Posts

Showing posts from February, 2015

ഈ പ്രപഞ്ചത്തിലെ ഏറ്റവും പുതുപുതൻ നിമിഷം .my diary khaleelmshamras.

Image
ഓരോ നിമിഷവും പുതിയതാണ് .
ഈ പ്രപഞ്ചത്തിലെ ഏറ്വും പുതുപുതൻ നിമിഷം .
മറ്റെല്ലാ നിമിഷത്തേക്കാളും
പ്രധാനപെട്ടതാണ് ഈ പുതു നിമിഷം .
ഈ നിമിഷത്തെ പ്രാധാന്യം
വർധിപ്പിക്കുന്ന മുഖ്യ ഘടകം
നീയെന്നൊരാൽ
ഈ നിമിഷത്തിൽ ജീവിച്ചിരിക്കുന്നു
എന്നതാണ് .

പരീക്ഷണ വിഭവങ്ങൾ my diary khaleelshamras

എല്ലാം നിന്റെ സ്വന്തമെന്ന് നീ കരുതി .
പലതും സ്വന്തമാക്കാനുള്ള നെട്ടൊത്തത്തിലുമാണ് നീ .
നിനക്ക് ലഭിച്ചതൊന്നിലും നീ സംത്രിപ്തൻ അല്ലായിരുന്നു .
കൂടുതൽ കൂടുതൽ
നേടി
യെടുക്കാനുള്ള നെട്ടോത്തിലായിരുന്നു നീ .
ഇതൊന്നും തങ്ങളുടേതല്ലായിരുന്നുവെന്ന്
നിന്നോട് വിളിച്ചു പറഞ്ഞ
ഒരു പാട് മനുഷ്യർ
നീ ഇപ്പോൾ ആസ്വദിക്കുന്ന
ജീവിതത്തെ വിട്ടു പോയി .
അവരെ നീ മരിച്ചവരെന്നു വിളിച്ചു .
നീയും ഇതു തിരിച്ചറിയുന്ന നാൾ അതി വിദൂരമല്ല .
നീ ആസ്വദിക്കുന്ന ജീവിത വിഭവങ്ങളെല്ലാം
നിന്റെതല്ലെന്നും
അവ നിനക്കുള്ള
വെറും പരീക്ഷണ വിഭവങ്ങളാണെന്നും
തിരിച്ചറിയുക .
ഓരോനിനേയും നന്മക്കായി വിനിയോഗിക്കുക .
 .


ശാന്തമായ മനസ്സിനുടമ. Khaleelshamras .my diary

സമാധാനം നിറഞ്ഞ മനസ്സും
അശാന്തമായ മനസ്സും തമ്മിലുള്ള തർക്കത്തിൽ .
ആ തർക്കം നാവിലൂടെ പുറത്തു വരുന്പോൾ .
അവരുടെ മുഖത്തുനിന്നും
ആ മനസ്സുകൾ വായിച്ചെടുക്കാം .
അശാന്തമായ മനസ്സ്
അട്ടഹസിക്കും .
സമാധാനം നിറഞ്ഞ മനസ്സ്
തികച്ചും ശാന്തിയോടെ
പുഞ്ചിരിച്ച് സംസാരിക്കും .
അത് അവന്റെ നോട്ടത്തിൽനിന്നും നടത്തത്തിൽനിന്നും
വായിച്ചെടുക്കാം .
ശാന്തമായ മനസ്സിനുടമാപപെട്ടവർക്ക്
എല്ലാത്തിനും മീതെ എല്ലാം കാണുന്നവനായി ദൈവമുണ്ടെന്ന ഭോധമുണ്ട് .
അശാന്തമായ മനസ്സ്
സമധാനം പങ്കുവെക്കാൻ പിശുക്കും .
അവന് ദൈവ സാമിപ്യം
അനുഭവിച്ചറിയാൻ കഴിയില്ല .
അതുകൊണ്ട് അവൻ ഇടയാളന്മാരെ
മധ്യ വർത്തികളാക്കും .
മറ്റൊന്നും മനസ്സിലാക്കാതെ തർക്കിക്കും .

