Posts

Showing posts from May, 2015

കലാലയത്തിലെ ആദ്യ ദിനം.my diary. Khaleelshamras

Image
ഓരോ വിദ്യാർത്ഥിയും
സന്തോഷം നിറഞു തുളുമ്പിയ
മനസ്സുമായി.
പുത്തൻ വസ്ത്രങ്ങളണിഞ്,
പുതുപുസ്തകങ്ങൾ വഹിച്ച്,
കലാലയത്തിലേക്ക്
കാലെടുത്ത് വെക്കുമ്പോൾ
അവരവരുടെ ജീവിതത്തിലെ
ഏറ്റവും വലിയ ഒരു ചരിത്ര
മുഹൂർത്തത്തിനാണ്
ഇവിടെ സാക്ഷികളാവുന്നത്
എന്ന് ഓർക്കുന്നില്ല.
അറിവ് നേടുക
എന്നത് ഒരോ മനുഷ്യന്റേയും
ഏതു ജീവിത കാലഘട്ടത്തിലേയും
ബാധ്യതയാണ്.
പക്ഷെ അറിവ് നേടുക
എന്ന ഒരൊറ്റ ലക്ഷ്യത്തിൽ
മനുഷ്യ ജീവിതം തളച്ചിട്ട
ഒരു കാലമാണ്
വിദ്യാർത്ഥി ജീവിതം.
ഇങ്ങിനെ ഒരവസ്ഥയിലേക്ക്
അവരെ എത്തിക്കാൻ
രക്ഷിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ
ഓർത്താലും ഇല്ലെങ്കിലും
വിദ്യ നേടുന്നതിൽ
വിദ്യാർത്ഥി ആനന്ദം കണ്ടെത്തണം.
ആ ആനന്ദം
വിദ്യാർത്ഥി ജീവിതത്തിലെ
ഓരോ നിമിഷത്തിലും
പ്രതിഫലിക്കണം.
ആ ആനന്ദത്തേക്കാൾ
വലിയ തൊരുപാട് ചുറ്റും
കാത്തിരിക്കുന്നുണ്ടാവാം.
പക്ഷെ അതിന്നൊന്നും
പ്രഥമ പരിഗണന നൽകരുത്.
സൗഹൃദങ്ങളെ പരമാവധി
ഊ ഒരു ലക്ഷ്യത്തിനു വേണ്ടി
വിനിയോഗിക്കണം.
തങ്ങളുടെ നാളെകളുടെ
അടിത്തറയാണ് ഈ വിദ്യാർത്ഥി
ജീവിതം എന്ന സത്യം
ഒരിക്കലും മറന്നു പോവരുത്.

നിന്നിലേക്കിട്ട ചിന്ത. എന്റെ ഡയറി. ഖലീൽ ശംറാസ്‌

Image
ഓരോ വ്യക്തിയും
ഓരോ കൂടിക്കാഴ്ചക്ക് ശേഷം
നിന്നിൽ ഒരു ചിന്ത  ഇട്ടു തരും.
ആ ചിന്തയിൽ കേന്ദ്രീകരിച്ച് പലപ്പോഴും
നിന്റെ ജീവിതം മുന്നോട്ട്  നീങ്ങും
നിന്റെ ശാന്തിയും
സമാധാനവും നഷ്ടമാവും.
പലപ്പോഴും
നീ സ്വയം നിന്റെ മനസ്സമാധാനം നശിപ്പിച്ച
ചിന്തകളെ മറ്റുളളവരുടെ വാക്കുകളിൽ നിന്നും
പിടിച്ചു പറിക്കുകയാണ്.
പല അനാവശ്യ വിഷയങ്ങളും ചർച്ച ചെയ്തതു കൊണ്ടും
തന്നെ വലിയവനായി കാട്ടാനുളള കാട്ടികൂട്ടലുകളും
അതേ നാണയത്തിലുളള അവരുടെ പ്രതികരണവുമാണ്
പലപ്പോഴും ഇത്തരം
ചിന്തകളെ നിന്റെ  മനസ്സിൽ പ്രതിഷ്ടിച്ചത്.

നീ ബാക്കിയാക്കുന്ന ഓർമ്മ. എന്റെ ഡയറി.ഖലീൽ, ശംറാസ്

Image
ഓരോ സംസാരത്തിനു ശേഷവും
നീ അവരുടെ മനസ്സുകളിൽ ബാക്കിയാക്കുന്ന ഒന്നുണ്ട്.
അത് നിന്നെ കുറിച്ചുളള ഓർമ്മയാണ്.
അത് നല്ലതാവാം
അല്ലെങ്കിൽ ചീത്തയാവാം.
നിന്റെ വാക്കുകൾ അവരെ  മുറിവേൽപ്പിച്ചാൽ
ബാക്കിയാവുന്നത് നിന്നെ കുറിച്ചുളള ചീത്ത ഓർമ്മയായിരിക്കും.
ഇനി നിന്റെ വാക്കുകൾ
അവർക്ക് സമ്മാനിച്ചത്
ശുഭാപ്തി വിശ്വാസവും നൻമയുമാണേൽ
നീ അവരുടെ മനസ്സുകളിൽ
എന്നും നല്ലൊരു ഓർമ്മയായി ജീവിക്കും.

ജീവിതമെന്ന കലാലയം.my diary .Khaleelshamras

Image
സുന്ദരമായ ഒരനശ്വര ലോകത്തിലേക്കുളള ഇന്ധനമാണ് അറിവ്.
അറിവ് നേടിതരുന്ന കലാലയങ്ങൾ
ഈ  ഉന്ധനത്തിന്റെ ഫാക്ടറികളും.
നശ്വരമായ ഈ ജീവിതത്തിൽ
മനുഷ്യന്
ഏറ്റവും സംതൃപ്തി  നിറഞ്ഞ ജീവിതം നയിക്കാനുളള
 കുറുക്കു വഴി അറിവ് നേടുക എന്നതാണ്.
അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഓരോ ദിനവും
 ഒരു കലാലയം പോലെ യാവണം.
എന്നും   കുഞായി പിറന്ന്
കലാലയത്തിലേക്കുളള ആദ്യ ചുവട്പ്വെപ്പ് എടുത്ത് വെക്കാൻ
ഇനി ആർക്കുമാവില്ല.
പക്ഷെ അതിന്റെ മധുര ഓർമ്മകൾ അഴവിറക്കി
ഓരോ ദിനവും
പുതുതായി എന്തെങ്കിലും പഠിക്കാനും
പഠിച്ചവയെ പകർന്നു കൊടുക്കാനും
അതിലൂടെ നൈമിഷകമായ ഈ ഇന്നുകളെ
ആനന്ദകരമാക്കാനും
അനശ്വരമായ  നമ്മുടെ
നാളെകളെ സ്വർഗത്തിലാക്കാനും
നിനക്ക് കഴിയും.
അതിനായി
 നിന്റെ ജീവിതത്തെ
ഒരു കലാലയമാക്കുക.
നിന്റെ നിമിഷങ്ങളെ
അറിവിനാൽ ധന്യമാക്കുക.

