Tuesday, June 30, 2015

അറിവ് ജീവിതത്തിന്റെ വഴി.

അറിവ് നേടുക എന്നത്
നിന്റെ ജീവിത വഴിയിലെവിടേയോവെച്ച്
നിലച്ചു പോയ ഒന്നല്ല.
മറിച്ച്
അത് നിന്റെ മരണം വരെ
തുടരേണ്ട ഒന്നാണ്.
അതുകൊണ്ട് അറിവുകൾ
നേടി കൊണ്ടേയിരിക്കുക.
 അറിവില്ലായ്മ എന്ന  പിഴവിനെ
തിരുത്താൻ,
നേടിയ അറിവ് പുതുക്കാൻ,
പുതിയവ ആർജ്ജിക്കാൻ
 അങ്ങിനെ അറിവിനെ
ജീവിതത്തിന്റെ  വഴിയാക്കുക.

Monday, June 29, 2015

സത്യവും അസത്യവും.my diary. Khaleelshamras

സ്വതന്ത്രവും നിസ്പക്ഷവുമായ
അറിവു നേടലിലൂടെ
എളുപ്പത്തിൽ കണ്ടെത്താവുന്ന ഒന്നാണ്
സത്യം.
പക്ഷെ മനുഷ്യരെ
അറിവു നേടുന്നതിനു
വിലക്കേർപ്പെടുത്തി
സത്യമല്ലാത്തൊരു
ജയിലിൽ ബന്ധിപ്പിച്ച്
അതിനപ്പുറത്തുളളതൊന്നും
അന്വേഷിക്കാനുളള
സ്വാതന്ത്യം നിശേധിച്ച്
അസത്യത്തെ
സത്യമായി പഠിപ്പിച്ച്
മറ്റാരൊക്കെയോ
ബന്ധനസ്തനാക്കിയിരിക്കുകയാണ്.

ആരേയും അവഗണിക്കരുത്.my diary .Khaleelshamras

ജീവിതത്തിൽ
ആരേയും അവഗണിക്കരുത്.
ആരേയും നിസ്സാരരായി
കാണരുത്.
മനസ്സ് എപ്പോഴും നിഷ്കളങ്കമായി നിലനിർത്തണം.
നിഷ്കളങ്കമായ മനസ്സിന്
ഒരിക്കലും വിവേചനം
കാട്ടാനോ
ആളുകളെ ചെറുതായി
കാണാനോ കഴിയില്ല.
പണമോ പദവിയോ
വർണ്ണമോ വർഗ്ഗമോ
ഒന്നും അനീധി കാണിക്കാൻ
ഒരു നിമിത്തമാവരുത്.
കാരുണ്യം നിന്റെ
മനസ്സിന്റെ കാലാവസ്ഥയും
ജീവിതത്തിന്റെ ആദർശവും
ആവണം.
അത് കാരുണ്യവാനായ ഒരു ദൈവ ത്തിന്റെ
ഉത്തമ ദാസനായി നിന്നെ
നിന്നെ മാറ്റുമെന്ന് മാത്രമല്ല.
ജീവതത്തിൽ നിന്നെ
ഏറ്റവും നല്ലവനാക്കും.
'

വാർദ്ധക്യം ബാധിക്കാതിരിക്കാൻ.my diary. Khaleel Shamras

ഒരാൾ  വൃദ്ധനാവുന്നത് അയാളുടെ
ശരീരത്തിൽ ചുക്കിചുളിവുകൾ വീഴുമ്പോഴോ
താടിരോമങ്ങൾക്ക് നര ബാധിക്കുമ്പോഴോ അല്ല
മറിച്ച്
മനസ്സിന് ധൈര്യം നഷ്ടപ്പെടുമ്പോഴാണ്.
ഒരു ഗ്യാരണ്ടിയുമില്ലാത്ത  ഊ ജീവിതത്തിൽ
മരണംഏതു മനുഷ്യനെ
എപ്പോൾ വേണെമെങ്കിലും
കീഴടക്കാമെന്നതിനാൽ
പ്രായം കൊണ്ട് ജനിച്ചവരെല്ലാം
വൃദ്ധരാണ്.
മരണത്തോട് അടുത്ത് നിൽക്കണ
കാലയളവാണ് വാർദ്ധക്യമെങ്കിൽ.
പക്ഷെ മനസ്സിന്  ബാധിക്കുന്ന നരയാണ്
മനുഷ്യനെ തളർത്തുക.
ആ നര ബാധിക്കാതിരിക്കാൻ
ആദ്യം വേണ്ടത്
എന്റെ ജീവിതം ഒരുനാൾ വിചാരണക്ക് വെക്കാനുളളതാണ്
എന്ന ഉറപ്പിൽ
തന്റെ  ജീവിതത്തെ പ്രപഞ്ചനാഥനായ ദൈവത്തിൽ
സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്.
എന്റെ ജീവിത കാലയളവ് പൂർത്തികരികന്നത് വരെ
ഈ ഭൂമിയിൽ   നല്ലതെന്തെങ്കിലും ചെയ്തേ പറ്റൂ എന്ന വിശ്വാസം
നിനക്ക് നൽകുന്നത് ലക്ഷ്യബോധമാണ്.
ഏതു പ്രതിസന്ധി ഘട്ടത്തിലും മനസ്സിനെ
പിടിച്ചു നിർത്തിയ മനോധൈര്യം നിലനിർത്തുക
എന്നതാണ് മനസ്സിന് നര ബാധിക്കാതിരിക്കാൻ
നീ ചെയ്യേണ്ട മറ്റൊരു കാര്യം.

വിമർശകർ എന്ന വഴികാട്ടികൾ.my diary. Khaleelshamras

വിമർശകരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
മറിച്ച് അവരെ നിനക്ക് ലഭിച്ച വഴികാട്ടികൾ ആയി കാണുക.
 അവർ കാട്ടിതന്ന പിഴവുകളെ
ഇനിയൊരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ
തിരുത്തുക.
വിമർശകരെ ശത്രുവായി കാണുന്നത്
നിന്റെ അഹങ്കാരമാണ്.
ഞാൻ എല്ലാം തികഞ്ഞവനാണ്
എന്ന നിന്റെ ധാരണയാണ്
അവരെ ശത്രുവായി  കാണുന്നത്.


Sunday, June 28, 2015

വിജയം നൽകേണ്ട പാഠം.my diary. Khaleelshamras.

മൂന്നു ശക്തികൾ ഒരേ കരുത്തോടെ മൽസരിച്ച
മൽസര ഫലം വരവായി.
ആ ഫലത്തിന് കാതോർത്തിരിക്കുന്ന
നമുക്ക്  ലഭിക്കാൻ പോവുന്നത്
 വലിയ ഒരു പാഠമാണ്.
വിജയമെന്ന ഏറ്റവും വലിയ പാഠം.
മൽസരത്തിൽ ആരു ജയിച്ചാലും
വിജയമെന്ന പാഠം ഇവിടെ  എഴുതപ്പെടും.
ആ വിജയം കണ്ടു പഠിക്കേണ്ട
പഠിതാക്കളായി നാമും.
തോറ്റവരെ പരസ്പരം  കുത്തിനോവിക്കാതെ
 ആ വിജയത്തിൽ നിന്നും
തനിക്ക് പഠിക്കാനുളളത് പഠിച്ച്
സ്വന്തം ജീവിതത്തെ
വിജയത്തിലേക്കെത്തിക്കാൻ   പരിശ്രമിക്കുക.


വർഗ്ഗീയവാദി.my diary. Khaleel Shamras

വർഗ്ഗീയത ഹൃദയത്തിൽ ഒളിഞ്ഞു കിടക്കുന്ന
മാരക വിഷമാണ്.
ആ വിഷമുളള ആൾ
 അയാളുടെ മനസ്സിലുടെ
പിന്നെ ചിന്തകളിലുടെ
ആ വിഷം ആഞ്ഞു തുപ്പുകയാണ്.
അപൂർവ്വം ചിലർ
അത് വാക്കുകളിലൂടെയും നാവിലൂടെയും
ആഞ്ഞു തുപ്പുന്നു.
മറ്റു ചിലർ സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ
പരസ്പരം കാണുമ്പോൾ ആ വിഷം
പരസ്പരം കൈമാറുന്നു.
ഇവിടെ ഒരു വർഗ്ഗീയവാദിയും അറിയാതെ
പോവുന്ന  ഒനുണ്ട്.
അവർ സ്വന്തം ചിന്തകളിലൂടെയും
മനസ്സിലുടെയും ആഞു തുപ്പുന്ന വിഷം
അവർ ആർക്കെതിരെയാണോ ചിന്തിക്കുന്നത്
അത് അവരിലേക്ക് എത്തുന്നില്ല.
മറിച്ച് എത്തുന്നത് സ്വന്തത്തിലേക്ക് ആണ്.
അതിൽ ഇല്ലാതാവുന്നത്
നൻമയുടേയും  സ്നേഹത്തിന്റേയും
കലവറകളാണ്.
നൻമയും   സ്നേഹവും നിറഞ്ഞ
ഒരു മനുഷ്യനും വർഗ്ഗീയവാദി ആവാൻ കഴിയില്ല.


Friday, June 26, 2015

വാർത്തകളുടെ അടിമ.mydiary. Khaleel shamras

ചുമ്മാ ചർച്ചചെയ്ത് സമയം പാഴാക്കി
കളയാൻ  ഓരോരോ വിഷയങ്ങൾക്കായി
കാത്തിരിക്കുകയാണോ നാം.
നമ്മുടെ ആ അനാവശ്യത്തെ
പരമാവധി ചൂഷണം ചെയ്യാൻ
ഓരോരോ കൊച്ചു കൊച്ചു വിഷയങ്ങളെ
പരതികൊണ്ടിരിക്കുകയാണ്
നമ്മുടെ വാർത്താ മാധ്യമങ്ങൾ.
ഭൂമിയിലെ ഒരു കൊച്ചു നാട്ടിലെ
ഇത്തിരി മനുഷ്യർ അവരുടെ ജനപ്രതിനിധിയെ
തിരഞ്ഞെടുക്കുന്നത് പോലും
നമ്മുടെ വലിയ സംസാരവിഷയമാവുമ്പോൾ.
അതിനായി പാഴാക്കുന്ന സമത്ത കുറിച്ച്
ഒരു പുനര ലോകനത്തിനു പോലും തയ്യാറാവുന്നില്ല
നാം.
 മറ്റൊരു വഷത്ത് നിർബന്ധമായും ചെയ്തു തീർക്കേണ്ട
പലതിനും സമയം തികയുന്നില്ല എന്ന പരാതിയാണ്.
ഒരിത്തിരി നേരത്തെ വ്യായാമം കൊണ്ടു പോലും
പല അസുഖങ്ങളേയും ഓട്ടിയകറ്റാനും
ദീർഘായുസ്സിലേക്ക് ജീവിതത്തെ
നയിക്കുമെന്ന് തെളിഞ
ഈ  ഒരു കാലഘട്ടത്തിലാണ്
ഇതിനൊന്നും ഒരു പ്രാധാന്യവും നൽകാതെ,
മീഡിയകൾക്കും മറ്റും മുമ്പിൽ
കുത്തിയിരുന്ന് അസുഖങ്ങൾ വിളിച്ചു വരുത്തി
വിലപ്പെട്ട സമയം നാം   കുത്തിയിരിക്കുന്നത്.കാണാതായ താക്കോൽ.my diary .Khaleel shamras

അയാൾ ധൃതിയിൽ  അന്വേഷിച്ചു കൊണ്ടിരുന്നു.
മേശയുടെ താക്കോൽ കാണുന്നില്ല.
അയാൾക്ക് എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ട
ഡോക്കുമെന്റുകൾ അതിനകത്താണ്.
ഒരു പാട് കാര്യങ്ങൾക്ക്
ചെലവഴിക്കാനുളള പണവും ആ മേശയുടെ വലിപ്പിലാണ്.
പെട്ടെന്ന് താക്കോൽ കിട്ടിയേപറ്റൂ.
ചുറ്റുപാടുകളിലും അഴിച്ചു വെച്ച വസ്ത്രങ്ങളിലുമെല്ലാം തപ്പി.
കണ്ടില്ല.
പ്രിയപ്പെട്ടവരോടൊക്കെ
 കുറച്ച് ദേശ്യത്തോടെ
താക്കോലിനെ കറിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു.
അയാൾ ക്ഷീണിതനായി
നിരാശനായി..
അയാൾ യാത്രക്കായി അണിഞ്ഞ പേന്റിന്റെ
പോക്കറ്റിൽ നേരത്തെ അന്വേഷിച്ചിരുന്നു.
പക്ഷെ അപ്പോൾ  കിട്ടിയിരുന്നില്ല.
ഇപ്പോൾ കറച്ചു കൂടി ദൈശ്യത്തോടൊ
ഒന്നു കൂടി താഴോട്ട് കയ്യിട്ടു.
അതാ അയാൾ ഇത്രയും നേരം  അന്വേഷിച്ചു കൊണ്ടിരുന്ന താക്കോൽ.
ശരിക്കും ഇതുപോലെ തന്നെയല്ലേ
പലപ്പോഴും നാം.
നമുക്ക് വേണ്ടതെല്ലാം അടുത്തുണ്ടായിട്ടും
അതെടുത്ത് ഉപയോഗിക്കാതെ
സ്വന്തത്തിനേയും മറ്റുളളവരേയും കുറ്റപ്പെടുത്തിയും
മറ്റും അങ്ങിനെ ജീവിച്ചു പോവും.
എന്നിട്ട്  ആഗ്രഹിച്ചതൊന്നും ലഭിച്ചില്ല
എന്ന നിരാശ  മാത്രം  ബാക്കിയാവും.

