Wednesday, April 29, 2015

മനസ്സ് ചവിറ്റുകൊട്ടയായോ.ഖലീൽ ശംറാസ്

നീൻ്റെ മനസ്സ് ഒരു പാട് ചീത്ത
ചിന്തകൾ
കൊണ്ടിറിക്കാനുളള
ചവിറ്റുകൊട്ടയാണോ.
അസൂയയുടേയും
അഹങ്കാരത്തിൻ്റേയും
പകയുടേയും
ശുഭാപ്തിവിശ്വാസമില്ലായ്മയുടേയും ഒക്കെ
മാലിന്യങ്ങൾ കുന്നുകൂടിയ അഴുക്കു ശേഘരമായി
നിൻ്റെ മനസ്സ് മാറിയിട്ടുണ്ടെങ്കിൽ
എത്രയും പെട്ടെന്ന്‌ അവ ശുദ്ധീകരിക്കുക.

ചിന്തകളെ തിരികെ വിളിക്കാം.my diary Khaleel shamras

ഒന്നും എപ്പോഴും കൂടെ നിൽക്കില്ല.
എല്ലാം മാഞു പോവും.
കാത്തിരുന്നു വന്നണഞ്ഞ
നിമിഷങ്ങളും
ഒരു കാത്തിരിപ്പുമില്ലാതെ
ലഭിച്ച സുന്ദര ജീവിത നിമിഷങ്ങളുമെല്ലാം
അപ്രത്യക്ഷമാവും.
പക്ഷെ നിൻ്റെ ഓർമ്മയുടെ ചെപ്പിൽ
മധുരകരമായ ചിന്തകളായി
അവയെ നിനക്ക് സൂക്ഷിച്ചു വെക്കാം
ആവശ്യമുള്ളപ്പോഴൊക്കെ അവയെ
നിനക്ക് തിരികെ വിളിക്കാം.
അലട്ടുന്ന ചിന്തകളെ ഓടിയകറ്റി
അവ യെ പകരം പ്രതിഷ്ഠിക്കാം.

സുഗന്ധം.my diary. Khaleelshamras

പെർഫ്യൂo എപ്പോഴും ശരീരത്തിലേക്ക്‌ അടിച്ചു കൊണ്ടേയിരിeക്കണ്ടതില്ല
പിന്നീട് അതിൻ്റെ സുഗന്ധം അനുഭവിക്കാൻ.
അതുപോലെ എപ്പോഴും
നിനക്ക് സന്തോഷം നൽകിയ
ജീവിത സാഹചര്യങ്ങളെ മാത്രം
കാത്തിരിക്കാതിരിക്കുക.
മറിച്ച് നീ അനുഭവിച്ച അത്തരം
സാഹചര്യങ്ങൾ നൽകിയ
അനുഭൂതിയും ഊർജ്ജവും
മറ്റു നിമിഷങ്ങളിലേക്കും
വ്യാപിപ്പിക്കുക.

കാഴ്ചയിലെ അനുഭൂതികൾ.my diary .Khaleel Shamras

ഓരോ കാഴ്ച്ചയിലും ഒരനുഭൂതിയുണ്ട്.
നിൻ്റെ മനസ്സിന് സുഖവും കരുത്തും നൽകുന്ന ആ അനുഭൂതികളെ
നീൻ്റെ ചിന്തകൾക്കൊണ്ട്
വാരിeകാരിയെടുക്കുക.
അത് നിൻ്റെ ജീവിതവിജയത്തിനായി വിനിയോഗിക്കുക.

ചലനമറ്റു കിടക്കുന്ന ശരീരം.my diary .Khaleel Shamras

ചലനമറ്റു കിടക്കുന്ന നിൻ്റെ ശരീരം
അന്ന് നിനക്ക് കാണാൻ കഴിയില്ല.
പക്ഷെ ജീവിച്ചിരിക്കുന്ന ഈ നിമിഷങ്ങളിൽ നിനക്കതു കാണാം.
ഈ ജീവിത യാത്ര
നിൻ്റെ മരണത്തിലേക്കാണെന്ന
സത്യം മറക്കാതിരിക്കുക.
ഈ യാത്രയിൽ മറ്റുള്ളവരെ നോവിക്കാനോ അസൂയപ്പെടാനോ
ഒന്നും സമയമില്ല എന്ന സത്യം
നീ മറക്കാതിരിക്കുക.
സുന്ദരമായ ഒരു പാട് ജീവിത
മുഹൂർത്തങ്ങൾ സൃഷ്ടിച്ച്
മരണത്തിൽ എത്തിപ്പെടുക
എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.

ആ വാതിലൊന്ന് തുറന്നാൽ.my diary Khaleel Shamras

പുറത്ത് കളിർ മഴ പെയ്യുന്നുണ്ട്.
കളിർക്കാറ്റ് വീശുന്നുണ്ട്.
പൂക്കൾ വിടർന്നിരിക്കുന്നുണ്ട്.
ഒരു പാട് നല്ല ഓർമ്മകൾ
ഓർത്തെടുക്കാൻ
മനസ്സിൻ്റെ ഘ ജനാവുകളിൽ സ്റ്റോക്ക് ഉണ്ട്.
എന്നിട്ടും
നീ ഒരിരുട്ടുമുറിയിൽ
ശ്വസിക്കാൻ നല്ല വായു ഇല്ലാതെ.
ചൂട് പിടിച്ച് ,മുശിഞ് ജീവിതം കഴിച്ചു കൂട്ടുകയാണ്.
ചിന്തകൾ നിറയെ നെഗറ്റീവ് വിഷയങ്ങൾ ആണ്.
അടഞ്ഞു കിടക്കുന്ന ആ വാതിൽ
ഒന്നു തുറന്നു പുറത്തിറങ്ങിയാൽ,
നല്ല ഓർമകൾ കൊണ്ട്
നിൻ്റെ ചിന്തകളെ മാറ്റിയാൽ
തീരുന്ന
പ്രശ്നങ്ങളേ നീനക്കുള്ളൂ.

കാ രണക്കാരൻ ഭീ തന്നെ.mydiary Khaleel Shamras

നിനക്ക് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായി.
അവ നീൻ്റെ മനസ്സമാധാനം തല്ലിതകർത്തു.
അവയുടെ കാരണങ്ങർ നീ അന്വേഷിച്ചു.
അവസാനം നിൻ്റെ മനസ്സ് അതിനൊരു ഉത്തരം തന്നു.
ഇത് മറ്റാരോ നിന്നോട് അസൂപ്പെടുന്നത് കൊണ്ടാണ്.
ആരോ കൂടോത്തരം ചെയ്തത് കൊണ്ടാണ്.
അങ്ങിനെ ഒരുത്തരം കുറിച്ച്
നിൻ്റെ  അഭിമാനത്തിന് ക്ഷതമേൽക്കാതെ നീ നിന്നെ രക്ഷപ്പെടുത്തി.
മറ്റുള്ളവർക്ക് അസൂയ തോന്നുന്ന അത്രയും വലിയവനാണ്
ഞാൻ എന്ന അഹങ്കാരവും
നീ അതിലൂടെ കുറിച്ചിട്ടു.
ഇതിനൊക്കെ കാരണം നീ തന്നെയായിരുന്നുവെന്ന സത്യം
ഏറ്റു പറയാൻ നീൻ്റെ അഭിമാനം
നിന്നെ സമ്മതിച്ചില്ല .

ഓർമ്മയുടെ താളുകളിൽ. my diary Khaleelshamras

ഓർമ്മയുടെ താളുകളിൽ എന്തൊക്കെയോ
കുറിച്ചിടുകയാണ്
നീ എപ്പോഴും.
എന്തൊക്കെ എങ്ങിനെ കുറിച്ചിടണമെന്ന്
തീരുമാനിക്കാനുള്ള സ്വാതന്ത്രം
നിനക്കാണ്.
പക്ഷെ അവയൊക്കെ
നിൻ്റെ ജീവിതത്തിന്
മരണം വരെ വസന്തം പരത്തിതും
മരണത്തിനപ്പകത്തേക്ക്
സ്വർഗം നേടിയെടുത്തവയുമായാൽ
ഓരോ ഓർമ്മയും നീനക്ക് നൻമയാവും.

Saturday, April 25, 2015

- മദ്യത്തിൽ നിന്നും രക്ഷ. real story. from

അയാൾ മദ്യപിച്ച് വണ്ടി ഓടിക്കുകയായിരുന്നു.
അയാളുടെ വാഹനത്തെ അപ്പോൾ
നിയന്ത്രിച്ചത്
അയാളുടെ സ്വഭോതം അല്ലായിരുന്നു
മറിച്ച് മദ്യമായിരുന്നു.
അതുകൊണ്ട് അയാളുടെ വാഹനവും ആടിയും ഉലഞും നിരത്തിലൂടെ നീങ്ങി.
റോഡിനിരുവശത്തേയും മനുഷ്യ ജീവനുകളെ യൊന്നും അയാൾ കണ്ടില്ല.
പക്ഷെ റോഡരികിലെ മനുഷ്യ ജൻമങ്ങൾ അത് കണ്ടു.
നിയമ പാലകരെ വിളിച്ചു വിവരം അറിയിച്ചു.
വാഹനം തടഞ്ഞു വെച്ചു .
കസ്റ്റഡിയിൽ എടുത്തു.
ശരിക്കും നിയമപാലകർ
അയാളെ മരണത്തിൽ നിന്നും
കൊലപാതകത്തിൽ നിന്നും
രക്ഷിക്കുകയായിരുന്നു
.പിന്നെ മദ്യത്തിൽനിന്നും.