സാഹചര്യങ്ങളിൽ പതറാതെ.my diary. Khaleelshamras.

Image
ജീവിത സാഹചര്യങ്ങൾ മാറി മാറി വരും.
സന്തോഷിക്കാനും ദു:ഖിക്കാനും
ഒക്കെയുളള അവസരങ്ങൾ
വന്നു കൊണ്ടേയിരിക്കും.
മാറി മാറി വരുന്ന
സാഹചര്യങ്ങൾക്കനുസരിച്ച്
മനസ്സിനെ പതറാതെ
പിടിച്ചു നിർത്തുക
എന്നതാണ്
നിനക്ക് ചെയ്യാനുളളത്.

മറ്റുളളവരെ കുറിച്ചോർത്ത്....my diary .Khaleelshamras

Image
മറ്റുളളവർ ആരാണ് എന്താണ്
എന്നതൊന്നും നിന്നെ അസ്വസ്തനാക്കാൻ
പാടില്ല.
നീ എവിടെ നിൽക്കുന്നുവെന്നത്
മാത്രം
നീ പരിശോധിക്കുക.
ഓരോ മനുഷ്യ ജീവിതവും
ഇവിടെ പരീക്ഷിക്കപ്പെടുകയാണ്.
ആ പരീക്ഷയിൽ
അവരവർ കുറച്ചുകൊണ്ടിരിക്കുന്ന
ഉത്തരങ്ങൾ മാത്രമാണ്
അവരവരുടെ ജീവിതം.

മനസ്സും ശരീരവും my diary.khaleelshamras

Image
നിന്റെ ശരീരത്തെ കുളിപ്പിച്ച് വൃത്തിയാക്കാൻ
നീ എന്നും സമയം കണ്ടെത്തുന്നു.
പക്ഷെ നിന്റെ മനസ്സിനെ
ശുദ്ധിയാക്കാൻ
ഒരു പാട് അവസരങ്ങൾ
ഉണ്ടായിട്ടും
നീ വൃത്തിയാക്കിയില്ല.
വായയിലെ പല്ല് തേക്കാൻ
നീ സമയം കണ്ടെത്തി.
പക്ഷെ മനസ്സിലെ
ചിന്തകളെ
നന്നാക്കാൻ നീ മറന്നു.

ഫലങ്ങൾ തരാത്ത പ്രവർത്തി. എന്റെ ഡയറി, ഖലീൽ ശംറാസ്

Image
വോട്ടിംഗ് ഒക്കെ കഴിഞ്ഞ്  ഫലത്തിനായി കാത്തിരിക്കുന്ന
സ്ഥാനാ൪ത്ഥിക്കു വേണ്ടി വീണ്ടും പ്രചാരണം നടത്തുന്നതു പോലെയാണ്
ജീവിതത്തിന്റെ ഇന്നലെകളിൽ നീ അനുഭവിച്ച
ദുഃഖങ്ങളേയും പ്രതിസന്ധികളേയും ഓർത്ത്
നല്ലൊരു ഇന്ന് നഷ്ടപ്പെടുത്തുന്നത്.
നീ ജീവിച്ചു തീർക്കേണ്ട
നല്ല     കുറേ നിമിഷങ്ങളെ
നഷ്ടപ്പെടുത്തുമെന്നല്ലാതെ
അതൊരു ഫലവും നിന്റെ ജീവിതത്തിനു
കൊണ്ടുവരാൻ പോവുന്നില്ല.

അറിവിനോടുളള ഇഷ്ടം.my diary .Khaleel Shamras

Image
കൊച്ചുമോളുടെ പുതിയ പാഠ പുസ്തകങ്ങൾ കിട്ടി. പുത്തൻ പുസ്തകത്തിന്റെ  കടലാസു താളുകളിൽ നിന്നും വ്യാപിച്ച മണത്തിന് ഏതൊരു സുഗന്ധദ്രവ്യത്തേക്കാളും  അനുഭൂതിയുണ്ടായിരുന്നു. പണ്ടെന്നോ അല്ല ഈ  അടുത്ത കാലത്തെങ്ങോ ഞാൻ ജീവിച്ചുതീർത്ത എന്റെ  ബാല്യത്തിലേക്ക് എന്നെ തിരിച്ചു നടത്തുകയായിരുന്നു.  പുത്തൻ പുസ്തകം കയ്യിൽ കിട്ടിയാൽ അതിന്റെ    താളുകൾ മറിക്കും മുക്കിനോട് ചേർത്ത് വെക്കും എന്നിട്ട് മണക്കും. എന്നിട്ട്  മറ്റാരും കാണാതെ പുസ്തകത്തിലൊരു  ഉമ്മ  വെക്കും. അത് കേവലം  പുസ്തകത്തോടുളള പ്രണയമല്ലായിരുന്നു അറിവിനോടുള്ള ഇഷ്ടമായിരുന്നു.

വിലപ്പെട്ട മനുഷ്യർ.my diary..Khaleel shamras

Image
എല്ലാവരും ഈ ഭൂമിയിൽ ഏറ്റവും പ്രധാനപ്പെട്ടവൻ
ഞാനാണ് എന്ന് വിശ്വസിച്ച് ജീവിക്കുന്നവരാണ്.
അവന്റെ വിശ്വാസവും ആത്മാഭിമാനവും
ഏറ്റവും വിലപ്പെട്ടതാണ്.
അതിനെ മുറിവേൽപ്പിക്കുന്നവനോ
പരിഹസിക്കുന്നവനോ ആവരുത് നീ.
അവരെ ആദരിക്കുക,
ഭഹുമാനിക്കുക.

നിന്റെ വാക്കിന്റെ അനന്തരഫലം.my.diary .KhaleelShamras

Image
നിനക്കെന്തും പറയാം.
പക്ഷെ ശ്രോദ്ധാവിന്റെ
മനസ്സിൽ അതുണ്ടാക്കുന്ന അനന്തരഫലം
ആലോചിച്ചശേഷം മാത്രം.
കേൾക്കുന്നവന്റെ ഹൃദയത്തിന്
ഉറപ്പും സന്തോഷവും നൽകുന്ന
വാക്കുകൾ ആവണം നിന്റെ
നാവിൽ നിന്നും വരുന്നത്.
അല്ലാതെ അവരെ മാനസികമായി
തളർത്തിയ ഒന്നാവരുത്.

അനന്തമായ മറ്റൊരു ഉറക്കത്തിലേക്ക്.my diary. Khaleel shamras.