പച്ചപാവങ്ങൾ my diary khaleelshamras

ഭൂമിയിൽ ജീവിക്കാനുള്ള
സമയം വാരിക്കൂട്ടുക
എന്ന ലക്ഷ്യത്തിലാണ്
നാമെങ്കിൽ ,
ഒന്നറിയുക നാമൊക്കെ
പച്ചപാവങ്ങൾ ആണ് .
ഇത്തിരിപോന
കുറച്ചു സമയത്തിൽ
ഒതുങ്ങുന്ന ജീവിതം .
ഈ ഭൂമിയിൽനിന്നും
യാത്രയാവാതിരിക്കുന്നതാണ്
ഇഷ്ട്ടപ്പെടുന്നതെങ്കിൽ
അതും നടക്കില്ല .
നമ്മെയൊക്കെ കൊച്ചാക്കുന്ന
നമ്മുടെ മരണം
നമ്മോടൊപ്പം തന്നെയുണ്ട്‌ .


വിമർശനങ്ങളെ ശ്രവിക്കുക my diary khaleelshamras

വിമർശനങ്ങളെ ശ്രവിക്കുക .
അതിന്റെ യാഥാർത്ഥ്യം അന്വേഷിക്കുക . വിമർശിക്കപെട്ടവരെ  അവരിൽനിന്നും മനസ്സിലാക്കുക . അങ്ങിനെ പരസ്പരം അറിയാനും അറിഞ്ഞതിനനുസരിച്ച്  ജീവിതത്തെ ക്രമപ്പെടുത്താനും  തെറ്റുകൾ തിരുത്താനുമുള്ള  അവസരമാക്കി ഈ ജീവിതത്തെ മാറ്റുക .

ആറടി മണ്ണ് my diary khaleelshamras

എവിടെയോ ഒരു കൊച്ചു കുടിൽ ,
ക്ഷമിക്കുക
അതിലും ഇടുങ്ങിയ ആറടി മണ്ണ് .
എനിക്കായി കാത്തിരിക്കുന്നു .
എത്ര സന്പാതിച്ചാലും ,
ഏതൊക്കെ പദവിയിൽ
ഞാനെത്തിയാലും
എന്തായാലും
എന്റെ അന്ത്യം അവിടെയെത്തും .
പിന്നെ ഞാനെന്തിന്
എനിക്കു ലഭിച്ച സന്പത്തും പദവിയും
നിന്നെ കാട്ടി അഹങ്കരിക്കണം .
പലരേയും രണ്ടുതരമായി വേർതിരിച്ച്
വിവേചനം കാട്ടണം .

ഓരോ വ്യക്തിയും ഒരു കലാലയമാണ് .my diary khaleel shamras

ഓരോ വ്യക്തിയും
ഒരു കലാലയമാണ് .
ഓരോ കൂടിക്കാഴ്ച്ചയിലും
നീ ആ കലാലയത്തിലേക്ക്
പ്രവേശിക്കുന്നു .
അവരുടെ അനുഭവങ്ങൾ ,
ചിന്തകൾ ഒക്കെ
നിന്റെ ഗുരുക്കന്മാരാവുന്നു .
അവരിൽനിന്നും
അറിവ് സ്വന്തമാക്കുക്ക .
പകരം നിന്റെ കൈവശമുള്ള
അറിവ് അവർക്ക് സമ്മാനിക്കുക .

