Monday, June 22, 2015

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

ഡെങ്കിപനി ചികിൽസയും പ്രതിരോധവുംDR KHALEELSHAMRAS
 കൊതുകിലൂടെ  പരത്തപ്പെടുന്ന ഒരു വൈറസ്‌ രോഗമാണ് ഡെങ്കിപനി. നാല് തരം ഡെങ്കി വൈറസുകൾ ആണ് ° കാണപ്പെടുന്നത്.വെങ്കി വൈറസ് 1, 2, 3, 4. ഇതിൽ  ഒരു വിഭാഗം: മുലം ഒരിക്കൽ ഈ അസുഖം വന്നാൽ ആ ഒരു വിഭാഗത്തെ പ്രതിരോധിക്കാൻ ശരീരം പഠിക്കുന്നു. പക്ഷെ മറ്റു മുന്ന് വൈറസുകൾ മൂലംവീണ്ടും വരാവുന്നതാണ്.- ഈടസ് ഈജിപ്റ്റി (Aedes aegypti)  എന്നറിയപ്പെടുന്ന കൊതുക് വഴിയാണ് ഡെങ്കി വൈറസ് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടർന്നു വ്യാപിക്കുന്നത്.ഉഷ്ണമേഖലകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എല്ല് പൊട്ടിക്കുന്ന പനി എന്ന അർത്ഥം വരുന്ന Break bone fever എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.


       ഡെങ്കിപനി

  രോഗം ബാധിച്ച കൊതുകിന്റെ കടിയേറ്റ് 3 മുതൽ 14 ദിവസം കഴിഞ്ഞ ശേഷമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തലവേദന, കണ്ണു വേദന,മസിൽ വേദന, കിണപ്പുകളിൽ വേദന, രക്തസ്രാവo ,ശരീരത്തിലെ തടിപ്പുകൾ, വെളുത്ത രക്താണുക്കളുടെ അളവിലെ  കുറവ്, പ്ലേറ്റ് ലൈറ്റ് കൗണ്ട് കുറയുക, ക്ഷിണം, ചർദ്ദിക്കാൻ തോണുക, നല്ലൊരു ശതമാനം ആളുകളിൽ ഒരു ലക്ഷണവും കാണിക്കാതെ കടന്നു പോവുന്നു.പ്രത്യേകിച്ച് കുട്ടികളിൽ.ചിലരിൽ വളരെ കുറച്ച് ലക്ഷണങ്ങളേ കാണുന്നുളളു.
    ഡെങ്കിപനിയുടെ കൂടുതൽ  മാരകകരമായ അവസ്ഥകളാണ് ഡെങ്കി ഹിമറാജിക്ക് പനിയും പിന്നെ ഡെങ്കി ഹിമറാജിക്ക് സിൻട്റോമും.
   ഡെങ്കിപ്പനി ഈ അപകടാവസ്ഥയിലേക്ക് നീങ്ങു ന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
  അതിനായി രോഗിയുടെ  ഹ്രദയ മിടുപ്പ്. കാപ്പില്ലറി റീഫിൽ,തൊലിയുടെ നിറമാറ്റം, പനി, പൾസ്, രക്ത  സമ്മർദ്ദം ,ശരീരത്തിലെവിടെയെങ്കിലും രക്തസ്രാവം ഉണ്ടോ എന്നതും മറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.
  
ചികിൽസ
  ഡെങ്കിപനിയുടെ ചികിൽസയിൽ ഏറ്റവും അനിവാര്യം ധാരാളം ജലപാനീയങ്ങൾ ഉളളിലേക്ക് എത്തുക എന്നതാണ്.അതു പോലെ തന്നെ  പ്രാധാന്യം അർഹിക്കുന്നതാണ് വിശ്രമം. പനി കുറക്കാൻ പാരസെറ്റമോൾ ഉപയോഗിക്കാവുന്നതാണ്. ഡെങ്കിപനി ബാധിച്ച കുട്ടികളിൽ  പനി മൂലമുളള അപസ്മാരം വരാൻ കൂടുതൽ സാധ്യതയുളളതിനാൽ പനി നിയന്ത്രിക്കൽ അനിവാര്യമാണ്.
   വേദനസംഹാരികളും ആസ്പിരിൻ ഗുളികകളും രക്തസ്രാവം ഉണ്ടാക്കാൻ സാധ്യതയുളളതിനാൽ അത്തരം ഗുളികകൾ ഉപയോഗിക്കരുത്.
    ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.മൂത്രത്തിന്റെ അളവ്   കുറയുന്നത്, നാവ് വരളുന്നത് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുന്നത് ജലാംശം കുറയുമ്പോളാണ്.
    പ്ലേറ്റ് ലൈറ്റ് കൗണ്ടും ഹീമാറ്റോക്രിറ്റും മോണിറ്റർ ചെയ്ത്  രോഗം അതിന്റെ അപകടകരമായ അവസ്ഥയിലേക്ക്  നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നു. പപ്പായ  ഓറഞ്ച്  തുടങ്ങി ആന്റി  ഓക്സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്..
   തടയാൻ

 ഡെങ്കിപനി തടയാൻ  ഒരു വാക്സിൻ നിലവിലില്ല . ഈ രോഗം പകരുന്നത് കൊതുകു വഴിയാണ് എന്നതിനാൽ .അന്തരീക്ഷം വ്രത്തിയാക്കി സൂക്ഷിച്ചു കൊതുക് വ്യാപിക്കുന്നത് തടയുക എന്നതാണ്. യാത്രക്കാർക്കും മറ്റു കൊതുകുകടി  തടയുന്ന വസ്ത്രങ്ങളുംDEET അSങ്ങിയ   ക്രീമകൾ ലഭ്യമാണ്.

ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.