ആദ്യം ഞാൻ ഉറക്കത്തിലായിരുന്നു.
ഉറക്കത്തിൽ കുറേ സ്വപ്നങ്ങൾ കണ്ടു.
ആ സ്വപ്നങ്ങളെ ഞാൻ ജീവിതമായി കണ്ടു.
അന്ന് ഞാൻ അമ്മയുടെ ഭാഗമായിരുന്നു.
പിന്നെ ഞാൻ ഉണർന്നു.
അപ്പോൾ കണ്ട ജീവിത കാഴ്ചകൾ
എന്നെ വിസ്മയിപ്പിച്ചു.
ഇതിനപ്പുറത്ത് അനന്തമായ ഒരു ഉറക്കം
എന്നെ കാത്തിരിക്കുന്നുവെന്ന സത്യം
പോലും ഞാൻ മറന്നു.
ഇനി എനിക്ക് വീണ്ടും ഉറങ്ങാനുളള ഊഴമാണ്.
തിയ്യതിയോ സമയമോ അറിയില്ല.
പക്ഷെ എന്റെ ജീവിക്കുന്ന ഓരോ നിമിഷവും
അനന്തമായ മറ്റൊരു
ഉറക്കത്തിലേക്ക്
അടുത്ത് കൊണ്ടിരിക്കുകയാണ്.

ശീലങ്ങൾ.my diary .Dr Khaleelshamras

Image
ഒരു പ്രവർത്തി ശീലമാവുന്നതിനുമുമ്പേ തടയിടുക. ആ പ്രവർത്തി നിന്റെ ദുശ്ശീലമായി മാറുകയാണെങ്കിൽ. ഇനി നീ നിത്യേന ചെയ്യുന്ന ഒരു പ്രവർത്തി  നിന്നിൽ നല്ലൊരു ശീലം വളർത്തിക്കൊണ്ടു വരികയാണെങ്കിൽ ആ പ്രവർത്തിയിൽ തുടരുക.

വയസ്സൻ ചെറുപ്പക്കാരനായ കഥ.my diary .Khaleel shamras

അന്ന് നാല് വാർഷങ്ങൾക്ക്
മുമ്പ്
ഏതോ അസുഖത്തിന്
കാണിച്ചു പുറത്തു പോവുമ്പോൾ
ഉളളിൽ ഏത് ഡോക്ടർ ആണെന്നറിയാൻ
മറ്റൊരു രോഗി അവരോട് ചോദിച്ചു.
ഏത് ഡോക്ടറാ ഉളളിൽ.
അത് തടിച്ചു കൊഴുത്ത കുടവയറുളള
ആ പ്രായമുളള ഡോക്ടർ ആണ്.
പറഞത് അടുത്തുണ്ടായിരുന്ന
സിസ്റ്ററുടെ ചെവിയിലും എത്തിയതിനാൽ
അകത്തുളള ഡോക്ടറുടെ
ചെവിയിലും അതെത്തി.
ഇന്നലെ നാല് വർഷങ്ങൾക്ക് ശേഷം
അതേ രോഗി വീണ്ടും ഡോക്ടറെ
കാണാൻ വന്നു.
കണ്ടിറങ്ങുമ്പോൾ
ഉളളിലെ ഡോക്ടറെ കൂറിച്ചറിയാൻ
മറ്റൊരു രോഗി
ഏത് ഡോക്ടറാ ഉളളിൽ.
അത് മെലിഞ് വെളുത്ത ചെറുപ്പക്കാരനായ ഒരു ഡോക്ടർ ആണ്.
ഒരു സിസ്റ്ററുടെ കാതിൽ ഈ വാക്കുകളും
എത്തിയതിനാൽ
ഉളളിലെ ഡോക്ടറുടെ കാതിൽ
അതപ്പോൾ തന്നെയെത്തി.
മെഡിസിൻ വാങ്ങാൻ വേണ്ടി
രോഗി ഹോസ്പിറ്റൽ ഫാർമസിയിലെത്തിയപ്പോഴേക്കും
നാല് വർഷം മുമ്പ് തടിയനും വയസ്സനും
കുടവയറനുമെന്ന് വിശേഷിപ്പിച്ച
അതേ ഡോക്ടർ തന്നെയാണ്
ചെറുപ്പക്കാരനും മെലിഞ്ഞവനുമായ
ഇതേ ഡോക്ടർ എന്ന സത്യം അവർ
മനസ്സിലാക്കിയിരുന്നു.
വ്യായാമം ശീലമാക്കേണ്ട ഒന്നാണെന്ന
തിരിച്ചറിവും,
ഭക്ഷണം മുമ്പിലെത്തിയാൽ
രുചിയേക്കാൾ പ്രധാന്യം
ആരോഗ്യത്തിനു നൽകിയതും.
ലക്ഷ്യത്തിലേക്കുളള യാത്രയിൽ
തടസ്സങ്ങളെ ഇന്ധനങ്ങളാക്കായതും
മറ്റുളളവ…

വിജയത്തിലേക്കുളള ബൈപ്പാസ്.mydiary. Khaleelshamras

പ്രതിസന്ധികൾ തടസ്സങ്ങളല്ല
മറിച്ച്‌ വിജയത്തിലേക്കുളള
ഏറ്റവും എളുപ്പത്തിലുളള
വഴിയിലേക്കുളള കവാടമാണ്.
അതിശക്തമായ ആ കവാടം
എല്ലാ ശക്തിയും ഉപയോഗിച്ച്
കൊട്ടിത്തുറക്കുക
അതോടുകൂടി
നിന്റെ ജീവിതം
വിജയത്തിലേക്കുളള
ബൈപ്പാസ് റോഡിൽ എത്തപ്പെടും.

എല്ലാവരും സാധാരണക്കാരാണ്. my dary .khaleel Shamras

ഇവിടെ എല്ലാവരും സാധാരണക്കാരാണ്.
പണമോ പദവിയോ
ഒന്നും
ഈ ചലിച്ചുകൊണ്ടിരിക്കുന്ന
ജീവിതത്തിൽ
ഒരസാധാരണത്വവും നൽകുന്നില്ല.
കാരണം എല്ലാവരും
മരിച്ചു പോവേണ്ട കേവലം
മനുഷ്യർ തന്നെയാണ്.

മനസ്സിന്റെ ഭക്ഷണം.my diary. Khaleelshamras

മറ്റുളളവരുടെ വാക്കുകളിൽ
വാർത്താ മാധ്യമങ്ങളിൽ
നീ കാണുന്ന കാഴ്ചകളിൽ
ഒക്കെ
നിന്റെ മനസ്സിനുളള ഭക്ഷണമുണ്ട്.
ചിന്തകളിലുടെ നീ അവ ഭക്ഷിക്കുന്നു.
ആ ഭക്ഷണത്തിൽ നല്ലതും ചീത്തയുമുണ്ട്.
മധുര മുളളതും കൈയ്പ്പുളളതുമുണ്ട്.
നല്ലതേ നിന്റെ മനസ്സിനെ കൊണ്ട്
തീറ്റിക്കാവൂ.
നല്ലതല്ലാഞ്ഞതൊക്കെ
വർജ്ജിക്കണം.
അങ്ങിനെ ചെയ്തില്ലെങ്കിൽ
നിന്റെ മനസ്സ് രോഗിയാവും.
അതിന്റെ ശാന്തത നഷ്ടമാവും.