Friday, April 24, 2015

പൂർത്തീകരിക്കപ്പെട്ട ചിത്രം.my diary Khaleel Shamras

നേടാനുളള ആഗ്രഹത്തേക്കാൾ നേടിയെന്ന വിശ്വാസമാണ് നിന്നെ നയിക്കേണ്ടത്.
ഏതൊരു പദ്ധതിക്കും അത് പൂർത്തിയാവുമ്പോൾ എങ്ങിനെ യാവുമെന്ന ഒരു പ്ളാൻ അതിൻ്റെ
തുടക്കത്തിലേ വരച്ചിടുന്ന പോലെ.
നിൻ്റെ ഓരോ ആഗ്രഹവും സ്വപ്നവും പൂർത്തീകരിക്കപ്പെടുമ്പോഴുളള വ്യക്തമായ ചിത്രഠ നിന്നെ നയിക്കണം.

അറിവിൻ്റെ കൃഷി.my diary .Khaleel Shamras

നിൻ്റെ ചിന്തകളാവുന്ന വിശാല ഭൂമിയിൽ
അറിവിൻ്റെ കൃഷിയിറക്കുക -.
നിൻ്റെ ജീവിതയാത്രയിൽ
അതിൻ്റെ ഫലങ്ങൾ
മതിയാവോളം ഭൂജിക്കുക.അതിൽ നിന്നും നീ സ്വന്തമാക്കിയ പോഷകങ്ങളാൽ
നിൻ്റെ വിജയം
കെട്ടിപ്പടുക്കുക.

പ്രോൽസാഹനം.my diary. Khaleel shamras.

ഒരാൾക്ക് നീ നൽകുന്ന പ്രോൽസാഹനമാണ് നിനക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
ആർക്ക് എന്ത് നല്ലതു വന്നാലും
പ്രോൽസാഹനത്തിൻ്റെ നല്ലൊരു വാക്ക് അവർക്ക് സമ്മാനിക്കാൻ
മടിക്കാതിരിക്കുക.
ഇനി ഒരാൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രാൽസാഹനത്തിൻ്റെ ഒ വാക്ക്
അവർക്കും സമ്മാനിക്കുക.
അവർക്ക് വിജയത്തിലേക്കുളള വഴി എളുപ്പമാക്കാൻ
അത് ഡാമിച്ചേക്കാം.

രോഗം.my diary. Khaleel Shamras

ശാരീരികമായ രോഗങ്ങളെ
മനസ്സിലേക്ക് പകർത്തരുത് .
മനസ്സിനെ രോഗത്തെ
പ്രതിരോധിക്കാർ
സഞ്ചമാക്കുക.
ശരീരത്തിനുണ്ടാവുന്ന വേദനകളെ
മനസ്സുകൊണ്ട് അവഗണിക്കക.
മനസ്സിൽ നീ വഹിക്കുന്ന ഭാരം താങ്ങാനാണ്
ശരീരം വഹിക്കുന്ന ഭാരത്തേക്കാൾ
നിനക്ക് ബുദ്ധിമുട്ട്..

സമ്പത്ത്.my diary Khaleel Shamras

അനാവശ്യമായി ധൂർത്തടിക്കാനുള്ളതല്ല
നിൻ്റെ സമ്പത്ത്.
അതെന്തിനു വേണ്ടി വിനിയോഗിക്കുന്നുവോ
അത്‌ ആവശ്യമുളളതു തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക.
നിൻ്റെ സമ്പത്ത് നിനക്ക് പെരുമ നടിക്കാനുളളതല്ല.
മറിച്ച് അവ നിന്നെ പരീക്ഷിക്കാനുള്ളതാണ് എന്ന
തിരിച്ചറിവ് നിനക്കെപ്പോഴും ഉണ്ടാവണം.

Thursday, April 23, 2015

തുല്ല്യതകളില്ലാത്ത നീ.my diary .Khaleel Shamras

ചരിത്രത്തിലൂടെ പിറക്കോട്ട് നോക്ക്.
നിന്നെ പോലെ ഒരാളെ എവിടെയെങ്കിലും
കാണാൻ കഴിഞ്ഞോ.
ഇല്ല.
ഇനി നീനക്ക് ശേഷമുള്ള നാളെകളിലേക്ക് നോക്ക്.
നീനക്ക് തുല്യമായി ആരേയും
അവിടേയും കാണാനില്ല.
ഇത്രയും മഹത്വമുള്ള നീ തന്നെയാണോ
അലസനായി,
മറ്റുള്ളവരെ കൂറ്റപ്പെടുത്തിയും
അസൂയപ്പെട്ടും
ജീവിതം കഴിച്ചു കൂട്ടുന്നത്:
നൻമയുടെ കൂട്ടാളിയും
സമാധാനത്തിൻ്റെ പ്രചാരകനു മാവേണ്ട നീ.
അറിവിനായി ജീവിതം ഒഴിഞ്ഞു വെക്കേണ്ട നീ
അതിൽ നിന്നൊക്കെ വഴിമാറു മ്പോൾ
മനസ്സിലാക്കുക
ചരിത്രത്തിൽ തുല്യത കളില്ലാത്ത വിലപ്പെട്ട ഒരു മനുഷ്യ ജൻമത്തെയാണ്
നീ ഇല്ലാതാക്കുന്നത്.

Wednesday, April 22, 2015

രക്ഷിതാക്കളും കൂടികളും my diary .Khaleel Shamras

മക്കൾ വളരുകയാണ്.
മുലപ്പാൽ കൊടുത്തു നടന്ന ആ കാലഘട്ടത്തിലെ അവരുടെ രൂപമാണ് പലപ്പോഴും
വളർച്ചയുടെ ഓരോ ഘടത്തിലും മിക്ക രക്ഷിതാക്കളുടേയും മനസ്സിൽ.
അവരും അവരവരുടേതായ ലോകങ്ങളിൽ അവരവരുടേതായ കൂട്ടുകെട്ടിൽ ജീവിക്കുന്നവരാണെന്ന സത്യം മിക്ക രക്ഷിതാക്കളും മറക്കുന്നു.
സമൂഹത്തിലെ അവരുടെ മു:ഖം മിക്ക രക്ഷിതാക്കളും കാണുന്നില്ല, അറിയുന്നില്ല.
അവർക്ക് വന്ന് ഭവിച്ചേക്കാവുന്ന ഓരോ അപകട സാധ്യതകളേയും
മനസ്സിലാക്കാനും
അതിൽ നിന്നും തടയാനും
രക്ഷിതാക്കൾക്ക് കഴിയണം.

ജീവിതമെന്ന പരീക്ഷണ ശാല. my diary Khaleel Shamras

ജീവിതം ഒരു പരീക്ഷണ ശാലയാണ്.
നല്ല വനായും,ക്ഷമ കൈവരിച്ചവനായും ,സ്നേഹിച്ചവനായും ജീവിക്കുക
എന്ന ലക്ഷ്യമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്.
കുടുംബത്തിലും ബമൂഹത്തിലും
ക്ഷമ കൈവരിeക്കണ്ട സാഹചര്യങ്ങളെ മാത്രം നീ കാത്തിരിക്കുക ,
ബുദ്ധിപൂർവ്വം ഓരോരോ തീരുമാനങ്ങൾ എടുക്കുക.
ശത്രുക്കളെയുണ്ടാക്കാനല്ല ഈ ജീവിതം
മറിച്ച് മിത്രങ്ങളായി എല്ലാവരേയും നിലനിർത്താനാണ് .

മാതാപിതാക്കളു ടെ സിംഹാസനം.my diary Khaleelshamras

ദാമ്പത്ത്യ ജീവി തം വളർന്ന് പന്തലിച്ച്‌ ,
ഭർത്താവിൻ്റെ എല്ലാമായി
ഭാര്യ മാറുമ്പോൾ.
ഭർത്താവിൻ്റെ മാതാ പിതാക്കളിരിക്കേണ്ട
സിംഹാസനത്തിൽ
ഭാര്യ കയറി ഇരിക്കാൻ സാധ്യതയുണ്ട്.
ഒരന്യരുടെ റോളിലേക്ക് അവരെ
മാറ്റാൻ സാധ്യതയുണ്ട്.
പക്വതയുളള ഒരു ഭർത്താവ്
ഓരോ ബന്ധത്തേയും അതിൻ്റേതായ ഇടങ്ങളിൽ
പിടിച്ചു നിർത്തുക എന്നതാണ്.
ആരേയും ശത്രുപക്ഷത്ത്
നിർത്താനു° കുറ്റപ്പെടുത്താനും
മെനക്കെടാതെ
ഓരോരേ ബഡങ്ങളോടു മു ളള ഉത്തരവാദിത്വങ്ങൾ നിർവ്വ ഹി ക്കുക.

