ഉരുകി തീരുന്ന നാം. my diary. Khaleel Shamras

ഉരുകി ഇല്ലാതാവുകയാണ്
നാമെല്ലാവരും.
നമുക്ക് നിശ്ചയിക്കപ്പെട്ട മരണത്തിന്റെ
നിമിഷത്തോടെ
നമ്മുടെ ജീവിതത്തിലെ
അവസാന കണികയും ഇല്ലാതാവും.
ആ നാമാണോ
വലിയ പെരുമ നടിച്ച്,
മറ്റുളളവരെ പുച്ചിച്ച്,
അസൂയ കാട്ടി,
പരിഹസിച്ച് നടക്കുന്നത്.
ജീവിതം ഉരുകി ഇല്ലാതാവുന്നതിന് മുമ്പ്
നമുക്ക് ചെയ്തു തീർക്കാർ പാകത്തിൽ
എന്തൊക്കെയുണ്ട്.
അതിനൊന്നും സമയം വകവെച്ചു കൊടുക്കാതെ
നാം ഇവിടെ
ആളാവാനുളള  ശ്രമത്തിലാണ്.
ജീവിതത്തെ ഉരുക്കി കൊണ്ടിരിക്കുന്ന മരണത്തിന്റെ
 ചൂട് എനിക്ക് ബാധകമല്ല എന്ന ധാരണയിൽ.

Popular Posts