മനസ്സിന്റെ കാഴ്ച്ച.my diary .Khaleelshamras

ആകാശത്തിലുടെ പാറി നടക്കുന്ന ഒരു പാവയാകാൻ നിനക്കാവില്ല.
പക്ഷെ ആകാശത്ത് പാറി നടക്കുന്ന
പറവകളെ കാണുമ്പോൾ
അതുപോലെ പാറിനടക്കുന്നത് ചിന്തിക്കാൻ നിന്റെ മനസ്സിന് കഴിയും.
മൽസ്യമായി സമുദ്രത്തിന്റെ
ആഴങ്ങളിലേക്ക്
ഇറങ്ങി ചെല്ലാൻ നിനക്കാവില്ല.
പക്ഷെ സുപ്രഭാതത്തിൽ
നീ കുളിക്കുമ്പോൾ
നിന്റെ ശരീരത്തിൽ
ഇറ്റി വീണ ജലകണികകളിലൂടെ
നിന്റെ മനസ്സിന് വേണമെങ്കിൽ
ചിന്തകളിലൂടെ
ആ സമുദ്രങ്ങളിലൂടെ
സഞ്ചരിക്കാം.
അറിവ് ആത്മാവിൽ
വരച്ചിട്ട ചിത്രങ്ങളുടെ
നേരിട്ടുളള ദ്രശ്യങ്ങൾ കാണാം.
ഓരോ കാഴ്ച്ചക്കും കേൾവിക്കും
ഇപ്പുറത്ത്
നീ ആശിച്ചതൊക്കെ നിനക്ക്
അസ്വദിക്കാൻ സഹായകമായ ഒരു മനസ്സ്
നിന്നിലുണ്ട്.
ചിന്തകളിലൂടെ
മനസ്സിനെ അതിൽ സജീവമാക്കുക.
ജീവിതം സതോഷകരമാക്കുക.
I

ശവവും വളവും. my diary. Khaleelshamras

Image
ഇന്നലെകളിലെ ദു:ഖങ്ങളെ,
വേദനിപ്പിച്ച ഓർമ്മകളെ
നീ ഇന്നും പേറി നടക്കുകയാണേൽ
അതിനർത്ഥം
എന്നോ ജീവനറ്റു പോയി
ശവമായ ഒന്നിനെ ഇന്നും
പച്ചക്ക് ഭക്ഷിക്കുന്ന പോലെയാണ്.
പക്ഷെ അവ നൽകിയ പാഠങ്ങൾ
ഉൾകൊണ്ട്
ഇന്നു നീ ജീവിക്കുകയാണേൽ
അതിനർത്ഥം
അവയൊക്കെ കഴിച്ചു
മൂടിയയിടത്തുനിന്നും
നിന്റെ ജീവിതത്തിന്റെ
വള മായി എന്നാണ്.

യാത്ര. my diary .Khaleel Shamra ട

ഒരോ യാത്രയിലും സഞ്ചരിക്കുന്നത് ശരീരമാണേലും
യാത്ര ചെയ്യുന്നത് മനസ്സ് ആണ്.
ചിന്തകളിൽ യാത്രയുടെ പദ്ധതി
ആവിഷ്ക്കരിക്കുന്ന അതേ നിമിഷത്തിൽ
മനസ്സിന്റെ യാത്ര തുടങ്ങുന്നു.
നല്ല ഉറക്കവും
സcന്താഷം നിറഞ്ഞൊഴുകിയ
ആത്മാവും ഇല്ലെങ്കിൻ
യാത്രയിലെ ഒരു ദൃശ്യവും നിനക്ക്
ആനന്ദം സമ്മാനിക്കില്ല.
പരസ്പരവും മറ്റുള്ളവരേയും
കുറ്റപ്പെടുത്തി കൊണ്ടുളള
യാത്ര നിന്റെ ഓർമ്മയുടെ
പുസ്തകത്തിൽ
നല്ലൊരു വരി പോലും കുറിച്ചി ടില്ല.
കാരുണ്യവാനായ ബൃഷ്ടാവിൽ
വരാനിരിക്കുന്ന ഓരോ നിമിഷങ്ങളേയും സമർപ്പിച്ച് സന്തോഷത്തോടെ
സ്നേഹം നിറഞ മനസ്സുമായി
യാത്ര തുടങ്ങുക.

മഴ.my diary. Khaleelshamras

Image
മഴ പെയ്തിറങ്ങുമ്പോൾ മഴ ആസ്വദിക്കണം.
അല്ലാതെ ആസ്വദിക്കാൻ മറന്നു പോയ
ഒരു മഴക്കാലത്തെ ഓർത്ത്
പിന്നീട് വേനലിൽ ദുഃഖിച്ചിരിക്കുകയല്ല വേണ്ടത്.
മഴക്കാലത്ത് മഴ ആസ്വദിച്ചാൽ
അത് നിന്റെ മനസ്സിൽ
നീ നട്ട സന്തോഷത്തിന്റേയും
സ്സേനത്തിന്റേയും ചെടികൾക്ക്
ഭക്ഷണമാവുമെന്ന് മാത്രമല്ല
ഒരു വേനലിൽ അവ നിനക്ക് മാധുര്യം നിറഞ്ഞ ഫലങ്ങളും നൽകും.

മനുഷ്യരിൽ ആർക്കും നീ വിധേയനല്ല.my diary Khaleel Shamras

Image
മനുഷ്യരിൽ ആർക്കും നീ വിധേയനല്ല.
ആരും നിന്നെ അടിമയാക്കി വെക്കുന്നുമില്ല.
നിന്റെ വിeധയത്വവും അടിമത്വം
സർവ്വലോകപരിപാലകനായ
ദൈവത്തിനു മുന്നിൽ മാത്രമാക്കുക.
അപ്പോൾ ഒരു സൃഷ്ടിക്കു മുമ്പിലും
അടിയറവു വെക്കാത്ത
ധൈര്യം നിറഞ്ഞ ഒരു മനസ്സിനുടമയാ യി നീ മാറും.
കാരുണ്യവാനായ ദൈവത്തിൽ നിന്നു
ലഭിച്ച കാരുണ്യത്തിൽനിന്നും മതിയാവുന്നതിലും അപ്പുറം
നൃഷ്ടികൾക്ക് നൽകും.
ക്ഷമയോടെ ജീവിക്കും.
സമാധാനത്തിനായി നിലകൊള്ളും.