Thursday, June 25, 2015

നിനക്ക് പറ്റാത്ത പണി.my diary. Khaleel Shamras

രാഷ്ട്രീയ സംഭവ വികാസങ്ങൾ
കാണാം, കേൾക്കാം 
ചർച്ച ചെയ്യാം.
പക്ഷെ അതുകൊണ്ടൊന്നും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം.
അതിലുടെ പലരേയും പലതിനേയും
നിന്റെ ശത്രുക്കളാക്കി
 മനസ്സിൽ വാഴ്ത്തുന്നില്ല എന്ന് ഉറപ്പാക്കണം.
അതു മൂലം നിന്റെ വിലപ്പെട്ട സമയം 
നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം.
ഇനി അങ്ങിനെ യൊന്നും പറ്റുന്നില്ലെങ്കിൽ
ഈ പണി നിനക്ക് പറ്റിയതല്ല
എന്നാണ് അർത്തം.

ജീവിത വിഭവങ്ങൾ.my diary. Khaleelsh shamras

എനിക്ക് ലഭിച്ചതെല്ലാം
കെട്ടിപ്പിടിച്ച്,
മറ്റാർക്കും അതിൽ നിന്നൊരു പങ്കു പോലും നൽകാതെ
ജീവിക്കേണ്ടി വന്നേനെ.
ഈ ജീവിതം അനശ്വരമായിരിന്നുവെങ്കിൽ.
ഈ നശ്വരമായ ജീവിതത്തിൽ
ജീ വിത വിഭവങ്ങൾ പൂ ഴ്ത്തി വെച്ചാൽ
അവ അതിനുളളിൽ കിടന്ന്
ചീഞ്ഞു പോവും എന്നല്ലാതെ
മറ്റൊന്നും ലഭിക്കാനില്ല.

നീ സ്വയം കൊളുത്തിയ തീ.ബ my daiary. Khaleel Shamras

പുറത്ത് നല്ല കളിർക്കാറ്റുണ്ട്.
പച്ച പുതപ്പണിഞും
നറുമണം സമ്മാനിച്ച  പൂക്കളെ വിടർത്തിയും
പ്രകൃതി നിനക്കായി
വിരുന്നൊരുക്കിയിട്ടുമുണ്ട്.
നിനക്ക് ചിന്തിക്കാൻ
സുന്ദരമായ ഒരു പാട് ദൃശ്യങ്ങൾ ചുറ്റുമുണ്ട്.
എന്നിട്ടും നിന്റെ ഉളള് കഞ്ഞി പടരുകയാണ്.
കത്തി പടരുകയല്ല
മറിച്ച് അനാവശ്യ ചിന്തകളെ,
നെഗറ്റീവ് ചിന്തകളെ
ഒക്കെ ഉളളിൽ പ്രവേശിപ്പിച്ച്
 മനസ്സിനെ സ്വയം കത്തിക്കുകയാണ്.
എത്രയും പെട്ടെന്ന്
ആ തീ അണക്കുക.
നല്ലത് ചിന്തിച്ച്,
പുറത്തെ  പ്രകൃതിയെ ആസ്വദിച്ച്
മനസ്സിനെ ഒരു വസന്തകാലം പോലെ
സുന്ദരമാക്കുക.

ജീവിതത്തെ സ്വയം തോൽപ്പിക്കുന്നവർ.my diary Khaleel Shamras

 ആരു ജയിക്കും തോൽക്കുമെന്നും
മറ്റുമുളള ചർച്ചകൾക്കൊടുവിൽ
ഒരാൾ ജയിക്കും.
എതിരാളികൾ തോൽക്കും.
പക്ഷെ ഈ ചർച്ചകൾക്കിടയിൽ
ഒരാവശ്യവുമില്ലാതെ
പരാജയപ്പെടുന്ന ഒരു മഹാഭൂരിപക്ഷമുണ്ട്.
തന്റെ ജീവിതത്തിൽ
അറിവ് നേടാനും
ക്രിയേറ്റീവ്  ആയ ജീവിതം നയിക്കാനും
സമയമെന്ന ഒരു അമൂല്യ നിധി ലഭിച്ച
പൊതുജനമെന്ന നാമാണ് അത്.
ആ ഒരു നിധിയാണ്
ഒരു പ്രാധാന്യവുമില്ലാത്ത
ചർച്ചകൾക്കും മാനസിക സംഘർഷനങ്ങൾക്കുമായി
പാഴാക്കി കളയുന്നത്.
അങ്ങിനെ ജീവിതത്തെ സ്വയം തോൽപ്പിക്കുന്നവരായി മാറുന്നത്.

സാധ്യതകളെ ഈ നിമിഷത്തിൽ കണ്ടെത്തുക.my diary.Khaleel Shamras

നീ ആഗ്രഹിച്ച സന്തോഷം,
നിന്റെ അവസരം
എന്നിവയെ നീ ജീവിക്കുന്ന
ഈ ഒരു നിമിഷത്തിൽ 
കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ
അതിനർത്തം
അവയെ മറ്റൊരിക്കൽ കണ്ടെത്താൻ
കഴിയില്ല എന്നാണ്.
കാരണം സന്തോഷിക്കാൻ കഴിയാതിരിക്കുക എന്നതും
അവസരങ്ങളെ കണ്ടെത്താനുളള സാധ്യതകളെ
മനസ്സിലാവാതെ പോവുക എന്നതും
നിന്റെ ജീവിതത്തിന്റെ ശീലമാവുകയാണ്.
അത്തരം ദുശ്ശീലങ്ങൾ നിന്റെ ജീവിതത്തിന്റെ
അസ്തിത്വം ആവുന്നതിന് മുമ്പായി
അതില്ലാതാക്കാൻ
ഈ നിമിഷത്തെ
ഉപയോഗപ്പെടുത്തുക
സന്തോഷിച്ചും
ജിവിത വിജയത്തിനായി
ഉപയോഗപ്പെടുത്തിയും.

Wednesday, June 24, 2015

കാത്തിരുന്ന അതിഥി വന്നപ്പോൾ. my diary. Khaleel Shamras

വരാനിരിക്കുന്ന ഒരതിഥിയെ കുറിച്ചോർത്ത്
നീ പേടിയിലായിരുന്നു.
സ്വയം പട്ടിണി കിടന്ന്  ആ അതിഥിയെ  വിരുന്നൂട്ടേണ്ടി വരുമല്ലോ
എന്നോർത്ത്.
നിന്റെ സമ്പാദ്യത്തിൽനിന്നും
ഒരു പങ്ക് അർഹപ്പെട്ടവർക്ക്
നൽകാൻ ആ അതിഥി നിർബന്ധിക്കുമല്ലോ എന്നോർത്ത്.
ഒരു പാട് മോശമായ
എന്നാൽ  നീ ചിന്തിക്കാൻ
കൊതിച്ച ഒരു പാട് ചിന്തകൾക്ക്
ഈ അതിഥി കാണിഞാടിടുമല്ലോ എന്നോർത്ത്.
ഈ ഭൂമിയിലെ നശ്വരജിതത്തിലെ അലങ്കാരങ്ങളിലേക്ക്
തിരിച്ചുവിട്ട നിന്റെ മനസ്സിലെ ഇച്ചകളെ
ഒരു ദൈവത്തിലേക്ക് തിരിച്ചു വിടുമല്ലോ എന്നോർത്ത്.
അവസാനം നീ വരവേറ്റാലും ഇല്ലെങ്കിലും
ആ അതിഥി നിന്റെ ജീവിതത്തിലേക്ക്
വിരുന്നു വന്നു.
ഏതോ ഒരു  ശത്രു വന്നതുപോലെ നീ വരവേറ്റു.
എന്നാലും മനസ്സില്ലാ മനസ്സോടെ പട്ടിണി കിടന്നു '
അതിഥിയുടെ കൂടെ ആത്മാർത്ഥതയില്ലാതെ
പ്രാത്ഥനയിൽ മുഴുകി.
സമ്പത്തിൽ നിന്ന് ഇത്തിരി
 ആർക്കൊക്കെയോ നൽകി.
ഈ അതിഥി കറച്ചു ദിനങ്ങൾ കഴിഞ്ഞാൽ
നിന്നെ വിട്ട്  യാത്രയാവും.
അതിനുമുമ്പേ ഈ ഭൂമി വിട്ട്
നിനക്ക് പോവേണ്ടി വന്നില്ലെങ്കിൽ.
പക്ഷെ ഈ  വന്ന അതിഥി
നിന്റെ ജീവിതത്തിലേക്ക്
വന്നത്
നിന്റെ പാപങ്ങൾ എരിയിച്ചു കളയാനായിരുന്നു.
നിന്നെ സംസ്കരിക്കാനായിരുന്നു.
നിന്നെ ക്ഷമിക്കാൻ പഠിപ്പിക്കാനായിരുന്നു.
അറിവിലുടേയും  നൽമയിലുടെയും ഈശ്വര സമർപ്പണത്തിലുടെയും  ജീവിതം
തുഴഞ്ഞ് മരണത്തിനപ്പുറത്ത് സ്വർഗമെന്ന കരയിലേക്ക്
ജീവിതത്തെ എത്തിക്കാനായിരുന്നു.
നിനക്ക് വേണ്ടി ബമ്പർ സന്മാനങ്ങളുമായി
വന്ന ഈ അതിഥിയെ
മനസാനിധ്യത്തോടെ സ്വീകരിക്കുക.
വിരുന്നു വന്ന ഈ പുണ്യ മാസത്തിലെ
ഓരോ നിമിഷവും
ഉപയോഗപ്പെടുത്തുക.


ചിന്തകളുടെ പ്രതിഫലനങ്ങൾ. എന്റെ ഡയറി.ഖലീൽശംറാസ്

 ഓരോരുത്തരും അവരവരുടെ മനസ്സിൽ
രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ചിന്തകളുടെ പ്രതിഫലനമാണ്.
ഓരോ ഭാഹ്യ സാഹചര്യവും
ഓരോരുത്തത്തിലും വ്യത്യസ്ത തരം ചിന്തകളെയാണ്
തട്ടിയുണർത്തുന്നത്.
ആ ചിന്തകൾ  രൂപപ്പെടുന്നത്
അവരവർ കാലങ്ങളായി  രൂപപ്പെടുത്തിയെടുത്ത
വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്.
മനസ്സിൽ കരുണയും നൻമയും സമാധാനവും
ശീലിച്ച വ്യക്തി
ഏതു സാഹചര്യത്തോടും സമീപിക്കുന്നത്
അതേ രീതിയിൽ തന്നെയായിരിക്കും.
ഇനി മനസ്സ് നിറയെ
അഹങ്കാരവും, പകയും വിവേചനവും
വർഗ്ഗീയതയും ഒക്കെയാണെങ്കിൽ
അതിനടി സ്ഥാനത്തിലുളള
ചിന്തകൾ ആയിരിക്കും
ആ വ്യക്തിയിൽ പിറക്കുന്നത്.