സ്നേഹം my diary khaleelshamras

സ്നേഹത്തിന് വിവേചനമില്ല .
എല്ലാവർക്കും ഒരുപോലെ പങ്കുവെക്കാനുള്ളതാണ് സ്നേഹം .
ഒരാളോട് കൂടുതലായുള്ള സ്നേഹം
മറ്റൊരാളോടുള്ള വെറുപ്പായാൽ
അതിനർത്ഥം
ആ സ്നേഹത്തിൽ ആത്മാർത്ഥതയില്ല എന്നാണ് .
വീട്ടിലും നാട്ടിലും
നല്ലവനാവും
ആത്മാർഥമായി സ്നേഹിക്കുന്നവൻ .
ഒരിടത്ത് നല്ലവനും മറ്റൊരിടത്ത് മൊഷവുമാനെങ്കിൽ
അതിനർത്ഥം
നിന്റെ സ്നേഹം ,കപടമാണ്‌ എന്നാണ് .

അർഹത my diary khaleelshamras

നാം ജനിച്ചപ്പോൾ
രക്തസാക്ഷികളായ
കോടാനുകോടി പുംബീജങ്ങളിലോന്നിന്
നിനക്ക് ലഭിച്ച ഈ ജീവിതം
ലഭിച്ചിരുന്നുവെങ്കിൽ
അവർ ഈ നിമിഷങ്ങളെ
പാഴാക്കി കളയുമായിരുന്നോ .
അറിവിൽനിന്നും കരുണയിൽനിന്നും
തിരിഞ്ഞോടുമായിരുന്നോ .
മറ്റുള്ളവരെ കുറ്റം പറഞ്ഞും
ദ്രോഹിച്ചും കഴിച്ചുകൂട്ടുമായിരുന്നോ .
നിനക്ക് ലഭിച്ച
ഈ നൈമിഷിക ജീവിതത്തിന്
നിനക്ക് ശരിക്കും അർഹതയുണ്ടോ .
ഇല്ലെങ്കിൽ
ഇനിയുള്ള
നിമിഷങ്ങളിലെങ്കിലും
ആ അർഹത തെളിയിക്കേണ്ടിയിരിക്കുന്നു .

മറ്റാരുടെയോ ലക്ഷ്യങ്ങൾ അവരിലൂടെ നിർവഹിക്കപ്പെടുന്നു.my diary khaleelshamras

വിലക്കപെട്ട ഒരു കാര്യം
അത് വിലക്കിയവരുടെ പേരിൽ
ചെയ്യുന്നുവെങ്കിൽ
മറ്റാരുടെയോ
ലക്ഷ്യങ്ങൾ അവരിലൂടെ നിർവഹിക്കപ്പെടുന്നുവെന്നാണ് .
ആ കാര്യം
വിലക്കിയ ഒരു സംഘത്തിൽ
അവരെ പെടുത്തുന്നത് തെറ്റാണ് .
കാരണം
അവർ ചെയ്യുന്നത് ആ സംഘത്തിന്റെ
അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണ് .

പിറകോട്ട് നോക്കുക my diary khaleelshamras

നിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്പോൾ
ഒരു അന്യനായി വന്ന്
നീ നിന്റെ മനസ്സിലേക്ക് നോക്കുക .
മറ്റൊരാളും കാണാത്ത
നിന്നെ മാത്രം അസ്വസ്തമാക്കുന്ന
ഒരു കാര്യം നിനക്ക് വേണ്ട എന്ന് വെക്കുക .
നിന്റെ നാട്ടിലെ സാഹചര്യങ്ങളാണ്
നിന്നെ അസ്വസ്തമാക്കുന്നതെങ്കിൽ
ആ സാഹചര്യങ്ങളോന്നുമില്ലാത്ത
മറ്റൊരു നാട്ടുകാരനായി
നീ നിന്നെ കണ്ട്
ആ പ്രശ്നത്തെ നിസ്സാരവൽക്കരിക്കുക .
ഇനി
നിന്റെ ഈ നിമിഷം
നീ അനുഭവിക്കുന്ന യാദനകളെ
ഇതൊന്നുമില്ലാത്ത മറ്റൊരു സമയത്തിൽ
ഇരുന്നു കൊണ്ട് നോക്കുക .
എന്നിട്ട് ആ വിഷമത്തെ ഉപേക്ഷിക്കുക .
ഇനി
എല്ലാത്തിനുമപരിയായി
നീ മരിച്ചു കിടക്കുന്ന ,
നിന്റെ ജീവിതം വെറും നൈമിഷികമായിരുന്നു
എന്ന് തെളിയിക്കപ്പെടുന്ന
ആ ദിനത്തിൽനിന്നും
ഈ നിമിഷങ്ങളിലേക്ക്
നോക്കുക .
ശാന്തിയും കരുണയും
നിറഞ്ഞ ഒരു മനസ്സ്
മാത്രമാണ് നിനക്കാവശ്യം
എന്ന സത്യം മനസ്സിലാക്കി ജീവിക്കുക .
 .