മുൻ ഘടന.my diary by Khaleel Shamras

പലപ്പോഴും നിൻ്റെ വിലപ്പെട്ട നീ മിഷങ്ങളെ
നിനക്കൊരുപകാരവും ചെയ്യാത്ത പല കാര്യങ്ങൾക്കായി
നീ സ്വയം വീതിച്ചു നൽകുകയാണ്.
അവസാനം ഒന്നിനും സമയം തികയുന്നില്ല എന്ന പരാതിയാണ് .
എല്ലാം കഴിഞ്ഞിട്ട് നിരാശനാവുകയല്ല വേണ്ടത്.
മറിച്ച്
ഓരോ കാര്യം ചെയ്യുമ്പോഴും
ശരിക്കും ചെയ്യുന്ന കാര്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുകയാണ് വേണ്ടത്. 
ഓരോ കാര്യത്തിനും ഒരു മുൻ ഘടന നിശച്ചയിച്ച്
അതിൽ ഏറ്റവും പ്രധാനപ്പെട്ട വക്കായി സമയം ഉപയോഗപ്പെടു ത്തുകയാണ് വേണ്ടത് -

മുത്തുകൾ.my diary Khaleel Shamras

ഒരു മുത്ത് രൂപപ്പെടുമ്പോൾ
അതിനു പറയാൻ
ഒരു ത്യാഗത്തിൻ്റെ കഥയുണ്ട് .
പക്ഷെ മനുഷ്യന് ഇതു പോലൊന്ന്
രൂപപ്പെടുത്താൻ നിമിഷങ്ങൾ മാത്രം മതി .
മനസ്സിന് ലഭിക്കുന്ന സ eന്താഷവും അനുഭൂതിയുമൊക്കെയാവുന്ന മൂത്തുകളെ സ്വന്തമാക്കാൻ
മനുഷ്യന് ഒന്നു ചിന്തിക്കുക
എന്നതേ ചെയ്യാനുള്ളു.
ആ മുത്തുകൾ അൻ്റെ സ്വന്തമായി.
രാവിലെ കുളിക്കുമ്പോൾ ശരീരത്തിൽ വീഴുന്ന വെള്ളവും,
ടെക്കുമ്പോൾ ശരീരത്തെ ആലിംഗനം ചെയ്യുന്ന കുളിർക്കാറ്റും,
വഴിയോരത്തെ കാഴ്ച്ചകളും
ജോലിയും
അങ്ങിനെ എല്ലാമെല്ലാം
മനുഷ്യന് മുത്തുകൾ സമ്മാനിക്കും.
നല്ല ചിന്തകളിലൂടെ അവയെ
കോരിയെടുക്കുക എന്നതൊന്നേ മനുഷ്യന് ചെയ്യാനുളളു.

Tuesday, April 21, 2015

ഏറ്റവും കരുത്തുറ്റ നിമിഷം.my diary Khaleel Shamras

സമയം പാഴായി പോയി
എന്നാലോചിച്ച്
ദു:ഖിച്ചിരിക്കാതെ
കഴിഞ്ഞുപോയതും
വരാനിരിക്കുന്നതുമായ
ഏതൊരു നിമിഷത്തേക്കാളുo
കരുത്തുറ്റ
നീ ജീവിക്കന്ന
ഈ ഒരു നിമിഷത്തെ
ഫലപ്രദമായി
വിനിയോഗിക്കുകയാണ് വേണ്ടത് .

പ്രായം .my diary . Khaleelshamras

കൂടി കൂടി വരുന്ന പ്രായം ഓർത്ത് ഭൂഖിച്ചിരിക്കുയല്ല വേണ്ടത്‌
മറിച്ച്
ലഭിച്ച പ്രായത്തെ 
സംതൃപ്തി നിറഞ്ഞ ഒരു ജീവി തം
കെട്ടിപെട്ടക്കാൻ 
ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് .

ആദ്യ കാഴ്ച .my diary Khaleelshamras

ആദ്യ കാഴ്ച്ചയിൽ
നിൻ്റെ മനസ്സ്
നടത്തുന്ന വിലയിരുത്തലുകൾ
നിൻ്റെ വ്യക്തിത്വം വിളിച്ചോതുന്നു - .
രാഷ്ട്രീയത്തിൻ്റേ യും ജാതിയുടേയും ഒക്കെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണ് 
നിൻ്റെ മനസ്സിൽ
കാണുന്ന മനുഷ്യരെ കുറിച്ച്
വരുന്നതെങ്കിൽ
നിൻ്റെ വ്യക്തിത്വം 
വ ളരെ അപക്വമാണ് എന്നാണ് അർത്ഥം .

ജോലി .my diary Khaleelshamras .


നിൻ്റെ ജോലി ആസ്വദിക്കുക .
അപ്പോഴേ ജിവിതം മുശിപ്പില്ലാത്ത താവൂ .
താൽപ്പര്യമില്ലാതെ ചെയ്യുന്ന ജോലി
ജീവിതത്തെ ബോറടിയാക്കും .
അതുകൊണ്ട്
സന്തോഷത്തോടെ നിൻ്റെ ജോലിയിലേക്ക് പ്രവേശിക്കുക .ആവേശത്തോടെ ജോലിയിൽ മുഴുകുക .

Monday, April 20, 2015

വിജയങ്ങൾ ആവർത്തിക്കാൻ .my diary .khaleelshamras

വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ .
 വിജയം ഒരാഘോഷമല്ല
മറിച്ച് ജീവിതത്തിൽ
ആവർത്തിക്കപെടാനുള്ള ദൌത്യമാണ് .
മാറ്റ് കൂട്ടി കൂട്ടി ആവർത്തിക്കപ്പെടാനുള്ളത് .
നിമിഷങ്ങൾ കൊണ്ട്
കെട്ടണയുന്ന ഈ ജീവിതത്തിന്റെ
ഓരോ നിമിഷവും നമുക്ക് വിജയിക്കാൻ മാത്രമുള്ളതാണ് .
നമ്മുടെ ശ്രമങ്ങളൊക്കെ
വിജയിക്കാൻ വേണ്ടിയാവണം .
വിജയത്തിന് തടസ്സങ്ങളായി നിൽക്കുന്ന
കാര്യങ്ങളാണ് ചുറ്റും .
ഒരു വിദ്യാർthiയുടെ ചിന്തകളെ
തന്റെ ലക്ഷ്യത്തിൽനിന്നും മാറ്റികളയുന്ന
ഒരുപാട് ഒരുപാട് കാര്യങ്ങൾ .
അവന്റെ സമയത്തെ ഫലപ്രതമായി ഉപയോഗിക്കുന്നതിന്
തടസ്സം നിൽക്കുന്ന
ഒരു പാട് താല്പ്പര്യങ്ങളിൽനിന്നും
അവന് മാറിനിൽക്കേണ്ടതുണ്ട് .
അറിവ് നേടുക എന്നത്
അവന്റെ ഹോബ്ബിയായി മാറണം .
എന്നാലേ വിജയങ്ങൾ ആവർത്തനമാവുകയുള്ളൂ .


Sunday, April 19, 2015

ധൈര്യം.my diary khaleelshamras

ശാരീരികമായ ഒരക്രമണത്തെ
പ്രതിരോധിക്കാനുള്ള ധൈര്യത്തേക്കാൾ
നിനക്ക് വേണ്ടത്
ഓരോ നിമിഷവും
നിൻറെ മനസ്സിനെ അക്രമിച്ചേക്കാവുന്ന
കാര്യങ്ങളെ പ്രതിരോധിക്കാനുള്ള
ധൈര്യമാണ് .
നിന്റെ മനസ്സമാധാനം
പിടിച്ചു നിർത്താനുള്ള
ധൈര്യമാണ് .
മീടിയകളിലൂടെയും വ്യക്തികളിലൂടെയും
നിനക്കപ്രിയമായ ഒരുപാട് വാർത്തകൾക്കിടയിലും
നിന്റെ മനസ്സിനെ പിടിച്ചു നിര്ത്താനുള്ള ധൈര്യമാണ് .

Saturday, April 18, 2015

നിൻറെ ജീവിതത്തെ ഇട്ട് ആരും തട്ടികളിക്കുന്നില്ല.my diary .khaleelshamras

നിൻറെ ജീവിതത്തെ ഇട്ട് ആരും തട്ടികളിക്കുന്നില്ല .
ആർക്കും തട്ടികളിക്കാൻ
കഴിയാത്ത അത്രയും സുരക്ഷിതമായ
ഒരു ശരീരത്തിൽ
നിൻറെ ജീവിതം ഭദ്രമാണ് .
പിന്നെ നിന്റെ
ജീവിതം അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടി കളിക്കുന്നുവെങ്കിൽ
അതിനെ അങ്ങിനെ കളിപ്പിക്കുന്നത് മറ്റാരുമല്ല
മറിച്ച് നീ തന്നെയാണ് .

Friday, April 17, 2015

വിജയം.my diary .khaleelshamras

ഏതൊരു കാര്യവും
ചെയ്തു തുടങ്ങാൻ പറ്റിയ
ഏറ്റവും നല്ല സമയത്തിൽനിന്നുകൊണ്ട്
മറ്റേതോ ഒരു സമയത്തിനായി കാത്തിരിക്കുകയാണ് നീ .
കാത്തിരിപ്പല്ല ജീവിതം .
കാത്തിരിപ്പിനൊടുവിൽ
നിനക്കൊന്നും ലഭിക്കണമെന്നില്ല .
പക്ഷെ നിന്റെ ലക്ഷ്യത്തിലേക്ക്
തീരുമാനമെടുക്കുന്ന
അതേ നിമിഷത്തിൽ
നീ എടുത്തുവെക്കുന്ന
ചുവട്വെപ്പാണ്‌
ശരിക്കും വിജയം .

പ്രതിസന്ധികളും വിമർശനങ്ങളും.my diary .khaleelshamras

    വള മിടാതെ ചെടി നന്നായി വളരില്ല .
വിമർശനങ്ങളും പ്രതിസന്ധികളുമില്ലാതെ .
ജീവിതവും വളരില്ല .
പ്രതിസന്ധികളും വിമർശനങ്ങളും
ജീവിതമല്ല
മറിച്ച് ജീവിതത്തിനു കരുത്തോടെ
വളരാനുള്ള വളം മാത്രമാണ് .

