ഓട്ടം കൊണ്ടുളള നേട്ടങ്ങൾ. DR KHALEELSHAMRAS.MD

 .


മാനസികാവസ്ഥ
മുപ്പത് മിനുട്ട് നേരത്തെ നടത്തത്തിനു പോലും നല്ലൊരു മാനസികാവസ്ഥ  സൃഷ്ടിക്കാൻ കഴിയുന്നു. മാനസിക സമ്മർദ്ദങ്ങളെ ഓട്ടിയകറ്റുന്നു.
തൂക്കം
ആഴ്ചയിൽ ദിനേന മുപ്പത് മിനുട്ടെങ്കിലും  ഓടിയാൽ മുന്നൂറ്റി നാൽപ്പതോളം  കലോറി ശരീരത്തിൽ നിന്നും കത്തിച്ചു കളയാൻ ഇത് കാരണമാവുന്നു.പത്ത് കിലോ  തൂക്കമെങ്കിലും ഇതുമൂലം കവർഷത്തിൽ കുറയുന്നു.
 ദീർഘായുസ്സ്
ആഴ്ചയിൽ ° ഒരു മണിക്കൂർ ഓടിയാൽ പോലും ശരാശരി മുന് വർഷത്തോളം ആയുസ്സ്  കൂടും.
ഓർമ്മയും ശ്രദ്ധയും
ശരാശരി മുപ്പത് മിനുട്ട് നേരത്തെ ഒടും കൊണ്ട് ഓർമ്മയും ശ്രദ്ധയും കൂടും.
ഉറക്കം
ദിനേന മുപ്പത് മിനുട്ട് നേരം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓടുന്നവർക്ക് കിടന്ന  ഉടനെ തന്നെ ഉറങ്ങാനും ശാന്തമായി  ഉറങ്ങാനും കഴിയുന്നു.
ഹൃദയം.
 ആഴ്ചയിൽ ആറ് കിലോമീറ്ററെങ്കിലും ഓടുന്നവരിൽ  ഹൃദയ° രോഗങ്ങൾ മൂലമുളള മരണ നിരക്ക് 45% ത്തോളം കുറവാണ്.
പ്രമേഹം
ദിനേന  ഓടുന്നവരിൽ പ്രമേഹം വരാനുളള സാധ്യത  അതില്ലാത്തവരേക്കൾ പന്ത്രണ്ട് ' ശതമാനത്തോളം കുറവാണ്.
ശ്വാസകോശം.
ശ്വാസകോശത്തിന്റെ  കപ്പാസിറ്റി  കൂടാൻ നിത്യേനയുളള ഓട്ടം കാരണമാവുന്നു. അത് രക്തയോട്ടം  കൂട്ടുന്നു.ശരീരത്തിലെ  പ്രവർത്തനങ്ങളെ നേരെയാക്കുന്നു.
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്