Tuesday, June 23, 2015

ദൈവ വിശ്വാസം.my aliary, Khaleel Shamras

ഭൂമിയിൽ ഒരു പ്രവാചകനും ദൈവമുണ്ട് എന്ന് പഠിപ്പിക്കാനല്ല വന്നത്.
മറിച്ച് അവരൊക്കെ വന്നത്
ആരാധനക്കർഹനായി ദൈവം മാത്രമേയുളളു എന്ന് പഠിപ്പിക്കാനാണ്.
ദൈവം ഏകനാണ് എന്ന സത്യം അരക്കിട്ടൊറിപ്പിക്കാനാണ്.
മനുഷ്യന്റെ  ശത്രുവായ പിശാച്
ലക്ഷ്യം വെക്കുന്നതും ഇതേ മാർഗ്ഗത്തിൽ നിന്നും
തെറ്റിക്കാനാണ്.
അതുകൊണ്ട് കരുതിയിരിക്കുക
പുതുപുത്തൻ ആചാരങ്ങളുമായി,
ആൾ കൂട്ടത്തിന്റെ പിൻവലത്തോടെ,
ആരൊക്കെയോ നിന്റെ അരികിൽ വരും.
ദൈവ വിശ്വാസികളും ഏക ദൈവ വിശ്വാസികളും തെന്നയാണ്
അവർ.
പക്ഷെ ഉളളിലേക്കിറങ്ങി ചെല്ലുമ്പോൾ
അവിടെ
ഈ ഒരു  മാർഗ്ഗത്തിൽ വഴി തെറ്റി കിടക്കുന്നത് കാണാം.
അത് തിരിച്ചറിയാൻ വേണ്ടത്
 അറിവ് ആണ്.

ഉരുകി തീരുന്ന നാം. my diary. Khaleel Shamras

ഉരുകി ഇല്ലാതാവുകയാണ്
നാമെല്ലാവരും.
നമുക്ക് നിശ്ചയിക്കപ്പെട്ട മരണത്തിന്റെ
നിമിഷത്തോടെ
നമ്മുടെ ജീവിതത്തിലെ
അവസാന കണികയും ഇല്ലാതാവും.
ആ നാമാണോ
വലിയ പെരുമ നടിച്ച്,
മറ്റുളളവരെ പുച്ചിച്ച്,
അസൂയ കാട്ടി,
പരിഹസിച്ച് നടക്കുന്നത്.
ജീവിതം ഉരുകി ഇല്ലാതാവുന്നതിന് മുമ്പ്
നമുക്ക് ചെയ്തു തീർക്കാർ പാകത്തിൽ
എന്തൊക്കെയുണ്ട്.
അതിനൊന്നും സമയം വകവെച്ചു കൊടുക്കാതെ
നാം ഇവിടെ
ആളാവാനുളള  ശ്രമത്തിലാണ്.
ജീവിതത്തെ ഉരുക്കി കൊണ്ടിരിക്കുന്ന മരണത്തിന്റെ
 ചൂട് എനിക്ക് ബാധകമല്ല എന്ന ധാരണയിൽ.

Monday, June 22, 2015

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

ഡെങ്കിപനി ചികിൽസയും പ്രതിരോധവുംDR KHALEELSHAMRAS
 കൊതുകിലൂടെ  പരത്തപ്പെടുന്ന ഒരു വൈറസ്‌ രോഗമാണ് ഡെങ്കിപനി. നാല് തരം ഡെങ്കി വൈറസുകൾ ആണ് ° കാണപ്പെടുന്നത്.വെങ്കി വൈറസ് 1, 2, 3, 4. ഇതിൽ  ഒരു വിഭാഗം: മുലം ഒരിക്കൽ ഈ അസുഖം വന്നാൽ ആ ഒരു വിഭാഗത്തെ പ്രതിരോധിക്കാൻ ശരീരം പഠിക്കുന്നു. പക്ഷെ മറ്റു മുന്ന് വൈറസുകൾ മൂലംവീണ്ടും വരാവുന്നതാണ്.- ഈടസ് ഈജിപ്റ്റി (Aedes aegypti)  എന്നറിയപ്പെടുന്ന കൊതുക് വഴിയാണ് ഡെങ്കി വൈറസ് മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടർന്നു വ്യാപിക്കുന്നത്.ഉഷ്ണമേഖലകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എല്ല് പൊട്ടിക്കുന്ന പനി എന്ന അർത്ഥം വരുന്ന Break bone fever എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.


       ഡെങ്കിപനി

  രോഗം ബാധിച്ച കൊതുകിന്റെ കടിയേറ്റ് 3 മുതൽ 14 ദിവസം കഴിഞ്ഞ ശേഷമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. തലവേദന, കണ്ണു വേദന,മസിൽ വേദന, കിണപ്പുകളിൽ വേദന, രക്തസ്രാവo ,ശരീരത്തിലെ തടിപ്പുകൾ, വെളുത്ത രക്താണുക്കളുടെ അളവിലെ  കുറവ്, പ്ലേറ്റ് ലൈറ്റ് കൗണ്ട് കുറയുക, ക്ഷിണം, ചർദ്ദിക്കാൻ തോണുക, നല്ലൊരു ശതമാനം ആളുകളിൽ ഒരു ലക്ഷണവും കാണിക്കാതെ കടന്നു പോവുന്നു.പ്രത്യേകിച്ച് കുട്ടികളിൽ.ചിലരിൽ വളരെ കുറച്ച് ലക്ഷണങ്ങളേ കാണുന്നുളളു.
    ഡെങ്കിപനിയുടെ കൂടുതൽ  മാരകകരമായ അവസ്ഥകളാണ് ഡെങ്കി ഹിമറാജിക്ക് പനിയും പിന്നെ ഡെങ്കി ഹിമറാജിക്ക് സിൻട്റോമും.
   ഡെങ്കിപ്പനി ഈ അപകടാവസ്ഥയിലേക്ക് നീങ്ങു ന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
  അതിനായി രോഗിയുടെ  ഹ്രദയ മിടുപ്പ്. കാപ്പില്ലറി റീഫിൽ,തൊലിയുടെ നിറമാറ്റം, പനി, പൾസ്, രക്ത  സമ്മർദ്ദം ,ശരീരത്തിലെവിടെയെങ്കിലും രക്തസ്രാവം ഉണ്ടോ എന്നതും മറ്റും നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.
  
ചികിൽസ
  ഡെങ്കിപനിയുടെ ചികിൽസയിൽ ഏറ്റവും അനിവാര്യം ധാരാളം ജലപാനീയങ്ങൾ ഉളളിലേക്ക് എത്തുക എന്നതാണ്.അതു പോലെ തന്നെ  പ്രാധാന്യം അർഹിക്കുന്നതാണ് വിശ്രമം. പനി കുറക്കാൻ പാരസെറ്റമോൾ ഉപയോഗിക്കാവുന്നതാണ്. ഡെങ്കിപനി ബാധിച്ച കുട്ടികളിൽ  പനി മൂലമുളള അപസ്മാരം വരാൻ കൂടുതൽ സാധ്യതയുളളതിനാൽ പനി നിയന്ത്രിക്കൽ അനിവാര്യമാണ്.
   വേദനസംഹാരികളും ആസ്പിരിൻ ഗുളികകളും രക്തസ്രാവം ഉണ്ടാക്കാൻ സാധ്യതയുളളതിനാൽ അത്തരം ഗുളികകൾ ഉപയോഗിക്കരുത്.
    ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.മൂത്രത്തിന്റെ അളവ്   കുറയുന്നത്, നാവ് വരളുന്നത് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുന്നത് ജലാംശം കുറയുമ്പോളാണ്.
    പ്ലേറ്റ് ലൈറ്റ് കൗണ്ടും ഹീമാറ്റോക്രിറ്റും മോണിറ്റർ ചെയ്ത്  രോഗം അതിന്റെ അപകടകരമായ അവസ്ഥയിലേക്ക്  നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നു. പപ്പായ  ഓറഞ്ച്  തുടങ്ങി ആന്റി  ഓക്സിഡന്റുകളും വൈറ്റമിനുകളും അടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്..
   തടയാൻ

 ഡെങ്കിപനി തടയാൻ  ഒരു വാക്സിൻ നിലവിലില്ല . ഈ രോഗം പകരുന്നത് കൊതുകു വഴിയാണ് എന്നതിനാൽ .അന്തരീക്ഷം വ്രത്തിയാക്കി സൂക്ഷിച്ചു കൊതുക് വ്യാപിക്കുന്നത് തടയുക എന്നതാണ്. യാത്രക്കാർക്കും മറ്റു കൊതുകുകടി  തടയുന്ന വസ്ത്രങ്ങളുംDEET അSങ്ങിയ   ക്രീമകൾ ലഭ്യമാണ്.

ദൈവ ഭക്തി ചർച്ചക്ക് വിധേയമാവുമ്പോൾ. my diary .Khaleelshamras

ദൈവ ഭക്തി ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നാം.
ആ ചർച്ചകൾക്കനുകൂലമായ ഭരണകൂടവും
അനുകൂലമായ മാസവും.
ശരിയായ ഒരേയൊരു ദൈവത്തിലുളള
വിശ്വാസം എല്ലാ മതങ്ങളുടേയും
 കാതലായ വിശ്വാസമാണ്
എന്നത്
മനുഷ്യരെ ഐക്യത്തിന്റെ വഴിയിലേക്ക് നയിക്കുന്നു.
മതങ്ങളുടെ പേരിലുളള തെറ്റിദ്ധാരണകളെ
കാരുണ്യം കൊണ്ട്  മാച്ചുകളയാൻ കഴിഞ്ഞു കൊണ്ടിരിക്കുന്നു.
വിമർശനങ്ങൾ ആണ്
വിമർശിക്കപ്പെട്ടവർക്ക്  ഞങ്ങൾ അതല്ല എന്ന് തെളിയിക്കാനുളള
അവസരം എന്ന തിരിച്ചറിവ്
വാതിൽ തുറക്കുന്നത്
ദൈവ വിശ്വാസത്തിന്റെ ശരിയായ പാഥയിലേക്ക് ആണ്.
ജാതിയും മതവും വിഭിന്നമായിട്ടും
ഒരു പ്രതിസന്ധി ഘട്ടത്തിൽ
സഹായഹസ്തവുമായി ആരാധനാലയങ്ങളിൽ പോലും
പ്രാത്ഥനകൾക്കൊപ്പം
സാമ്പത്തിക ശാരീരിക സഹായങ്ങളും കൂടിയെത്തിയപ്പോൾ
കരുണ അണപൊട്ടിയൊഴുകിയ
കാരുണ്യവാനായ വൈത്തിലുളള ഭക്തിയായിരുന്നു.


