കാണാതായ താക്കോൽ.my diary .Khaleel shamras

അയാൾ ധൃതിയിൽ  അന്വേഷിച്ചു കൊണ്ടിരുന്നു.
മേശയുടെ താക്കോൽ കാണുന്നില്ല.
അയാൾക്ക് എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ട
ഡോക്കുമെന്റുകൾ അതിനകത്താണ്.
ഒരു പാട് കാര്യങ്ങൾക്ക്
ചെലവഴിക്കാനുളള പണവും ആ മേശയുടെ വലിപ്പിലാണ്.
പെട്ടെന്ന് താക്കോൽ കിട്ടിയേപറ്റൂ.
ചുറ്റുപാടുകളിലും അഴിച്ചു വെച്ച വസ്ത്രങ്ങളിലുമെല്ലാം തപ്പി.
കണ്ടില്ല.
പ്രിയപ്പെട്ടവരോടൊക്കെ
 കുറച്ച് ദേശ്യത്തോടെ
താക്കോലിനെ കറിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു.
അയാൾ ക്ഷീണിതനായി
നിരാശനായി..
അയാൾ യാത്രക്കായി അണിഞ്ഞ പേന്റിന്റെ
പോക്കറ്റിൽ നേരത്തെ അന്വേഷിച്ചിരുന്നു.
പക്ഷെ അപ്പോൾ  കിട്ടിയിരുന്നില്ല.
ഇപ്പോൾ കറച്ചു കൂടി ദൈശ്യത്തോടൊ
ഒന്നു കൂടി താഴോട്ട് കയ്യിട്ടു.
അതാ അയാൾ ഇത്രയും നേരം  അന്വേഷിച്ചു കൊണ്ടിരുന്ന താക്കോൽ.
ശരിക്കും ഇതുപോലെ തന്നെയല്ലേ
പലപ്പോഴും നാം.
നമുക്ക് വേണ്ടതെല്ലാം അടുത്തുണ്ടായിട്ടും
അതെടുത്ത് ഉപയോഗിക്കാതെ
സ്വന്തത്തിനേയും മറ്റുളളവരേയും കുറ്റപ്പെടുത്തിയും
മറ്റും അങ്ങിനെ ജീവിച്ചു പോവും.
എന്നിട്ട്  ആഗ്രഹിച്ചതൊന്നും ലഭിച്ചില്ല
എന്ന നിരാശ  മാത്രം  ബാക്കിയാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്