ഭരമേൽപ്പിക്കാൻ ദൈവം പോരെ.my diary .Khaleelshamras

Image
വ്യത്യസ്ഥ മത വിഭാഗങ്ങളിൽ പെട്ട എല്ലാവരേയും ഒരേ വേദിയിൽ ഇരുത്തുക.
എന്നിട്ട് ചോദിക്കുക.
പ്രപഞ്ചത്തെ മൊത്തം സൃഷ്ടിച്ചുപ രാ പാലിക്കുന്ന ഒരു ദൈവത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?
ഇല്ല എന്ന് ആരും ഉത്തരം പറയാൻ
സാധ്യതയില്ല.
ദൈവത്തിന്റെ എണ്ണമെത്ര എന്ന് ചോദിച്ചു നോക്കൂ
ഒന്ന് എന്ന് മഹാ ഭൂരിപക്ഷവും
ഉത്തരം നൽകും.
മനുഷ്യനോട് സ്പന്നത്തേക്കാൾ
അടുത്ത് നിൽക്കുന്നത്
എന്ത് എന്ന് ചോദിച്ചു നോക്കൂ.
വ്യത്യസ്ഥ രാണേലും അവരൊക്കെ പറയും
ദൈവമെന്ന്.
പ്രാർത്ഥിക്കുന്നതിനു മുമ്പേ
എന്തൊന്നാണ് ചോദിക്കാൻ
പോവുന്നത് എന്നറിയുന്നവൻ
ദൈവമാണ് എന്നും അവർ പറയും.
കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും
ആ ഭാരങ്ങൾ നീക്കത്തരാൻ കഴിവുള്ള വൻ ദൈവം മാത്രമാണ്
എന്ന് അവർ ഒറ്റകെട്ടായി പറയും.
പക്ഷെ അവരിൽ മഹാ ഭൂരിപക്ഷത്തിന്റേയും മത ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കിയാൽ ഇതിനു വിരുദ്ധമായതാണ് കാണുന്നത്.
എന്നെ കാണാത്തവനാണ് ദൈവം എന്നാണ് അവർ പ്രവർത്തിയിലൂടെ കാണിക്കുന്നത്.
അവർ ദൈവ വിശ്വാസികളാണ് പക്ഷെ
അതിൽ ഉറപ്പില്ലാത്തവരാണ്.
ദൈവം ഏകനാണ് എന്ന് പറയുന്നുവെങ്കിലും ഭഹുദൈവ വിശ്വാസത്തിലാണ്.
ആരാധനകൾ സൃഷ്ടികൾക്കുകൂടി
സമർപ്പിക്കുന്നു.
എനിക്ക് ഭരമേൽപ്പിക്കാൻ ദൈവം മാത്രം മത…

ജീവിതത്തിലെ പ്രതിസന്ധികൾ.

Image
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടില്ലെങ്കിൽ
അതിനർത്ഥം ഈ പരീക്ഷയിൽ
നിനക്ക് ലഭിച്ച ചോദ്യങ്ങൾ
എളുപ്പമായിരുന്നുവെന്നേയുളളൂ.
അല്ലെങ്കിൽ ക്ഷമയുടേയും
ധൈര്യത്തിന്റേയം പാഠപുസ്തകത്തിൽ നിന്നും നീ ശേഘരിച്ച അറിവ് ആ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ
എളുപ്പത്തിൽ കുറിക്കുയായിരുന്നു.
പരീക്ഷ ഇനിയും അവസാനിച്ചിട്ടില്ല എന്നതിനാൽ
ഇനിയും കൂടുതൽ ബുദ്ധിമുട്ടുളള ചോദ്യങ്ങൾ കടന്നു വരാനുള്ള
സാധ്യത നീ മനസ്സിലാക്കുക.
അതിന് ധൈര്യം കൊണ്ടും ക്ഷമ കൊണ്ടും നേരിടാൻ തയ്യാറായി നിൽക്കുക.

സന്തോഷം നിറഞ്ഞ മനസ്സ് നിലനിർത്താൻ.my diary. Khaleelshamras

Image
ഈ ഒരു നിമിഷം നൈമിഷികമാണെന്ന സത്യം
ഈ ഒരു നിമിഷത്തിൽ
മനസ്സിലാക്കാത്തത് കൊണ്ടാണ്
നെഗറ്റീവ് ആയ വിഷയങ്ങളിൽ
നിന്റെ സംസാരവും ചിന്തയും
മുഴുകുന്നത്.
ഒരു പ്രതിസന്ധിയും
മരണമില്ലാത്ത നീന്റെ കൂട്ടുകാരനല്ല
എന്ന ബോധം നിന്നെ നയിക്കണം.
അത്തരം സന്ദർഭങ്ങളിൽ ക്ഷമ കൈവരിക്കാൻ ആ ബോധം
നിന്നെ സഹായിക്കും.
ക്ഷമ ദു:ഖത്തിന്റേയും
പേടിയുടേയും
ശത്രുക്കളെ തുരത്തി
മനസ്സിന്റെ സന്തോഷം സദാ
നില നിർത്തും.

ജീവിതയാത്ര my diary . Khaleel shamras

Image
ജീവിതവഴിയിലെവിടെയൊക്കെയോ
എന്തൊക്കെയോ നിന്നെ കാത്തിരിക്കുന്നു.
എല്ലാം നിനക്ക് മറികടക്കേണ്ടതുണ്ട്.
പക്ഷെ എവിടേയും സ്ഥിരമായി
നിനക്ക് നിൽക്കേണ്ടതില്ല ..
അവിടെ സ്ഥിരമായി
നിന്നു പോവും
എന്ന പേടിയാണ്
പലപ്പോഴും പല പ്രതിസന്ധി ഘട്ടത്തിലും
നിന്നെ തളർത്തുന്നത്. ഒന്നും സ്ഥിരമല്ല
എന്ന ബോധം നിന്നെ
നയിക്കണം.
ഒരു സാഹചര്യത്തിലും
മനസ്സ് പതറരുത്.
തെറ്റുകൾ പറ്റിയെങ്കിൽ
തിരുത്തുക.
എന്നിട്ട് പേടിയില്ലാതെ
ധൈര്യപൂർവ്വം മുന്നോട്ട് നീങ്ങുക.

ഹൃദയത്തെ ബലൂൺ പോലെ വീർപ്പിച്ച് പൊട്ടിക്കല്ലേ ? DR KHALEELSHAMRAS.MD. deploma holder in preventive Cardiology

Image
കുട്ടിയുടെ കയ്യിൽ ബലൂൺ കിട്ടിയാൽ എന്തു ചെയ്യും അതിലേക്ക് വായ കൊണ്ട് കാറ്റ് കടത്തിവിട്ട് ഊതി വീർപ്പിക്കും .ബലൂണിന്റെ ഉളളിൽ വായുവിന്റെ അളവ്  കൂടിയാൽ അത് പൊട്ടും.ഇത് പോലെ നമ്മുടെ ഹൃദയത്തിന് സംഭവിക്കുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.മനസ്സിൽ ഒരു പാട് സമ്മർദ്ദങ്ങളേറി അത് ഹൃദയത്തെ വീർപ്പിച്ച് പൊട്ടിപ്പോവുന്ന ഒരവസ്ഥ.ഞെട്ടേണ്ട
അങ്ങിനേയും ഒരു രോഗമുണ്ട്.
ടാക്കോറ്റ്സ്യൂബോ കാർഡിയോയോപതി, ഹൃദയം പൊട്ടൽ രോഗം (Tako Tsubo Cardiomyopathy, Broken Heart Syndrome) എന്നൊക്കെയുളള പേരുകളിലാണ് ഈ രോഗം അറിയപ്പെടുന്നത്.     ലക്ഷണത്തിൽ ഹൃദയാഘാതത്തെ പോലെ  തോണിക്കുമെങ്കിലും ഹൃദയത്തിൽ ഉണ്ടാക്കുന്ന കേട് രണ്ടും വ്യത്യസ്ഥമാണ്. ടാക്കോറ്റ്സ്യൂബോ കാർഡിയോയോപതി  ഹൃദയത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലിയതുമായ
ഇടത്തെ വെൻ ടിക്കിളിനെ ബലൂൺ പോലെ വീർപ്പിക്കുകയാണ് ചെയ്യുന്നത് .
പൊട്ടിപോവാനുളള സാധ്യത ഉണ്ടെങ്കിലും നല്ലൊരു ശതമാനം പേരിലും നോർമൽ അവസ്ഥയിലേക്ക് തിരികെ വരുന്നു.
ടാക്കോറ്റ്സ്യൂബോ എന്ന വാക്ക് ഉത്ഭവിച്ചത് ജപ്പാനീസ് ഭാഷയിൽ നിന്നുമാണ്.നീരാളിയെ പിടിക്കാനുളള മീൻപിടിക്കുന്ന പാത്രം എന്നാണ് ഇതിന്റെ അർത്ഥം.ഈ അസുഖം മൂലം ഹൃദയത്തി…

