിക്കാതെ,
പിറവി പോലും കാണാതെ പോയ
കോടാനുകോടി മനുഷ്യരിലേക്ക് ഒന്നു നോക്കൂ.
നമ്മെ പോലെ ഈ ഭൂമിയിൽ ജീവിക്കേണ്ടവർ
തന്നെയായിരുന്നു അവർ
പക്ഷെ ജീവിക്കാനുളള
അവസരം ലഭിക്കാതെ
നേരിട്ട് സ്വർഗത്തിലേക്ക് പാസ് ലഭിച്ചു.
പക്ഷെ നാം
നമുക്ക് ലഭിച്ച ഈ ജീവിതത്തിന്റെ
മൂല്ല്യം മനസ്സിലാക്കാതെ
അലസരായി  ജീവിക്കുന്നു.
അലസത വെടിഞ്
 ജീവിക്കാൻ ലഭിച്ച ഈ അവസരത്തെ
മുതലാക്കുക.

Sunday, July 19, 2015

നമ്മുടെ ചിന്തകളിലൂടെ സാഹചര്യത്തെ നോക്കുമ്പോൾ.my diary. Khaleel Shamras

പലപ്പോഴും യാഥാർത്യം
നാം കരുതുന്ന പോലെ ആയിരിക്കില്ല.
നമ്മുടെ ഉളളിൽ നാം
നമുക്ക്‌െ   ഇഷ്ടപ്പെട്ടവർ നൽകിയ അറിവുകളിലൂടെ,
വാർത്താ മാധ്യമങ്ങൾ
അവർക്ക് ഏറ്റവും സാമ്പത്തിക ലാഭം
ഉണ്ടാക്കുന്ന രീതിയിൽ
രൂപപ്പെടുത്തിയ വാർത്തകളിലുടെ ഒക്കെ
പാകപ്പെടുത്തിയ മനസ്സിൽ
ചിന്തകൾ രുപപ്പെടുത്തുക യാണ്.
അവർ കാണിച്ചു തന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിൽ
അത്  നമ്മുടെ ഭാവിയെ കുറിച്ചുളള ആശങ്കയും
സാഹചര്യത്തോടുളള പേടിയും ഒക്കെയാ യി മാറുന്നു.
ഈ ആശങ്കയേയും പേടിയേയും
മാർക്കറ്റ് ചെയ്യാൻ
അധികാര മേലാളൻമാർ
 അവസരമാക്കുന്നതോടു കൂടി
കാര്യങ്ങൾ കൂടുതൽ വഷളാവുന്നു.
ആരെ കുറിച്ചാണോ
ചിന്തിക്കുന്നത്
അവരുടെ മനസ്സിനേക്കാൾ
ഇങ്ങിനെയൊക്കെ ചിന്തിക്കുന്നവരുടെ
മനസ്സ് അശാന്തമാവുന്നു.
കളങ്കമില്ലാത്ത ,അനീധി കാണിക്കാത്ത
മനുഷ്യകുലത്തെ മുഴുവൻ സ്നേഹിച്ച
മനസ്സാണ്
ഈ  നൈമിഷിക ജീവിതത്തിൽ മനുഷ്യന് വേണ്ടത്.
ആ മനസ്സുകൊണ്ട്
ഭാഹ്യ സാഹചര്യങ്ങളെ
ചിന്തകളിലുടെ നോക്കിയാൽ
പലപ്പോഴും നാം കേട്ടതിന്റെ
വിപരീതമായത്
 നാം എതിർത്തവരിൽ പോലുംകാണാൻ കഴിയുക.


നിന്റെ പുവ്. My diary. Khaleel Shamras

നിന്റെ ജീവിതം നിന്റെ ദൃഷ്ടിക്കു മുന്നിൽ മാത്രം
 വിടർന്നു നിൽക്കുന്ന പുവ് ആണ്.
അതിന്റെ സൗന്ദര്യം നീ മാത്രം കാണുന്നു
നറുമണം നീ മാത്രം നുകരുന്നു.
മറ്റുളളവരിൽ ഒരാൾക്ക്
പോലും അതു കാണാൻ കഴിയില്ല.
പലപ്പോഴും അവരൊക്കെ
കാണുന്നു
നീ കാണുന്നില്ല.
എന്ന സമീപനം ആണ് നിന്നെ നയിക്കുന്നത്.
അതു കൊണ്ടാണ്
പലപ്പോഴും
ഉചിതമായ തീരുമാനങ്ങൾ
 എടുക്കാൻ നീ മടിക്കുനത്.
ആ നറുമണം   നുകരാതെ
തിൻമകളുടെ  ദുർഗന്ധവും മണത്ത് നടക്കുന്നത്.

Friday, July 17, 2015

El D Mubarak.my diary. Khaleelshamras

പ്രപഞ്ചത്തിന്റെയെല്ലാം പരിപാലകനും സൃഷ്ടാവുമായ
ഒരേ ഒരു ദൈവത്തിനുളള
സമർപ്പണമായി
തന്റെ ജീവിതത്തെ പാകപ്പെടുത്താനുളള
പരിശീലനമായിരുന്നു മനുഷ്യകുലത്തെ തന്നെ വിട്ടു പിരിഞ്ഞു പോയ
കഴിഞ്ഞ ഒരു മാസം.
ലോകത്ത് മനുഷ്യോൽപ്പത്തിയുടെ
തുടക്കം മുതൽ നിയോഗിക്കപ്പെട്ട
ഓരോ ദൈവദൂതൻമാരുടെ  സമൂഹത്തിലും  വ്രതം നിർബന്ധമാക്കപ്പെട്ടിരുന്നു.
കർമ്മങ്ങളിലൂടെ, ആരാധനയിലുടെ, പ്രാർന്ഥനയിലുടെ
പിന്നെ  ക്ഷമയിലുടെ,
ദാനധർമങ്ങളിലുടെ,
സമാധാനത്തിലുടെ
മനുഷ്യ ജീവതത്തെ തന്നെ ദൈവത്തിലുളള
സമർപ്പണമാക്കാൻ പാകപ്പെടുത്തുകയാണ് വൃതം കൊണ്ടുണ്ടായത്.
 ഇനി ആcഘാഷത്തിന്റെ ദിനമാണ്.
ദൈവം തന്നെയാണ് വലിയവൻ എന്ന മന്ത്രം നാവുകൊണ്ട്
ഈണത്തിൽ ഉരുവിട്ട്.
ആരാധനർഹനായി ദൈവമല്ലാതെ മറ്റൊരു ശക്തിയോ വ്യക്തിയോ
ഇല്ല എന്ന സ്ഥിരതയുടെ വചനത്തെ
മനസ്സിൽ ഉറപ്പിച്ച്
പെരുന്നാളിനെ വരവേൽക്കുമ്പോൾ
ഉളളിൽ കരുത്താർജ്ജിക്കുന്നത്
ധൈര്യമാണ്.
കൂടെ ദൈവമുണ്ട് എന്ന അറിവ് നൽകിയ ധൈര്യം.
കാരുണ്യത്തിന്റെ പരിശീലന കളരിയായിരുന്നു  വൃതകാലം.
എപ്പോഴും വിട്ടുകൊടുക്കാതെ
കൂടെ ചേർത്തുവെച്ച സമ്പത്തിൽനിന്നും
കുറച്ച് അർഹപെട്ടവർക്കെത്തിച്ചു കൊടുക്കാൻ കഴിഞ്ഞത്
ഈ പരിശീലനത്തിന്റെ
വിജയമായിരുന്നു.
വൃതകാലം  ഇന്ധനം ശേഘരിക്കൽ ആയിരുന്നുവെങ്കിൽ
പെരുന്നാൾ ദിവസം തൊട്ട് ആ ഇന്ധനത്തിന്റെ
കരുത്തിൽ മനുഷ്യജീവിതം വീണ്ടുംഓടി തുടങ്ങുകയാണ്.
നൻമ മാത്രം നിറഞ ഒരു ജീവിതം കാഴ്ക്കൊെച്ച വെക്കാനുളള യാത്ര. 
ദൈവത്തിലുളള സമ്പൂർണ്ണർണ്ണ സമർപ്പണമാക്കി
ജീവിതത്തെ മാറ്റി
ഈ ഭൂമിയിലും അതിനപ്പുറത്തെ മനഷ്യ അറിവിന്
അക്ഞാതമായ ലോകത്തും സമാധാനം കൈവരിക്കാനുളള യാത്ര.
ആ യാത്രക്ക് പെരുന്നാൾ  ഒരു തുടക്കമാവട്ടെ.
ഈദ് ആശംസകൾ.
തോറ്റു കൊടുത്ത് വിജയിക്കുക. My diary. Khaleelshamras

