ശരിയുത്തരം.my diary .Khaleel shamras

ജോലി സമയവും  കലാലയ സമയം തമ്മിൽ
വിയോജിക്കുന്നതിനാൽ
മക്കളെ കാണാത്തതിൽ വിഷമിക്കുന്ന പിതാവ്.
മക്കളുടെ സഹവാസം ഏറെ ആവശ്യമുളള
ഒരു ഘട്ടത്തിലേക്ക് എത്തിയ രക്ഷിതാക്കളെ
ഒന്നു പരിചരിക്കുന്നതിന്.
സമയം ലഭിക്കാതെ പോവുന്ന സന്തതി.
തുണയെ സമയാസമയങ്ങളിൽ
കി ട്ടുന്നില്ല എന്ന പരാതിയുമായി ഇണ.
നിശ്ചയിക്കപ്പെട്ട പരിധിക്കുമപ്പുറത്തേക്ക് നീളുന്ന ജോലി.
ജോലിയിൽ നിന്നും ആവശ്യത്തിലും ഏറെ സമ്പാദ്യം
ബോസിന്റെ എക്കൗണ്ടിലേക്കെത്തിയിട്ടും
സംതൃപ്തനാവാത്ത ബോസ്.
അങ്ങിനെ നീളുന്ന ചോദ്യങ്ങൾ.....
ജീവിക്കുന്ന ഓരോ നിമിഷത്തിലും
ഞാൻ കറിക്കേണ്ടത് ഒരൊറ്റ ഉത്തരം..
സംതൃപ്തിയെന്ന ഉത്തരം.
ഈ ബന്ധങ്ങൾക്കും  എനിക്കും ഇടയിൽ
ദൈവമെന്ന ഒന്നുണ്ട് എന്ന ഉറപ്പ്.
ദൈവത്തിലുളള സമ്പൂർണ്ണ സമർപ്പണത്തിലൂടെ
ഓരോ ചോദ്യങ്ങൾക്കും
നൻമയും കാരുണ്യവും ബുദ്ധിയും കൊണ്ട്
ഉത്തരം കുറിക്കുക.
ശരിയുത്തരം കുറിക്കുക.
തളർച്ചയും വിഷമവും ഭയവും
തെറ്റുത്തരങ്ങളാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്