Wednesday, April 15, 2015

മനുഷ്യരല്ല മറിച്ച് ചിന്തകളാണ് .my diary. khaleelshamras

ശരിക്കും നിനക്കു ചുറ്റും
ഒരുപാട് ചിന്തകളാണ്
നടന്നു നീങ്ങുന്നത്‌ .
ഓരോ മനുഷ്യനും
ഒരു പാട് ചിന്തകളാണ് .
നീയും ഒരുപാട് ചിന്തകളാണ് .
ആ ചിന്തകൾ തന്നെയാണ്
അവരേയും നിന്നേയും
വൈരൂപികളും സുന്ദരരുമാക്കുന്നത് .
സംത്രിപ്തരും അസംത്രിപ്തരുമാക്കുന്നത് .
മനുഷ്യ സ്നേഹിയും
വിവേചനം കാട്ടിയവനുമാക്കുന്നത് .
നീ ചീത്ത ചിന്തകളുടെ
കൂട്ടമാവാതിരിക്കാൻ ശ്രദ്ധിക്കുക .

ഈ നിമിഷം നിനക്കു നൽകുന്ന സംതൃപ്തി .my diary .khaleelshamras.

ഈ ഒരു നിമിഷത്തിൽ
നീ സംതൃപ്തി കണ്ടെത്തുന്നില്ലെങ്കിൽ
ഇനി വരാനിരിക്കുന്ന ഒരു
നിമിഷത്തിലും നിനക്കത്
കണ്ടെത്താനാവില്ല .
നീ കാത്തിരുന്ന
ഏറ്റവും സുന്ദരമായ നിമിഷവും
ഏറ്റവും കരുത്തുറ്റ
നിമിഷവും ഈ നിമിഷം
തന്നെയാണ് എന്ന
തിരിച്ചറിവാണ്
നിന്റെ വിജയത്തിലേക്കുള്ള വഴി /.


പണവും മനസ്സമാധാനവും /my diary khaleelshamras

പണം കൊടുത്തും മനസ്സമാധാനം വാങ്ങാം .
അർഹപെട്ടവർക്ക് നീ പൂർണ സംതൃപ്തിയോടെ
നൽകുന്ന പണം നിനക്ക് സമാധാനം കൊണ്ടുവരും .
നിന്റെ കുടുംബത്തിലെ ആവശ്യങ്ങൾ
നിറവേറ്റാൻ
അവ വിനിയോഗിക്കുമ്പോൾ
അവ നിനക്ക് പകരം തരുന്നത് മനസ്സമാധാനമാണ് .
പൂർണ മനസ്സോടെ നീ
നൽകുന്ന സാമ്പത്തിക വിട്ടുവീഴ്ച്ചകൾ
നിനക്ക് തരുന്നത് സമാധാനമാണ് .
നീ നിറവേറ്റേണ്ട സാമ്പത്തിക ബാദ്യതകൾ
ചൊറിയാതെ നിർവഹിക്കുമ്പോൾ
ആ സമ്പത്ത് നിനക്ക് സമാധാനം തരും .
അതുകൊണ്ട് ബില്ലുകൾ അടക്കുമ്പോഴും ,
ജോലിചെയ്തവന് കൂലി നൽകുമ്പോഴും
പൂർണ സന്തോഷത്തോടെ നൽകുക .

Tuesday, April 14, 2015

വാക്കുകൾ.my diary .khaleelshamras

മനസ്സിനുള്ളിൽ പിറന്നുകൊണ്ടിരിക്കുന്ന
വാക്കുകളൊക്കെ
പുറത്തു പറയുകയായിരുന്നുവെങ്കിൽ
ഇവിടെ നല്ലവരായി
വളരെ കുറച്ചു പേരേ ഉണ്ടാവുകയുള്ളൂ .
പലരേയും തങ്ങളുടെ വിവേകം
അത്തരം വാക്കുകൾ പുറത്തു പറയുന്ന്നതിനു
തടയിടുന്നു .
അത് പുറത്തുപറഞ്ഞാൽ
അവർക്ക് അവരുടെ നല്ല വ്യക്തിത്വം
നഷ്ടപ്പെടുന്നു .
ഇനി വല്ലവരും
പരസ്പര വിവേചനത്തിന്റെയും വിദ്വേഷത്തിന്റേയും
വാക്കുകൾ
നാവിലൂടെ സമൂഹത്തിന് കൈമാറുന്നുവെങ്കിൽ
അതിന് പറയുന്ന വാക്കുകളെ
ഫിൽറ്റെർ ചെയ്യാനുള്ള വിവേകം
ഇല്ല എന്നേ അർത്ഥമുള്ളൂ .
അത്തരം വാക്കുകളെ
അവഗണിക്കുക .
പകരം നല്ല വാക്കുകൾ
പറഞ്ഞവർക്ക് സമ്മാനിക്കുക .

ഫ്ലെക്സുകൾ.my diary .khaleelshamras

വഴിയോരങ്ങളിൽ
ഓരോരോ ഫ്ലെക്സ് ബോർഡും
നിന്റെ ചിന്തകളെ
മാടിവിളിക്കുകയാണ് .
നിന്റെ ചിന്തകളെ
വിഷയങ്ങളിൽനിന്നും വിഷയങ്ങളിലേക്കും
അതിലൂടെ
നിന്റെ മനസ്സിനെ
അശാന്തിയുടേയും ശാന്തിയുടേയും
വഴികളിലൂടെ
മാറിമാറി സഞ്ചരിപ്പിക്കുകയാണ് .
ഫ്ലെക്സുകൾക്കപ്പുറത്തു
ഒരായിരം പറവകൾ
പാറിപാറി നടക്കുന്നതും ,
പച്ചപ്പിൽ പൊതിഞ്ഞ വൃക്ഷങ്ങൾ
നിനക്ക് ശ്വസിക്കാൻ വേണ്ട വായു
സമ്മാനിച്ചു പുഞ്ചിരിതൂകി
നിൽക്കുന്നതുമൊക്കെയായ
നല്ല നല്ല വിഷയങ്ങൾ
ഒന്നും അതിനടയിൽ
നിന്നെ സ്പർശിക്കാതെ പോയി .
നിന്റെ മനസ്സിനെ ദൈവത്തിലെക്കടുപ്പിക്കുന്നതും ,
അതിനു സമാധാനം
നൽകുന്നതുമായ
അത്തരം ചിന്തകളെയാണ്
ഫ്ലെക്സുകൾ ഇല്ലാതാക്കിയത് .
ചിന്തകൾ
മനുഷ്യന്റെ എല്ലാമാണ് .
അതിനെ ഇപ്പോഴും
നല്ലതിലേക്ക് കേന്ദ്രീകരിക്കാൻ .
വഴിയോരങ്ങളിലെ കാഴ്ച്ചകളെ
ഉപയോഗപ്പെടുത്തുക .


Monday, April 13, 2015

ശ്രദ്ധ .my diary .khaleelshamras

നിനക്കിഷ്ടമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക .
ഇഷ്ടമില്ലാത്തവയിൽനിന്നും മനസ്സിനെ മാറ്റി നിർത്തുക .
നിൻറെ മനസ്സിനെ ഏറ്റവും സുന്ദരമായ
ഒരു കാലാവസ്ഥയിൽ
ശരീരത്തിൽ നിലനിൽക്കാൻ
എറ്റവും അനിവാര്യം ഇതാണ് .

Sunday, April 12, 2015

റിംഗ് ടോണ്‍.my diary .khaleelshamras

പണ്ട് റിംഗ്ട്ടോണ്‍ കേട്ടപ്പോൾ 
കേട്ടവർ പറഞ്ഞു 
ഇത് കുട്ടിയുടെ ചിരിയാണല്ലോ .
ഇന്ന് 
കുട്ടിയുടെ ചിരികേട്ടാൽ 
പറയും 
ഇത് റിംഗ് ടോണ്‍ പോലെയുണ്ടല്ലോ .

പത്രം വായന .my diary .khaleelshamras

മനുഷ്യ മനസ്സുകളിൽ ശാന്തി പരത്തുക
എന്ന ലക്ഷ്യത്തോടെ
ഒരു വാർത്താമാദ്യമവും
പുറത്തിറങ്ങുന്നില്ല .
അവർ ഭീതിയെ
മാർക്കറ്റുചെയ്യുകയാണ് .
ശാന്തമായ മനസ്സുമായി വായന തുടങ്ങുന്ന
ആളെ
പല പല ചിന്തകളുടെ
വഴികളിലൂടെ സഞ്ചരിപ്പിച്ചു
അവസാനം അശാന്തിയുടെ അഗ്നിയിലിട്ട്
കരിച്ചുകളയുന്നു .
ശരിക്കും ഇത്തരം
ഒരു വായനയോ ,കാഴ്ച്ചയോ കേൾവിയോ
ശാന്തമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന
മനുഷ്യന് ആവശ്യമുണ്ടോ .
താങ്ങാൻ കഴിയാത്തവർ അതു ചെയ്യാതിരുക്കുന്നതല്ലേ നല്ലത് .
അല്ലെങ്കിൽ
പുറത്തു എന്ത് സംഭവിച്ചാലും
ഉള്ളിലെ ശാന്തമായ മനസ്സിനെ
പതറാതെ നിർത്തുമെന്ന ഉറപ്പ് വേണം .
 