ചർച്ച ചെയ്യുന്ന വിഷയം.ഖലീൽശംറാസ്

ഒരാൾ താൽപര്യത്തോടെ ചർച്ച ചെയ്യുന്ന ഒരു വിഷയം
അതേ താൽപര്യത്തോടെ
നീ ശ്രവിക്കുക.
വിഷയം നിനക്കിഷ്ടമുളളതാണെങ്കിലും
അല്ലെങ്കിലും.
നീ കാണിക്കുന്ന
താൽപര്യക്കുറവ്
അയാളുടെ മനസ്സിനെ
മുറിവേൽപ്പിക്കും.

പിന്നിട്ട വഴിയിൽ നിന്നും

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കാം.
പക്ഷെ തിരിച്ചു പോക്കില്ല .
പിന്നിട്ട വഴികളിലെ
നല്ല കാഴ്ചകൾ നൽകിയ
അനുഭൂതികൾ മാഞ്ഞിട്ടില്ല.
അതൊരു സുഗന്ധമായി ഓർമ്മയുടെ
കപ്പികളിൽ ശേഘരിച്ചു
വെക്കപ്പെട്ടിരിക്കുന്നു.
അവയെ നിന്റെ ഈ നിമിഷത്തിലെ
ജീവിതത്തിൽ പുരട്ടുക.

അപ്പപ്പോൾ ചെയ്യുക..ഖലീൽ ശംറാസ്

ഓരോ നിമിഷവും ജീവിതം
നിനക്കൊരുക്കി വെക്കുന്ന വിഭവങ്ങൾ
അപ്പപ്പോൾ ആസ്വദിക്കാനുളളതാണ്.
അത് മറ്റൊരു സമയത്തേക്ക്
മാറ്റി വെച്ചാൽ
നീ ഭുജിക്കുന്നത്
അഴുക്കായതാവും.
അത് നിന്റെ ജീവിതത്തെ തന്നെ
കേടാക്കും.
അതു കൊണ്ട്
ഓരോ ദി മാഷവും
നിനക്ക് മുമ്പിൽ വെക്കുന്ന
കാഴ്ചകൾ അപ്പപ്പോൾ
ആസ്വദിക്കുക.
ദൗത്യങ്ങൾ നിർവഹിക്കാൻ
മറ്റൊരു സമയത്തിനായി
കാത്തിരിക്കാതിരിക്കുക.

മറ്റു ഇവർക്കു മുന്നിൽ ആളാവാൻ.my diary. Khaleelshamras

ആർക്കോ മുന്നിൽ ആളാവാനുളള ശ്രമത്തിലാണ് നീ.
നിനക്കപ്പുറമുളള  ലോകത്തിന്റെ
ശ്രദ്ധയൊക്കെ നിന്നിലേക്ക്
ആണെന്ന് നീ ധരിച്ചു.
പക്ഷെ ആരുടേയും നോട്ടം
നിന്നിലേക്ക് അല്ലായിരുന്നു
മറിച്ചു അവരും നിന്നെ പോലെ തന്നെ
സ്വയം മറ്റുളളവരുടെ ശ്രദ്ധാകേന്ത്രങ്ങളാണെന്ന ധാരണയിൽ
ജീവിച്ചവരായിരുന്നു -
ഇവിടെ ഒരോരുത്തരും
മറ്റുളളവർക്കു മുമ്പിൽ
പെരുമ നടിക്കാനുളള
നാടകത്തിലാണ്.

നീ മരിക്കുന്നതിനു മുമ്പേ. Dr Khaleel Shamras

നീ മരിക്കുന്നതിനു മുമ്പേ
നിന്നിലെ എത്രയെത്ര കോശങ്ങൾ
മരിച്ചു പോയി.
അതിലൊന്നും നീ ദു:ഖിച്ചില്ല.
അതോർത്ത് നീ eപടിച്ചില്ല.
പിന്നെ എന്തിനാണ്
നിൻ്റെ മരണത്തെ ഓർത്ത്
പേടിച്ചും ദുഖിച്ചും
ഈ ജീവിക്കുന്ന നിമിഷങ്ങളെ
പാഴാക്കി കളയുന്നത്.

മനുഷ്യരും നക്ഷത്രങ്ങളും.my diary , Khaleel Shamras

ആകാശത്ത് ഒരുപാട് ഒരുപാട്
വലിയ വലിയ
നക്ഷത്രങ്ങൾ ഉണ്ട്.
അതിനും താഴെ ചെറിയൊരു ഭൂമിയിൽ
ഒരു പാട് ഒരുപാട് ചെറിയ മനുഷ്യരും.
ആ ഒക്ഷത്രങ്ങൾ
തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലൂടെ
സമയത്തിലോ വേഗത്തിലോ
താളം തെറ്റിക്കാതെ
സഞ്ചരിക്കുന്നു.
ഈ കൊച്ചു ഭൂമിയിൽ
മനുഷ്യൻ തങ്ങൾക്കായി
നിശ്ച്യിക്കപ്പെട്ട നൻമയും സമാധാനവും
നിറഞ്ഞ  എല്ലാ വഴികളും ലംഘിച്ചു
മുന്നേറുന്ന.
നക്ഷത്രങ്ങൾ തങ്ങളു ടെ വലിപ്പത്തിൽ
അഹങ്കരിക്കുന്നില്ല.
തന്നെ പരീക്ഷിക്കാൻ തന്ന
ജീവിത വിഭവങ്ങളു ടെ പേരിൽ
മനുഷ്യൻ പെരുമ നടിക്കുന്നു.
നക്ഷത്രങ്ങൾ ദൈവത്തിന്
കീഴ്‌പ്പെട്ടു ജീവിക്കുമ്പേiൾ.
മനുഷ്യൻ മനുഷ്യനെ തന്നെ ദൈവമാക്കുന്നു.
അല്ലെങ്കിൽ അവരിൽ ആരെങ്കിലുമൊക്കെയെ
മദ്യവർത്തികൾ ആക്കുന്നു.


