സാധ്യതകളെ ഈ നിമിഷത്തിൽ കണ്ടെത്തുക.my diary.Khaleel Shamras

നീ ആഗ്രഹിച്ച സന്തോഷം,
നിന്റെ അവസരം
എന്നിവയെ നീ ജീവിക്കുന്ന
ഈ ഒരു നിമിഷത്തിൽ 
കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ
അതിനർത്തം
അവയെ മറ്റൊരിക്കൽ കണ്ടെത്താൻ
കഴിയില്ല എന്നാണ്.
കാരണം സന്തോഷിക്കാൻ കഴിയാതിരിക്കുക എന്നതും
അവസരങ്ങളെ കണ്ടെത്താനുളള സാധ്യതകളെ
മനസ്സിലാവാതെ പോവുക എന്നതും
നിന്റെ ജീവിതത്തിന്റെ ശീലമാവുകയാണ്.
അത്തരം ദുശ്ശീലങ്ങൾ നിന്റെ ജീവിതത്തിന്റെ
അസ്തിത്വം ആവുന്നതിന് മുമ്പായി
അതില്ലാതാക്കാൻ
ഈ നിമിഷത്തെ
ഉപയോഗപ്പെടുത്തുക
സന്തോഷിച്ചും
ജിവിത വിജയത്തിനായി
ഉപയോഗപ്പെടുത്തിയും.

Popular Posts