പുണ്യമാസത്തിന്റെ 'വസന്തം നുകരാൻ my aliary

മനുഷ്യരാശിയുടെ തുടക്കം മുതൽ
ദൈവം മനുഷ്യർക്കായി
ഒരു മാർഗ്ഗരേഖ നിശ്ചയിച്ചിരുന്നു.
ഏകദൈവ വിശ്വാസത്തിൽ ഊന്നിയുളള
ഈ വഴി കാണിക്കാനായി
പല പല ദൈവ ദൂതൻമാർ
നിയോഗിക്കപ്പെട്ടു.
എല്ലാവരും പഠിപ്പിച്ചത്
ഒരേ  സന്ദേശമായിരുന്നു.
പക്ഷെ പിന്നീട് മനുഷ്യർ
ഈ സന്ദേശത്തിൽ നിന്നു ഭിന്നിക്കുകയായിരുന്നു.
അങ്ങിനെ അവർ
വ്യത്യസ്ത മതങ്ങളായി.
ഏകദൈവാരാധന എന്ന അടിസ്ഥാന വിശ്വാസത്തിൽ
നിന്നും ഭിന്നിച്ചതാണ്
ഈ വേർപിരിയലിലേക്ക് മനുഷ്യ കുലത്തെ നയിച്ചത്.
 മനുഷ്യർ ഭിന്നിച്ചപ്പോഴൊക്കെ
ആദി മനുഷ്യൻ തൊട്ട് കൈമാറി പോവുന്ന
ഏക ദൈവാരാധന
എന്ന അടിസ്ഥാന വിശ്വാസം
നില നിർത്താൻ
വീണ്ടും വീണ്ടും മനുഷ്യരിൽ നിന്നുമുളള
ദൂതൻമാരെ നിയോഗിക്കപ്പെട്ടു.
അവർക്ക് വേദഗ്രന്ഥങ്ങളും നൽകപ്പെട്ടു.
 അങ്ങിനെ അവസാനമായി
മനുഷ്യ  കുലത്തിനായി
ഒരു വേദഗ്രന്ഥം സമർപ്പിക്കപ്പെട്ടു.
ആദി മനുഷ്യനും ആദ്യ  ഗുരുവും ദൂതരും
ആയിരുന്ന ആദാമിനും
അതിനു ശേഷം വന്ന
ലക്ഷക്കണക്കിനു
ദൂതൻമാർക്കും കൈമാറപ്പെട്ട
അതേ  സന്ദേശം
നിലനിർത്താനായി
ഇറക്കപ്പെട്ട,
അറിവു നേടാനും
അറിവിലുടെ ദൈവത്തെ കണ്ടെത്താനും
അതിലുടെ
മനുഷ്യ ജീവിതത്തെ
സൃഷ്ടാവിനുളള സമർപ്പണമാക്കാനും
അതു വഴി
ഈ ഭൂമിയിലും
അതിനേക്കാളുപരി
മരണത്തിനപ്പുറത്തെ അനന്തമായ ജീവിതത്തിലും
സമാധാനം കൈവരിക്കാനും
മൽഷ്യർക്ക് വേണ്ടി കുറിക്കപ്പെട്ട
ഈ ജീവിത മാർഗ്ഗരേഖ
പഠിക്കാനും പകർത്താനും
ഈ  ദിനങ്ങളെ ഉപയോഗപ്പെടുത്തുക.
എല്ലാ മനുഷ്യർക്കും
ഈ പുണ്യ മാസത്തിന്റെ
വസന്തം നുകരാൻ ആശംസിക്കിന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്