കുതറിയോടുന്ന സമയം. എന്റെ ഡയറി. ഖലീൽ ശ0 റാസ്

എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും
പിടികിട്ടാതെ കുതറിയോടുകയാണ് നിന്റെ സമയം.
നിനക്ക് നിശ്ചയിക്കപ്പെട്ട സമയം
തീർന്നു കൊണ്ടിരിക്കുകയാണ്
എന്ന സത്യം നീ മറക്കുന്നു എന്ന് മാത്രമല്ല.
ഒരിക്കലും വരാത്ത
 നിന്റേതു മാത്രമായ മറ്റൊരു സമയത്തിനു വേണ്ടിയുളള കാത്തിരിപ്പിലാണ് നീ.
നീ ജീവിക്കേണ്ട നിമിഷം
ഇപ്പോൾ നീ നിലകൊളളുന്ന സമയമാണ്.
ഒട്ടും മുശിപ്പില്ലാതെ സമാധാനം നിറഞ മനസ്സുമായി
ഈ നിമിഷം നീ  ജീവിച്ചേ പറ്റൂ.
അല്ലെങ്കിൽ നിന്നെ കാത്തിരിക്കുന്നത്
പരാജയവും സംതൃപ്തി ലഭിക്കാത്ത
പര്യവസാനവുമാണ്.

Popular Posts