എലിക്കൂട്ടിലേക്ക് സ്വയം അറിഞ്ഞുകൊണ്ട് ചെന്നുപെടുന്ന എലി .my diary khaleelshamras

എലിക്കൂട്ടിലേക്ക് സ്വയം
അറിഞ്ഞുകൊണ്ട് ചെന്നുപെടുന്ന എലിയെപോലെയാണ്
പലപ്പോഴും നാം .
അറിഞ്ഞുകൊണ്ട് തന്നെ
ഓരോരോ വിവാത വിഷയങ്ങൾ ചർച്ചക്കിടും .
ആരോപണങ്ങൾക്കും പരത്യാരോപണങ്ങൾക്കുമൊടുവിൽ .
നിന്റെ മനസ്സിന്റെ ശാന്തി
നഷ്ട്ടപ്പെടും .
ഏതൊരു ചർച്ചക്കായി
ഒരുങ്ങുന്പോഴും
ഇത് ആവശ്യമുള്ളതാണോ എന്ന് ചിന്തിക്കുക .
ഇനി ആവശ്യമുള്ളതാണെങ്കിൽ
അതുമൂലം
നിന്റെ മനശാന്തി
നഷ്ട്ടപെടില്ല എന്ന് ഉറപ്പുവരുത്തുക .

Friday, April 10, 2015

എന്നെ പറ്റിച്ചു.my diary .khaleelshAmras

ഇന്ന് വലിയൊരു
പ്രതിസന്തിയുടെ ദിനമായിരുന്നു .
ഒരടവുപോലും തെറ്റിക്കാത അടച്ചുപോയ
കുറി
കാലാവധി കഴിഞ്ഞു കിട്ടിയപ്പോൾ
രണ്ടു ലക്ഷം കയ്യിൽ കിട്ടേണ്ടതിനുപകരം
കയ്യിൽകിട്ടിയത് വെറും 123000 രൂപ .
എജെന്റ്റ്റിനോട് കാരണം ചോദിച്ചപ്പോൾ
അയാൾ പലകാരണങ്ങൾ പറഞ്ഞു .
പണം പോയതിനേക്കാൾ
എന്നെ വേദനിപ്പിച്ചത്‌
മറ്റുപലതുമായിരുന്നു .
ആ എജെന്റിന്റെ
സുഖിപ്പിക്കുന്ന വാക്കുകളിൽ വീണ്
അയാളുടെ ടാർജെറ്റ് ,തികയ്ക്കാൻ
അയാളുടെ കഷ്ട്ടപ്പാട് കണ്ട്
കൂടിക്കൊടുത്തതായിരുന്നു .
അയാൾക്കും എനിക്കുമിടയിൽ
നല്ല ബന്തമായിരുന്നത് കൊണ്ട് 
ബിൽ ഒന്നും ഞാൻ സൂക്ഷിച്ചില്ല .
അതെന്റെ തെറ്റ് .
പാസ്‌ബുക്ക്  പോലും മൂപ്പരുടെ കയ്യിലായിരുന്നു .
ഏതായാലും സത്യാവസ്ത അറിയാൻ 
ഞാൻ തീരുമാനിച്ചു .
ചൊവ്വാഴ്ച്ച ചിട്ടി കന്പനിയുമായുള്ള 
കൂടിക്കാഴ്ച്ചക്ക് ശേഷം 
ഭാക്കി പറയാം .
ഇനി അവർക്കെന്തെങ്കിലും ടെക്നിക്കൽ മിസ്റെക്ക്
പറ്റിയതാണെങ്കിലോ .
കാത്തിരിക്കുക ചൊവ്വാഴ്ച്ച വരെ .
.

Thursday, April 9, 2015

അത് ചൊറിയലല്ല മറിച്ച് ആ രോഗിയോട് അവർക്കുള്ള സ്നേഹമാണ് my diary khaleelshmaras

മദ്ധ്യവയസ്കയായ ഒരമ്മ .
ഒരു വശം തളർന്നു
ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് .
രക്ത സമ്മർദ്ധവും പ്രമേഹവും ഒരുപാട് കൂടുതൽ .
അതൊക്കെ നിയന്ത്രിക്കാൻ വേണ്ട മരുന്നുകൾ നൽകി .
അതിനിടയിൽ അപസ്മാരവും വന്നു .
കൂടെ വന്നിരുന്ന മകൻ ഓടി കിതച്ചു കോപിച്ചു
ഡോക്റ്ററുടെ അടുത്തേക്ക് വന്നു .
അസുഖങ്ങളെ കുറിച്ചുള്ള സൂചനകൾ
കൂടെയുണ്ടായിരുന്നവർക്ക് കൈമാറിയിരുന്നു .
മകൻ അതറിഞ്ഞിരുന്നില്ല .
അതുകൊണ്ടാവാം അവൻ കോപിച്ചത് .
ഡോക്റ്റർ ക്ഷമിച്ചു ,
കാരണം ബന്തുക്കൾ കാണിക്കുന്ന
ഇത്തരം പ്രകടനങ്ങൾ
അവർക്ക് രോഗിയോടുള്ള സ്നേഹം കൊണ്ടാണെന്നും
അവർ തങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന ഭീധികൊണ്ടാണെന്നുമുള്ള
സത്യം ഡോക്റ്റർക്ക്‌ മനസ്സിലാവുന്നതേയുള്ളു .
അതുകൊണ്ട് ക്ഷമിച്ചു .
പക്ഷെ മറ്റു സ്റ്റാഫുകളിൽ ഡോക്ടറോട് കോപിച്ച
ആ ബന്ധുവിനോടുള്ള അമർഷം മുഖത്ത് കാണാമായിരുന്നു .
അവർ പരസ്പരം പിറുപിറുത്തു
ആ രോഗിയുടെ കൂടെയുള്ളവരൊക്കെ ചൊറിയൻമാരാണ് .
ഡോക്ട്ടർ ഇതുകേട്ടു
അവർക്ക് തിരുത്തികൊടുത്തു .
അത് ചൊറിയലല്ല
മറിച്ച് ആ രോഗിയോട്
അവർക്കുള്ള സ്നേഹമാണ് .
നാമാണേൽ രോഗിയേയും
അവരുടെ ബന്തുക്കളേയും സ്നേഹിക്കേണ്ടവരും .

For doctors ....my diary khaleelshamras

Doctors are for patients ,patients are not for doctors.
Keap punctuality in your work.
Each second is valuable.
We don't when comes your duty to save a life.
You can hear a lot of commants from bystanders.
That commants can hurt you.
But you can't show them anger.
Whatever they showed is
There expression of love with your patient.
What you have to give is your
Love to the patient.
Love is the first medicine to give.
And that love will make your patient a beloved one for you.

Wednesday, April 8, 2015

ഒരൊറ്റ മനുഷ്യ പിതാവിൽനിന്നും പടർന്നു പന്തലിച്ച മനുഷ്യ സമൂഹം .my diary .khaleelshamras

ആരെന്തൊക്കെ പറഞ്ഞാലും
ആദ്യത്തെ ഒരു മനുഷ്യൻ
ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാതിരിക്കാൻ വയയ .
നമ്മുടെയൊക്കെ ആദ്യ പിതാവ് .
ആ ഒരു പിതാവിന്റെ
സന്താനപരന്പരയിൽ പെട്ടവരാണ്
നാമൊക്കെയെന്നു മറക്കാതിരിക്കുക .
നമുക്കിടയിൽ
സാമൂഹികമായ ഏതു പ്രതിസന്തി യുണ്ടാവുന്പോഴും
ആ പിതാമഹനെ ഓർക്കുക .
നാമൊക്കെ
ഈ ചെറിയ ഭൂമിയിലെ
ഒരു പാട്‌ ചെറുതും വലുതുമായ സസ്യ ജീവജാലങ്ങൾക്കിടയിലെ
മനുഷ്യരെന്ന ഒരു ന്യൂനപക്ഷമാണെന്ന്
മറക്കാതിരിക്കുക .
ഒരൊറ്റ മനുഷ്യ പിതാവിൽനിന്നും
പടർന്നു പന്തലിച്ച മനുഷ്യ സമൂഹം .


Tuesday, April 7, 2015

ഹർത്താലിൽനിന്നും പിന്തിരിയാൻ സമയമായില്ലേ.my diary khaleelshamras

ഇപ്പോൾ ഒരു രോഗിയെ കൊണ്ടുവന്നു .
മരിച്ച നിലയിൽ .
ഏതാണ്ട് അരമണിക്കൂർ മുന്പ്
വേദന അനുഭവപ്പെട്ടിരിന്നു .
ആശുപത്രിയിൽ എത്തിക്കാൻ
വാഹനം കിട്ടിയില്ല .
കാരണം ഇന്ന് ഹർത്താലാണ് .
രോഗി മരിക്കുമോ ഇല്ലേ എന്നത് ദൈവവിധിയാണ് .
പക്ഷെ കേട്ടവരും കണ്ടവരുമെല്ലാം
പഴിചാരിയതു ഹർത്താലിനെ തന്നെ .
ഒരു പക്ഷെ ആ വേദന അനുഭവിച്ച സമയത്ത്
എത്തിച്ചിരിന്നുവെങ്കിൽ അയാൾ
രക്ഷപ്പെടുമായിരുന്നുവെങ്കിലോ .
അങ്ങിനെയെങ്കിൽ
ഹർത്താൽ അയാളെ കൊല്ലുകയായിരുന്നില്ലേ .
ഭൂമിയിലെ മനുഷ്യരെ മൊത്തം കൊന്നതുപോലെ .
അതുകഴിഞ്ഞ്
ക്ഷീണിച്ചു തളർന്ന ഒരമ്മ വന്നു .
കുറേ നടന്നു വരികയാണ് .
ഹർത്താലാണ്‌ കാരണം .
ഇന്നലെ എനിക്കു രാത്രിഡ്യൂട്ടിയായിരുന്നു .
ഞാൻ പകലിലും
തുടരുകയാണ് .
ഡോക്റ്റർമാരെ കടത്തിവിടുമെന്നു അറിയാം
എങ്കിലും പേടിയാണ് .
ഹർത്താൽ എന്ന മനുഷ്യരിൽ ഭീധിയുണ്ടാക്കുന്ന
സമരമുറയിൽനിന്നും പിന്തിരിയാൻ
ഇനിയും ഞങ്ങളുടെ
രാഷ്ട്രീയ നേത്ര്ത്വങ്ങൾക്ക് സമയമായില്ലേ ?