VEDATHILEKKU .my diary khaleelshamras

വേദങ്ങൾ മനസ്സിൽ
ശാന്തിയും സമാധാനവുമുണ്ടാക്കാനാണ് .
അത് തന്റെ ജീവനേക്കാൾ
തന്നോടടുത്തുള്ള
ദൈവത്തെ
അരികിൽ കാട്ടിതരാനുള്ളതാണ് .
അത് മനുഷ്യനിൽ ഉണ്ടാക്കുന്നത്‌
സൂക്ഷ്മതയും ക്ഷമയുമാണ്‌ .
വാക്കിലും പ്രവർത്തിയിലും
സൂക്ഷ്മത നിലനിർത്തുന്നതോടൊപ്പം
വേദം ഉൾക്കൊണ്ട ഒരാൾക്കും
മറ്റൊരാളോട് വിവേചനം കാണിക്കാനോ
തന്റെ ആശയത്തിലേക്ക്
നിർഭന്ധിച്ച് പരിവർത്തനം നടത്താനോ കഴിയില്ല .
ഇനി ആരെങ്കിലും അങ്ങിനെ ശ്രമിക്കുന്നുവെങ്കിൽ
അതിന് ഒരു വേദത്തേയും കുറ്റപ്പെടുത്തേണ്ട .
അത് പറഞ്ഞ വ്യക്തിയിൽ
വേദത്തിന്റെ സ്വാധീനം ഉണ്ടായിട്ടില്ല എന്നാണ് അർത്ഥം .
അല്ലെങ്കിൽ വേദത്തിന്റെ യഥാർത്ഥ ആതർഷത്തിൽനിന്നും
പിന്തിരിഞ്ഞ്
പൌരോഹിത്യവും ജാതീയതയും
വരച്ചിട്ട വഴിപിരിഞ്ഞ
ഒരു ദർശനത്തിലാണ് അയാൾ എന്നാണ് അർത്ഥം .




ഭക്തി my diary khaleelshamras

ഭക്തി നിന്റെ ശ്വാസം പോലെ
ഉള്ളിൽനിന്നും വരുന്നതാണ് .
അറിവ് അതിനുള്ള ഇന്ധനമാണ് .
അശുദ്ധ വായു
ശരീരത്തിനാപത്ത് ആണ്

എന്നതുപോലെ
കപട ഭക്തിയും
ഈശ്വരനിലേക്ക്‌ എത്താത്ത ഭക്തിയും
നിന്റെ ആത്മാവിനെ കേടാക്കും .
വിശന്ന് വലഞ്ഞവൻ
നിനക്കരികിൽ വന്നപ്പോൾ
അവനു ഭക്ഷണംനൽകാൻ 
നിന്നെ പ്രേരിപ്പിച്ച ,
ആരേയും കാണിക്കാൻ വേണ്ടിയോ ,
പെരുമ നടിക്കാൻ വേണ്ടിയോ 
അല്ലാതെ ഒരു ദൈവത്തിന്റെ പ്രീതി 
മാത്രം ഉദ്ദേശിച്ചുകൊണ്ട് 
നീ കാണിച്ച കരുണയാണ് ഭക്തി .
ഒന്നിനേയും പങ്കാളിയാക്കാതെ ,
മദ്ധ്യവർത്തിയാക്കാതെ ,
ഇടയാളന്മാരെ വെക്കാതെ 
നിന്നെ ഏറ്റവും അടുത്തറിയുന്ന 
സൃഷ്ട്ടാവായ ദൈവത്തിന് 
നീ അർപ്പിച്ച ഓരോ പ്രാർത്ഥനയും 
ഭക്തിയുടെ സന്തതിയാണ് .