ഒരു കുട്ടിയും വലിയ ആളും
കളിക്കുമ്പോൾ
വലിയ ആൾ തോറ്റു കൊടുക്കും.
പലപ്പോഴും
ജീവിതത്തത്തിൽ
ഇത്തരം ഒരു സമീപനം നല്ലതാണ്.
പലപ്പോഴും
പല ബന്ധങ്ങളും വഷളാവുന്നത്
ഇവരിൽ ഒരാൾക്ക് പോലും
ഒന്നു വിട്ടുവീഴ്ച ചെയ്യാനുളള മനസ്സില്ല
എന്നതാണ്.
വാക്ക് തർക്കങ്ങളായി,
കുത്തുവാക്കുകളായി,
ദേഹോദ്റവങ്ങളായി
വിജയിക്കാനുളള ശ്രമത്തിൽ
അവസാനം
ബന്ധങ്ങൾ പരസ്പരം
തകർന്ന്
ഇരുവരും പ രാജയപ്പെടുകയാണ്
ചെയ്യുന്നത്.
അതേ സമയം ഒരാൾ
ക്ഷമ പാലിച്ച്
ഒരു കൊച്ചു കുഞ്ഞിന്
വിട്ടുവീഴ്ച ചെയ്തു കൊടുത്ത പോലെ
തോറ്റു കൊടിത്തിരുന്നുവെങ്കിൽ
ബന്ധങ്ങൾ തകരാതെ
ഇരുവരും വിജയം കൈവരിച്ചേനെ.

Thursday, July 16, 2015

ഉളളിന്റെ പ്രതിഫലനം.my diary ,Khaleel Shamras

പലരുടേയും വാക്കുകളിലൂടെ
പ്രതിഫലിക്കുന്നത്
അവരുടെ ഉളളിൽ ആളികത്തുന്ന
വിഭാഗീയതയുടേയും  വർഗ്ഗീയതയുടേയും
പുക പടലങ്ങൾ ആണ്.
 അത് അശുദ്ധമാണ്
അതിനോട്  പ്രതികരിച്ചു കൊണ്ടിരുന്നാൽ
 ആ അശുദ്ധ വായു ശ്വസിച്ചാൽ
അത് നിന്റെ വ്യക്തിത്വത്തേയും ബാധിക്കും.
നല്ലൊരു വ്യക്തിത്വത്തിനുടമയായ
ഒരാൾക്കും
ആരേയും ചീത്ത വാക്കു കൊണ്ട്  വിളിക്കാൻ കഴിയില്ല.
അങ്ങിനെ ഒരാൾ  ചെയ്യുന്നുവെങ്കിൽ അത്
അയാളെ ബാധിച്ച രോഗമാണ്.
രോഗം പകർത്താനുളളതല്ല
മറിച്ച് ചികിൽസിക്കാനുളളതാണ്.
നന്മയും ഗുണകാംക്ഷയും നിറഞ ഉപദേശങ്ങളിലൂടെ
തിരുത്തുക.

Wednesday, July 15, 2015

അച്ചാദിൻ. My diary. Khaleelshamras

അച്ചാ ദിൻ വരാൻ ഇരുപത്തി അഞ്ച് വർഷം
കാത്തിരിക്കുന്നതിനിടയിൽ
ആ കാത്തിരിക്കുന്ന ജനതയുടെ
അന്നത്തെ അവസ്ഥ യെന്തായിരിക്കും.
അങ്ങിനെ പ്രഖ്യാപിച്ച ഭരണാധികാരികളിൽ
എത്ര പേർ  അന്ന് ജീവിച്ചിരിപ്പുണ്ടായിരിക്കും.
നമ്മിൽ എത്ര പേർക്ക് ആ  അച്ചാദിൻ
എത്തുന്നത് വരെ ആയുസ്സുണ്ടാവും.
ജീവിച്ചിരിക്കുന്നവരൊക്കെ
ജീവിതത്തിന്റെ മറ്റൊരു തലത്തിൽ എത്തിയിട്ടുണ്ടാവും.
ഭരണാധികാരി പ്രജയെ നല്ലൊരു ദിനത്തിനായി കാത്തിരിപ്പിക്കുകയല്ല വേണ്ടത്.
ഇന്ന് ജീവിക്കുന്ന  ഓരോ മനുഷ്യന്റേയും അച്ചാദിൻ
അവൻ ജീവിക്കുന്ന ഈ ഇന്ന് ആണ്.
ആ അച്ചാദിൻ പുലരാൻ വേണ്ട
 സാമൂഹ്യ സാഹചര്യം ഉണ്ടാക്കുകയാണ്
ഭരണകൂടം ചെയ്യേണ്ടത്.
 അത് നാടിനെ ഒരു വലിയ സാമ്പത്തിക ശക്തിയാക്കി  മാറ്റുന്നതിലുടെ
 പുലരുന്ന ഒന്നല്ല.
അത്
ഭരണാധികാരികൾ വൻ കിട കെട്ടിടങ്ങളെ.
ബിസ്നസ്  സംരഭങ്ങളെ.
ആയുധങ്ങൾ  കുന്നുകൂട്ടുന്നതിനെ ഒക്കെ
രാഷ്ട്രത്തിന്റെ അടിത്തറയായി
കാണുന്നതിലുടെ കിട്ടുന്ന ഒന്നല്ല.
മറിച്ച് ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവന്
അതിനു വേണ്ട വിഭവങ്ങൾ എത്തിക്കുന്നതിലൂടെ പുലരുന്ന
നല്ല ദിനമാണ്.
ജാതീയത, വർഗ്ഗീയത, അനീധി തുടങ്ങിയ
അഴുക്കുകളെ  മനസസുകളിൽ നിന്നും
തുടച്ചു നീക്കുന്നതിലുടെ
എത്രയും പെട്ടെന്ന് പുലരുന്ന ഒന്നാണ്.
പൗരൻമാരെ കേവലം  വോട്ടു ബാങ്കുകളായി കണ്ട്.
മനസ്സിലെ വികാരങ്ങളെ
ആളി കത്തിച്ച്
അതിന് വേണ്ടി എന്തുO കാട്ടികൂട്ടുന്നതിലൂടെ  പുലരുന്ന ഒന്നല്ല.
ഭരണാധികാരികൾ. പറഞ്ഞ പോലെ
 നല്ല ദിവസത്തിനായി കാത്തിരിക്കാൻ നമുക്ക് സുമയമില്ല
ഏറ്റവും നല്ല അച്ചാദിൻ നാം ജീവിക്കുന്ന ഈ ദിവസമാണ്.
അനിധിയുടേയും  ജാതീയതയുടേയും വർഗ്ഗീയതയുടേയും.
അരൊക്കെയോ അവരുടെ അധികാരം
കാലാകാലങ്ങളിൽ അരക്കിട്ട് ഉറപ്പിക്കാൻ
ഉണ്ടാക്കി വെച്ച ഇത്തരം അതിർ വരമ്പുകൾ തല്ലി തകർത്ത്
നമ്മുടെ ഈ നല് ദിനത്തിൽ
നമുക്കൊന്നിക്കാം.
ഭരണ കൂടത്തിന്റെ  കണ്ണെത്തിയില്ലെങ്കിലും
നമ്മുടെ കണ്ണെത്തുന്ന ദരിദ്രനായ അയൽവാസിയെ
നാം കാണുക.
ഒരു പാട് കുടുംബാംഗങ്ങൾക്ക് പലതും ° വാങ്ങികൂട്ടുമ്പോൾ
അയൽപക്കത്തെ കുടുംബത്തെ കൂടി അതിൽ ഉൾപ്പെടുത്തുക.
അത് ലഭിക്കുമ്പോൾ
അവരുടെ മനസ്സിൽ വിരിയുന്ന സന്തോഷമാണ്
നിന്റെ നല്ല ദിനത്തിന്റെ ആത്മാവ്.
നല്ല ദിനങ്ങൾ പുലരാൻ
ദീർഘമായ ഒരു കാലയളവ് ° നിശ്ചയിക്കുന്നതിലൂടെ
ഭരണാധികാരികൾ
അവർ ഒന്നുമല്ലാതാവുന്നതിനു മുമ്പുളള കാലയളവിലെ
അധികാരം അരക്കിട്ട് ഉറപ്പിക്കുകയാണ്.
കാരണം അധികാരത്തിന്റെ
സുഖ സൗകര്യങ്ങൾ ആസ്വദിച്ചു തുടങ്ങിയ ഒരാളും
അത് നഷ്ടപ്പെടാൻ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല..
പ്രജകളുടെ പ്രതികരണ കാലാവതിയാണ്
അവർ നീട്ടിക്കുന്നത്.
പക്ഷെ നല്ല ദിനങ്ങൾക്കായി
കാത്തിരിക്കാൻ നമുക്ക് സമയമില്ല.
ഈ ഒരു നിമിഷത്തിൽ തന്നെ അത്
പുലർന്നു കാണണം.
അതിന്
നമ്മുടെ മനസ്സുകളെ മാറ്റുക
എല്ലാവരേയും സ്നേഹിക്കാൻ മനസ്സിനെ
ശീലിപ്പിക്കുക.
വിവേചനത്തിന്റേയും അനിധിയുടേയും
 അഴുക്കുകൾ നീക്കം ചെയ്യുക.
 ദരിദ്രർക്ക് സഹായമെത്തിക്കുക.
അങ്ങിനെ അച്ചാദിൻ
ഇന്നുതന്നെ പണിയുക.
Tuesday, July 14, 2015