Time is wealth.my diary .khaleelashamras

Compare the time before your birth and after your death.
And understand the shortness of your living days.
This short period of your time is your wealth.
A wealth to purchase things to carry into a world hereafter.
Remember you can't carry your dollars with you.
But you can carry it with you
If it helped poor.
And solved the problems of needed ones.
Another thing you can earn is knowledge.
So utilise this wealth named time of your living days
For goodness only.
And make your life as a complete submission to God almighty .


പുതിയൊരു നീയായി .my diary .khaleelshamras

മനസ്സിലെ ചിന്തകളുടെ അതിപ്രസരങ്ങൾ ,
മാറ്റങ്ങൾക്കായുള്ള വെന്പലുകൾ ,
നീ അറിവിലൂടെ
കണ്ടെത്തിയ തിരുത്തലുകൾ .
അങ്ങിനെ
പുതിയൊരു നീയായി
സമൂഹത്തിലേക്കു ചെല്ലുന്പോൾ
നിന്റെ വാക്കുകളിലൂടെയും
പ്രവർത്തികളിലൂടെയും
വികാരപ്രകടനങ്ങൾ ഉണ്ടാവരുത് .
തികച്ചും അനാവശ്യ കാര്യത്തിൽ
അറിഞ്ഞുകൊണ്ട് തന്നെ തർക്കിക്കുന്നവരിൽനിന്നും
മാറിനിൽക്കുക .
നല്ല മാറ്റങ്ങൾ നിന്റെ സ്വഭാവഗുണങ്ങളിലൂടെയാണ്
പ്രതിഫലിക്കേണ്ടത്
അല്ലാതെ
നിന്റെ നാവിലൂടെയല്ല .

അനുഗ്രഹങ്ങൾ .my diary .khaleelshamras

നിനക്ക് ലഭിച്ച
അനുഗ്രഹങ്ങൾ
നിനക്കസ്വദിക്കാനുള്ളതല്ല .
മറിച്ച് അവ നിന്നെ പരീക്ഷിക്കാനുള്ളതാണ് .
മനുഷ്യരാശിയുടെ ,കുടുംഭത്തിന്റെ
ഒക്കെ നന്മക്കായി
അവയെ വിനിയോഗിക്കുന്നതിലൂടെ
മാത്രമേ അവയുടെ ലാഭങ്ങൾ
നിനക്ക് ലഭിക്കുകയുള്ളൂ .
അല്ലാതെ അവ നിന്നെ
പെരുമനടിച്ചവനാക്കുകയാണെങ്കിൽ
നിനക്ക് ആ അനുഗ്രഹങ്ങൾ
കൊണ്ടുവരുന്നത് നഷ്ടങ്ങളാവും .

എൻറെ ജീവിതം .my diary .khaleelshamras

ഞാനില്ലാത്ത നീണ്ട ഇന്നലെകൾക്കും
വീണ്ടും ഞാനില്ലാതെ മുന്നോട്ട് പോവുന്ന
നാളെകൾക്കുമിടയിൽ
തീർത്തും നൈമിഷികമായ
ഒരു കൊച്ചു കാലം
അതാണ്‌ എന്റെ ജീവിതം .
വലിയ സ്വപ്നങ്ങൾക്കോ
അഹങ്കരിക്കാനോ
ഒരിടവുമില്ല ഇവിടെ .
കാരണം ഒന്ന് കണ്ണ്ച്ചുമ്മി തുറക്കുന്ന
സമയംകൊണ്ട് തീരാവുന്നതേയുള്ളു
എൻറെ ജീവിതം .
ആ ഒരു ജീവിതം
മറ്റൊരാളോട് അസൂയപ്പെട്ടിരിക്കാനോ ,
ശത്രുത കാണിക്കാനോ ഉള്ളതല്ല .
മറിച്ചു കൊച്ചു കൊച്ചു നന്മകൾ
കൊണ്ട് അലങ്കരിക്കാനുള്ളതാണ് .


അഭിമാനം.my diary .khaleelshamras.

ഈ പിറവിയിലൂടെ നിനക്ക്‌ ലഭിച്ചതു
അനശ്വരമായ ഒരു ജീവിതമായിരിന്നുവെങ്കിൽ
നിനക്ക്
ജനിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ
കോടാനുകോടി മനുഷ്യരേക്കാൾ
നിനക്ക് അഭിമാനിക്കാമായിരുന്നു .
പക്ഷെ ഒരു നിമിഷത്തിൽ
അവരെത്തിയ അതേ ശൂന്യതയിലേക്ക്

നിന്നേയും നിന്റെ മരണം കൊണ്ടെത്തിക്കുമെന്നതിനാൽ 

അതിൽ അഹങ്കരിക്കാനോ അഭിമാനിക്കാനൊ 
നിനക്കർഹതയില്ല .
പക്ഷെ ഈ നൈമിഷിക ജീവിതത്തിൽ 
തികഞ്ഞ അച്ചടക്കത്തോടെ 
 
നന്മകളിലും സത്യത്തിലും മുന്നേറി ജീവിക്കാനുള്ള 
നിന്റെ ഭാദ്യതയെ
ഇത് നിസ്സാരവൽക്കരിക്കുന്നില്ല .
 Monday, April 6, 2015

സ്നേഹമെന്ന അൽഭുതവസ്തു .My diary .khaleelshamras

ഇങ്ങിനെ പോയാൽ
മുലയൂട്ടുന്ന ഒരു മാതാവിനെ
കണ്ടാൽ ,
എന്തൊരു സ്നേഹനിധിയായ അമ്മ .
സ്വന്തം കുഞ്ഞിനു പാലുകൊടുക്കുന്നത് കണ്ടില്ലേ .
എന്നു പറയുന്ന കാലവും വിദൂരമല്ല എന്ന് തോണുന്നു .
പ്രജയോടു കാരുണ്യം കാട്ടുന്ന ഭരണാധികാരി ,
രോഗിയോട് മയത്തിൽ സംസാരിക്കുന്ന ഡോക്ടർ ,
കളിച്ചും ചിരിച്ചും നടക്കുന്ന കുടുംഭം .
ഇതൊക്കെ ഇന്ന് ആൾക്കാർക്ക്
എന്തോ ഒരത്ഭുത വസ്തുവായിരിക്കുന്നു .
ഇതൊക്കെ എടുത്തുപറയേണ്ടതോ
അസൂയയോടെ നോക്കി കാണേണ്ടതോ ആയ ഒന്നാണോ .
അതൊക്കെ നമ്മിൽ എപ്പോഴും ഉണ്ടാവേണ്ട ഒന്നാണോ .
നീ അതൊക്കെ ഒരത്ഭുതത്തോടെ കാണുന്നുവെങ്കിൽ
അതിനർത്ഥം
സ്നേഹിക്കുക എന്ന അടിസ്ഥാന ദൌത്യത്തിൽനിന്നും
നീ അകന്നുവെന്നാണ് .
അല്ലെങ്കിൽ അസൂയയാണ് .
ഇവിടെ നീ അവരെ അത്ഭുതത്തോടെ നോക്കുകയല്ല വേണ്ടത്
മറിച്ച് കറകളഞ്ഞ സ്നേഹം ജീവിതത്തിന്റെ
അത്മാവാക്കാൻ നീ സ്വയം ശ്രമിക്കുകയാണ് .

ഇന്നിന്റെ ചിത്രം.my diary .khaleelshamras

കുറേ ഇന്നലകളിൽ നീ പകർത്തിവെച്ച
ചിത്രങ്ങളെ നോക്കി
ആ പോയ കാലങ്ങളെ ഓർത്ത്
ദുഖിച്ചിരിക്കുകയല്ല വേണ്ടത് .
മറിച്ച് മറ്റൊരുനാൽ
ഇന്നലകളെ മറിച്ച് നോക്കുന്പോൾ
കാണുന്ന ഈ ഇന്നിന്റെ
ചിത്രം ഏറ്റവും
മനോഹരമാക്കുകയാണ്
വേണ്ടത് .

Sunday, April 5, 2015

Discriminations.my diary .khaleelshamras

Discriminations are the reflection of your inner soul.
Not the atmosphere of outside .
If you discriminate mankind on the basis
Of faith,cast,politics,colour,wealth etc
It means your inner soul is cruel.
Bad habits are ruling inside you.
If you stands for unity and peace
It means your inner soul
Is fulfilled with full of goodness.
Filled with mercy ,love,trust and nobleness.
So never have a discriminating soul inside you,

അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത്.my diary khaleelshamras

എല്ലാവരുടേയും വാക്കുകൾക്ക്
വിലകൽപ്പിക്കുക .
ഇവിടെ ചെറിയവനും വലിയവനുമില്ല .
എല്ലാവരും ഒന്നാണ് .
ഒരു മനുഷ്യന്റേയും അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത് .
ഞാനാണ് അവനേക്കാൾ വലിയവൻ
എന്ന മനസ്സിനുള്ളിലെ നിന്റെ
അഹങ്കാരമാണ്
പലപ്പോഴും
മറ്റുള്ളവരുടെ അഭിമാനത്തെ
മുറിവേൽപ്പിക്കുന്നതിലെക്ക്
നിന്നെ നയിക്കുന്നത് .
അതുകൊണ്ട് ഈ ഭൂമിയിലെ
ഏറ്റവും എളിയ മനുഷ്യൻ
ഞാൻ തന്നെയാണ്
എന്ന ബോധം മനസ്സിലുണ്ടാവണം .
മറ്റുള്ളവരൊക്കെ നിന്നേക്കാൾ
വലിയവരും .
അതുകൊണ്ട് അവരിൽനിന്നും ക്ഷമ പ്രതീക്ഷിക്കാതെ
നീ ക്ഷമിക്കുക .
അവർ കോപത്തെ അടക്കാൻ
കാത്തിരിക്കാതെ നീ കോപത്തെ വെടിയുക .
നീ മൌനിയാവുക .