മനുഷ്യനെന്ന വിശാല ലോകം

ഓരോ മനുഷ്യനും വിശാലമായ ഒരു ലോകമാണ് .
വ്യത്യസ്തങ്ങളായ ചിന്തകളും
അനുഭൂതികളും നിറഞ്ഞൊഴുകിയ
വിശാലമായ ലോകം.
അവരവരുടെ ആന്തരിക ലോകത്തിൻ്റെ പ്രതിഫലനമാണ്
അവരവരുടെ വ്യക്തിത്വം.
ഈ ലോകങ്ങളെ മാനിക്കുക,
ഭഹുമാനിക്കുക
സ്നേഹിക്കുക.

നിൻ്റെ സമയം- ഖലീൽശംറാസ്

ഇനി ഒരിക്കലും നിൻ്റെ ജീവിതത്തിലേക്ക്
കടന്നു വരാത്ത ഏറ്റവും അമൂല്യമായ നിധിയാണ് നിൻ്റെ സമയ.
അത് ലഭിക്കുന്ന അതേ നിമിഷം ഉപയോഗപ്പെടുത്തിയാൽ വിലപ്പെട്ടെതെന്തൊക്കെയോ
നിനക്ക് സ്വന്തമാക്കാം,
ഉപയോഗിച്ചില്ലെങ്കിൽ തൊട്ടടുത്ത നിമിഷത്തിൽ അതിൻ്റെ മൂല്യം
വട്ടപൂജ്യമാണ്.
നിൻ്റെ സമയം നല്ലതിനായി
മാത്രം ഉപചോപ്പെടുത്തി
എന്ന് ഉറപ്പ് വരുത്തുക.

സ്വപ്പ സാക്ഷാത്കാരം

നീൻറെ സ്വപ്പ സാക്ഷാത്കാരം നിൻ്റെ
ജീവിതത്തിൽ തന്നെയുണ്ട്.
ഓരോ നിമിഷവും അതിലേക്കുള്ള
പടവുകളാണ്.
അലസതയില്ലാതെ,
ലക്ഷ്യത്തിൽ ഊന്നിയ ചിന്തകളുമായി,
പ്രയത്നത്തിൻ്റെ വഴികളിലൂടെ
യാത്ര ചെയ്യുക എന്നതേ നിനക്ക്
ചെയ്യാനുള്ളളു.
സമാധാനത്തോടെ
സൂക്ഷമതയോടെ
നിൻ്റെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുക.

നേരിൻ്റെ പക്ഷത്ത്. ഖലീൽ ശംറാസ്

നേ രിൻ്റെ പക്ഷത്ത് ഉറച്ചു നിന്ന
ഒരായിരങ്ങളെ അന്വേഷിക്കേണ്ട.
മറിച്ച്
നേരിനെ കൈവിടാതെ
മുറുകെ പിടിച്ച
ഒരാളെ നീ അന്യേഷിക്കുക.
ആ ഒരാൾ നീ തന്നെയാണ്
എന്ന് ഉറപ്പ് വരുത്തുക.

എന്ത്? ആര്? ഖലീൽ ശംറാസ്

മറ്റുള്ളവർ എന്ത് ആര്
എന്ന് അന്വഷിക്കാതെ
നീ ആര് എന്ത് എന്ന്
അന്വേഷിക്കുക.
ആ അന്വേഷണത്തിനൊടുവിനൻമ നിറഞ,
അസൂയ കാണിക്കാത്ത,
അനിധി കാട്ടാത്ത
നിന്നെ കണ്ടെത്തുക.

മാറുന്ന രംഗങ്ങൾ .ഖലീൽ ശo റാസ്

നിശ്ചലമായ ഒരു സമയത്തിലല്ല
നീ ജീവിക്കുന്നത്.
മറിച്ച് ചലിച്ചു കൊണ്ടിരിക്കുന്ന
സമയത്തിലാണ്.
നിശ്ചലമായ ഒരു രംഗവും
നിൻ്റെ ജീവിതത്തിലില്.
മാറി മാറി കൊണ്ടിരിക്കുന്ന
രംഗങ്ങളാണ് നിൻ്റെ ജീവിതം.
ഇനി ഒരിക്കലും തിരികെ വരാത്ത
ആ രംഗങ്ങളെ സൂക്ഷമതയോടെ
അഭിനയിക്കുക.
മായുന്ന രംഗങ്ങളാണ് എന്ന ഉറപ്പോടെ
ആവശ്യമില്ലാത്ത രംഗങ്ങളെ
ഒഴിവാക്കുക.

പ്രതിസസികളിലേക്ക് എത്തി നോക്കിയാൽ.ഖലീൽ ശംറാസ്

പ്രതിസന്ധികൾ ഉണ്ടായ ഇന്നലകളിലെ
ജീവിത നിമിഷങ്ങളിലേക്ക് ഒന്ന്
തിരിഞ്ഞു നോക്കിയാൽ
അവയൊക്കെ വെറുതെയായിരുന്നുവെന്ന്
ഇപ്പോൾ തോണുന്നില്ലേ.
നീ ജീവിച്ച ആ നിമിഷങ്ങൾക്കു മീതെ
നീ തന്നെ വർഷിച്ച ബോംബുകൾ ആയിരുന്നു അവ.
ഒന്നു ക്ഷമിക്കുക മാത്രം ചെയ്തിരുന്നുവെങ്കിൽ
അങ്ങിനെ ഒന്നുണ്ടാവില്ലായിരുന്നു.
ഇന്നലകളിലെ അത്തരം മുഹൂർത്തങ്ങൾ
നിനക്ക് നൽകിയ പാഠം
ഇനി അങ്ങിനെ ഒന്ന് ആവർത്തിക്കപ്പെടാതിരിക്കാനുളള
കരുത്ത് നിൻ്റെ മനസ്സിന് സമ്മാനിക്കട്ടെ.

