വീഡിയോ ഗയിമും ജീവിതവും.my diary. Khaleel Shamras.

ജീവിതം ഒരു വീഡിയോ  ഗെയിമിനോട്  ഉപമിക്കാം.
രണ്ടിലും ഒരു ലക്ഷ്യമുണ്ട്.
മറികടക്കാൻ ഒരു പാട്
പ്രതിസന്ധികൾ ഉണ്ട്.
രണ്ടിനും വേണ്ടത് പരിശ്രമങ്ങളാണ്.
ഒരു തോൽവിയിൽ അവസാനിക്കുന്നില്ല.
പരിശ്രമങ്ങളിലൂടെ തോൽവിയുടെ  ദൂരം
കുറച്ച് കുറച്ച്
അവസാനം വിജയത്തിലേക്കെത്തിക്കുന്നു.
റെയിസിംഗ് ഗെയിമുകളിൽ
നിനക്കോടിക്കാൻ പല തരത്തിലുളള വാഹനങ്ങളുണ്ട്.
പക്ഷെ ജീവിതത്തിൽ
നിയന്ത്രണം  വിടാതെ ഓടിക്കേണ്ട വാഹനത്തിന്റെ
പേരാണ് മനസ്സ്.
ആ മനസ്സിനെ  ചലിപ്പിക്കുന്ന
സ്റ്റിയറിംഗ് ആണ് ചിന്തകൾ.
ഊർജ്ജമാണ് അറിവ്.
അന്തരീക്ഷമാണ്
സ്നേഹം.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്