സൂക്ഷമ ജീവികൾ നൽകിയ പാഠം.mydiary Khaleel shamras

എത്രയോ സൂക്ഷ്മ ജീവികൾ
 അവയിൽ പലതിനും നിന്റെ ശരീരം ഒരു വാസസ്ഥലം.
അല്ലെങ്കിൽ നിന്റെ അരീക്ഷം അവരുടേയും വീട്.°
അവയെ നീ ഒരിക്കലും കാണുന്നില്ല.
രോഗങ്ങളായി  അവ നിന്റെ ശരീരത്തിൽ
പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ.
 നീ കാണാത്ത ആ സൂക്ഷമ ജീവികൾ
നിന്നിൽ ഉണ്ടാക്കുന്ന വലിയ പ്രശ്നങ്ങളെ
അനുഭവിച്ചറിയുന്നു.
അവയെ നിന്റെ ശരീരത്തിലേക്ക്
പ്രവേശിക്കുന്നത് തടയാനും
അതിനെ അന്തരീക്ഷത്തിൽ നീക്കം ചെയ്യാനുമുളള
ശ്രമങ്ങൾ തുടങ്ങുന്നു.
അതിൽ തന്നെ ചില സൂക്ഷ്മ
ജീവികൾ നിന്റെ ജീവൻ നിലനിർത്താൻ
സഹായിക്കുകയും ചെയ്യുന്നു.
 നിന്റെ കാഴ്ചക്കുമപ്പുറത്ത്
നിന്റെ ജീവിതത്തിനെ താളം
നിയന്ത്രിക്കാൻ
കഴിയുന്ന എന്തൊക്കെയോ
ഉണ്ട് എന്ന് നീ മനസ്സിലാക്കുന്നു.


Popular Posts