ദൈവ വിശ്വാസവും ഉറപ്പും.my diary .Khaleel shamras.

ഒരാൾ സഹായത്തിനായി നിനക്കരികിൽ വരുന്നു.
അയാളെ സഹായിക്കാനുളള ആസ്തി
നിനക്കുണ്ട്.
പക്ഷെ നിന്റെ  പിശുക്ക് അയാൾക്ക് നൽകുന്നതിന്
വിലങ്ങാവുന്നു.
അയാളുടെ പ്രശ്നങ്ങൾ ശ്രവിച്ചിട്ടും നിന്റെ മനസ്സ്  അലിയുന്നില്ല.
ദൈവത്തിലുളള വിശ്വാസം നിന്റെ മനസ്സ് അലിയിച്ചില്ല.
കാരണം ഒരു ദൈവ വിശ്വാസിയേ നീ ആയിട്ടുണ്ടായിരുന്നുളളു
കരുണ  കാണിക്കേണ്ട  സ്വന്തം ഹൃദയത്തേക്കാൾ
നിങ്ങൾക്കിരുവർക്കും ഇടയിൽ
വലിയ വലിയ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത്
കാരുണ്യവാനായ ദൈവുണ്ടായിരുന്നു
എന്ന ഉറപ്പ് നിനക്കില്ലായിരുന്നു.
ഇതേ ഉറപ്പില്ലായ്മ തന്നെയാണ്
നുണ പയുന്നതിലേക്കും
മറ്റുള്ളവരോട്  അനീധി കാണിക്കുന്നതിലേക്കും
സ്വയം അഹങ്കരിക്കുന്നതിലേക്കും
നിന്നെ നയിച്ചത്.
അതേ ഉറപ്പില്ലായ്മ തന്നെയാണ്
 നിന്നെ മറ്റു ചിലരുടേയോ പ്രസ്ഥാനങ്ങളുടേയോ അടിമയാക്കിയത്.
ചില മനുഷ്യരുടെ പേരിൽ
മതത്തെ  നാമകരണം ചെയ്യിപ്പിച്ചത്.
അതേ ഉറപ്പില്ലായ്മയാണ്
 ദൈവത്തെ വിട്ട് മനുഷ്യരാൻ  സൃഷ്ടിക്കപ്പെട്ട ദൈവങ്ങളിലേക്ക്
നിന്റെ ഭക്തിയെ തിരിച്ചുവിട്ടത്‌.
അതുകൊണ്ട് തന്നെയാണ് നിനക്ക്  ഇടയാളൻമാരെ വേണ്ടി വന്നത്.
ദൈവത്തിൽ ഉറപ്പുളളവനാവുക.
ജീവിതത്തിന്റെ ഓരോ  ഘട്ടത്തിലും ദൈവസാന്നിദ്ധ്യം
ഉറപ്പാക്കുക
കേവലം വിശ്വാസിയാവാതെ
ദൈവത്തിൽ ഉറപ്പുള്ളവനാകുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്