മതത്തിൽനിന്നും അകന്നവർ my diary khaleelshamras

മതത്തിലൂടെ ദൈവസാമിപ്യം
അനുഭവിച്ചറിയാനും
അതിലൂടെ ദുഖത്തേയും ഭീതിയേയും
അകറ്റി
സമാധാനം നിറഞ്ഞവനായി
ജീവിക്കാനല്ല ശ്രമിക്കുന്നത് .
മറിച്ച് മതം
ഒരു വികാരമാവുകയാണ് .
അറിവില്ലായ്മയാണ്
ഈ വികാരത്തിന്റെ ആത്മാവ് .
സ്വന്തം മതത്തിന്റെ അടിസ്ഥാന
തത്വങ്ങൾ പോലും മറന്ന്‌ .
മതത്തിന്റെ യഥാർത്ഥ പേരുപോലും അറിയാതെ ,
അതിന്റെ അർത്ഥം അറിയാതെ .
ദൈവികമായ ഒരു
മതത്തെ കുറേ മനുഷ്യ പേരുകളിലുള്ള
സംഘടനകളായി വിഭജിച്ച്‌ .
മതവുമായോ ദൈവവുമായോ
ഒരു ബന്ധവുമില്ലാത്ത
ഓരോരോ കാര്യങ്ങൾക്കായി
പരസ്പരം പോരടിക്കുകയും
വിവേചനം കാണിക്കുകയുമാണ് .
മരണത്തിലേക്കാണ് ഈ യാത്രയെന്നുപോലും മറന്ന്
ഭൂമിയിൽ വിഭവങ്ങൾ വാരികൂട്ടാനും
അതിന്റെ പേരിൽ സ്വന്തം
മതത്തിന്റെ പെരുമ കാണിക്കാനും
ശ്രമിക്കുകയാണ് .Saturday, April 4, 2015

Shanthi,salam means peace.my diary .khaleelshamras

Sanatana dharma says
You great with
Ohm shanti
And the Relegion of submitting ones will to GOd almighty says
you great with
Assalaamu Alikum.
Just translate both to your mothertoung
And say.
You will get a same greating.
May peace from God almighty be upon you.
So stand for peace and mercy.
Not to quarrel and disjustice.

യേശു.(peace from almighty God be upon him) .my diary khaleelshamras.my diary is only my diary.a personal advice.

ആദിയിൽ മനുശ്യരില്ലായിരുന്നു ,
ദൈവമേ ഉണ്ടായിരുന്നു .
അതുകൊണ്ട് ദൈവമെന്ന് അവകാശപ്പെടാൻ
ഒരു സൃഷ്ട്ടിയുമുണ്ടായില്ല .
അങ്ങിനെ ദൈവം ഭൂമിയിൽ മനുഷ്യരെ
സൃഷ്ട്ടിച്ചു .
വരാനിരിക്കുന്ന സ്വർഗ്ഗവും നരകത്തിലേക്കും
വേണ്ട സമുദായങ്ങളെ തിരഞ്ഞെടുക്കാൻ .
ഒന്ന് പരീക്ഷിക്കാൻ
ഭൂമിയിലേക്ക്‌ നിയോഗിക്കപ്പെട്ട സൃഷ്ടി .
പരീക്ഷയിൽ വിജയിക്കാൻ വേണ്ട മാർഘരേഘകൾ
ദൈവം തന്നെ നിശ്ചയിച്ചു .
നന്മകളിലൂടെ ,ആരാധനകലൂടെ
അവനുള്ള സന്പൂർണ സമർപ്പണമാക്കി ജീവിതത്തെ
മാറ്റാൻ
മനുഷ്യരെ വഴിതെറ്റാതെ നോക്കാൻ ,
അവരെ നേർവഴിയിലേക്ക് നയിക്കാൻ
മനുഷ്യരിൽനിന്നും തന്നെ ചിലരെ തിരഞ്ഞെടുത്തു .
അങ്ങിനെ ആദി മനുഷ്യനു തന്നെ ദൈവം അറിവ് നൽകി
ആദ്യത്തെ പ്രവാചകനാക്കി
പിന്നേയും കാലം നടന്നു നീങ്ങി
ആദ്യമനുഷ്യന്റെ സന്താന പരന്പരയിൽനിന്നും
പുതിയ പുതിയ മനുഷ്യരുണ്ടായി .
അവരെയൊക്കെ വഴിതെറ്റിക്കാനായി
പിശാചു കാത്തിരുന്നു .
അവൻ ദൌത്യത്തിൽ വിജയിച്ചുകൊണ്ടിരുന്നു.
മനുഷ്യർ സന്പൂർണ സമർപ്പണത്തിൽനിന്നും
അതുത്തന്നെയെന്ന ധാരണയിൽ തെറ്റികൊണ്ടേയിരുന്നു .
പക്ഷെ ആ വഴിയിൽനിന്നും ശരിയിലേക്ക്‌
വഴികാട്ടാൻ വീണ്ടും മനുഷ്യരിൽനിന്നും
ദൂതന്മാരെ തിരഞ്ഞെടുത്തു .
അവരൊക്കെ ഒരേ മതം പ്രചരിപ്പിച്ചു .
പിന്നീട് അവരോടുള്ള മനുഷ്യരുടെ സ്നേഹത്തെ
മുതലാക്കി പിശാച്ച് വീണ്ടും മനുഷ്യരെ തെറ്റിച്ചു കൊണ്ടേയിരുന്നു .
ഇങ്ങിനെ ഭൂമിയിൽ നിയുക്തനായ
പരിശുദ്ധയായ ഒരമ്മയിലൂടെ
ഈ ഭൂമിയിൽ നിയുക്തനായ
ഒരു ദൈവദാസനാണ്‌ യേശു .
എല്ലാ ദൈവദൂതന്മാരിലും ഒരു വിവേചനവും കാട്ടാതെ
വിശ്വസിക്കുക എന്നത്
ഒരു ദൈവവിശ്വാസിയുടെ ബാദ്ധ്യതയാണെന്നതിനാൽ .
യേശുവിനെ കുറിച്ച് ചർച്ച ചെയ്യുന്ന
ഈ ഒരു ദിനത്തിൽ
ഞാൻ ആ തിരുദൂതർക്കും
മറ്റെല്ലാ ദൂതന്മാർകും
അവർക്കെല്ലാമൊടുവിൽ
അവരെയൊക്കെ സത്യപ്പെടുത്തി
അവരൊക്കെ പ്രചരിപ്പിച്ച അതേ മതത്തിന്റെ
അന്ത്യ പ്രവാചകനും വേണ്ടി
കാരുണ്യവാനായ ,സൃഷ്ട്ടവായ
ദൈവത്തോട് പ്രാർഥിക്കുന്നു .
പറയപെട്ട പ്രവാചകന്മാരിലോക്കെ
കാരുണ്യവാന്റെ
ശാന്തിയും സമാധാനവും ഉണ്ടാവട്ടെ .
 .


നീ my diary .khaleelshamras.

ഒരു പാട് ആകാശങ്ങൾ
ഒരു പാട് നക്ഷത്രങ്ങൾ
അതിനിടയിൽ
ഒരു കൊച്ചു ഭൂമി .
അതിൽ
ഒരുപാട് സസ്യ ജന്തു ജീവജാലങ്ങൾ .
അതിനിടയിൽ
വളരെ ചെറിയ എണ്ണം മനുഷ്യർ .
അതിലൊരാളായി നീ .
മറ്റാർക്കും അറിയാത്ത നീ എന്തിനു മറ്റാരെയോക്കെയോ പേടിക്കുന്നു .
ഈ ഭൂമിയിൽ
ഒരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത
അനശ്വരമായ ഒരു ഭാവിക്കായി സ്വപ്നങ്ങൾ കാണുന്നു .
നീയൊന്നുമല്ല ഈ ഭൂമിയിൽ .
പക്ഷെ നീയെന്തൊക്കെയോ ആയേക്കാവുന്ന
ഒരു അനശ്വര ജീവിതത്തിനുള്ള വിഭവങ്ങളെല്ലാം
ഈ ഒരു ഭൂമിയിലെ
ജീവിതത്തിലുണ്ട് .
ഈശ്വരനിലുള്ള സന്പൂർണ സമർപ്പണത്തിലൂടെ ,
നന്മ ചെയ്യാനുള്ള ഒരവസരം പോലും പാഴാക്കാതെ
ക്ഷമ കൈകൊണ്ടു
നീ വെട്ടിതെളിക്കുന്ന വഴി .