മനുഷ്യൻ ,,,,,,മനു....... ആദം..... my diary. Khaleelshamras

മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം ഒന്ന് നിഘണ്ടുവിൽ
പരുതി നോക്കൂ.
മനുവിന്റെ സന്തതി എന്ന് അർത്ഥം നൽകിയത് കാണാം.
 മനുഷ്യ കുലത്തിന്റെ ആദി പിതാവിന്
സംസ്കൃതത്തിൽ വിളിക്കുന്ന പേരാണ് മനു.
ഇനി മറ്റു വേദങ്ങളിൽ
മനുഷ്യർക്ക് വിളിക്കപ്പെട്ട പേർ നോക്കൂ,
ആദാമിന്റെ സന്തതികൾ.
ആരാണ് ആദം.
ആദി മനുഷ്യന് ഹീബ്റു, അറബിക്ക്
തുടങ്ങിയ ഭാഷകളിൽ നൽകിയ പേരാണ്   ആദം.
 ഭാഷകളിൽ വ്യത്യസ്ത പേരുകളിൽ
ആണെങ്കിലും
എല്ലാത്തിലും പൊതുവായ ഒന്നുണ്ട്.
നാമൊക്കെ ഒരൊറ്റ പിതാവിന്റേയും മാതാവിന്റേയും മക്കൾ ആണ് എന്ന്.
ഇത് മറ്റൊന്നിലേക്ക്
കുടി വിരൽ ചൂണ്ടുന്നു.
എല്ലാ ഒർശനങ്ങളും
ഉൽഭവിച്ച ഒരൊറ്റ ഉറവിടം.


സഹായം. My Diary. Khaleelshamras

പരസ്പരം സഹായിക്കുക.
മറ്റുളളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ
മുൻകൈ എടുക്കുക.
അത്തരം കാര്യങ്ങൾക്ക്
വലിയ വലിയ ആരാധനകളേക്കാൾ
ദൈവസന്നിധിയിൽ മുല്യം ഉണ്ട്
എന്ന മഹദ് വചനം
നിനക്ക് വഴികാട്ടിയാവട്ടെ.

പാവം മനുഷ്യർ. My Diary. Khaleel Shamras

മനുഷ്യരൊക്കെ ഒറ്റ ജാതിയാണ്.
മരണം കാത്തിരിക്കുന്നവർ
എന്ന ഒറ്റ ജാതി.
എന്തിനാണ് വെറുതെ
മരണത്തിലേക്ക്
കുതിച്ചോടുന്ന
മനുഷ്യരെ
അതേ വേഗത്തിൽ
കുതിച്ചോടുന്ന നീ
പിടിച്ചു നിർത്താതെ
അക്രമിക്കുന്നത്.
ഈ പാവങ്ങളോട്
അതിലും പാവപ്പെട്ട
നീ അങ്ങിനെയൊക്കെ
ചെയ്യേണ്ടതുണ്ടോ?

Sunday, July 12, 2015

സൂക്ഷിച്ചോ വീട്ടിൽ ! കരിങ്കട്ടക്കും ജീവൻ രക്ഷിക്കാനാവും. medical article from Dr. Khaleel Shamras. Read in my blog.

സൂക്ഷിച്ചോ വീട്ടിൽ !
കരിങ്കട്ടക്കും ജീവൻ രക്ഷിക്കാനാവും.
medical article from Dr. Khaleel Shamras.

     
മുത്തച്ചൻ വർഷങ്ങളായി  ഹൃദയരോഗിയാണ്. വർഷങ്ങളായി ആസ്പിരിൻ ഗുളിക കഴിച്ചു കൊണ്ടിരിക്കയാണ്.ഒരു കുപ്പിയിൽ ഒരു മാസത്തേക്ക് വേണ്ട ആസ്പിരിൻ ഗുളികകൾ മൊത്തത്തിൽ ഉണ്ട്. സാധാരണയായി അലമാറയിൽ ആണ് ആ ഗുളികക്കുപ്പി സൂക്ഷിച്ചു വെക്കാർ. പക്ഷെ അന്ന് അപ്പച്ചൻ മറന്നു. അമ്മച്ചി ഓർമിപ്പിച്ചതുമില്ല.ഗുളികക്കുപ്പി അതാ ബെഡിൽ തന്നെ കിടക്കുന്നു. മൂന് വയസ്സായ പേരക്കു ട്ടിയുടെ  ദൃഷ്ടിയിൽ ഇത് പതിഞ്ഞു. പുളളിക്കാരൻ നോക്കി നിന്നില്ല. കുപ്പിയിലുളള ആസ്പിരിൻ ഗുളികകൾ എല്ലാം അകത്താക്കി. കുട്ടി ചർദ്ദി തുടങ്ങി.അമ്മ ഓടിയെത്തി ചർദ്ദിക്കുന്ന കുട്ടിയേയും കാലിയായ ആസ്പിരിൻ കുപ്പിയും കണ്ടു. അമ്മക്ക് കാര്യം പിടികിട്ടി. അങ്ങ് ദൂരെയാണ് ആശുപത്രി. കൊണ്ടു പോവാൻ വാഹനവുമില്ല.  അമ്മ ഉറക്കെ അയൽപക്കത്തേക്ക് വിളിച്ചു. അയൽപക്കത്തെ ചേച്ചിയും ഭർത്താവും ഓടിയെത്തി.കയ്യിൽ  കുറച്ച് കരിങ്കട്ടകളും ഉണ്ടായിരുന്നു. അയാൾ അത് ഇടിച്ച് പൊടിച്ചു വെളളത്തിൽ കലക്കി കുട്ടിയെ കൊണ്ട് കുടിപ്പിച്ചു.പിന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഡോക്ടർ വയർ മോറാൻ തുടങ്ങി.

കരിങ്കട്ട അല്ലെങ്കിൽ ചാർക്കോൾ കൊടുത്തതിന് അവരെ അഭിനനന്ദിച്ചു.കാരണം കുട്ടിയുടെ ശരീരത്തിൽ എത്തിയ  ആസ്പിരിനിനെ വലിച്ചെടുത്ത് ചാർക്കോൾ  എന്ന കരിങ്കട്ട

കട്ടിയുടെ ജീവൻ രക്ഷപ്പെടാൻ ഒരു കാരണമായിരിക്കുന്നു.
ഇതു പോലെ എല്ലാവരും വീട്ടിൽ  ആക്റ്റിവേറ്റഡ് ചാർക്കോൾ എന്ന കരിങ്കട്ട സൂക്ഷിക്കണം. ഇതുപോലുളള  വിഷബാധകളിൽ ഇവയുടെ സഹായം വലുതാണ്.
   
 മരം കത്തിച്ചാൽ ഉണ്ടാവുന്ന കരിങ്കട്ടയാണ് ചാർക്കോൾ. ഒരു ചെറിയ കഷണത്തിനുപോലും ചില വിഷവസ്തുക്കൾ (  ചില മരുന്നുകളുടെ ഓവർ ഡോഡിലും.) ശരീരത്തിലേക്ക് കലരുന്നത് തടയാൻ കഴിയും .കൂടുതൽ കഷണങ്ങൾ നൽകുന്നതിലുടെ വിഷവസ്തുക്കളെ പുറം തളളുന്നതിനും സഹായിക്കുന്നു. വാൻ ഡെർ വാൾസ് ശക്തി (തൻമാത്രകൾക്കിടയിലെ ശക്തി കുറഞ്ഞ   ) വയറിലുടെ ചാർക്കോൾ എന്ന മരക്കരി അല്ലെങ്കിൽ കരിങ്കട്ട സഞ്ചരിക്കുമ്പോൾ  അതിന്റെ പ്രതലത്തിലേക്ക് വയറ്റിലൂടെ സഞ്ചരിക്കുന്ന തൻമാത്രകൾ ആകർഷിക്കപ്പെടുന്നു.അതു കൊണ്ട് അവ വയറിൽ നിന്നും രക്‌തത്തിലേക്ക് പ്രവേശിക്കുന്നത് തടയപ്പെടുന്നു.