Sunday, June 21, 2015

മഹാവിസ്ഫോടനവും ദൈവവും . my diary .Khaleelshamras

 നൂറ്റാണ്ടുകൾക്ക് മുമ്പെങ്ങോ ഒരു മഹാവിസ്ഫോടനം.
അത് ചെന്നി ചിതറി
അടുക്കും ചിട്ടയോടെയും സഞ്ചരിക്കുന്ന
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെയായി
പരിണമിക്കുന്നു.
അതിൽ  നിന്നും ചിന്നി ചിതറിയ
ഒരു കൊച്ചു ഭാഗം
 ഭൂമിയായി പരിണമിക്കുന്നു.
അതും അടക്കും ചിട്ടയോടെയും കറങ്ങുകയും
അതിനുളളിൽ അതിനേക്കാൾ  എത്രയോ മടങ്ങ് വലിയ
നക്ഷത്രങ്ങളിൽ ഇല്ലാത്ത
വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു.
ജലമായി വായുവായി
അങ്ങിനെ പലതുമായിഈ  ഒരു കൊച്ചു ഭൂമിയിൽ
ജീവൻ നിലനിർത്താൻ വേണ്ട, വിഭവങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നു.
ഇതൊക്കെ ആകസ്മികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ
മനസ്സിന് കഴിയുന്നില്ല.
മഹാ വിസ്ഫോടനവും അതിലുടെ
അടുക്കും ചിട്ടയോടെ സംവിധാനിക്കപ്പെട്ട
സൂര്യനും  ചന്ദ്രനും ഭൂമിയും
അതിൽ ഭൂമിയെന്ന ഈ കൊച്ചു ഗ്രഹത്തെ
 മനുഷ്യർക്കായി തിരഞെടുത്തതും
എല്ലാം ഒരു മാസ്റ്റർ  പ്ലാനിന്റെ ഭാഗമായിട്ടല്ല
എന്ന് വിശ്വസിക്കാതിരാക്കാൻ
എന്റെ ചിന്തകൾക്കാവുന്നില്ല.
മഹാവിസ്ഫോടനം നടന്ന ആ വലിയ
കല്ലിനേക്കാൾ വലിയൊരു ശക്തി  ഉണ്ട്
എന്ന് വിശ്വസിക്കാൻ
എനിക്ക് ഈ പ്രപഞ്ച വിസ്മയങ്ങൾ തന്നെ ധാരാളം മതി.
ഈ ഭൂമിയിലെ മനുഷ്യനെന്ന കൊച്ചു ജീവി
തങ്ങൾക്ക് ചിന്തിക്കാനുളള ശേഷിയെ
സ്വയം അഹങ്കരിക്കാൻ  വേണ്ടി  ദുരുപയോഗപ്പെടുത്തിയപ്പോൾ
ഉണ്ടായ ആൾ ദൈവങ്ങൾക്ക് ഈ സൃഷ്ടിപ്പിന്റെ അവകാശം
വീതിച്ചു കൊടുക്കാൻ എന്റെ ബുദ്ധി അനുവദിക്കുന്നില്ല.
 മഹാൻമാരായ ഗുരുക്കൻമാർക്ക്,
പ്രവാചകൻമാർക്ക്
ഒന്നും ഈ ദൈവമെന്ന നാമകരണം ചാർത്താൻ
എന്റെ അറിവെന്നെ അനുവദിക്കുന്നില്ല.
എനിക്കും ഈ പ്രപഞ്ചത്തിലെ
എല്ലാത്തിനും ഇടയിൽ  അവയുടെ സ്വന്തം അസ്തിത്വത്തേക്കാൾ
അടുത്തുളള സൃഷ്ടാവും നിയൻന്ത്രകനുമായ
ഒരു ശക്തിയെ വിളിക്കാൻ
ഏതോ  വിദൂരങ്ങളിൽ ഉള്ളള
 എന്നെ അറിയാത്ത
മരിച്ചവയോ അല്ലാത്തതോ
ആയ ഒന്നിന്റെ ആവശ്യമുണ്ട്
എന്ന് വിശ്വസിക്കാനും എനിക്ക് വയ്യ.
ഞാൻ വിശ്വസിക്കുന്നു
പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ദൈവത്തിൽ.
പ്രപഞ്ചത്തിലെ എല്ലാമെല്ലാം ആരാധിക്കുന്ന ദെവത്തിൽ .
മനുഷ്യ ശരീരത്തിലെ തന്നെ കോശങ്ങളും മറ്റും
ഏതൊരു ശക്തിയുടെ വിധിവിലക്കുകൾ പാലിച്ചാണോ ജീവിക്കുന്നത്
ആ ശക്തിയിലേക്ക്
ഞനെന്റെ ചിന്തകളെ ,  ഇച്ചകളെ തിരിച്ചു വിടുന്നു
അതിലൂടെ ജീവിതത്തെ
അവനുളള സമ്പൂർണ്ണ  സമർപ്പണമാക്കാൻ.
ഈ പാഥയിൽ വഴി തെറ്റിപ്പിക്കാനുളള
സാഹചര്യങ്ങൾ മാത്രം അകത്തും പുറത്തും
നില നിൽക്കുന്ന ജീവിതമെന്ന പരീക്ഷാലയത്തിൽ
ആ നേർവഴിയിൽ  നിലനിർത്താൻ
സർവ്വലോക പരിപാലകൻ അനുഗൃഹിക്കട്ടെ.
ആ  കാരുണ്യവാന്റെ
 ഉത്തമ ദാസനായി ജീവിച്ച്
ഈ  ജീവിത കാലയളവ് മുഴുവനും
കരുണ ചൊരിയാനും
നൻമ ചെയ്യാനും
സമാധാനം വ്യാപിപ്പിക്കാനും
അവൻ അനുഗ്രഹിക്കട്ടെ.
Saturday, June 20, 2015

ശ്രരീരത്തിൽ ബാക്കിയായ വെളളം. my diary .Khaleelshamras

അയാൾ കുളിക്കുകയായിരുന്നു.
ഇരുപത്തിനാല് മണിക്കൂർ തുടർച്ചയായുളള ജോലിയാണ്.
എപ്പോൾ വേണമെങ്കിലും കോൾ വരാം.
അതു കൊണ്ട് അയാൾ ധൃതിയിൽ  കുളിച്ചു.
 അതിനിടെ കോൾ വന്നു .
കുളിയിൽ ആയതിനാൽ എടുക്കാൻ പറ്റിയില്ല.
കോൾ തുരുതുരേ വന്നപ്പോൾ
പെട്ടെന്ന് കുളിയവസാനിപ്പിച്ച് പുറത്തു വന്നു.
ധൃതിയിൽ വസ്ത്രങ്ങൾ അണിയാൻ തുടങ്ങി.
അതിനിടെ വീണ്ടും കോൾ വന്നു.
ആ ഡോക്ടർ പെട്ടെന്ന് കയ്യിലെ വെളളം  തുടച്ച് ഫോൺ അറ്റന്റ് ചെയ്തു.
സിസ്റ്റർ പറഞ്ഞു.
സാറേ - - - - - -
പെട്ടെന്നു വാ ......
നെഞ്ചു വേദനയുമായി ഒരു രോഗി വന്നിരിക്കുന്നു.
ഡോക്ടർ ധൃതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ്
ശരീരത്തിലെ വെളളം ബാക്കിവെച്ച്
അയാൾ കാശ്വാലിറ്റിയിലേക്ക് ഓടി.
അവിടെ അതാ
പുഞ്ചിരിച്ചു നിൽക്കുന്ന ഒരു രോഗി.
ചെറിയ നെഞ്ചെരിച്ചിലുണ്ട്.
ഡോക്ടർ പെട്ടെന്ന് ഇസിജി എടുക്കാൻ പറഞ്ഞു.
റിസൾട്ട് വന്നപ്പോൾ നോർമൽ.
ഡോക്ടർ വൈത്തെ സ്തുതിച്ചു.
ശരീരത്തിൽ ബാക്കിയായ വെളളവുമായി
ഡോക്ടർ അന്നത്തെ പരിശോധന തുടർന്നു .
 തിരക്കിനിടയിൽ ആ  വെളളം സ്വയം വറ്റിപ്പോയി.


Friday, June 19, 2015

മരിച്ചവനായി ജീവിക്കാൻ.my diary. Khaleel shamras

മരിച്ചവനായി ജീവിക്കാൻ
നിനക്ക് മുന്നിൽ വിശാലമായ  ഒരു സമയം തന്നെ കാത്തിരിക്കുന്നു.
ജീവിക്കാൻ ലഭിച്ച ഈ തുച്ചമായ
സമയത്തെ  മരിച്ചവനായി ജീവിക്കാൻ
വിനിയോഗിക്കാതിരിക്കുക.
അലസതയുടേയും മുശിപ്പിന്റേയും മടിയുടേയും
ശ്മശാനമാക്കി നിന്റെ
ഈ ജീവിത നിമിഷങ്ങളെ മാറ്റാതെ.
കാരുണ്യവും  സ്നേഹവും അറിവുംനിറച്ച്
ഈ ജീവിത നിമിഷങ്ങളിൽ
മരിക്കാത്തവനായി ജീവിക്കുക.

നിന്റെ മൗനം 'my diary. Khaleel Shamraട

എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുക
എന്നതിലല്ല നിന്റെ വിജയം.
പലപ്പോഴും മൗനം പാലിക്കുന്നതിലാണ് നിന്റെ വിജയം.
നിന്റെ മൗനം പല പലപ്പോഴും സംരക്ഷിക്കുന്നത്
നിന്റെ മനശാന്തിയെ യാണ്.
അതുപോലെ മറ്റുളളവരുടെ  ശാന്തിയെ
കൊലചെയ്യുന്നതിൽ നിന്നും നിന്റെ മൗനം
നിന്നെ തടയുന്നു.

Thursday, June 18, 2015

പോയ സമയങ്ങൾ തിരികെ വരുന്ന ദിനം.my driary. Khaleel Shamras

ദിനങ്ങൾ ഓടി മറയുന്നു.
ഓരോ നിമിഷവും
നിന്റെ ജീവിതത്തോട് വിട പറഞുകൊണ്ടേയിരിക്കുന്നു.
ഓരോ  വിട പറയുന്ന
നിമിഷവും നിന്നെ ദു:ഖിപ്പിക്കുന്നു.
കാരണം
അവയുടെ വിയോഗം
നിന്നെ മരണത്തിലേക്ക്  ഒന്നു കൂടി അടുപ്പിക്കുകയാണ്.
പക്ഷെ ഈ വിട പറയുന്ന
നിമിഷങ്ങൾ എല്ലാം ഒരിക്കൽ കൂടി
നിന്റെ ജീവിതത്തിലേക്ക്
തിരികെ വരുമെന്നും.
നിന്റെ അനശ്വര ജീവിതം
സ്വർഗത്തിലാണോ നരകത്തിലാണോ
എന്ന്  തീരുമാനിക്കപ്പെടാൻ
അവ നിമിത്തമാവുമെന്നും നീ  ഓർക്കുന്നില്ല.
ഒരു വിചാരണാ ദിനത്തിൽ നീ വിശ്വസിക്കുന്നു.
പക്ഷെ അതിൽ നിനക്ക് ഉറപ്പില്ല.
ഉറപ്പുണ്ടായിരുന്നുവെങ്കിൽ
കറകളഞ, തെളിഞ
ഏക ദൈവ വിശ്വാസത്തിലും
സമർപ്പണത്തിലും
നീ മായം ചേർക്കില്ലായിരുന്നു.
 കരുണ ചെയ്യാൻ അലസത കാട്ടില്ലായിരുന്നു.
സ്നേഹവും സമാധാനവും
നിന്റെ  അന്തരീക്ഷമാവുമായിരുന്നു.
അറിവ്  നേടുന്നതിന് നിന്റെ സമയം
ഉപയോഗപ്പെടുത്തുമായിരുന്നു.


Wednesday, June 17, 2015

മനുഷ്യരെ എങ്ങിനെ നോക്കണം? my diary. Khaleel shamras

മനുഷ്യന്റെ സമ്പത്തിലേക്കോ,
പദവിയിലേക്കോ
 ജാതിയിലേക്കോ നോക്കാതെ.
അവൻ പിറന്നു വീണ അവസ്ഥയിലേക്കും
മരിച്ചു കിടക്കുന്ന അവസ്ഥയിലേക്കും
നോക്കുക.
എന്നിട്ടവനോട് സംസാരിക്കുക.
അപ്പോൾ നിനക്ക് അവനോട്
തോണുന്നത് ലാളനയും  ദയയും
കാരുണ്യവും ഒക്കെയായിരിക്കും.

പുണ്യമാസത്തിന്റെ 'വസന്തം നുകരാൻ my aliary

മനുഷ്യരാശിയുടെ തുടക്കം മുതൽ
ദൈവം മനുഷ്യർക്കായി
ഒരു മാർഗ്ഗരേഖ നിശ്ചയിച്ചിരുന്നു.
ഏകദൈവ വിശ്വാസത്തിൽ ഊന്നിയുളള
ഈ വഴി കാണിക്കാനായി
പല പല ദൈവ ദൂതൻമാർ
നിയോഗിക്കപ്പെട്ടു.
എല്ലാവരും പഠിപ്പിച്ചത്
ഒരേ  സന്ദേശമായിരുന്നു.
പക്ഷെ പിന്നീട് മനുഷ്യർ
ഈ സന്ദേശത്തിൽ നിന്നു ഭിന്നിക്കുകയായിരുന്നു.
അങ്ങിനെ അവർ
വ്യത്യസ്ത മതങ്ങളായി.
ഏകദൈവാരാധന എന്ന അടിസ്ഥാന വിശ്വാസത്തിൽ
നിന്നും ഭിന്നിച്ചതാണ്
ഈ വേർപിരിയലിലേക്ക് മനുഷ്യ കുലത്തെ നയിച്ചത്.
 മനുഷ്യർ ഭിന്നിച്ചപ്പോഴൊക്കെ
ആദി മനുഷ്യൻ തൊട്ട് കൈമാറി പോവുന്ന
ഏക ദൈവാരാധന
എന്ന അടിസ്ഥാന വിശ്വാസം
നില നിർത്താൻ
വീണ്ടും വീണ്ടും മനുഷ്യരിൽ നിന്നുമുളള
ദൂതൻമാരെ നിയോഗിക്കപ്പെട്ടു.
അവർക്ക് വേദഗ്രന്ഥങ്ങളും നൽകപ്പെട്ടു.
 അങ്ങിനെ അവസാനമായി
മനുഷ്യ  കുലത്തിനായി
ഒരു വേദഗ്രന്ഥം സമർപ്പിക്കപ്പെട്ടു.
ആദി മനുഷ്യനും ആദ്യ  ഗുരുവും ദൂതരും
ആയിരുന്ന ആദാമിനും
അതിനു ശേഷം വന്ന
ലക്ഷക്കണക്കിനു
ദൂതൻമാർക്കും കൈമാറപ്പെട്ട
അതേ  സന്ദേശം
നിലനിർത്താനായി
ഇറക്കപ്പെട്ട,
അറിവു നേടാനും
അറിവിലുടെ ദൈവത്തെ കണ്ടെത്താനും
അതിലുടെ
മനുഷ്യ ജീവിതത്തെ
സൃഷ്ടാവിനുളള സമർപ്പണമാക്കാനും
അതു വഴി
ഈ ഭൂമിയിലും
അതിനേക്കാളുപരി
മരണത്തിനപ്പുറത്തെ അനന്തമായ ജീവിതത്തിലും
സമാധാനം കൈവരിക്കാനും
മൽഷ്യർക്ക് വേണ്ടി കുറിക്കപ്പെട്ട
ഈ ജീവിത മാർഗ്ഗരേഖ
പഠിക്കാനും പകർത്താനും
ഈ  ദിനങ്ങളെ ഉപയോഗപ്പെടുത്തുക.
എല്ലാ മനുഷ്യർക്കും
ഈ പുണ്യ മാസത്തിന്റെ
വസന്തം നുകരാൻ ആശംസിക്കിന്നു.