Friday, April 3, 2015

മനുഷ്യനെന്ന ഒരു ജീവി.my diary .khaleelshamras

വിശാലമായ ഈ പ്രപഞ്ചത്തിലെ
ചെറിയൊരു ഗ്രഹമായ
ഈ ഭൂമിയിലെ
മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ ,
ജീവിക്കുന്ന ഒരു
മനുഷ്യജീവിയാണ് നീ .
പക്ഷെ നിന്റെ ഉള്ളിൽ
നിന്റെ ചിന്തകൾ നിന്നിൽ
വളർത്തിയെടുത്ത അഹങ്കാരം
നിന്നെ
വലിയവനാണെന്ന തോണൽ നിന്നിലുണ്ടാക്കി .
അങ്ങിനെ മറ്റുള്ളവരുടെ മനസ്സുകളിലൊക്കെ
നിന്നെ കുറിച്ചുള്ള ചിന്തകളാണെന്ന് നീ ധരിച്ചു .
ആ ധാരണയുടെ അടിസ്ഥാനത്തിൽ
പലരേയും നീ ശത്രുപക്ഷത് നിർത്തി .
പലരോടും നിനക്ക് അസൂയയായി .
അസൂയയിൽനിന്നും
ജീവിതം ഒരു മത്സരമായി .
മറ്റുള്ളവരൊക്കെ തോൽക്കണം എന്നതും
അവരുടെ മുന്നിൽ ചെറിയ ആൾ ആയിപോവരുത് എന്നതുമാണ്‌
ഈ മത്സരത്തിൽ നിന്നെ നയിച്ചത് .
പക്ഷെ നിന്റെ ചിന്തകൾ എത്ര നിന്നെ വഞ്ചിച്ചാലും
നീ ഒന്നറിയുക
പരീക്ഷിക്കാൻ ഭൂമിയിൽ നിയുക്തനായ
മനുഷ്യനെന്ന ഒരു ജീവി മാത്രമാണ് നീ .


പോസ്റ്റ്‌മോർട്ടം ,my diary .khaleelshamras

മരിച്ചിട്ടല്ല ,മറിച്ച് മരിക്കുന്നതിനു മുന്പേ
നിന്റെ കഴിഞ്ഞു പോയ ജീവിതത്തെ
ഒരു പോസ്റ്റ്‌മോർട്ടം നടത്തുക .
പലതും എന്തിനുവേണ്ടിയായിരുന്നു
എന്നു നീ നിന്നോട് ചോദിക്കുക .
പോരായ്മകളെ കണ്ടെത്തുക .
ഈ ജീവിക്കുന്ന നിമിഷങ്ങളെ
വരാനിരിക്കുന്ന നിമിഷങ്ങളിലോ
അല്ലെങ്കിൽ മരണശേഷമോ
പോസ്റ്റ്മോർട്ടം  നടത്തുന്പോൾ
ഇത്തരം മുറിവുകൾ
ജീവിതത്തിൽ വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ
സൂക്ഷ്മതയോടെ ഇപ്പോൾ ജീവിക്കുക .

Thursday, April 2, 2015

അടിക്കാതെ പോയ നമ്പർ .my diary /khaleelshamras


ലോട്ടറി കടക്കാരൻ
അയാളെ നിർബന്തിച്ചു
ഈ നമ്പർ ടിക്കെറ്റ് എടുത്തോ എന്ന് .
സ്ഥിരമായി എടുക്കുന്ന ആളാണ് .
എത്ര നിർബന്തിച്ചിട്ടും
ആ നമ്പർ അയാൾ എടുത്തില്ല .
തൊട്ടടുത്ത നമ്പർ എടുത്തു .
അവസാനം നറുക്കെടുപ്പിന്റെ ദിനം
വന്നപ്പോൾ അയാൾ എടുക്കാതെ ഉപേക്ഷിച്ച
നമ്പറിൽ ബമ്പർ സമ്മാനം .
ആ ലോട്ടരികടക്കാൻ നിർബന്തിച്ചപ്പോൾ
അതെടുത്താൽ മതിയായിരുന്നു
എന്ന് അയാൾക്ക്‌ തോണി .
മരണാനനന്തര ജീവിതത്തിൽ
ഇത്തരം ഒരവസ്ഥ
ആത്മാവിനു കൈവരുന്നത് ഒന്ന് ആലോചിച്ചു നോക്കൂ .
സ്വർഗംസമ്മാനമായി  നേടിയെടുക്കാവുന്ന
നമ്പറുകൾ ഒക്കെ ഇവിടെയുണ്ടായിട്ടും .
അറിവിലൂടെ അതൊന്നു തിരഞ്ഞെടുക്കാൻ പോലും
ശ്രമിക്കാതെ
തട്ടിമാറ്റിയെന്ന സത്യം
ആത്മാവ് തിരിച്ചറിയുന്ന
ആ ഒരു ദിനത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ
(nb.....i am not a supporter of lottery.

നിന്റെ വാക്ക് .my diary khaleelshamras

നിൻറെ നാവിൽനിന്നും വരുന്ന
ഓരോ വാക്കും
കേൾക്കുന്നവനിൽ
ഒരു ചിന്തയെ
തട്ടിയുണർത്തുകയാണ് .
അത്
അവർക്ക് ഊർജ്ജം പകർന്നതാവാം .
ചിലപ്പോൾ അവരുടെ
മനസ്സമാധാനം തന്നെ
നഷ്ടപ്പെടുത്തിയതാവാം .
നല്ല ചിന്തകളും
സമാധാനവും
അവരുടെ മനസ്സിന് പകർന്ന് നൽകിയ
വാക്കുകൾ മാത്രം കൈമാറുക .
അതിന് ക്ഷമയും
സൂക്ഷ്മതയും പാലിക്കുക .

Your wealth,my diary .khaleelshamras

you will be rich whenever you are satisfied with the wealth you possess.
if
your wealth is not satisfying you.
it means you are poor.
your wealth will make you a looser,
if it is not bringing happiness to your life.
your wealth is a dead thing before your own death
if it is making you a miser.
your wealth is alive
only when it supports the needed humans of the planet.

ഉള്ളതിൽ സംത്രിപ്തനാണ് my diary .khaleelshamras

കൂടുംതോറും കൂടുതൽ  കിട്ടാനുള്ള ആർത്തി കൂടിവരും .
എത്ര കിട്ടിയാലും
അത് നിന്നെ  സംത്രിപ്തനാക്കില്ല .
കിട്ടിയതൊന്നും ഒന്നിനും തികയുന്നില്ല
എന്ന പരാതിയാണ് എപ്പോഴും .
ചുരിക്കി പറഞ്ഞാൽ
പണം നിന്നെ
കൂടുതൽ കൂടുതൽ ദരിദ്രനാക്കുകയാണ് .
ഉള്ളതിൽ സംത്രിപ്തനാണ് യഥാർത്ഥ സമ്പന്നൻ .
അതുകൊണ്ട് ഉള്ളതിൽ സംതൃപ്തനായി ജീവിക്കുക .

Wednesday, April 1, 2015

Effects and side effects.my diary .khaleelshamras

Nobody in this planet bothers
How and for what you spend Your time.
Your time is a gift for you.
You can use it
However you want.
You can think whatever you want,
Live as you wills.
It's only you
Who have to face the effect and side effect of your life.
So  you must spent your time
Only to bring good effects to your life.
Good thoughts,
Kind acts ,
Learning etc etc will bring good effects.
And opposites to side effects.

ഫലവും പാർശ്വഫലവും ..my diary .khaleelshamras

നീയെന്തിനൊക്കെ നിന്റെ സമയം വിനിയോഗിച്ചു
എന്ന് മറ്റൊരാൾക്കും അറിയേണ്ടതില്ല .
നീയെന്തൊന്നിനു വേണ്ടി
നിന്റെ സമയം ഉപയോഗപ്പെടുത്തിയോ
അതിന്റെ ഫലവും പാർശ്വഫലവും
അനുഭവിക്കേണ്ടത് നീ തന്നെയാണ് .
അതുകൊണ്ട്
നീയെന്തു ചിന്തിക്കുന്പോഴും പ്രവർത്തിക്കുന്പോഴും
അവ നിനക്ക് കൊണ്ടുവരുന്നത് നല്ല ഫലം
തന്നെയാവുമോ എന്ന് വിലയിരുത്തുക .
നിനക്ക് ലഭിച്ച സമയം
നിനക്കുമാത്രമുള്ളതാണ്
എന്ന സത്യം മറക്കാതിരിക്കുക .
ഒരിക്കലും തിരിച്ചു വരാത്ത
ആ സമയത്തിൽ
ഏറ്റവും സംതൃപ്തി നൽകിയ
ചിന്തകളെകൊണ്ടും പ്രവർത്തികൊണ്ടും നിറക്കുക .

ഉറക്കം നഷ്ട്ടപെടാൻ my diary .khaleelshamras

രാത്രികളിൽ
സോഷിയൽ മീഡിയകളിൽ
ഉറക്കമൊഴിച്ച് സമയം കളയുന്പോൾ
നീ വരാനിരിക്കുന്ന
പകലിനെ മറക്കുന്നു .
കർമ്മവീഥിയിൽ
ഊർജ്ജസ്വലനായി നിൽക്കേണ്ട നീ
ആ പകലിൽ മനസ്സാനിധ്യം
നഷ്ടപ്പെട്ട്
ഉണർന്ന ശരീരത്തിൽ
ഉറങ്ങുന്ന ആത്മാവും പേറി
ജീവിക്കേണ്ടി വരുന്നു .
ഒരു കൊച്ചു സന്തോഷത്തിന് വേണ്ടി
വലിയതൊന്ന് നിനക്ക്‌ നഷ്ടമാവുന്നു .
അതുകൊണ്ട്
ഉറക്കം നഷ്ട്ടപെടാൻ
സോഷ്യൽ കൂട്ടായ്മകളെ ,
ഇന്റർനെറ്റിനെ ഒരു
നിമിത്തമാക്കാതിരിക്കുക .


പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...