  ചില വിഷവസ്തുക്കളെ പുറം തളളാനും ചാർക്കോൾ സഹായിക്കുന്നു.
 ദ്റിതിയിൽ കൊടുക്കുന്നതിനിടയിൽ ശ്വാസകോശത്തിലേക്ക്  തരുപ്പിൽ പോവുന്നില്ല എന്ന് ഉറപ്പ് വരുത്തുക. കാരണം ശ്വാസതടസ്സത്തിനും പ്ന്യൂ മോണിയയും ഇതു വഴി ഉണ്ടായേക്കാം. കറുത്ത സ്റ്റൂളും ചർദ്ദിയും  പ്രധാന പാർശ്വഫലങ്ങൾ ആണ്. അബോധാവസ്ഥയിലോ അർധ അബോധാവസ്തയിൽ ഉളളവരിലോ ചാർക്കോൾ ഉപഗോഗിക്കരുത്. കൂടുതൽ ചർദ്ദിയുളളവരിൽ  സൂക്ഷിച്ചു നൽകുക. കാരണം തരുപ്പിൽ പോവാൻ സാധ്യതയുണ്ട്.വയറുസ്തംഭനം ഉളളവരിൽ ആ ഒരു അവസ്ഥ വഷളാവാൻ  സാധ്യതയുണ്ട്.
  50 ഗ്രാം 'ചാർക്കോൾ 250. മില്ലി വെളളത്തിൽ കലക്കി ഉപയോഗിക്കാവുന്നതാണ്. വേദന സംഹാരികൾ,  ആസ്പിരിൻ, ഉറക്കഗുളികൾ തുടങ്ങിയവ ഉപയോഗിച്ച വരെ രക്ഷിക്കാർ ഈ കരിങ്കട്ട  വളരെ ഉപകാരിക്കും.


     

ഭിന്നതകളും ഒരുമയുംmy diary. Khaleel Shamras.


എവിടെയൊക്കെ നാം ഒന്നിക്കുന്നു
എന്ന വിഷയത്തിൽ നിന്നും ചർച്ച തുടങ്ങുന്നതിനുപകരം
 ആദ്യം ചർച്ച തുടങ്ങുന്നത് ഭിന്നതകളിൽ നിന്നുമാണ്.
അതുകൊണ്ട് നമുക്ക് പരസ്പരം
 ഒത്തൊരുമയോടെ മുന്നേറേണ്ട വിഷയങ്ങളിലേക്ക്
നമുക്ക് പൊതുവായുളളതിലേക്ക് ചർച്ചകൾ എത്തുന്നേയില്ല.
ഇനി ഭിന്നതകളെ കുറിച്ചുളള
ചർച്ചകളാണെങ്കിൽ തന്നെ
സ്വന്തം വിശ്വാസത്തിന്റെ അടിത്തറതന്നെ ഇളക്കി കളയുന്ന
അടിസ്ഥാന വിഷയങ്ങളിലേക്ക് ചർച്ചകൾ നീളാതെ
തികച്ചും   അപ്രസക്തമായ ഭിന്നതകൾ ആണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.
ആദ്യം ഒരുമയെ കുറിച്ച് സംസാരിക്കുക.
ആ ഒരുമയും ഐക്യവും നില നിർത്തി
ഏറ്റവും പ്രസക്തമായ ഭിന്നതകളെ കുറിച്ച് സംസാരിക്കുക.


ചിന്തകളെ പരസ്പരം കണ്ടിരുന്നുവെങ്കിൽ. My-diary Khaleel Shamras

ശരീരങ്ങൾ പരസ്പരം കാണുന്നതിനു പകരം
മനുഷ്യർ തന്മിലുളള കൂടി ക്കാഴ്ചകളിൽ.
അവരുടെ വികാരങ്ങളേയും വിചാരങ്ങളേയും
ആയിരുന്നു പരസ്പരം കണ്ടിരുന്നതെങ്കിൽ
എന്തായിരുന്നു സ്ഥിതി.
പലരുടേയും കപട മുഖങ്ങൾ
വെളിവായേനെ.
അവർ പറയുന്നതിന്റെ
നേരെ വിപരീതമായത്
അവരിൽ  തന്നെ കണ്ടേനെ.
അത്മാർത്ഥർത്ഥതയോടെ പറഞ്ഞതു  പലതും
അങ്ങിനെ അല്ലായിരുന്നുവെന്ന്
കേട്ടവർക്ക് മനസ്സിലായേനെ.
സൃഷ്ടികളാർക്കും നിന്റെ മനസ്സിലുളളത്
കാണാൻ കഴിയില്ലെങ്കിലും
സൃഷ്ടാവായ ദൈവം കാണുന്നു വെന്ന ബോധം
നിനക്കുണ്ടാവണം.
അപ്പോഴേ നിന്റെ ചിന്തകളേയും  പ്രവർത്തികളേയും
ഒരേ ദിശയിലാക്കാൻ പറ്റുകയുളളു.

ചലനമറ്റു കിടക്കുന്ന ആ മനുഷ്യൻ.my diary. Khaleel Shamras (Inspired from 7 Habits)

ചലനമറ്റു കിടക്കുന്ന ഒരു ശരീരം
വെളള വസ്ത്രത്തിൽ പുതഞ്,
 കുറച്ച് പേർ സാക്ഷികളായി
കഴിച്ചു മൂടാൻ
അല്ലെങ്കിൽ
എരിയിച്ചു കളയാൻ
കൊണ്ടു പോവുന്ന ഒരു മനുഷ്യനെ നീ കാണുക.
ആ ദിവസം ഈ ഭൂമിയിൽ
കുറച്ചു പേരെങ്കിലും
ആ മനുഷ്യനെ കുറിച്ച് ചർച്ച ചെയ്യും.
അയാൾ മറ്റുളളവരോട് എങ്ങിനെ
പെരുമാറി ചെന്നത്
അവർ വിലയിരുത്തും.
അതിനനുസരിച്ച്
സമൂഹം അദ്ദേഹത്തിന്റെ സാമൂഹ്യ ജീവതത്തിന്
മാർക്കിടും.
അയാളുടെ സന്തതികൾ
അയാൾ എത്തരത്തിലുളള
പിതാവായിരുന്നുവെന്നും
 എത്തരത്തിലുളള ഭർത്താവായിരുന്നു
വെന്ന് ഭാര്യയും
എത്തരത്തിലുളള സന്തതിയായിരുന്നുവെന്ന്
രക്ഷിതാക്കളും വിലയിരുത്തും
അങ്ങിനെ പലരും ചർച്ച ചെയ്യുന്ന
ചലനമറ്റു കിടക്കുന്ന ആ മനുഷ്യൻ
മറ്റാരുമല്ല നീ തന്നെയാണ്.
ആ ഒരു ദിനത്തിലേക്ക്
അതി വേഗത്തിൽ ചലിച്ചു  കൊണ്ടിരിക്കുന്ന
മനുഷ്യൻ നീ തന്നെയാണ്.
ആ ദിവസത്തിലെ ചർച്ച നല്ലതാക്കാനും
ആ ദിവസത്തിനപ്പുറത്തെ
എനിയും  അക്ഞാതമായ ലോകത്ത്
വിജയം കൈവരിക്കാനും
ഈ ജീവിക്കുന്ന നിമിഷങ്ങളിൽ
നല്ലവനായി ജീ വിക്കുക.


Friday, July 10, 2015

ഏറ്റവും വിലപ്പെട്ട സമ്മാനം. My diary. Khaleel Shamras

ഈ ഭൂമിയിൽ നിനക്ക് ലഭിച്ച
ഏറ്റവും പ്രിയപ്പെട്ട സമ്മാനം
എന്താണ്?
അതിനുളള ശരിയായ ഒരു ഉത്തരമാണ്
നീ ജീവിക്കുന്ന ഈ നിമിഷം.
ഇനിയും നീ മരിച്ചിട്ടില്ലാത്ത
ഈ ഒരു നിമിഷം
നിനക്ക് ലഭിച്ച നിധിയാണ്.
ഫലപ്രദമായി വിനിയോഗിക്കേണ്ട നിധി.
അടുത്ത നിമിഷം
വരുന്നതോടു കൂടി വില പുർണ്ണമായും നഷ്ടപ്പെടുന്ന ഈ നിധി
മറ്റുളളവരുടെ മനസ്സ്‌ വേദനിപ്പിക്കാനായി
സ്വയം മനസസമാധാനം നഷ്ടപ്പെടുത്താനായി,
അനാവശ്യ കാര്യങ്ങൾക്കായി
ഒക്കെ വിനിയോഗിക്കാതിരിക്കുക.
പകരം
അത് നിനക്ക് ആത്മസംതൃപ്തി നൽകിയെന്നും
മറ്റുളളവരെ വേദനിപ്പിച്ചില്ല എന്നും ഉറപ്പ് വരുത്തുക.നിന്റെ സമാധാനം നഷ്ടപ്പെടുത്തിയ ചർച്ചകൾ. My diary. Khaleelshamras

ശരിക്കും പ ലപ്പോഴും നിന്റെ
സമാധാനം നഷ്ടപ്പെടുത്തിയ ചർച്ചകളെ
നീ തന്നെ സ്വയം വിളിച്ചു വരുത്തുകയാണ്.
പലപ്പോഴും  മൗനം പാലിക്കാനുളള നിന്റെ മടിയും
നിന്റെ ഉളളിലുളളതിനെ പ്രകടിപ്പിക്കാനും
അതിലുടെ നീയാരാണ്
എന്ന് മറ്റുളളവർക്ക് കാട്ടി കൊടുക്കാനും ഉളള
നിന്റെ  ആഗ്രഹമാണ്
പലപ്പോഴും  നിനക്ക് തന്നെ
ഉപ ദ്രവം ചെയ്ത ചർച്ചകൾക്ക്
വഴിയൊരുക്കുന്നത്.

