മഹാവിസ്ഫോടനവും ദൈവവും . my diary .Khaleelshamras

 നൂറ്റാണ്ടുകൾക്ക് മുമ്പെങ്ങോ ഒരു മഹാവിസ്ഫോടനം.
അത് ചെന്നി ചിതറി
അടുക്കും ചിട്ടയോടെയും സഞ്ചരിക്കുന്ന
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെയായി
പരിണമിക്കുന്നു.
അതിൽ  നിന്നും ചിന്നി ചിതറിയ
ഒരു കൊച്ചു ഭാഗം
 ഭൂമിയായി പരിണമിക്കുന്നു.
അതും അടക്കും ചിട്ടയോടെയും കറങ്ങുകയും
അതിനുളളിൽ അതിനേക്കാൾ  എത്രയോ മടങ്ങ് വലിയ
നക്ഷത്രങ്ങളിൽ ഇല്ലാത്ത
വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു.
ജലമായി വായുവായി
അങ്ങിനെ പലതുമായിഈ  ഒരു കൊച്ചു ഭൂമിയിൽ
ജീവൻ നിലനിർത്താൻ വേണ്ട, വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെ ആകസ്മികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ
മനസ്സിന് കഴിയുന്നില്ല.
മഹാ വിസ്ഫോടനവും അതിലുടെ
അടുക്കും ചിട്ടയോടെ സംവിധാനിക്കപ്പെട്ട
സൂര്യനും  ചന്ദ്രനും ഭൂമിയും
അതിൽ ഭൂമിയെന്ന ഈ കൊച്ചു ഗ്രഹത്തെ
 മനുഷ്യർക്കായി തിരഞെടുത്തതും
എല്ലാം ഒരു മാസ്റ്റർ  പ്ലാനിന്റെ ഭാഗമായിട്ടല്ല
എന്ന് വിശ്വസിക്കാതിരാക്കാൻ
എന്റെ ചിന്തകൾക്കാവുന്നില്ല.
മഹാവിസ്ഫോടനം നടന്ന ആ വലിയ
കല്ലിനേക്കാൾ വലിയൊരു ശക്തി  ഉണ്ട്
എന്ന് വിശ്വസിക്കാൻ
എനിക്ക് ഈ പ്രപഞ്ച വിസ്മയങ്ങൾ തന്നെ ധാരാളം മതി.
ഈ ഭൂമിയിലെ മനുഷ്യനെന്ന കൊച്ചു ജീവി
തങ്ങൾക്ക് ചിന്തിക്കാനുളള ശേഷിയെ
സ്വയം അഹങ്കരിക്കാൻ  വേണ്ടി  ദുരുപയോഗപ്പെടുത്തിയപ്പോൾ
ഉണ്ടായ ആൾ ദൈവങ്ങൾക്ക് ഈ സൃഷ്ടിപ്പിന്റെ അവകാശം
വീതിച്ചു കൊടുക്കാൻ എന്റെ ബുദ്ധി അനുവദിക്കുന്നില്ല.
 മഹാൻമാരായ ഗുരുക്കൻമാർക്ക്,
പ്രവാചകൻമാർക്ക്
ഒന്നും ഈ ദൈവമെന്ന നാമകരണം ചാർത്താൻ
എന്റെ അറിവെന്നെ അനുവദിക്കുന്നില്ല.
എനിക്കും ഈ പ്രപഞ്ചത്തിലെ
എല്ലാത്തിനും ഇടയിൽ  അവയുടെ സ്വന്തം അസ്തിത്വത്തേക്കാൾ
അടുത്തുളള സൃഷ്ടാവും നിയൻന്ത്രകനുമായ
ഒരു ശക്തിയെ വിളിക്കാൻ
ഏതോ  വിദൂരങ്ങളിൽ ഉള്ളള
 എന്നെ അറിയാത്ത
മരിച്ചവയോ അല്ലാത്തതോ
ആയ ഒന്നിന്റെ ആവശ്യമുണ്ട്
എന്ന് വിശ്വസിക്കാനും എനിക്ക് വയ്യ.
ഞാൻ വിശ്വസിക്കുന്നു
പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ദൈവത്തിൽ.
പ്രപഞ്ചത്തിലെ എല്ലാമെല്ലാം ആരാധിക്കുന്ന ദെവത്തിൽ .
മനുഷ്യ ശരീരത്തിലെ തന്നെ കോശങ്ങളും മറ്റും
ഏതൊരു ശക്തിയുടെ വിധിവിലക്കുകൾ പാലിച്ചാണോ ജീവിക്കുന്നത്
ആ ശക്തിയിലേക്ക്
ഞനെന്റെ ചിന്തകളെ ,  ഇച്ചകളെ തിരിച്ചു വിടുന്നു
അതിലൂടെ ജീവിതത്തെ
അവനുളള സമ്പൂർണ്ണ  സമർപ്പണമാക്കാൻ.
ഈ പാഥയിൽ വഴി തെറ്റിപ്പിക്കാനുളള
സാഹചര്യങ്ങൾ മാത്രം അകത്തും പുറത്തും
നില നിൽക്കുന്ന ജീവിതമെന്ന പരീക്ഷാലയത്തിൽ
ആ നേർവഴിയിൽ  നിലനിർത്താൻ
സർവ്വലോക പരിപാലകൻ അനുഗൃഹിക്കട്ടെ.
ആ  കാരുണ്യവാന്റെ
 ഉത്തമ ദാസനായി ജീവിച്ച്
ഈ  ജീവിത കാലയളവ് മുഴുവനും
കരുണ ചൊരിയാനും
നൻമ ചെയ്യാനും
സമാധാനം വ്യാപിപ്പിക്കാനും
അവൻ അനുഗ്രഹിക്കട്ടെ.
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്