പരാജയത്തിന്റെ ഒരേട്‌ my diary .khaleelshamras

കണ്ണഞ്ചിപ്പിക്കുന്ന പല കാഴ്ച്ചകളിലേക്കും
നിന്റെ ശ്രദ്ധ ചെന്നെത്തും .
അതിൽ ചിലത് നിന്റെ ചിന്തകളിലെ
വർത്തമാനങ്ങളാവും .
നിന്റെ മനസ്സിലെ
വസന്തമാവും .
പക്ഷെ എല്ലാം കഴിഞ്ഞ്
തിരിഞ്ഞു നോക്കുന്പോൾ
നിനക്കവിടെ
നഷ്ടപ്പെട്ട ഉറക്കവും
ലഭിക്കാതെ പോയ അറിവും മാത്രം കാണാം .
സുന്ദരമെന്നു കരുതി
ഒരു മൂല്യവുമില്ലാത്ത
എന്തിലൊക്കെയോ
അകപ്പെട്ട്
നിന്റെ ജീവിതത്തിൽ
പരാജയത്തിന്റെ ഒരേട്‌ നീ എഴുതിചേർക്കുകയായിരുന്നു .

ക്ഷമിക്കാനും പരീക്ഷിക്കപെടാനുമുള്ള സമയമാണ് .my diary khaleelshamras

മരണം വരെയുള്ള
ഈ കുറച്ചു സമയമല്ലേ
നിനക്ക്
ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിക്കേണ്ടതുള്ളു .
സ്നേഹിച്ചും അറിവ് നേടിയും
സമയം കഴിച്ചു കൂട്ടേണ്ടതുള്ളു .
അനന്തമായ ഒരു സൊപ്ന സാക്ഷാത്കാരത്തിന്
ഇവിടെ സമയമില്ല .
അതൊക്കെ മരണാന്തരം നിനക്ക് മുന്നിൽ
തെളിയാൻ പോവുന്ന ഒരു ജീവിതത്തിനുള്ളതാണ് .
ഇത് ക്ഷമിക്കാനും
പരീക്ഷിക്കപെടാനുമുള്ള സമയമാണ് .

ജീവിത രംഗം my diary khaleelshamras

ഇനി ഒരിക്കലും കടന്നു വരാത്ത
ഒരു ജീവിത രംഗത്തിലാണ്
നീ ഇപ്പോൾ അഭിനയിക്കുന്നത് .
എങ്ങിനെ വേണേലും ആ രംഗം
നിനക്ക് അഭിനയിക്കാം .
അത് മറ്റുള്ളവരെ കുത്തിനോവിച്ചിട്ടാവാം
അല്ലെങ്കിൽ
അവർക്ക് എന്നും ഓർത്തിരിക്കാൻ
നല്ലൊരു പ്രോത്സാഹനം
നൽകിയിട്ട് ആവാം .
പക്ഷെ രണ്ടാമത്തേത് ജീവിത
വിജയത്തിലേക്കേത്തുന്നതും
ആദ്യത്തേത് പരാജയത്തിലേക്ക്
എത്തുന്നതും ആണെന്ന് മാത്രം .