Thursday, July 9, 2015

ജീവിതം. My diary. Khaleel Shamras

വലിയ വലിയ ഭാരങ്ങൾ
മനസ്സിന്റെ തലയിലേറ്റി നടക്കാനല്ല
ജീവിതം.
മറിച്ച് സ്നേഹത്തിന്റെ കൊച്ചു കൊച്ചു
പൂക്കൾ പറിച്ചു നൽകിയും.
അറിവിന്റെ തീരങ്ങളിലൂടെ
ചെറിയ ചെറിയ വിനോദയാത്രകൾ നടത്തിയും ,
ഈശ്വരനിലുളള സമ്പൂർണ്ണ സമർപ്പണത്തിലുടെ
കരുത്തു നേടിയും
ശാന്തിയോടെയും സമാധാനത്തോടെയും
ജീവിച്ചു തീർക്കാനുളളതാണ് അത്.

സമ്പത്ത് കിട്ടുമ്പോഴും കൊടുക്കുമ്പോഴും. My diary. Khaleel Shamras

സമ്പത്ത് കിട്ടുമ്പോൾ
നിനക്ക് സന്തോഷം വരും.
പക്ഷെ അതിലും സന്തോഷം കിട്ടുന്ന
മറ്റൊരു അവസരമുണ്ട്.
അത് ആരാരുമറിയാതെ
മറ്റൊരാളുടെ ആവശ്യങ്ങളെ
കണ്ടറിഞ്
നിന്റെ സമ്പത്തിൽ നൽകുമ്പോൾ
അനുഭവിക്കുന്ന
സന്തോഷമാണ്.
സമ്പത്ത് ലഭിക്കുമ്പോൾ
അനുഭവിക്കുന്ന സന്തോഷം നൈമിഷികമാണ്.
കാരണം അതിനു ശേഷം അനുഭവിക്കാനുളളത്
സമ്പത്ത് നഷ്ടപ്പെടാതെ നോക്കാനുളള
വേദനകൾ ആണ്.
പക്ഷെ സമ്പത്തിൽ നിന്നും അർഹപ്പെട്ടവർക്ക്
നൽകുമ്പോൾ നീ അനുഭവിക്കുന്നത്
അനശ്വരമായ സന്തോഷമാണ്.

Wednesday, July 8, 2015

സ്നേഹം. My diary. Khaleelshamras

സ്നേഹം ഒരു മാന്ത്രിക വടി പോലെ
യാണ്.
അതൊന്ന് വീശിയാൽ
അൽഭുതങ്ങൾ വിരിയിക്കാൻ
നിനക്ക് കഴിയും.
അതുകൊണ്ട്
നിന്റെ മനസ്സിന്റെ അന്തരീക്ഷം
സ്നേഹം ആവണം.
നിന്റെ ഓരോ നിമിഷത്തേയും
പ്രവർത്തിയും സംസാരവും
സ്നേഹത്തിൽ ചാലിച്ചെടുത്തതാവണം.
എല്ലാവരേയും സ്നേഹിക്കുക
ആരേയും വെറുക്കാതിരിക്കുക.
ഭാഹ്യ സാഗചര്യങ്ങൾ
അല്ല നിന്നെ
ഒരാളെ സ്നേഹിക്കാനും
മറ്റൊരാളെ വെറുക്കാനും
പ്രേരിപ്പിക്കുന്നത്
മറിച്ച് നിന്റെ
മനസ്സിന്റെ അന്തരീക്ഷമാണ്
ആ ആന്തരിക്ഷം
സ്നേഹമാവുമ്പോൾ
നീ എല്ലാവരേയും സ്നേഹിക്കും.
ആ അന്തരീക്ഷം
സ്നേഹവും വിദ്വേഷവും
നിറഞ്ഞതാണെങ്കിൽ
നീ ചിലരെ സ്നേഹിക്കുകയും
മാറ്റുചിലരെ വെറുക്കുകയും ചെയ്യും.

Tuesday, July 7, 2015

ക്ഷമയുടെ പരിച. My diary. Khaleelshamras

ഒരാൾ മറ്റൊരാളെ നോക്കി കോപിച്ചു കൊണ്ടേയിരിക്കുന്നു.
എല്ലാ മോശം വാക്കുകളും നാവിൽനിന്നും അടർന്നു വീണു കൊണ്ടേയിരുന്നു.
മറുവശത്ത് മറ്റേ ആൾ ഒന്നും പ്രതികരിക്കാതെ മൗനിയായി
ഒരു തെളിഞ്ഞ പുഞ്ചിരിയുമായി നിന്നു.
അപ്പോൾ കലഹിച്ചു കൊണ്ടിരുന്ന ആൾ ചോദിച്ചു
എന്താ നിനക്ക് മിണ്ടാട്ടമില്ലേ?
അതിനും അയാൾ ഒരു പുഞ്ചിരി കൊണ്ട് മറുപടി നൽകി.
അപ്പോൾ അതുവഴി മറ്റു കുറേ പേർ
കടന്നു പോയി
ഈ രംഗങ്ങൾ കണ്ട്
പരിഹാസ്യ ഭാവത്തിൽ പൊട്ടിച്ചിരിച്ചു.
അപ്പോൾ കോപിച്ചു കൊണ്ടിരുന്ന ആൾ പറഞു.
കണ്ടോ അവരൊക്കെ നിന്നെ നോക്കി പരിഹസിക്കുന്നത്.
അതിനും അയാൾ തർക്കിച്ചു.
മറ്റേ ആൾ അപ്പോഴും കോപിച്ചു കൊണ്ടേയിരുന്നു.
അയാളെ നോക്കിയായിരുന്നു പൊട്ടിച്ചിരിച്ചതെന്ന സത്യം
അറിഞ്ഞതുമില്ല.
അതിനിടയിൽ മറ്റേ ആൾ പുഞ്ചിരിയോടെ
തിരികെ പോയി.
അപ്പോഴും അയാൾ മറ്റേ ആളെ നോക്കി
കുറ്റങ്ങൾ പറഞ്ഞ് അട്ടഹസിച്ചു കൊണ്ടേയിരുന്നു.
ശരിക്കും അയാൾ സ്വന്തം ഉളളിൽ   കുന്നുകൂടിയ
വിദ്വേഷങ്ങളേയും വിവേചനത്തേയും തിൻമയേയും
മനസ്സിലെ മാലിന്യങ്ങളെ
സ്വന്തം നാവിലൂടെ ചർദ്ദിക്കുകയായിരുന്നു.
അയാൾക്ക് അത് മനസ്സിലായില്ല.
പക്ഷെ മറ്റേ ആൾക്ക് അത് മനസ്സിലായി.
ആ അഴുക്കിനെ സ്വന്തം മനസ്സിലേക്ക്
കടിയിരുത്താൻ മറ്റേ ആൾ തയ്യാറായില്ല.
സ്വന്തം നൻമ നിറഞ മനസ്സിൽ
ക്ഷമയും സ്നേഹവും കൊണ്ട്
പണിത പരിചയെ
ഒരു മൗനമായി
ഒരു പുഞ്ചിരിയായി അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു.