Tuesday, June 16, 2015

വീഡിയോ ഗയിമും ജീവിതവും.my diary. Khaleel Shamras.

ജീവിതം ഒരു വീഡിയോ  ഗെയിമിനോട്  ഉപമിക്കാം.
രണ്ടിലും ഒരു ലക്ഷ്യമുണ്ട്.
മറികടക്കാൻ ഒരു പാട്
പ്രതിസന്ധികൾ ഉണ്ട്.
രണ്ടിനും വേണ്ടത് പരിശ്രമങ്ങളാണ്.
ഒരു തോൽവിയിൽ അവസാനിക്കുന്നില്ല.
പരിശ്രമങ്ങളിലൂടെ തോൽവിയുടെ  ദൂരം
കുറച്ച് കുറച്ച്
അവസാനം വിജയത്തിലേക്കെത്തിക്കുന്നു.
റെയിസിംഗ് ഗെയിമുകളിൽ
നിനക്കോടിക്കാൻ പല തരത്തിലുളള വാഹനങ്ങളുണ്ട്.
പക്ഷെ ജീവിതത്തിൽ
നിയന്ത്രണം  വിടാതെ ഓടിക്കേണ്ട വാഹനത്തിന്റെ
പേരാണ് മനസ്സ്.
ആ മനസ്സിനെ  ചലിപ്പിക്കുന്ന
സ്റ്റിയറിംഗ് ആണ് ചിന്തകൾ.
ഊർജ്ജമാണ് അറിവ്.
അന്തരീക്ഷമാണ്
സ്നേഹം.ജീവിതത്തിലെ പട്ടാളക്കാരൻ.my diary. Khaleelshamras

തോക്കുധാരിയായി, '
പേടിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ച
ഒരു മനുഷ്യനെ നിന്റെ ജീവിത
വഴിയിൽ കണ്ടു.
ആ മനുഷ്യനെ
തടസ്സമെന്നു നീ വിളിച്ചു.
ആ മനുഷ്യനെ കണ്ടപാടെ
യാത്ര ഉപേക്ഷിച്ചു
നീ തിരികെ നടന്നു.
പക്ഷെ അയാൾ
തടസ്സമല്ലായിരുന്നു
മറിച്ച്
നിന്റെ ജീവിതത്തിലേക്ക്
കടന്നുവരുന്ന ശത്രുക്കളെ
ആട്ടിയോടിക്കാനുളള
പട്ടാളക്കാരനായിരുന്നു.
ഏത് പ്രതിസന്ധിയേയും
തരണം ചെയ്യാൻ
നിന്നെ പരിശീലിപ്പിക്കാനുളള
ട്റയിനർ ആയിരുന്നു.

Sunday, June 14, 2015

Memories are our best friend. My diary .Khaleel shamras

whenever we are alone
we can call him.
He will attend the call and
comes to our lives immediately.
That friend who always folows us
is nobody but our memories.

സൂക്ഷമ ജീവികൾ നൽകിയ പാഠം.mydiary Khaleel shamras

എത്രയോ സൂക്ഷ്മ ജീവികൾ
 അവയിൽ പലതിനും നിന്റെ ശരീരം ഒരു വാസസ്ഥലം.
അല്ലെങ്കിൽ നിന്റെ അരീക്ഷം അവരുടേയും വീട്.°
അവയെ നീ ഒരിക്കലും കാണുന്നില്ല.
രോഗങ്ങളായി  അവ നിന്റെ ശരീരത്തിൽ
പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ.
 നീ കാണാത്ത ആ സൂക്ഷമ ജീവികൾ
നിന്നിൽ ഉണ്ടാക്കുന്ന വലിയ പ്രശ്നങ്ങളെ
അനുഭവിച്ചറിയുന്നു.
അവയെ നിന്റെ ശരീരത്തിലേക്ക്
പ്രവേശിക്കുന്നത് തടയാനും
അതിനെ അന്തരീക്ഷത്തിൽ നീക്കം ചെയ്യാനുമുളള
ശ്രമങ്ങൾ തുടങ്ങുന്നു.
അതിൽ തന്നെ ചില സൂക്ഷ്മ
ജീവികൾ നിന്റെ ജീവൻ നിലനിർത്താൻ
സഹായിക്കുകയും ചെയ്യുന്നു.
 നിന്റെ കാഴ്ചക്കുമപ്പുറത്ത്
നിന്റെ ജീവിതത്തിനെ താളം
നിയന്ത്രിക്കാൻ
കഴിയുന്ന എന്തൊക്കെയോ
ഉണ്ട് എന്ന് നീ മനസ്സിലാക്കുന്നു.


നിനക്കായി ഈ ഒരു നിമിഷം.my diary. Khaleelshamras

ഒരു പാട് നല്ല ദിനങ്ങൾ വരാനിരിക്കുന്നുണ്ട്.
പക്ഷെ അതൊന്നും നിനക്കുളളതല്ല.
പക്ഷെ നീ ആ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ്.
 നീ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ലാത്ത
ആ ദിനങ്ങൾക്കായി കാത്തിരിക്കാതെ.
അതിലും വിലപ്പിടിപ്പുളള
നിനക്കായി ഒരുക്കപ്പെട്ട ഈ നിമിഷത്തിൽ ജീവിക്കുക.

ഓട്ടം കൊണ്ടുളള നേട്ടങ്ങൾ. DR KHALEELSHAMRAS.MD

 .


മാനസികാവസ്ഥ
മുപ്പത് മിനുട്ട് നേരത്തെ നടത്തത്തിനു പോലും നല്ലൊരു മാനസികാവസ്ഥ  സൃഷ്ടിക്കാൻ കഴിയുന്നു. മാനസിക സമ്മർദ്ദങ്ങളെ ഓട്ടിയകറ്റുന്നു.
തൂക്കം
ആഴ്ചയിൽ ദിനേന മുപ്പത് മിനുട്ടെങ്കിലും  ഓടിയാൽ മുന്നൂറ്റി നാൽപ്പതോളം  കലോറി ശരീരത്തിൽ നിന്നും കത്തിച്ചു കളയാൻ ഇത് കാരണമാവുന്നു.പത്ത് കിലോ  തൂക്കമെങ്കിലും ഇതുമൂലം കവർഷത്തിൽ കുറയുന്നു.
 ദീർഘായുസ്സ്
ആഴ്ചയിൽ ° ഒരു മണിക്കൂർ ഓടിയാൽ പോലും ശരാശരി മുന് വർഷത്തോളം ആയുസ്സ്  കൂടും.
ഓർമ്മയും ശ്രദ്ധയും
ശരാശരി മുപ്പത് മിനുട്ട് നേരത്തെ ഒടും കൊണ്ട് ഓർമ്മയും ശ്രദ്ധയും കൂടും.
ഉറക്കം
ദിനേന മുപ്പത് മിനുട്ട് നേരം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓടുന്നവർക്ക് കിടന്ന  ഉടനെ തന്നെ ഉറങ്ങാനും ശാന്തമായി  ഉറങ്ങാനും കഴിയുന്നു.
ഹൃദയം.
 ആഴ്ചയിൽ ആറ് കിലോമീറ്ററെങ്കിലും ഓടുന്നവരിൽ  ഹൃദയ° രോഗങ്ങൾ മൂലമുളള മരണ നിരക്ക് 45% ത്തോളം കുറവാണ്.
പ്രമേഹം
ദിനേന  ഓടുന്നവരിൽ പ്രമേഹം വരാനുളള സാധ്യത  അതില്ലാത്തവരേക്കൾ പന്ത്രണ്ട് ' ശതമാനത്തോളം കുറവാണ്.
ശ്വാസകോശം.
ശ്വാസകോശത്തിന്റെ  കപ്പാസിറ്റി  കൂടാൻ നിത്യേനയുളള ഓട്ടം കാരണമാവുന്നു. അത് രക്തയോട്ടം  കൂട്ടുന്നു.ശരീരത്തിലെ  പ്രവർത്തനങ്ങളെ നേരെയാക്കുന്നു.
Saturday, June 13, 2015

പറയുന്നതിനു മുമ്പേ ഡിലീറ്റ് ചെയ്യുക.my diary Khaleelshamras

ചിലർ ഏത് വിഷയത്തെ കുറിച്ചാണ്
ചർച്ച ചെയ്യാൻ പോവുന്നത്
എന്നത് നിനക്ക് മുൻ ക്കൂട്ടി
ഊഹിക്കാവുന്നതേയുളളു.
അത്തരം വ്യക്തികളുടെ ചർച്ചകളിൽ
നിന്നും വരാവുന്ന ,
നിന്റെ മനസ്സമാധാനത്തെ
മുറിവേൽപ്പിക്കുന്ന വാക്കുകളെ
കേൾക്കുന്നതിനു മുമ്പേ ഡിലീറ്റ് ചെയ്യാൻ
മനസ്സിനെ  തയ്യാറാക്കി വെക്കുക.
അവരെ ശ്രവിക്കാതിരിക്കരുത്.
ആട്ടിയോട്ടുകയും ചെയ്യരുത്.
പക്ഷെ നിന്റെ പാവപ്പെട്ട ആത്മാവിനെ
നോവിക്കാൻ
അത്തരം ചർച്ചകളെ
ഒരു കാരണമാക്കരുത്.

ലക്ഷ്യത്തിൽ നിന്നും തളളിയിടാൻ.എന്റെ ഡയറി.ഖലീൽ ശംറാസ്

നിന്റെ ലക്ഷ്യത്തിൽ നിന്നും
തളളി താഴെയിടാൻ
പലതും വരും.
മടിയായി
അല്ലെങ്കിൽ
നിന്റെ ജീവതത്തെ
ഒരു പ്രാധാന്യവുമില്ലാത്ത
കാര്യങ്ങളിൽ ഏർപ്പെടിപ്പിച്ച്
ലക്ഷ്യ നിർവഹണത്തിന്
വിനിയോഗിക്കേണ്ട
സമയം അപഹരിച്ചെടുക്കും.
അതുകൊണ്ട്
ശ്രദ്ധിക്കുക.
ആകെണികളിൽ കുടുങ്ങാതെ
ജീവിതത്തെ
ലക്ഷ്യത്തിലേക്ക്
നയിക്കുക.
ലക്ഷ്യം നൻമ നിറഞ്ഞതാണെങ്കിൽ.

ദാമ്പത്യം.my diary. KhaleelShamras

ഇവിടെ ചെന്നായയും പുളളിമാനും
തമ്മിൽ വേളി കഴിക്കുന്നില്ല.
പക്ഷെ മിക്ക ദമ്പതികളുടേയും
ജീവിതത്തിലേക്ക്
എത്തി നോക്കിയാൽ
ഇതുപോലെ ഒന്നാണോ
നടന്നത് എന്ന് തോണിപ്പോവും.
വിട്ടു വീഴ്ച ചെയ്യാനും
ക്ഷമിക്കാനും ഇരുവരും തയ്യാറാവുന്നില്ല.
പീടിവാശിയും
പരസ്പരം പെരുമ കാണിക്കലും
ഒരു മൽസരം പോലെ
അരങ്ങേറുന്നു.
ഇരുവർക്കും
തനിക്കു വേണ്ടി ഒന്നും
ചെയ്തില്ല എന്ന പരാതിയാണ്.
ഇവിടെ ദാമ്പത്യം ഒന്നിപ്പിക്കേണ്ടത്
മനുഷ്യരെ തമ്മിലാണ്.
അവരുടെ ഹൃദയങ്ങളെയാണ്
സ്നേങ്ങളെയാണ്.