മതവും സംഘടനയും my diary khaleelshamras

സംഘടന മതത്തിലേക്കുള്ള
വഴിയാണ് .
അല്ലാതെ മതം സംഘടനയിലേക്ക് അല്ല .
എല്ലാ സംഘടനയിലും
മതത്തിന്റെ പൊതുവായത് പലതുമുണ്ട്
അവയെയൊക്കെ അങ്ങീകരിക്കുക .
മതത്തിന്റെ അടിസ്ഥാന
പ്രമാണങ്ങളിൽനിന്നും
വിരുദ്ധമായതും
പുതുതായി
കൂട്ടിചേർത്തതുമായ പലതുമുണ്ട് .
അവയെ തള്ളുക .
അങ്ങിനെ തള്ളേണ്ടത്‌ തളളി
മതത്തിലെത്തുക .
സംഘടനയിൽ ഒതുങ്ങി പോവരുത് .
അറിവ് നേടാൻ
കളങ്ക മില്ലാത്ത
നിസ്പക്ഷ മനസ്സ് ഒരുക്കിവെക്കുക .

പള്ളിയും ഭീകരവാതിയും my diary khaleelshamras

നീ ഒരുപാട് പള്ളികളിൽനിന്നും
ഉത്ഭോധനങ്ങൾ ശ്രവിച്ചു .
അവയൊക്കെ സമാധാനത്തെ കുറിച്ചും
നീതിയെ കുറിച്ചും
ലാളിത്യത്തെ കുറിച്ചും പറഞ്ഞു .
ഒരു നിരപരാതിയെ കൊന്നാൽ
മനുഷ്യരാശിയെ മൊത്തം കൊന്നതിന്റെ
ശിക്ഷ ഒരു വിചാരണാ ദിനത്തിൽ
കിട്ടുമെന്ന് താക്കീത് നൽകി
നിന്നെ അതിൽനിന്നും തടഞ്ഞു .
യുദ്ധത്തിലാണേൽ പോലും
സ്ത്രീകളും കുട്ടികളും കൊല്ലപെട്ടുകൂടാ
എന്ന മനുഷ്യരാശിയുടെ
അന്ത്യ പ്രവാചകന്റെ വചനങ്ങൾ ഉരിവിട്ട്
ഉത്ഭോധിച്ചു .
അങ്ങനെ ഓരോ പള്ളിയും
നിന്റെ മനസ്സിൽ
കാരുണ്യവും സമാധാനവും നിറച്ചു .
ഭീകരവാതത്തിനു
ഈശ്വര സമർപ്പണത്തിലൂടെ ശാന്തികൈവരിച്ചവരുമായി 
ഒരു ഭന്തവുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു .
ആരെങ്കിലും അങ്ങിനെ ചെയ്യുന്നുവെങ്കിൽ 
അതിന് ഈ ധർമവുമായി ബന്തമില്ല 
എന്ന് തെളിയുച്ചു .
ഒരു മതത്തിന്റെ 
ഔദ്യോകിക പാടശാലകളിൽനിന്നും 
വരാത്ത ഭീകരവാതത്തെ 
പിന്നെ ആരാണ് പ്രോത്സാഹിപ്പിക്കുന്നത് .
മതത്തിനുവേണ്ടാത്ത ഭീകരവാതം 
ഇവിടെ നിലനിൽക്കേണ്ടത് 
ആരുടെ ആവശ്യമാണ്‌ .
ഒരു പള്ളിയിലും ഒരു ഭീകരവാതിയെ 
ന്യായീകരിച്ച് പ്രസംഗികകുന്നത്‌ 
നാം കേട്ടില്ല .
കണ്ടില്ല 
ഇവിടെ വിശ്വാസിക്കുള്ള പരീക്ഷണമാണ് 
ഭീകരവാതി .
തിന്മയായ ഭീകരവാതത്തിൽ പെട്ടുപോവാതെ 
നന്മയായ സമാധാനത്തിന്റെ…