ഞങ്ങൾ ഒന്നാണ്.ഖലീൽ ശംറാസ്

കാരുണ്യവാനായ ദൈവത്തോട്
കരുണ നിറഞ്ഞ മനസ്സുമായി
ഒരു ജനതക്ക് കരുണ ചൊരിയാനുള്ള പ്രാർത്ഥന.
അതായിരുന്നു ഞാനവിടെ കേട്ടത്.
ഭൂകമ്പത്തിൽ തകർന്നടിഞ്ഞ
ഒരു നാടിനു വേണ്ടിയുള്ള പ്രാർത്ഥന.
പ്രാർത്ഥനക്കൊടുവിൽ
ആ നാടിന് ആശ്വാസം പകരാൻ
തങ്ങളുടെ കഴിവിനനുസരിച്ച്
സഹായം നൽകാനുള്ള അഭ്യർത്ഥന.
പള്ളി വരാന്തയിൽ
വിരിച്ച തുണിക്കഷണത്തിൽ
പണങ്ങൾ കുന്നുകൂടിയപ്പോൾ
ഞാനവിടെ കണ്ടത്
വർഘീയതയല്ലിത്ത,
ഭീകരവാദമില്ലാത്ത
ഈശ്വര വമർപ്പണത്തിൻ്റെ
മനസ്സുകളെയായിരുന്നു.
കാരുണ്യം അണപ്പൊട്ടിയൊഴികിയ
ഹൃദയങ്ങളെയായിരുന്നു.
മരണപ്പെടവരും നഷ്ടങ്ങൾ ഉണ്ടായവ രും അന്യ സമുദായത്തിൽ പെട്ടവരായിരുന്നിട്ടും
അവരൊക്കെ ഞങ്ങളുടെ സഹോദരങ്ങൾ തന്നെയാണ്
എന്ന് പ്രഖ്യാപിച്ച,
രണ്ടായി വെട്ടിമുറിച്ച്
ലാഭം കൊയ്യാൻ ശ്രമിച്ച
രാഷ്ട്രീയ മാധ്യമ ഭീകരർക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു.
ഞങ്ങൾ മനുഷ്യരെ വെടി മുറിക്കേണ്ട
ഞങ്ങൾ ഒന്നാണ് എന്ന മുന്നറിയിപ്പ്.

ശരീരമെന്ന വാഹനം.ഖലീൽ ശംറാസ്

നിൻ്റെ ശരീരം ഒരു വാഹനമാണ്
ഏറ്റവും വിലപിടിച്ച
ഒരു ആത്മാവിനേയും വഹിച്ചുകൊണ്ട്
ജനനത്തിൽ നിന്നും മരണത്തിലേക്ക്
യാത്ര തിരിച്ച വാഹനം.
ആ വാഹനത്തിൻ്റെ തകരാറുകൾ
അതിനുള്ളിലെ യാത്രികൻ്റെ
യാത്രയെ ബാധിക്കുമെന്നതിനാൽ
വാഹനത്തിൻ്റെ അരോഗ്യം
പരിപാലിക്കൽ അത്യാവശ്യമാണ്.
ശരിയായ ഉറക്കവും,
ആവശ്യത്തിനു മാത്രമുള്ള ഭക്ഷണവും അതിനു നൽകി
വ്യ യാമം മുറപോലെ നിലനിർത്തി.
വാഹനത്തെ കേടില്ലാതെ
പരിപാലിക്കുക.

മറുമരുന്ന്. ഡയറി.ഖലീൽ ശo റാസ്

നെഗറ്റീവ് വിഷയങ്ങൾ മാത്രം സംസാരിക്കുന്നവരിൽ നിന്നും അകന്നു നിൽക്കുന്നതിനു മുമ്പേ
അവരിലെ അഴുക്കിനെ വൃത്തിയാക്കി കൊടുക്കുക.
അവർ സംസാരിക്കുന്ന വിഷയങ്ങൾ
കേൾക്കുക.
പക്ഷെ നീ തിരിച്ചങ്ങോട്ട് പ്രതികരിക്കുന്നത് അവരുടെ ഭാഷയിലാവരുത്.
മറിച്ച് പോസിറ്റീവ് ആയ വിഷയങ്ങൾ ആയിരിക്കണം.
നിൻ്റെ പോസിറ്റീവ് സമീപനങ്ങളും
മൗനവും
പിന്നെ വാക്കുകളും തന്നെയാണ്
നെഗറ്റിവ് വിഷയങ്ങൾ മാത്രം സംസാരിക്കുന്നവർക്കുളള മറു മരുന്ന്.

മരി ക്കുകയല്ല മറിച്ച്‌ ജനിക്കുകയാണ്.ഖലീൽ ശ0 റാസ്

മരണത്തോട് മുഖാമുഖം പൊരുതി
ഇന്നവർ യാത്രയാവുകയാണ്‌.
എനിക്കയാൾ ചലനമറ്റു കിടക്കുന്ന ഒരു ശരീരമാണ്.
ജീവിത കാലം ഒരുപാട് പേർക്ക്
നൻമകൾ ചെയ്ത
നല്ലൊരു മനുഷ്യൻ്റെ ശരീരം.
മരിച്ചു കിടക്കുന്ന അയാളുടെ ശരീരത്തിനപ്പുറത്തെവിടെയെങ്കിലും
മറ്റൊരു ലോകത്തേക്ക് പ്രസവിച്ചു വീണ അയാളുടെ ആത്മാവ് ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചു.
എനിക്കെങ്ങും കാണാൻ കഴിഞില്ല.
എങ്കിലും ഘർഭപാത്രത്തിലെ
കുട്ടിയെ പോലെ
നൈമിഷികമായ ഈ ഭൂമിയിലെ
ജീവിതത്തെ മാത്രം കണ്ട ഞാൻ
വിശ്വസിക്കുന്നു.
ഇനയാൾ മരിക്കകയല്ല
മറിച്ച്
അനന്തമായ ശാന്തമായ
ഒരു ശൂന്യതയിലേക്ക്
ജനിക്കുകയാണ് എന്ന

ഉറക്കം.ഖലീൽ ശംറാസ്

പകലിലെ ജോലി തിരക്കിനൊടുവിൽ നീ ആഗ്രഹിക്കുന്ന ഒന്നുണ്ട്.
ഒരു പേടിയും ഇല്ലാതെ
സന്തോഷത്തോടെ
നീ അതിലേക്ക് പ്രവേശിക്കുന്നു.
അത് ഉറക്കമാണ്.
ഉറങ്ങുന്ന സമയം അടുത്തു വരുന്നതോടെ
നീണ സന്തോഷവാനാണ്.
ഔമോലിയിൽ മുഴുകിയ പകലിലൊന്നും
ആ ഉറക്കത്തെ പേടിച്ച്
നീ ജീവിച്ചില്ല .
പക്ഷെ വീട്ടിൽ പോയി സുഖമായി ഉറങ്ങാമല്ലോ എന്നതാണ്
നിനക്ക് കരുത്ത് നൽകിയത്.
പക്ഷെ വരാനിരിക്കുന്ന ഒരു നീണ്ട ഉറക്കത്തെ മാത്രം നീ പേടിക്കുന്നു.
അതിനെ കറിച്ചോർത്ത്
നിൻ്റെ ജീവിത നിമിഷങ്ങളെ
ദുഖത്തിൽ പൊതിയുന്നു.
പക്ഷെ മരണമെന്ന
ആ നീണ്ട ഉറക്കത്തെ
ഇത്രക്ക് നീ പേടിക്കേണ്ടതുണ്ടോ.
ഊ ചെറിയ ജീവിതത്തിനൊടുവിൽ
വന്നണയാനിരിക്കുന്ന ആ നീണ്ട
ഉറക്കം നിന്നെ
ഈ ജീവിക്കുന്ന നിമിഷങ്ങളിൽ
കൂടുതൽ കരുത്തനാക്കുകയല്ലേ വേണ്ടത്.