Friday, June 12, 2015

ജീവതമെന്ന;വാഹനത്തിൽ.my diary . khaleel. Shamras.

ഈ വാഹനത്തിന്റെ ആദ്യ സ്റ്റോപ്പ് നിന്റെ പിറവിയായിരുന്നു
അടുത്ത സ്റ്റോപ്പ് നിന്റെ മരണമാണ്.
അതിനിടയിൽ ഒരു സ്റ്റോപ്പില്ല.
ഇനി ഒരിത്തിരി നേരം  നിർത്തിയിട്ട് യാത്ര
 തുടരാൻ വിചാരിച്ചാലും നടക്കില്ല.
ഇനി വാഹനത്തിൽ നിന്നും ഇറങ്ങി
മറ്റൊരു കാലത്തിൽ പോയി
വേറെയൊന്നിൽ കയറാമെന്ന് തീരുമാനിച്ചാലും
നടക്കില്ല.
സമയത്തിൽ  വെച്ചേറ്റവും പുതിയ ‌ ഈ സമയത്തിൽ
ഈ വാഹനത്തിൽ കാറേണ്ടത് നീയായിരുന്നു വെന്നത്
മുമ്പേ തീരുമാനിക്കപ്പെട്ടതാണ്.
യാത്ര തുsർന്നേ പറ്റൂ
അതിലെ  നൻമ നിറഞ  ലക്ഷ്യങ്ങൾ
നിറവേറ്റിയേ പറ്റൂ.
ഒരവസരത്തിനായി കാത്തിരിക്കാതെ
ഈ ഒരു നിമിഷത്തെ
അവസരമായികണ്ട് ജീവിക്കുക.
മനസ്സിന്റെ ക്യാമറയിൽ. എന്റെ ഡയറി. ഖലീൽശ0 റാസ്

ഇനി ഒരിക്കലും  കടന്നു വരാത്ത
ഒരു കാഴ്ചക്കാണ് നീ ഇപ്പാൾ സാക്ഷിയാവുന്നത്.
ആ കാഴ്ച നിനക്ക് നൽകുന്ന
അനുഭൂതിയും
അറിവും
മനസ്സിന്റെ ക്യാമറകൊണ്ട്  പകർത്തിയെടുക്കുക.

Wednesday, June 10, 2015

ജീവിതമെന്ന സമ്മേളനം.my diary .Khaleel Shamras

ഒരുപാട് സമ്മേളനങ്ങളെ  കുറിച്ച് നീ കേട്ടു.
ഒരു പാട്  സമ്മേളനങ്ങൾക്ക് നീ സാക്ഷിയായി.
 വേറെ ഒരു പാട് സമ്മേളനങ്ങൾക്കായി
കാത്തിരിക്കുകയാണ് നീ.
 അവയിൽ ചിലതിനായി
ചർച്ചകളായി, കാഴ്ചക്കായി, വായനയായി
ഒക്കെ നിന്റെ ° സമയം നീ വീതിച്ചു നൽകി.
പക്ഷെ ഈ ലോകത്തിലെ
ഏറ്റവും വിലപ്പെട്ടതും  പ്രധാനപ്പെട്ടതുമായ
ഒരു  സമ്മേളനത്തിലാണ് നീയെന്ന സത്യം
നീ മറക്കുന്നു.
ആ സമ്മേളനത്തിന്റെ പേരാണ്
നിന്റെ ജീവിതം.
വ്യത്യസ്ത പരിപാടികളുമായി
ജനനത്തിന്റെ  അന്ന് തുടങ്ങി
മരണത്തിന്റെ ദിവസം
സമാപിക്കുന്ന സമ്മേളനം.
അറിവുനേടലും,
 സ്നേഹപ്രകടനങ്ങളും
പുഞ്ചിരിയും,
ഈശ്വര സമർപ്പണവും
ഒക്കെയായി നീളുന്ന
പരിപാടികളുമായി
ഈ സമ്മേളനത്തെ വിജയിപ്പിക്കു

സമ്മാനങ്ങൾ.my diary. Khaleelshamras

ഓരോ ചർച്ചയും കഴിഞ്
ഓരോരുത്തരും അവരവരുടെ ജീവിതത്തിലേക്ക്
തിരിച്ചു പോവും.
ഇനി ഒരിക്കലും സാക്ഷികളാവാൻ കഴിയാത്ത
ഒരു  വിലപ്പെട്ട ചർച്ചയാണ്
ഓരോ മനുഷ്യ കൂടിക്കാഴ്ചക്കു ശേഷവും
സമാപിക്കുന്നത്.
ആ ചർച്ചകളിൽ വിലപ്പെട്ടെതെന്തെങ്കിലും ഒക്കെ
അവർക്ക് സമ്മാനിക്കാൻ
നിനക്ക് ബാദ്ധ്യതയുണ്ട്.
പിണീടെപ്പോഴെങ്കിലും ഓർമയുടെ
കണ്ണുകളിലുടെ
ഈ ചർച്ചകളിലേക്ക്
തിരിച്ചു നോക്കുമ്പോൾ
നീ അൽകിയ വിലപ്പെട്ട  സമ്മാനം
അവരവിടെ കാണണം.
അറിവായി,
സ്നേഹമായി,
ജീവിതത്തെ പിടിച്ചു നിർത്താനുള്ള കരുത്തായി
ഒക്കെ നീ നൽകിയ സമ്മാനങ്ങൾ.

ഇന്നലെ my diary . Khaleelshamras

ഇന്നലെകളിൽ നീ കണ്ട സ്വപ്നങ്ങൾ,
നീ കണ്ടറിഞ്ഞ ജീവിതാനുഭവങ്ങൾ,
നിന്റെ ഊഹങ്ങൾ
  ഇന്നവയെയൊക്കെ ഒന്നു നിന്റെ ജീവതത്തിൽ
പരതി നോക്ക്.
ഓർമ്മയുടെ ഒരേ മുറിയിൽ
അവയൊക്കെ തോളോട് തോള് ചേർന്ന്
ജീവിക്കുന്നത് നിനക്ക് കാണാം.
ചിന്തകളുടെ വഴിയിലൂടെ
ഭാവനകൾ തീർത്ത വാഹനത്തിൽ
അവ വീണ്ടും നിന്റെ ജീവിതത്തിലേക്ക്
വരുമ്പോൾ
അവ  നിനക്ക് നൽകേണ്ടത്
 സ്നേഹത്തിന്റ കരുത്തും
ധൈര്യമെന്ന ഉണർവ്വുമാണ്.

Tuesday, June 9, 2015

അലസതയെ ഓട്ടിയകറ്റുക.my diary. Khaleelshamras

ജീവിതത്തിന്റെ ആദ്യനാളുകളിൽ നീ ഏറ്റവും കൂടുതൽ
കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്.
വയസ്സായി വരാട്ടോ --- .
 അങ്ങിനെ വയസ്സ് മധ്യത്തിൽ
എത്തിയാൽ
പിന്നെ കേൾക്കാൻ തുടങ്ങും
വയസ്സായി ട്ടോ.
യൗവനത്തിൽ അലസത നിന്നോട് മന്ത്രിക്കും
വയസ്സായിക്കോട്ടെ
എന്നിട്ടെന്തെങ്കിലുമൊക്കെ ചെയ്യാമെന്ന്.
വയസ്സായാൽ ഇതേ അലസത
നിന്നോട് മന്ത്രിക്കും
വയസ്സായി ഇനി വി ശ്രമിച്ചോ.
ചുരുക്കി പറഞ്ഞാൽ
അലസത  നിന്നെ ജീവിക്കുന്നതിൽ നിന്നും
നല്ലതെന്തെങ്കിലും ജീവിതത്തിൽ ചെയ്യുന്നതിനും
 തടസ്സമാവുകയാണ്.
അലസതയെ ഓടിയകറ്റി
ഓരോ നിമിഷവും ജീവിക്കുക.

ഓർമ്മകളും അനുഭവങ്ങളും.my diary. Khaleelshamras

എല്ലാരും എപ്പോഴും കൂടെയുണ്ടാവുക എന്നത് സാധ്യമല്ല.
ജീവിതത്തിൽ കൂടെയുളളത് നീ ജീവിക്കുന്ന ഈ ഒരു നിമിഷം മാത്രമാണ്.
നിനക്കിഷ്ടമുളളതൊക്കെയും
ഉൾകൊളളാനുളള വ്യാപ്തി
ഈ ഒരു നിമിഷത്തിനില്ല.
അപ്പോൾ ഓർമ്മയുടെ
പൂന്തോപ്പുകളിൽ പോയി
ബന്ധങ്ങൾ നൽകിയ അനുഭൂതികൾ
ആസ്വദിക്കുക  എന്നത് മാത്രമാണ്.
അനുഭവങ്ങൾ നൈമിഷികമാണ്
പക്ഷെ ഓർമകൾക്ക്
നിന്റെ മരണം വരെ ദൈർഘ്യമുണ്ട്.

സമയത്തെ പിടിച്ചു വെക്കാൻ

 ദൈർഘ്യം കുറവാണെങ്കിലും
മനുഷ്യന്റെ കൈകളിൽ ഒതുങ്ങാത്ത ഒന്നാണ് സമയം.
ഒരു കൊച്ചു നിമിഷത്തെ പോലും
പിടിച്ചു വെക്കാൻ മനുഷ്യർക്കാർക്കും കഴിയുന്നില്ല.
തെന്നിയോടി കൊണ്ടിരിക്കുകയാണേലും
കയ്യിലൊതുങ്ങില്ല എന്നറിഞിട്ടും സമയത്തെ
പിടിച്ചു വെക്കാ നുളള വിഫല ശ്രമത്തിലാണ്
മനുഷ്യരൊക്കെ.

Monday, June 8, 2015

കണ്ണീരൊപ്പാനുള്ള തൂവാലmy diary .Khaleelshamras

നിന്റെ ദു:ഖങ്ങളെ മാച്ചുകളയാൻ,
നിന്റെ കണ്ണുനീർ ഒപ്പിയെടുക്കാൻ
വേണ്ടതൊകെ
നിന്റെ അന്തരീക്ഷത്തിൽ
തന്നെയുണ്ടായിരുന്നു.
അടുത്ത് ഉണ്ടായിട്ടും അവക്കു നേരെ
നീയൊന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല.
വിടർന്നു നിന്ന പൂക്കളും
മന്ദമാരുതനും
നിഷ്കളങ്ക ബാല്യവുമെല്ലാ
നിന്റെ കണ്ണീരൊപ്പാനുളള
തൂവാലകൾ ആയിരുന്നു.

Sunday, June 7, 2015

സംഭാഷണമെന്ന വീട്My diary. Khaleelshamras

വാക്കുകൾ ചുമ്മാ എടുത്ത് പ്രയോഗിക്കാൻ
ഉളളതല്ല.
അത് സൂക്ഷമതയോടെയും
അടുക്കും ചിട്ടയോടെയും
ഒന്നിനു മേൽ ഒന്നായി
എടുത്ത്‌ വെക്കുമ്പോൾ
ഉണ്ടാവുന്ന മണിമാളികയാണ്
സംഭാഷണം.
ഈ വീടിന് കൂടുതൽ
കരുത്ത് നൽകുന്ന സിമന്റ്
ആണ് മൗനം.
ആവശ്യത്തിന് വേണ്ടത്
വേണ്ടയിടങ്ങളിൽ
വെച്ചില്ലെങ്കിൽ
വീട് പൊളിഞ് വീഴും.
മനസ്സ് വേദനിക്കും
സമാധാനം നഷ്ടമാവും.

നിന്റെ മൂല്യം മനസ്സിലാവാൻ.my diary. Khaleelshamras

നിന്റെ മൂല്യം മനസ്സിലാവണമെങ്കിൽ
പിറക്കാൻ ഭാഗ്യം ലഭിക്കാതെ
പോയ
എണ്ണിയാലൊതുങ്ങാത്ത
പുംബീജങ്ങളിലേക്ക് നോക്കണം.
മനുഷ്യനായി ജനിക്കാൻ ഭാഗ്യം ലഭിച്ച്
ഈ ലോകത്തോട് വിട പറഞ എണ്ണിയാലൊതുങ്ങുന്ന സൃഷ്ടികളിലേക്ക്
നോക്കണം.
അപ്പാൾ മഌഷ്യനായി ജനിച്ചതിന്റേയും
ഈ നിമിഷങ്ങളിൽ
നീ ജീവിക്കുന്നതിന്റേയും മൂല്യം നിനക്ക് മനസ്സിലാവും.