അറിവില്ലായ്മ my diary khaleelshamras

അറിവ് നേടുന്നതിലൂടെ
ഇല്ലാതാവുന്നതേയുള്ളൂ അറിവില്ലായ്മ .
അറിവില്ലായ്മ ഒരു മാരക രോഗമാണ് .
അത് സത്യത്തെ മനസ്സിലാക്കുന്നതിനും
തെറ്റുകൾ തിരുത്തുന്നതിനും
തടസ്സമാവും .
പലപ്പോഴും തെറ്റിനെ
ശരിയായി ന്യായീകരിക്കാനും
അറിവില്ലായ്മ ഒരു കാരണമാവും .
അതുകൊണ്ട് അറിവില്ലായ്മ
എന്ന രോഗത്തെ
അറിവുകൊണ്ട്‌ ചികിത്സിക്കുക .

യാഥാർത്യമായി ഇടപെടുക.my diary khaleelshamras

ഇപ്പോൾ നാം ശ്വസിക്കുന്നു ,
നാം പരസ്പരം ആശയ വിനിമയം നടത്തുന്നു .
ഇതൊന്നും ഒരു വിശ്വാസമല്ല
മറിച്ച് ഒരു പച്ചയായ യാതാർത്യമാണ് .
അതുപോലെയാവണം ദൈവത്തെ അറിയുന്നതും .
അത് ഒരു കേവലം വിശ്വാസമാവരുത്
മറിച്ച്
അവൻ കാണുന്നു ,കേൾക്കുന്നു .
നിയന്ത്രിക്കുന്നു
നിന്റെ പ്രാർത്ഥനകൾ
അവനോട് നേരിട്ടുള്ള
സംവാദമാവുന്നു
എന്നതിൽ വിശ്വസിക്കുന്നതിനേക്കാളുപരി
അതൊരു യാഥാർത്യമായി
ഇടപെടുകയാണ് വേണ്ടത് .

എന്റെ ഡയറി കുറിപ്പുകൾ my diary about my diary itself.

ഇതെന്റെ ജീവിതത്തിൽനിന്നും
നിന്നും പകർത്തിയ
ഏതാനും ചിത്രങ്ങളാണ് .
ഈ ചിത്രങ്ങൾ
ഞാനിവിടെ വരച്ചിട്ടത്
എനിക്ക് സ്വൊയം
പെരുമ നടിക്കാനല്ല .
ആരെങ്കിലും ഇതുവഴി
കടന്നുപോവുകയാണേൽ
ഈ ചിത്രങ്ങൾ
ഒരു നന്മ അവർക്ക് സമ്മാനിച്ചാൽ
തളർന്ന മനസ്സുകൾക്ക് സ്വാന്തനമായാൽ
അത് എനിക്ക്
സന്പാദ്യമാവുമെന്ന്
ഞാൻ വിശ്വസിക്കുന്നു .
ജീവിതം പരീക്ഷിക്കപെട്ടപ്പോൾ
ഞാൻ കുറിച്ചിട്ട ഉത്തരങ്ങൾ ,
തെറ്റിലേക്ക് നീങ്ങിയപ്പോൾ
കണ്ടെത്തിയ ശരികൾ .
അവയിൽ ചിലതെങ്കിലും
ഇവിടെ കുറിക്കപെട്ടിട്ടുണ്ട് .
പ്രിയപ്പെട്ടവർക്കാർക്കെങ്കിലും
എന്നെങ്കിലും
ആവരുടെ ജീവിതത്തിൽ
ഇതുപോലൊന്ന് ആവർത്തിക്കപ്പെട്ടാൽ
ഞാൻ കണ്ടെത്തിയ
ശരി അതിലും വലിയ ശരിയാവും .
അതിനേക്കാളൊക്കെ ഉപരിയായി
എന്റെ ഈ താളുകളിൽ
ശരിയെന്ന ധാരണയിൽ
ഏതെങ്കിലും തെറ്റ് വരച്ചിട്ടിട്ടുങ്കിൽ
അത് മാറ്റി വരക്കാൻ എനിക്ക്
ഏറ്റവും വലിയ അവസരമാവും .
ജീവിതം കൊഴിഞ്ഞ് തീരുകയാണ് .
ഈ സൃഷ്ട്ടിപ്പിന്റെ
ലക്ഷ്യം
ഏകനായ ഒരു ദൈവത്തിനുള്ള
സന്പൂർണ സമർപ്പണം
എന്നത് മാത്രമാണ് .
അതിലെക്കുള്ള
വഴികൾ
മനുഷ്യർക്ക്‌ ഉപകരിച്ച അറിവും

