ഓർമകൾ എന്ന കൂട്ടുകാരൻ.my diary. Khaleel shamras

ചിലർക്ക് ഓർമകൾ നല്ലൊരു  കൂട്ടുകാരനാണ്
ഏത് പ്രതിസന്ധി ഘട്ടത്തിലും  കൂട്ടിനു വരുന്ന
ഒരിക്കലും പിരിയാത്ത കൂട്ടുകാരൻ.
മനസ്സിലേക്ക് പ്രതിസന്ധികളാവുന്ന ശത്രു കടന്നു വരുമ്പോൾ
ചിന്തയുടെ പട്ടാള ക്യാമ്പിൽ നിന്നും
നല്ല ഓർമകളാവുന്ന പട്ടാളക്കാരെ വിളിക്കും.
എന്നിട്ട് മനസ്സിൽ പ്രതിസന്ധിയുണ്ടാക്കിയ ചിന്തകളെ തുരത്തും.
ചിലർക്ക് ഓർമകൾ തന്നെ ഒരു ശത്രുവാണ്.
സന്തോഷം അഴിഞ്ഞാടുന്ന
ജീവിത സാഹചര്യത്തിൽ പോലും ചീത്ത ഓർമകളെ
ചിന്തകളിലേക്ക് വിളിച്ച്
നല്ല സാഹചര്യങ്ങളെ കളങ്കപ്പെടുത്തും.
ഓർമകളെ ശത്രു വാക്കാതിരിക്കുക
പകരം  മിത്രമാക്കുക.
ഇന്നലെകളിലെ അനുഭവങ്ങളിൽ നിന്നോ,
ദൃശ്യമാധ്യമങ്ങളിൽ നിന്നോ,
വായനയിൽ നിന്നോ
അല്ലെങ്കിൽ ഭാവനയിലോ
അങ്ങിനെ എന്തിലൂടെയുമാവട്ടെ
നീ മനസ്സിൽ സൃഷ്ടിച്ച ഓർമകളെ
എപ്പോഴും നല്ല  കൂട്ടുകാരനായി  കൂടെ നിർത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്