ഭൂമി നൽകിയ പാഠം.my diary. Khaleelshamras

അതി വേഗത്തിൽ സ്വയം വട്ടം കറങ്ങി,
അതിലും വേഗത്തിൽ വലിയൊരു പ്രകാശഗോളത്തിനു ചുറ്റും
വേഗതയിൽ ഒരിത്തിരി മാറ്റം പോലും വരുത്താതെ,
അനുസരണയിൽ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത
ഒരു ഗോളത്തിനു മീതെയാണ് നീ ജീവിക്കുന്നത്
എന്ന അറിവ് നിനക്കുണ്ട്.
പക്ഷെ  ആ ബോധം നിനക്കില്ല.
അല്ലെങ്കിൽ ആ  ഒരു  സത്യമായ അറിവ്
നിന്റെ ജീവിതത്തിന് പാഠം നൽകിയ.
അതുകൊണ്ട് അതിലുടെ ദൈവത്തെ കണ്ടെത്താൻ നിനക്കായില്ല.
നിന്റെ ജീവിതം വിചാരണ  ചെയ്യപ്പെടാനുള്ളതാണെന്ന
ബോധ്യത്തോടെ
തികഞ്ഞ അച്ചടക്കത്തോടെയും കൃത്യനിഷ്ടതയോടെയും
ജീവിക്കാൻ നിനക്കായില്ല.
അതേ ഭൂമിയിൽ ജീവിക്കുന്നവരിൽ ഇപ്പോഴും
നീയുണ്ട്.
ഭൂമി നിനക്ക് നൽകിയ പാഠം ഇപ്പോഴെങ്കിലും
പകർത്തുക.Sunday, July 5, 2015

ജീവിതമെന്ന വീടിന്റെ പണിപ്പുരയിൽ my diary. Khaleelshamras

 കുറേ കല്ലുകളും സിമൻറും കമ്പികളും
പെയിന്റും പിന്നെ മറ്റു  വേണ്ടതെല്ലാം പിറവിയിൽ നിന്നെ ഏൽപ്പിക്കപ്പെട്ടു.
എന്നിട്ട് ജീവിതമെന്ന ഒരു മണി മന്തിരം
പണിയാനായി നിന്നോട് കൽപ്പിച്ചു.
അങ്ങിനെ ആ വീട് പണിയാൻ തുടങ്ങി.
ആദ്യം ഭംഗിയായി എന്തോ ഒന്നുണ്ടാക്കി
പക്ഷെ ഉണ്ടാക്കി കഴിഞപ്പോഴാണ്
നീ അറിഞ്ഞത് അത് മേൽക്കൂരയായിരുന്നുവെന്ന്.
കാരണം ആദ്യം ഉണ്ടാക്കേണ്ടത് അടിത്തറയായിരുന്നതിനാൽ
നീ ഉണ്ടാക്കിയ  ആ മേൽക്കൂര തച്ചുsച്ചു.
പിന്നേയും നീ ആ  വീടിന്റെ നിർമിതി തുടർന്നു.
അതിനുവേണ്ട അറിവെന്ന പ്ലാൻ  നിനക്കടുത്തുണ്ടായിട്ടും
അതിലോട്ടൊന്നു നോക്കുക പോലും ചെയ്യാതെ
എന്തൊക്കെയോ ഒടുക്കും ചിട്ടയുമല്ലാതെ
പെറുക്കി വെച്ച്
നീ  ആ വീടിന്റെ നിർമിതി തുടർന്നു.
അങ്ങിനെ ആ വീടിന്റെ നിർമിതി പുർത്തിയാവാതെ
തുടരുന്നു.
നിനക്ക് നിർമിക്കാൻ വേണ്ട വിഭവങ്ങൾ
വീണ്ടുംഎത്തി കൊണ്ടേയിരുന്നു.
 നിന്നെ ഒഴിവാക്കി മറ്റൊരാളെ ഇതൽപ്പിക്കുന്നതിനു മുമ്പേ
ചെറിയൊരു  കൂടിലെങ്കിലും പണിയുക.

ദൂരെയല്ല ,അടുത്താണ്my diary. Khaleelshamras.

നിന്റെ കുട്ടിക്കാലത്ത്
പൊലിഞ്ഞു പോയ ബാല്യത്തിന്റെ
കഥ പറഞ്ഞുതന്ന മുത്തച്ചന്റെ
മുഖത്ത് നോക്കി
നിന്റെ മനസ്സ് മന്ത്രിച്ചിരുന്നു.
നിങ്ങൾ നിലകൊള്ളളുന്ന വാർദ്ധക്യത്തിൽ എത്താൻ
എനിക്ക് ബഹുദൂരം സഞ്ചരിക്കാനുണ്ട്.
ഞാൻ കുറേ കാലം കളിച്ചും ചിരിച്ചും
ഇവിടെ തന്നെ നിൽക്കുകയാണ്.
പക്ഷെ ഇന്ന് വാർദ്ധക്യത്തിന്റെ
ആദ്യ പടവ് കയറാൻ നിന്റെ ജീവിതം
ഒരുങ്ങി നിൽക്കുമ്പോൾ

ഒന്നും ദൂരെയല്ലായിരൂന്നു
മറിച്ച് അടുത്ത് തന്നെയായിരുന്നുവെന്ന്.
ഇതു പോലെ
ഇനിയും ദൂരെയെങ്ങോ ആണ്
എന്ന ധാരണയിൽ
കരുതുന്ന നിനക്ക്
പ്രവേശിക്കേണ്ട മറ്റൊരു പടവുണ്ട്.
നീ കേൾക്കാൻ പോലും കൊതിക്കാത്ത
മരണമെന്ന പടവ്.
അതും അത്ര ദൂരെയല്ല എന്ന് മനസ്സിലാക്കുക.
ഈ ഭൂമി നിനക്കുളള തല്ലാതാവുന്ന
എന്നാൽ അതിലും വലിയ തെന്തൊക്കെയോ
നിന്റേതാവാൻ പോവുന്ന
ആ ദിനത്തെ അടുത്ത് തന്നെ കാണുക.
അതിനു മുമ്പുളള ഈ
അവസാന നിമിഷങ്ങളെ
ധന്യമാക്കാൻ നല്ലൊരു ജീവിതം കാഴ്ചവെക്കുക.
നീ മനസ്സിലാക്കുന്നു.

കുടുംബ ബന്ധങ്ങൾ ചേർക്കുക.my diary. Khaleelshamras

ഏകനായ പ്രപഞ്ചനാഥന്നെ നേരിട്ട് ആരാധിക്കുന്നതിൽ നിന്നും മനുഷ്യരെ
വഴിതിരിച്ചുവിടുക എന്നത് കഴിഞ്ഞാൽ
പിശാച് ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് കുടുംബ ബഡങ്ങളെ
മുറിച്ചുകളയുക എന്നതിലാണ്.
ശരിക്കും നാമോരോരുത്തരം
നമ്മുടെ കടുംബ ബസങ്ങളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്കുക.
പിശാചിന്റെ കെണിയിൽ
എത്ര മാത്രം അകപ്പെട്ടിട്ടുണ്ട്
എന്ന് സ്വയം വിലയിരുത്തുക.
പരസ്പരം എന്തിനും ഏതിനും
തർക്കിച്ചുകൊണ്ടിരിക്കുന്ന
ഭാര്യാഭർത്തക്കളാണോ നമ്മൾ.
എല്ലാവർക്കും  ദൈവത്തിൽനിന്നുമുള്ളസമാധാനത്തിന്റെ ആശംസ കൈമാറുന്ന
നമ്മൾ നമ്മുടെ പ്രിയപ്പെട്ട രക്ഷിതാക്കൾക്ക്
അത് നൽകാതെ പോവുന്നുണ്ടോ?
മക്കളെ ശരിക്കും പരിപാലിക്കുന്നുണ്ടോ...
ഒരു ദൈവ വിശ്വാസി
വിശ്വാസിയാവുന്നത്
കുടുoബ ബന്ധങ്ങൾ ചേർക്കുമ്പോഴാണ്..
അതും ദൈവത്തിനുളള ആരാധനയാണ്.
അതിൽ വിശാചിന്റെ ഇടപെടൽ
ഇല്ലാതെ സൂക്ഷിക്കുക.

Saturday, July 4, 2015

പ്രയത്നം ജീവിതത്തിന്റെ മറ്റൊരു പേരാണ്.my diary. Khaleelshamras

സമയാ സമയങ്ങളിൽ
മാറി മറിയുകയാണ് മനസ്സ്.
നീ നേടിയെടുത്ത അറിവുകൾ,
നിന്റെ തീരുമാനങ്ങൾ
അങ്ങിനെ പലതും
പ്രാവർത്തികമാക്കാൻ
പലപ്പോഴായി കഴിയാതെ പോവുന്നു.
നിരാശനാവേണ്ട
തീരുമാനങ്ങളും
അറിവും
മറന്നു പോവാതെ
പ്രാവർത്തികമാക്കാനുളള
പ്രയത്നത്തിന്റെ
മറ്റൊരു പേരാണ്
ജീവിതം.