ഭക്തി.my diary. Khaleelshamras

ഭക്തി കാട്ടി കൂട്ടാനുളള തല്ല
മറിച്ച് നിന്റെ മനസ്സിന്റെ
ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലേണ്ട
ഒന്നാണ്.
അത് ദൈവസാമിപ്യം അനുഭവിച്ച റിയാനുളളതാണ്.
അത് ജീവിതത്തെ
സമ്പൂർണ്ണമായും പ്രപഞ്ചത്തിന്റെ
സൃഷ്ടാവും പരിപാലകനുമായ ദൈവത്തിന് സമർപ്പിക്കാനുളളതാണ്.
അത് നിന്നിൽ സമാധാനവും
കാരുണ്യവും ധൈര്യവും നിറക്കുന്നു.
അല്ലാതെ ഭക്തി
നിന്നെ വർഘീയ വാദിയും
ഭീകരവാദിയും ആക്കുകയല്ല ചെയ്യുന്നത്.
അത് ദൈവത്തിൽ പങ്കുകാരെ
വെക്കുന്നതിൽ നിന്നും
നിന്നെ തടയുന്നു.

നിനക്ക് ചേരാത്ത ചർച്ചകൾ.my diary .Khaleel Shamras

മനസ്സമാധാനം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്
ഒരു വ്യക്തിയുടെ ഏറ്റവും വലിയ  വിജയം.
രാഷ്ട്രീയ ചർച്ചകളിലും മറ്റും ഏർപ്പെടുമ്പോൾ
ഈ മനസ്സമാധാനം നഷ്ടപ്പെടുന്നുണ്ടോ
എന്ന് ശ്രദ്ധിക്കുക.
നഷ്ടപ്പെടുന്നുണ്ടെങ്കിൽ
നിനക്ക് ആ ചർച്ചയിൽ പങ്കാളിയാവുന്നത്
അനുയോജ്യമല്ല'.

ജീവിതം മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ. my diary . khaleel. Shamras

ഓരോ നിമിഷവും ജീവിതം നിനക്കു മുമ്പിൽ
ഓരോ ചോദ്യങ്ങൾ നിരത്തും.
 ഉത്തരങ്ങളുടെ കുറേ ഓപ്ഷനുകളും.
അതിൽ നിന്നും ശരിയായത്
ശരിയായ ക്രമത്തിൽ തിരഞ്ഞെടുക്കുക
എന്നതാണ് നിനക്ക് ചെയ്യാനുളളത്.


Saturday, June 6, 2015

അഭിമാനത്തിന് മുറിവേൽപ്പിച്ചു കൂട..my diary. Khaleelshamras

അവന്റെ പദവിയോ ജാതിയോ
വരുമാനമോ അല്ല അവനെ വലിയവനും  ചെറിയവനുമാക്കുന്നത്
മറിച്ച്
അവൻ ചിന്താേശേഷിയുളള ആത്മാവ് ഉളള
മനുഷ്യൻ ആണ് എന്നതാണ്.
ഓരോ മനുഷ്യനും ഒരാത്മാഭിമാനമുണ്ട്.
ഏതിന്റെ പേരിലാണേലും
അഭിമാനത്തിന് മുറിവേൽപ്പിച്ചു  കൂട.
 അവനെ ആദരിക്കണം.

പത്താമത്തെ കുട്ടി.my diary .Khaleelshamras

എല്ലാവരും അയാളെ °അത്ഭുതത്തോടെ നോക്കി.
 അയാൾ   പത്ത്  കുട്ടികളുടെ പിതാവ് ആണ് എന്നതാണ്
മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയത്.
 അയാൾക്കു ചുറ്റും  കുസൃതി കാട്ടി വരുന്ന
അയാളുടെ കുഞ്ഞുങ്ങളാണ് മറ്റുളുവരെ അത്ഭുതപ്പെടുത്തിയത്.
എല്ലാവരും അയാളെ ഒരു  ക്രുരനെ പോലെ നോക്കി.
മനുഷ്യവകാശത്തിനു വേണ്ടിയും മൃഗ ഹത്യക്കെതിരെ
ഒക്കെ വാതോരാതെ സംസാരിച്ചവർ തന്നെയായിരുന്നു
അയാളെ ഒരു മനുഷ്യശത്രുവിനെ പോലെ നോക്കിയത്.
അയാളുടെ ഏറ്റവും  ഇളയ കുട്ടിയെ പരിശോധിക്കാൻ വേണ്ടിയായിരുന്നു
എന്റെ അടുത്ത് വന്നത്.
ആ കുട്ടി എനിക്കൊരു പുഞ്ചിരി  സമ്മാനിച്ചു.
അപ്പോൾ ഞാൻ ചിന്തിച്ചു
ഞാനും അയാളെ പോലെയായിരുന്നുവെങ്കിൽ എന്ന്.
എത്രയെത്ര മനുഷ്യ പൈതലുകളെ  ഭൂമിക്ക് വമാനിക്കാമായിരുന്നു വെന്ന്.
പിന്നെ ഞാൻ എന്നെ കുറിച്ചും എന്റെ സ;മൂഹത്തെ കുറിച്ചും
ചിന്തിച്ചു.
ഞങ്ങൾ ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും.
മനുഷ്യർ തന്നെ തീർത്ത സമ്പത്തിന്റേയും  സ്വാർത്ഥതയുടേയും അതിർ വരമ്പുകൾ
കാരണം ജനിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട
ജീവിക്കുന്ന മനുഷ്യരേക്കാൾ എത്രയോ മടങ്ങു വരുന്ന
പിറക്കാതെ പോയ മനുഷ്യരെ   കുറിച്ച് ചിന്തിച്ചു.
 അയാളല്ലായിരുന്നു ക്രൂരൻ മറിച്ച്
 ഞങ്ങൾ തന്നെയായിരുന്നുവെന്ന നിഗമനത്തിൽ
എന്റെ മനസ്സെത്തി.

കാരുണ്യവാനായ ദൈവത്തിന്റെ ദാസൻ.my diary. Khaleelshamras

ഒരാൾ നിന്നെ മാനസികമായി തളർത്തി.
നീ അയാൾക്ക് പകരം കാരുണ്യം  സമ്മാനിച്ചു.
പിന്നേയും നിന്നെ ബുദ്ധിമുട്ടിച്ചു
പകരം വീണ്ടും അയാളോട് കരുണ കാട്ടി.
വീണ്ടും വീണ്ടും നിന്നെ അക്രമിച്ചു കൊണ്ടേയിരുന്നു.
നീ അയാൾക്ക് നല്ലതും ചെയ്തു കൊണ്ടേയിരുന്നു.
അയാൾ നിനക്ക് അശാന്തി കൈമാറി
നീ അങ്ങോട്ട് സമാധാനവും.
അങ്ങിനെ നീ കാരുണ്യവാനായ ഒരു ദൈവത്തിന്റെ
ഉത്തമ ദാസനായി സ്വയം മാറുകയായിരുന്നു.

Friday, June 5, 2015

The new edition of soul in the new edition of time.my diary .khaleelshamras

In this second you entered the new edition of time.
Not only the time but you inner soul is also updated now.
So your new edition of soul is entering to the new edition of time
In each seconds.
Remember every thing is updated now.
All the bad thoughts of your soul are removed.
All your problems are solved.
If some thing exits now
That is not an obstacle,
But that is a way to success.
You got some major firmware updates for your life.
So live happily with your newly updated fresh soul
In this new edition of time.
Think cool.     .....
Live happily.....
Do the good to mankind.
Enjoy your life.

സമയത്തിന്റേയും ആത്മാവിന്റേയും പുത്തൻ എഡിഷൻ. my diary. Khalee1-shamras

നീ ജീവിക്കേണ്ട സമയവും
നിന്നെ നീയാക്കുന്ന ആത്മാവും
ഓരോ മുന്നോട്ടുളള ചുവടുവെപ്പിലും
പുതുപുത്തൻ ആണ്.
ഏറ്റവും പുതിയ എഡിഷൻ സമയത്തിൽ
പല പാഠങ്ങളും പഠിച്ച് പക്വതയെത്തിയ
നിന്റെ ജീവിതത്തിലെ
പുത്തൻ എഡിഷൻ ആത്മാവ് പ്രവേശിക്കുകയാണ്.
പഴയ പോരായ്മകൾക്കും
കേടുപാടുകൾക്കും
 ഒന്നും ഇനി പ്രസക്തിയില്ല.

Thursday, June 4, 2015

സമ്പത്ത്.my diary. Khaleelshamras.

നീ സമ്പന്നനായിരുന്നു.
അത് കുന്നു കൂട്ടിവെച്ചു.
ജീവിച്ച കാലമത്രയും
അതെല്ലാം നിന്റേതാണെന്ന്‌ കൊട്ടിഘോഷിച്ച്
അതിൽ അഹങ്കരിച്ചു.
പിന്നീട് നീ മരിച്ചപ്പോൾ മാത്രം അറിഞ്ഞു.
അതൊന്നും നിന്റേതല്ലായിരുന്നുവെന്നും
അവയൊക്കെ
നിന്നെ പരീക്ഷിക്കാനുളളതായിരുന്നുവെന്നും.

മറ്റൊരാൾക്കും നീ° ഒരു വിഷയമേ അല്ല.my diary. Khaleelshamras

എല്ലാവരും നമ്മെ തന്നെ ശ്രദ്ധിച്ചിരിക്കുന്നവരാണ് എന്ന ധാരണയിലാണ്
നാമെല്ലാവരും.
അതുകൊണ്ടാണ് പലപ്പോഴും  നമ്മെ ചിലതൊക്കെ ചെയ്യുന്നതിൽനിന്നും
വിലക്കുന്നത്.
സ്വന്തമായുളള വാഹനം തകരാറിലായപ്പോർ
കാൽനടയായോ ബസിൽ കയറിയോ
ഓട്ടോ പിടിച്ചോ പോവുന്നതിന്
തടസ്സം നിന്നത് മനസ്സിലെ ഈ ധാരണയാണ്.
ഇനി ഗതിയില്ലാതെ
അങ്ങിനെ 'പോവേണ്ടിവന്നാൽ തന്നെ
കേടായി കിടക്കുന്ന തന്റെ വാഹനത്തെ കുറച്ച്
അടുത്തുണ്ടായവരോട്  പ്രത്യേകം പരാമർശിച്ചത്
സ്വന്തം മനസ്സിൽ
എല്ലാവരും എന്നെ ശ്രദ്ധിക്കുനവരാണ്  എന്ന അഹങ്കാരമാണ്.
അവർ എന്താണ്  എന്നെ കുറിച്ച് കരുതുക
എന്നതാണ്
സ്വന്തം വ്യക്തിത്വത്തേക്കാൾ
തന്നെ നയിക്കുന്നത്.
എപ്പോഴും നീ മനസ്സിലാക്കേണ്ട ഒരു  സത്യമുണ്ട്
മറ്റൊരാൾക്കും നീ ഒരു  വിഷയമേ  അല്ല എന്ന സത്യം.

ശരിയുത്തരം.my diary .Khaleel shamras

ജോലി സമയവും  കലാലയ സമയം തമ്മിൽ
വിയോജിക്കുന്നതിനാൽ
മക്കളെ കാണാത്തതിൽ വിഷമിക്കുന്ന പിതാവ്.
മക്കളുടെ സഹവാസം ഏറെ ആവശ്യമുളള
ഒരു ഘട്ടത്തിലേക്ക് എത്തിയ രക്ഷിതാക്കളെ
ഒന്നു പരിചരിക്കുന്നതിന്.
സമയം ലഭിക്കാതെ പോവുന്ന സന്തതി.
തുണയെ സമയാസമയങ്ങളിൽ
കി ട്ടുന്നില്ല എന്ന പരാതിയുമായി ഇണ.
നിശ്ചയിക്കപ്പെട്ട പരിധിക്കുമപ്പുറത്തേക്ക് നീളുന്ന ജോലി.
ജോലിയിൽ നിന്നും ആവശ്യത്തിലും ഏറെ സമ്പാദ്യം
ബോസിന്റെ എക്കൗണ്ടിലേക്കെത്തിയിട്ടും
സംതൃപ്തനാവാത്ത ബോസ്.
അങ്ങിനെ നീളുന്ന ചോദ്യങ്ങൾ.....
ജീവിക്കുന്ന ഓരോ നിമിഷത്തിലും
ഞാൻ കറിക്കേണ്ടത് ഒരൊറ്റ ഉത്തരം..
സംതൃപ്തിയെന്ന ഉത്തരം.
ഈ ബന്ധങ്ങൾക്കും  എനിക്കും ഇടയിൽ
ദൈവമെന്ന ഒന്നുണ്ട് എന്ന ഉറപ്പ്.
ദൈവത്തിലുളള സമ്പൂർണ്ണ സമർപ്പണത്തിലൂടെ
ഓരോ ചോദ്യങ്ങൾക്കും
നൻമയും കാരുണ്യവും ബുദ്ധിയും കൊണ്ട്
ഉത്തരം കുറിക്കുക.
ശരിയുത്തരം കുറിക്കുക.
തളർച്ചയും വിഷമവും ഭയവും
തെറ്റുത്തരങ്ങളാണ് .

