ശ്രരീരത്തിൽ ബാക്കിയായ വെളളം. my diary .Khaleelshamras

അയാൾ കുളിക്കുകയായിരുന്നു.
ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായുളള ജോലിയാണ്.
എപ്പോൾ വേണമെങ്കിലും കോൾ വരാം.
അതു കൊണ്ട് അയാൾ ധൃതിയിൽ  കുളിച്ചു.
 അതിനിടെ കോൾ വന്നു .
കുളിയിൽ ആയതിനാൽ എടുക്കാൻ പറ്റിയില്ല.
കോൾ തുരുതുരേ വന്നപ്പോൾ
പെട്ടെന്ന് കുളിയവസാനിപ്പിച്ച് പുറത്തു വന്നു.
ധൃതിയിൽ വസ്ത്രങ്ങൾ അണിയാൻ തുടങ്ങി.
അതിനിടെ വീണ്ടും കോൾ വന്നു.
ആ ഡോക്ടർ പെട്ടെന്ന് കയ്യിലെ വെളളം  തുടച്ച് ഫോൺ അറ്റന്റ് ചെയ്തു.
സിസ്റ്റർ പറഞ്ഞു.
സാറേ - - - - - -
പെട്ടെന്നു വാ ......
നെഞ്ചു വേദനയുമായി ഒരു രോഗി വന്നിരിക്കുന്നു.
ഡോക്ടർ ധൃതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ്
ശരീരത്തിലെ വെളളം ബാക്കിവെച്ച്
അയാൾ കാശ്വാലിറ്റിയിലേക്ക് ഓടി.
അവിടെ അതാ
പുഞ്ചിരിച്ചു നിൽക്കുന്ന ഒരു രോഗി.
ചെറിയ നെഞ്ചെരിച്ചിലുണ്ട്.
ഡോക്ടർ പെട്ടെന്ന് ഇസിജി എടുക്കാൻ പറഞ്ഞു.
റിസൾട്ട് വന്നപ്പോൾ നോർമൽ.
ഡോക്ടർ വൈത്തെ സ്തുതിച്ചു.
ശരീരത്തിൽ ബാക്കിയായ വെളളവുമായി
ഡോക്ടർ അന്നത്തെ പരിശോധന തുടർന്നു .
 തിരക്കിനിടയിൽ ആ  വെളളം സ്വയം വറ്റിപ്പോയി.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്