Friday, July 3, 2015

ആ കൊച്ചു സംഘത്തിന്റെ വിജയം.my diary. Khaleelshamras

അതൊരു യുദ്ധമായിരുന്നു.
ഒരു വൻശക്തിയും ചെറിയ ശക്തിയും തമ്മിലുളള യുദ്ധം.
ഒരു വശത്ത് സമ്പത്ത് മറുവശത്ത് ദാരിദ്ര്യം.
ഒരു വശത്ത് വൻ പട്ടാള ,ആയുധ സന്നാഹങ്ങൾ
മറുവശത്ത് ഒരായുധം പോലുമില്ല.
ആ കൊച്ചു  സംഘം പരാജയപ്പെട്ടാൽ
ഇല്ലാതായാൽ ഇല്ലാതാവുന്നത്
പ്രപഞ്ചത്തിലെ  ആദ്യ മനുഷ്യൻ തൊട്ട്
 പ്രചരിക്കപ്പെട്ട ഏക ദൈവ വിശ്വാസത്തിന്റെ
മഹദ് സന്തേശം.
ആ വഴിയിൽ നിന്നും മാറിപ്പോയി
മറ്റെന്തൊക്കെയോ ആയി പോയവർക്ക്
അവരുടെ ആചാര്യൻമാർ പഠിപ്പിച്ച ശരിയായ ദർശനത്തിലേക്ക്
തിരികെ വരാനുളള അവസരം.
ചെറിയ സംഘത്തെ നയിക്കുന്നത്
മറ്റാരുമല്ല മറിച്ച്
മനുഷ്യരാശിക്കായി  ദൈവം തിരഞ്ഞെടുത്ത
അന്ത്യ പ്രവാചകനാണ്.
ഭൂമിയിൽ വന്ന എല്ലാ പ്രവാചകൻമാരേയും സത്യപ്പെടുത്തി
അവർക്കെല്ലാം നൽകപ്പെട്ട ശരിയായ
തിരുത്തപ്പെടാത്ത ഏക ദൈവാരാധനയിലേക്ക് തിരികെ വിളിക്കാൻ വന്ന
വിശ്വസ്തൻ എന്ന് അദ്ദേഹത്തെ എതിർത്തവർ പോലും വിളിച്ച ദൈവദൂതൻ.
ആ പ്രവാചകനാണ് യുദ്ധം നയിക്കുന്നത്.
തോൽക്കാൻ വേണ്ട സാഹചര്യങ്ങൾ ഒക്കെയുണ്ടായിട്ടും
അവർ തോറ്റില്ല.
കാരണം കരളുരുകി പ്രപഞ്ച നാഥനോട് ചെയ്ത  പ്രാത്ഥനയുടെ
ഉത്തരമായി അവിടെ വിജയം വിരിയുകയായിരുന്നു.
സഹായത്തിനായി മാലാഖമാരിറങ്ങി.
അവർക്ക് കൂടുതൽ ശാരീരിക ശക്തി നൽകപ്പെട്ടു.
അവസാനം വിജയിച്ചു.
ആ പ്രവാചകന് വീണ്ടും സന്ദേശങ്ങൾ നൽകപ്പെട്ടു.
തിരുത്തപ്പെടാത്ത
 ദൈവിക ദർശനങ്ങൾ വീണ്ടും സ്ഥാപിക്കപ്പെട്ടു.
മറ്റെല്ലാ സമുഹങ്ങളും ആ  സത്യ സന്ദേശത്തിൽനിന്നും അകന്ന പോലെ
ആ പ്രവാചകന്റെ സമുഹത്തിലെ മഹാ ഭൂരിപക്ഷവും
അകലുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
എന്തായാലും
ആ കെച്ചു സംഘത്തിന്റെ വിജയം
ഭാക്കിയാക്കുന്നത് വലിയൊരു പാഠമാണ്.
പരിശ്രമത്തോടൊപ്പം യഥാർത്ഥ ദൈവത്തിലേക്ക്
പങ്കാളികളില്ലാതെ നേരിട്ട് നീളുന്ന പ്രാർത്തനകൾ
നമ്മുടെ ജീവിതത്തിലെ ഏതു പ്രശ്നത്തിനും
വിജയം കൊണ്ടു വരുമെന്ന പാഠം.
 കൂടെ പടച്ച തമ്പുരാൻ ഉണ്ട് എന്ന ഉറപ്പ്
 നമുക്ക് നൽകുന്ന ധൈര്യം.
ആ ധൈര്യത്തിലുടെ
 മാഞ്ഞു പോവുന്നത്  നമ്മുടെ ദുഃഖങ്ങളും പേടിയുമാണ്.ഭാരം ഇറക്കിവെച്ച്.my diary..Khaleelshamras

അയാളുടെ  തലയിൽ
ഒരു ഭാരമുണ്ടായിരുന്നു.
അത് അദ്ദേഹത്തിന് വഹിക്കാവുന്നതേ
ഉണ്ടായിരുന്നുളളു.
 അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ
പ്രയാസമാണ് എന്ന് അയാൾക്ക് തോണി.
അയാളുടെ തന്നെ കൊച്ചു സന്താനങ്ങൾ
അയാൾക്ക് ചുറ്റും കളിച്ചു നടക്കുന്നുണ്ടായിരുന്നു.
 അയാൾ തന്റെ  തലയിലെ ഭാരം മുഴുവൻ
ആ കുഞ്ഞുങ്ങളുടെ തോളിൽ ഇറക്കി വെച്ച്
സ്വയം  ഒരു ശുന്യതയിലേക്ക് യാത്രയായി.
ഒരു ഭീരുവായി.

Thursday, July 2, 2015

ആത്മഹത്യാ ശ്രമത്തെ കുറിച്ച് പിന്നീട് ഓർത്താൽ.my diary. Dr Khaleelshamras. From the experience of one of my patient

പ്രതിസന്ധികൾ ജീവിതത്തിന്റെ  ഭാഗമാണ്.
അത് മറികടക്കാനുളള ശ്രമത്തിന്റെ പേരാണ് ജീവിതം.
ഓരോ  ചുവടുവെപ്പിലും
നിനക്ക് ശക്തി തരുന്ന
ഊർജ്ജമാണ് ദൈവ വിശ്വാസം.
മുന്നോട്ട് മുന്നോട്ട്   മാത്രം കുതിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ
നീ  സ്വയം മായ്ക്കാതെ തന്നെ
നിന്നെ അലട്ടുന്ന ഓരോ പ്രശ്നവും മാഞ്ഞു പോവും.
ഇത്തരം പ്രശ്നങ്ങൾ തങ്ങളുടെ  കുടെപ്പിറപ്പാവുമോ
എന്ന ബീധിയാണ് മനുഷ്യരെ
ജീവിതത്തിൽ നിന്നും തോറ്റാടി
ആത്മഹത്യയും മറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഒരാത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപെട്ട ഒരാൾക്ക് 
പിന്നീടൊരിക്കൽ അതിനെ  കുറിച്ച് ചിന്തിച്ചാൽ
ചിരിയാവും വരിക.
നൈമിഷകമായ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം.
മാഞ്ഞു പോവുന്ന ഈ നിമിഷത്തിൽനിന്നും
അടുത്ത ഒരു നിമിഷത്തിൽ എന്തായാലും  മാഞ്ഞു പോവേണ്ട ഈ ചിന്തയെ
ഇപ്പോഴേ മാച്ചുകളയണം.
ക്ഷമയുടേയും ശുഭാപ്തി വിശ്വാസത്തന്റേയും
ചങ്ങലകൊണ്ട് കെട്ടിയിടണം.

നേർവഴിയും നേരല്ലാത്ത വഴിയും.my diary

നേരായതും നേരല്ലാത്തതുമായ രണ്ട് വഴികൾ.
രണ്ടു വഴിയും ഓരോ നിമിഷവും നിനക്ക് മുന്നിലുണ്ട്.
ആദ്യത്തെ വഴിയിലെത്താൻ
 കുറച്ച് വിഷമങ്ങളെ മറികടക്കേണ്ടതുണ്ട്.
പക്ഷെ ആ വഴി  എത്തുന്നത് അനശ്വരമായ
വിജയത്തിലേക്ക് ആണ്.
രണ്ടാമത്തെ വഴിയിലേക്കുളള പ്രവേശനം
എളുപ്പമാണെങ്കിലും
അവസാനം ചെന്നു പതിക്കുന്നത്
പരാജയത്തിന്റെ ഘർത്തത്തിൽ ആയിരിക്കും.
നേരായ വഴിയിൽ മനസ്സിനെ ചലിപ്പിക്കാൻ
വേണ്ടത് ക്ഷമയാണ്.
വിട്ടു വീഴ്ചയാണ്.
അറിവാണ്.
രണ്ടാമത്തെ വഴി
കോപത്തിന്റേതാണ്,
അഹങ്കാരത്തിന്റേതാണ്,
അറിവില്ലായ്മയുടേത് ആണ്.
ആദ്യത്തെ വഴിയിൽ പ്രതിസന്ധികൾ ഒരുപാട് ഉണ്ടെങ്കിലും ദൈവത്തിലുളള
സമ്പൂർണ്ണ സമർപ്പണത്തിലൂടെ
നീ നേടിയെടുത്ത ധൈര്യവും സമാധാനവും കുട്ടിനുണ്ട്.
രണ്ടാമത്തെ വഴിയിൽ
നിനക്ക് പേടിക്കാൻ മറ്റാരൊക്കെയോ ഉണ്ട്.