ദൈവ വിശ്വാസവും ഉറപ്പും.my diary .Khaleel shamras.

ഒരാൾ സഹായത്തിനായി നിനക്കരികിൽ വരുന്നു.
അയാളെ സഹായിക്കാനുളള ആസ്തി
നിനക്കുണ്ട്.
പക്ഷെ നിന്റെ  പിശുക്ക് അയാൾക്ക് നൽകുന്നതിന്
വിലങ്ങാവുന്നു.
അയാളുടെ പ്രശ്നങ്ങൾ ശ്രവിച്ചിട്ടും നിന്റെ മനസ്സ്  അലിയുന്നില്ല.
ദൈവത്തിലുളള വിശ്വാസം നിന്റെ മനസ്സ് അലിയിച്ചില്ല.
കാരണം ഒരു ദൈവ വിശ്വാസിയേ നീ ആയിട്ടുണ്ടായിരുന്നുളളു
കരുണ  കാണിക്കേണ്ട  സ്വന്തം ഹൃദയത്തേക്കാൾ
നിങ്ങൾക്കിരുവർക്കും ഇടയിൽ
വലിയ വലിയ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത്
കാരുണ്യവാനായ ദൈവുണ്ടായിരുന്നു
എന്ന ഉറപ്പ് നിനക്കില്ലായിരുന്നു.
ഇതേ ഉറപ്പില്ലായ്മ തന്നെയാണ്
നുണ പയുന്നതിലേക്കും
മറ്റുള്ളവരോട്  അനീധി കാണിക്കുന്നതിലേക്കും
സ്വയം അഹങ്കരിക്കുന്നതിലേക്കും
നിന്നെ നയിച്ചത്.
അതേ ഉറപ്പില്ലായ്മ തന്നെയാണ്
 നിന്നെ മറ്റു ചിലരുടേയോ പ്രസ്ഥാനങ്ങളുടേയോ അടിമയാക്കിയത്.
ചില മനുഷ്യരുടെ പേരിൽ
മതത്തെ  നാമകരണം ചെയ്യിപ്പിച്ചത്.
അതേ ഉറപ്പില്ലായ്മയാണ്
 ദൈവത്തെ വിട്ട് മനുഷ്യരാൻ  സൃഷ്ടിക്കപ്പെട്ട ദൈവങ്ങളിലേക്ക്
നിന്റെ ഭക്തിയെ തിരിച്ചുവിട്ടത്‌.
അതുകൊണ്ട് തന്നെയാണ് നിനക്ക്  ഇടയാളൻമാരെ വേണ്ടി വന്നത്.
ദൈവത്തിൽ ഉറപ്പുളളവനാവുക.
ജീവിതത്തിന്റെ ഓരോ  ഘട്ടത്തിലും ദൈവസാന്നിദ്ധ്യം
ഉറപ്പാക്കുക
കേവലം വിശ്വാസിയാവാതെ
ദൈവത്തിൽ ഉറപ്പുള്ളവനാകുക.

ബന്ധങ്ങളെ കൊലചെയ്ത കഠാ ര .ഖലീൽ ശംറാസ്

പലപ്പോഴും സമ്പത്ത് ബന്ധങ്ങളെ അരിഞുവീഴ്ത്തിയ
കഠാരയായി വരും.
പണമില്ലാത്ത ഒരു ബന്ധു
പണമുളള ഒരു ബന്ധുവിന്റെ അടുക്കൽ
വല്ല ആവശ്യവുമായി ചെല്ലുമ്പോൾ
ഉണ്ടായിട്ടും ഇല്ല എന്നാണ് പറയുന്നതെങ്കിൽ
അയാൾ ആ കഠാര സ്വന്തം ബന്ധുവിനു നേരെ പ്രയോഗിച്ചുവെന്നാണ്.

Wednesday, June 3, 2015

ഇച്ഛാശക്തിmy diary. Khaleel shamras.

ഇച്ഛാശക്തി മനസ്സിന്റെ കരുത്ത് ആണ്.
ഓരോ പ്രതിസന്ധിയേയും ധീരതയിലൂടെ
നേരിടുമ്പോൾ
കൈവരിക്കുന്ന ശക്തിയാണ് ഇച്ഛാശക്തി.
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ
വ്യായാമം ചെയ്യുന്നപോലെ
നിന്റെ മനക്കരുത്ത്
വർദ്ധിപ്പിച്ചെടുക്കുക.
ജീവിതത്തിലെ തടസ്സങ്ങളിൽ നിന്നും തിരിഞ്ഞോടിയാൽ
നിനക്ക് നഷ്ടപ്പെടുന്നത്
മനസ്സിന്  കൂടുതൽ കരുത്ത് നൽകുന്ന
ഈ വ്യായാമമാണ്.
അതിനെ ധീരതയോടെ
നേരിട്ടാൽ വർദ്ധിക്കുന്നത് മനസ്സിന്റെ ശക്തിയാണ്.
ഒരു ജീവിത സാഹചര്യത്തിലും പതറാത്ത
മനസ്സ്  നിലനിർത്തുക.
അതിന്  വ്യായാമം ലഭിക്കുന്ന
അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.

തുറക്കാത്ത വാതിൽ.my diary. Khaleel shamras

ഇന്നലെകളുടെ വാതിലുകൾ
എന്നോ കൊട്ടി അടക്കപ്പെട്ടിരിക്കുന്നു.
എത്ര മുട്ടിയാലും
അവയിനി തുറക്കപ്പെടില്ല.
നഷടപ്പെടവയെ കറിച്ചോർത്ത്
ദുഃഖിച്ചിരിക്കലും,
അങ്ങിനെ ചെയ്തില്ലായിരിന്നുവെങ്കിൽ
എന്ന വിചാരവുമെല്ലാം
ഇത്തരം വിഫല ശ്രമങ്ങളാണ്.
ഒരിക്കലും തുറക്കാത്ത
വാതിലുകൾക്ക് മുമ്പിൽ മുട്ടി മുട്ടി
സമയം കാ യാതെ.
എളുപ്പത്തിൽ തുറക്കാവുന്നതും
നിനക്കായി തുറന്നു കിടക്കുന്നതുമായ
ഈ നിമിഷത്തിലേക്ക്
പ്രവേശിക്കുക.
അവിടെ ജീവിക്കുക.

പരാജയത്തിലൂടെ അവസാനിക്കുന്നതല്ല ജീവിതം.my diary. Khaleel Shamras

പരാജയം നിന്റെ ജീവിതത്തിന്റെ
അന്ത്യമല്ല.
മറിച്ച്
അത് നിന്റെ ജീവിതത്തിന്റെ
വഴിത്തിരിവ് ആണ്.
പ്രയത്നത്തിന് കൂടുതൽ
കരുത്ത് പകരാനുളള ഊർജ്ജമാണ്.
പരാജയം നിന്റെ ജീവിതത്തിന്റെ
ഗുരുവാണ്.
പരാജയത്തോടെ
അവസാറിeക്കണ്ട ഒന്നല്ല പ്രയത്നം.
പ്രയത്നം ജീവിതമാണ്.
വിജയവും പരാജയവും
ഒക്കെ അതിലെ
പടവുകൾ മാത്രമാണ്.

Tuesday, June 2, 2015

രാഷ്ട്രീയ ചർച്ചകൾ. my diary. khaleel shamras

നല്ല സ്ഥാനാർത്ഥിയെ കണ്ടെത്തി
വോട്ടു ചെയ്യാൻ.
ഇനി നീ  ഇഷ്ടപ്പെട്ട നിന്റെ സംഘത്തിൽപ്പെട്ട
സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ.
ഇത്രയേറെ സമയം വിനിയോഗിക്കേണ്ടതുണ്ടോ?
ഒരു വ്യക്തിയെ തിരത്തെടുത്ത് അയക്കാൻ
ഇത്രയേറെ മനുഷ്യരുടെ വിലപ്പെട്ട സമയം
 ചർച്ചകളിൽ നിന്നും ചർച്ചകളിലേക്കും
പരസ്പരം പരിഹസിക്കുന്നതിലേക്കും
അതിലൂടെ
സമയം പാഴാക്കുന്നതിലേക്കും 
വലിച്ചിറക്കേണ്ടതുണ്ടോ.
രാഷ്ട്രീയം വേണം
പക്ഷെ അടിമത്വമാവരുത്.
എന്റെ സംഘം മാത്രമാണ് ശരിയെന്ന്
അന്തമായി വിശ്വസിക്കരുത്.
ശരിയാരു ചെയ്താലും  അംഗീകരിക്കണം.
തെറ്റു ചെയ്താൽ തിരുത്തണം.
പരിഹസിക്കരുത്.
ചർച്ചകൾ അനാവശ്യത്തിനാവരുത്.


Monday, June 1, 2015

ഓർമകൾ എന്ന കൂട്ടുകാരൻ.my diary. Khaleel shamras

ചിലർക്ക് ഓർമകൾ നല്ലൊരു  കൂട്ടുകാരനാണ്
ഏത് പ്രതിസന്ധി ഘട്ടത്തിലും  കൂട്ടിനു വരുന്ന
ഒരിക്കലും പിരിയാത്ത കൂട്ടുകാരൻ.
മനസ്സിലേക്ക് പ്രതിസന്ധികളാവുന്ന ശത്രു കടന്നു വരുമ്പോൾ
ചിന്തയുടെ പട്ടാള ക്യാമ്പിൽ നിന്നും
നല്ല ഓർമകളാവുന്ന പട്ടാളക്കാരെ വിളിക്കും.
എന്നിട്ട് മനസ്സിൽ പ്രതിസന്ധിയുണ്ടാക്കിയ ചിന്തകളെ തുരത്തും.
ചിലർക്ക് ഓർമകൾ തന്നെ ഒരു ശത്രുവാണ്.
സന്തോഷം അഴിഞ്ഞാടുന്ന
ജീവിത സാഹചര്യത്തിൽ പോലും ചീത്ത ഓർമകളെ
ചിന്തകളിലേക്ക് വിളിച്ച്
നല്ല സാഹചര്യങ്ങളെ കളങ്കപ്പെടുത്തും.
ഓർമകളെ ശത്രു വാക്കാതിരിക്കുക
പകരം  മിത്രമാക്കുക.
ഇന്നലെകളിലെ അനുഭവങ്ങളിൽ നിന്നോ,
ദൃശ്യമാധ്യമങ്ങളിൽ നിന്നോ,
വായനയിൽ നിന്നോ
അല്ലെങ്കിൽ ഭാവനയിലോ
അങ്ങിനെ എന്തിലൂടെയുമാവട്ടെ
നീ മനസ്സിൽ സൃഷ്ടിച്ച ഓർമകളെ
എപ്പോഴും നല്ല  കൂട്ടുകാരനായി  കൂടെ നിർത്തുക.

പുത്തൻ സമയത്തിലെ പുതുപുത്തൻ നീ. എന്റെ ഡയറി.ഖലീൽശംറാസ്

ഇന്നലെകളിലെ ഭാരങ്ങൾ ഇറക്കിവെച്ച്
ഈ പുതുപുത്തൻ സമയത്തിലേക്ക്
നീ പ്രവശിച്ചാൽ
ഈ സമയം പോലെ നിന്റെ ജീവിതവും
പുതുപുത്തനായി.
ആ ഭാരങ്ങളും പേറിയാണ് നിന്റെ വരവെങ്കിൽ
ഈ ജീവിത  നിമിഷങ്ങളും നിനക്ക് ആസ്വദിക്കാൻ
കഴിയാതെ പോവും.
ഇന്നലെകളിലെ ഓരോ ദു:ഖവും പ്രതിസന്ധിയും
ആ നിമിഷങ്ങൾ മാഞ്ഞതോടെ ഇല്ലാതായിരിക്കുന്നു .
 അവയൊക്കെ അഴുക്കു പുരണ്ട അവശിഷ്ടങ്ങളാണ്.
ഇനി അവയും പേറി ഈ പുത്തൻ നിമിഷത്തിലേക്ക്
നീ  പ്രവേശിക്കേണ്ടതില്ല.
പുതിയ സമയത്തിലെ
പുതു പുത്തൻ  നീയായി ജീവിക്കുക.

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...