വാർദ്ധക്യം ബാധിക്കാതിരിക്കാൻ.my diary. Khaleel Shamras

ഒരാൾ  വൃദ്ധനാവുന്നത് അയാളുടെ
ശരീരത്തിൽ ചുക്കിചുളിവുകൾ വീഴുമ്പോഴോ
താടിരോമങ്ങൾക്ക് നര ബാധിക്കുമ്പോഴോ അല്ല
മറിച്ച്
മനസ്സിന് ധൈര്യം നഷ്ടപ്പെടുമ്പോഴാണ്.
ഒരു ഗ്യാരണ്ടിയുമില്ലാത്ത  ഊ ജീവിതത്തിൽ
മരണംഏതു മനുഷ്യനെ
എപ്പോൾ വേണെമെങ്കിലും
കീഴടക്കാമെന്നതിനാൽ
പ്രായം കൊണ്ട് ജനിച്ചവരെല്ലാം
വൃദ്ധരാണ്.
മരണത്തോട് അടുത്ത് നിൽക്കണ
കാലയളവാണ് വാർദ്ധക്യമെങ്കിൽ.
പക്ഷെ മനസ്സിന്  ബാധിക്കുന്ന നരയാണ്
മനുഷ്യനെ തളർത്തുക.
ആ നര ബാധിക്കാതിരിക്കാൻ
ആദ്യം വേണ്ടത്
എന്റെ ജീവിതം ഒരുനാൾ വിചാരണക്ക് വെക്കാനുളളതാണ്
എന്ന ഉറപ്പിൽ
തന്റെ  ജീവിതത്തെ പ്രപഞ്ചനാഥനായ ദൈവത്തിൽ
സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്.
എന്റെ ജീവിത കാലയളവ് പൂർത്തികരികന്നത് വരെ
ഈ ഭൂമിയിൽ   നല്ലതെന്തെങ്കിലും ചെയ്തേ പറ്റൂ എന്ന വിശ്വാസം
നിനക്ക് നൽകുന്നത് ലക്ഷ്യബോധമാണ്.
ഏതു പ്രതിസന്ധി ഘട്ടത്തിലും മനസ്സിനെ
പിടിച്ചു നിർത്തിയ മനോധൈര്യം നിലനിർത്തുക
എന്നതാണ് മനസ്സിന് നര ബാധിക്കാതിരിക്കാൻ
നീ ചെയ്യേണ്ട മറ്റൊരു കാര്യം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്