കരിമ്പനി. എങ്ങിനെ വരുന്നു? എന്തു ചെയ്യാം. Dr ഖലീൽ ശഠറാസ്.

 കരിമ്പനി.
എങ്ങിനെ വരുന്നു?        എന്തു ചെയ്യാം.

Dr ഖലീൽ  ശഠറാസ്.
   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുമ്പേ പരിചിത മാണെങ്കിലും വൃത്തിയിലും ° വെടിപ്പിലും ലോകത്ത് തന്നെ പേരു കേട്ട കേരളത്തിൽ ഈ ഒരു പേർ കേൾക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തായാലും  മലയാളികൾ കരിമ്പനിയുണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷത്തിലാണ് ഇപ്പോൾ. പണ്ട് കേട്ടു കേൾവി പോലും ഇല്ലാതിരുന്ന ചിക്കൻ ഗുനിയയും  ഡെങ്കിപനിയും സംസ്ഥാനത്തിന്റെ ആരോഗ്യ മേഘലയെ തന്നെ തകിടം മറിച്ചത് ഈ  അടുത്ത കാലത്ത് തന്നെ നാം കണ്ടതാണ്. പാരസൈറ്റുകൾ പരത്തുന്ന രോഗങ്ങളിൽ മലേറിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിന് കാരണമായി കാണുന്നത്  ലെയിഷ്മാനിയോസിസ് എന്നും കാലാ  അസർ എന്നുമൊക്കെ അറിയപ്പെടുന്ന കരിമ്പനിയാണ്. ദരിദ്ര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്.
 
   സാന്റ്  ഫ്ളെ എന്ന മണലീച്ച യാണ് ഈ രോഗം മനുഷ്യരിലേക്ക് പരത്തുന്നത്. ഈ രോഗാണുവുളള ഈച്ചയുടെ കടിയേറ്റ് 45 ദിവസത്തോളം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ മനുഷ്യരിൽ കണ്ടു തുടങ്ങുന്നത്. പല രീതിയിലായി ഈ രോഗം മനുഷ്യരിൽ കാണുന്നു.അതിൽ  പ്രധാനപ്പെട്ടവ തൊലിയെ ബാധിക്കുന്ന കുട്ടാനിയസ് ലെയിശ്മാനിയോസിസും വയറ്റിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്ന വിസറൽ ലെയിശ്മാനിയോസിസും  പിന്നെ  മൂക്കോസയെ ബാധിക്കുന്ന മുക്കസ് ലെയിശ്മാനിയോസിസും ആണ്.
  വൃത്തിയില്ലാത്ത അന്തരീക്ഷമാണ് കരിമ്പനി വ്യാപിക്കാൻ  പ്രധാന കാരണം.കരിമ്പനി 90 ശതമാനാവും ഇന്ത്യ, ബംഗ്ലാദേശ്. നേപ്പാൾ. ബ്രസീൽ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലാണ് കാണുന്നത്.
 
സാന്റ്ഫ്ളെ എന്ന ഈ ഈച്ച വലിപ്പത്തിൽ സാധാരണ കാണുന്ന കൊതുകിനേക്കാൾ മുന്നിലൊന്ന്  വലിപ്പമേയുളളു. അതു കൊണ്ട് ഈ ഈച്ചയുടെ  കടി ശ്രദ്ധിക്കപ്പെടാതെ പോവുന്നു. പലപ്പോഴും ഇതിന്റെ കടിയേറ്റാൽ വേദന അനുഭപ്പെടാറില്ല.പ്രഭാതത്തിലും  വൈകുന്നേരങ്ങളിലുമാണ് ഈ ഈച്ചകൾ സജീവമാവുക. ദിവസത്തിലെ ചുടു പിടിച്ച  സമയങ്ങളിൽ അവ നിർജീവമാണ്. മണലുകളിലും ഭിത്തികളിലെ വിളളലുകളിലുമാണ്  മുലീച്ചകൾ മുട്ടയിടുന്നത്.
   രോഗ ലക്ഷണങ്ങൾ.
ഓരോ വിഭാഗത്തിനും  പ്രത്യേകം പ്രത്യേകം ലക്ഷണങ്ങൾ ആണ് കാണപ്പെടുന്നത്.

   തൊലിയിൽ  പ്രത്യേക വൃണങ്ങൾ  പ്രത്യക്ഷ പ്പെടുന്നത് കൊണ്ടാണ് ആദ്യ വിഭാഗത്തിൽ പ്പെട്ട ലെയിശ്മാനിയോസിസിന് കൂട്ടാനായസ്  എന്ന പേർ വന്നത്.അത് പിന്നെ വളർന്ന് വലുതായി  പുണ്ണായി മാറുന്നു.പുണ്ണായി മാറുന്നതോടെ വേദന കരയുമെങ്കിലും ആ ഒരവസ്ഥയിൽ വർഷങ്ങളോളം ശരീരത്തിൽ തുടരും.

കൂടുതൽ അപകടകരമായ രോഗാവസ്ഥയാണ് വിസറൽ ലെയിശ്മാനിയോസിസ്.പനി, ഷീണം, തളർച്ച, അതക്കുറവ്, വയറ് വീർത്ത് വീർത്ത് വലുതാവുക. ഈ ഒരു അവസ്ഥയിലെ ഏറ്റവും വലിയ പ്രശ്നമായ കരളിന്റേയും പ്ലീഹയുടേയും വീക്കമാണ് വയറിനെ വലുതാക്കുന്നത്.ഈ ഒരു രോഗത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയെയാണ് കാലാ (കറുപ്പ്) അസർ (പനി) എന്ന് അറിയപ്പെടുന്നത്.തൊലിയെ കറുപ്പിക്കുക എന്ന അവസ്ഥ അപുർവ്വമായിട്ടാണ് കാണുന്നതെങ്കിലും ഈ ഒരു പേരിൽ തന്നെയാണ് ഈ മാരകമായ രേഗാവസ്ഥ ഇന്നും അറിയപ്പെടുന്നത്. കാലാ അസർ എന്ന് വിളിക്കുന്ന കരിമ്പനി മാറിയ ശേഷവും തൊലിയിലെ ലെയിശ്മാനിയോസിസ് വർഷങ്ങളോളം ബാക്കിയാവും. മുക്കോസൽലെയിശ്മാനിയോസിസിന്റെ ലക്ഷണങ്ങൾ കൂടുതലും മുക്കിലെ രക്തം തുമമലും മറ്റും ആയിട്ടാണ് കാണുന്നത്.
   രോഗനിർണ്ണയത്തിനായി കൾച്ചറുകളും മൈക്റോസ്കോപ്പിയും  ബയോപ്സിയും മറ്റും നിലവിലുണ്ട്. സ്കിൻ ടെസ്റ്റ് ആന്റി ബോഡി ടെസ്റ്റ് തുടങ്ങിയവയും രേഗ നിർണയത്തിനായി സഹായകരമാണ്. ചിലരിൽ എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയും വരാറുണ്ട്.
 ചികിൽസയും പ്രതിരോധവും.
 ചികിത്സക്കായി പലതരം മരുന്നുകൾ നിലവിലുണ്ട്. പെന്റാവാലന്റ് ആന്റി മോണി, ആമ്ഫോടെറിസിൻ ബി,  പെന്റാമിഡിൻ ഇസതിയാണേറ്റ് തുടങ്ങിയ ഇഞ്ചെക്ഷനുകളും ഫ്ളു കൊണസോൾ, ഇറ്റ്റാകൊണ സോൾ,
കീറ്റകൊണസോൾ തുടങ്ങിയ ഗുളികകളും ഡോക്ടറുടെ നിർദ്ദേശ തീരുമാനപ്രകാരം നൽകപ്പെടുന്നു.മരുന്നുകളെ  പ്രതിരോധിക്കാനുളള രോ ണുക്കളുടെ  പ്രവണത വല്ലാതെ കാണപ്പെടുന്നു. അത്തരം സാഹചര്യത്തിൽ മിൽറ്റി ഫോസിൻ എന്ന മരുന്ന് ഉപയോഗിക്കുന്നു.
ചികിൽസിച്ചില്ലെങ്കിൽ മരണം സംഭവിക്കാവുന്നതാണ്.
   രോഗം പ്രതിരോധിക്കാൻ പര്യാപ്തമായ  വാക്സിനുകൾ നിലവിലില്ല. അന്തരീക്ഷം  വൃത്തിയാക്കി സൂക്ഷിക്കുക. കിടപ്പറയിൽ  കൊതുക് വല ഉപയോഗിക്കുക,  കീടാണുക്കളെ തടയുന്ന  ക്രീമുകൾ, ശരീരം   കൂടുതൽ മറയുന്ന വസ്ത്രങ്ങൾ ധരിക്കുക , ഈച്ചയുടെ കടിയേൽക്കാതെ നോക്കുക .
   
  -

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...