പത്താമത്തെ കുട്ടി.my diary .Khaleelshamras

എല്ലാവരും അയാളെ °അത്ഭുതത്തോടെ നോക്കി.
 അയാൾ   പത്ത്  കുട്ടികളുടെ പിതാവ് ആണ് എന്നതാണ്
മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയത്.
 അയാൾക്കു ചുറ്റും  കുസൃതി കാട്ടി വരുന്ന
അയാളുടെ കുഞ്ഞുങ്ങളാണ് മറ്റുളുവരെ അത്ഭുതപ്പെടുത്തിയത്.
എല്ലാവരും അയാളെ ഒരു  ക്രുരനെ പോലെ നോക്കി.
മനുഷ്യവകാശത്തിനു വേണ്ടിയും മൃഗ ഹത്യക്കെതിരെ
ഒക്കെ വാതോരാതെ സംസാരിച്ചവർ തന്നെയായിരുന്നു
അയാളെ ഒരു മനുഷ്യശത്രുവിനെ പോലെ നോക്കിയത്.
അയാളുടെ ഏറ്റവും  ഇളയ കുട്ടിയെ പരിശോധിക്കാൻ വേണ്ടിയായിരുന്നു
എന്റെ അടുത്ത് വന്നത്.
ആ കുട്ടി എനിക്കൊരു പുഞ്ചിരി  സമ്മാനിച്ചു.
അപ്പോൾ ഞാൻ ചിന്തിച്ചു
ഞാനും അയാളെ പോലെയായിരുന്നുവെങ്കിൽ എന്ന്.
എത്രയെത്ര മനുഷ്യ പൈതലുകളെ  ഭൂമിക്ക് വമാനിക്കാമായിരുന്നു വെന്ന്.
പിന്നെ ഞാൻ എന്നെ കുറിച്ചും എന്റെ സ;മൂഹത്തെ കുറിച്ചും
ചിന്തിച്ചു.
ഞങ്ങൾ ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും.
മനുഷ്യർ തന്നെ തീർത്ത സമ്പത്തിന്റേയും  സ്വാർത്ഥതയുടേയും അതിർ വരമ്പുകൾ
കാരണം ജനിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട
ജീവിക്കുന്ന മനുഷ്യരേക്കാൾ എത്രയോ മടങ്ങു വരുന്ന
പിറക്കാതെ പോയ മനുഷ്യരെ   കുറിച്ച് ചിന്തിച്ചു.
 അയാളല്ലായിരുന്നു ക്രൂരൻ മറിച്ച്
 ഞങ്ങൾ തന്നെയായിരുന്നുവെന്ന നിഗമനത്തിൽ
എന്റെ മനസ്സെത്തി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്