പോയ സമയങ്ങൾ തിരികെ വരുന്ന ദിനം.my driary. Khaleel Shamras

ദിനങ്ങൾ ഓടി മറയുന്നു.
ഓരോ നിമിഷവും
നിന്റെ ജീവിതത്തോട് വിട പറഞുകൊണ്ടേയിരിക്കുന്നു.
ഓരോ  വിട പറയുന്ന
നിമിഷവും നിന്നെ ദു:ഖിപ്പിക്കുന്നു.
കാരണം
അവയുടെ വിയോഗം
നിന്നെ മരണത്തിലേക്ക്  ഒന്നു കൂടി അടുപ്പിക്കുകയാണ്.
പക്ഷെ ഈ വിട പറയുന്ന
നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടി
നിന്റെ ജീവിതത്തിലേക്ക്
തിരികെ വരുമെന്നും.
നിന്റെ അനശ്വര ജീവിതം
സ്വർഗത്തിലാണോ നരകത്തിലാണോ
എന്ന്  തീരുമാനിക്കപ്പെടാൻ
അവ നിമിത്തമാവുമെന്നും നീ  ഓർക്കുന്നില്ല.
ഒരു വിചാരണാ ദിനത്തിൽ നീ വിശ്വസിക്കുന്നു.
പക്ഷെ അതിൽ നിനക്ക് ഉറപ്പില്ല.
ഉറപ്പുണ്ടായിരുന്നുവെങ്കിൽ
കറകളഞ, തെളിഞ
ഏക ദൈവ വിശ്വാസത്തിലും
സമർപ്പണത്തിലും
നീ മായം ചേർക്കില്ലായിരുന്നു.
 കരുണ ചെയ്യാൻ അലസത കാട്ടില്ലായിരുന്നു.
സ്നേഹവും സമാധാനവും
നിന്റെ  അന്തരീക്ഷമാവുമായിരുന്നു.
അറിവ്  നേടുന്നതിന് നിന്റെ സമയം
ഉപയോഗപ്പെടുത്തുമായിരുന്നു.


Popular Posts