നീ സ്വയം കൊളുത്തിയ തീ.ബ my daiary. Khaleel Shamras

പുറത്ത് നല്ല കളിർക്കാറ്റുണ്ട്.
പച്ച പുതപ്പണിഞും
നറുമണം സമ്മാനിച്ച  പൂക്കളെ വിടർത്തിയും
പ്രകൃതി നിനക്കായി
വിരുന്നൊരുക്കിയിട്ടുമുണ്ട്.
നിനക്ക് ചിന്തിക്കാൻ
സുന്ദരമായ ഒരു പാട് ദൃശ്യങ്ങൾ ചുറ്റുമുണ്ട്.
എന്നിട്ടും നിന്റെ ഉളള് കഞ്ഞി പടരുകയാണ്.
കത്തി പടരുകയല്ല
മറിച്ച് അനാവശ്യ ചിന്തകളെ,
നെഗറ്റീവ് ചിന്തകളെ
ഒക്കെ ഉളളിൽ പ്രവേശിപ്പിച്ച്
 മനസ്സിനെ സ്വയം കത്തിക്കുകയാണ്.
എത്രയും പെട്ടെന്ന്
ആ തീ അണക്കുക.
നല്ലത് ചിന്തിച്ച്,
പുറത്തെ  പ്രകൃതിയെ ആസ്വദിച്ച്
മനസ്സിനെ ഒരു വസന്തകാലം പോലെ
സുന്ദരമാക്കുക.

Popular Posts