ദാനധർമങ്ങളും ,
നല്ല മക്കളുമാണ് .

അത് സാമൂഹ്യ കുടുംബ
ജീവിതത്തിൽ
നീ പാലിക്കേണ്ട നന്മയിലെക്കാന്
വിരൽ ചൂണ്ട…

ലോകകപ്പ്‌ my diary khaleelshamras

നീ ലോകകപ്പ്‌ കാണുന്നു
നിന്റെ ജീവിതത്തിന്റെ ലോകകപ്പ്‌ മാറ്റിവെച്ച് .
നിന്റെ സുന്ദരമായ ശരീരത്തിൽ
ആകാശത്തിനു മപ്പുറത്തേക്ക് വിശാലതയുള്ള
നിന്റെ ആത്മാവും
ഈ ഭൂമിയിലെ ജീവിതമെന്ന
ഗ്രൌണ്ടിൽ ഒരു ലോകകപ്പ്‌ കളിക്കുകയാണ് .
മരണത്തിനപ്പുറത്ത് സ്വർഗ്ഗമെന്ന സമ്മാനം നിനക്ക്
വാങ്ങിതരുന്ന ലോകകപ്പ്‌ .
അതിനു
നീ അറിവില്ലായ്മയെ
അറിവുകൊണ്ട്‌ അടിച്ചു തകർക്കുക .
തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക .
സമാധാനം വ്യാപിപ്പിക്കുക .
കർമങ്ങൾക്കും പ്രാർത്ഥനകൾക്കും
സമ്പൂർണ ഈശ്വര സമർപ്പണത്തിന്റെ
മനസ്സൊപ്പിടുക .


നിന്നെ പരിശോധിക്കുക .my diary khaleelshamras

ഒരാതർശം ആയിരങ്ങളെ സ്വാധീനിച്ചോ
എന്നല്ല നീ നോക്കേണ്ടത് .
മറിച്ച് നിന്നിൽ എങ്ങിനെ
സ്വാധീനിക്കുന്നു എന്നാണ് .
കറകളഞ്ഞ
ഏക ദൈവത്തിലുള്ള സമർപ്പണത്തിന്
അത് നിന്റെ മനസ്സിനെ പക്വമാക്കിയോ
എന്ന് പരിശോധിക്കുക .
നിന്നെ എളിയവനാക്കിയോ
എന്ന് അന്വേഷിക്കുക .
വർഘീയതയില്ലാത്ത ,
കാരുണ്യം അണപ്പൊട്ടിയോഴികയ
മനുഷ്യ സ്നേഹിയായി നീ മാറിയോ ,
ആരെയും ഉപദ്രവിക്കാത്ത
ആരോടും അസൂയ കാണിക്കാത്ത
മനുഷ്യനായി നീ മാറിയോ എന്ന്
പരിശോധിക്കുക .


സന്തോഷം കണ്ടെത്താൻ my diary khaleelshamras

നിനക്കേറ്റവും സന്തോഷം
കണ്ടെത്താൻ കഴിയുന്ന
ഒരു സ്ഥലത്തിരുന്നു കൊണ്ട്
നീ മറ്റൊരിടം അന്വേഷിക്കുകയാണ് .
നിനക്ക് സന്തോഷം കൊണ്ടുവരുന്നത്
നിന്റെ ഭാഹ്യ സാഹചര്യങ്ങളല്ല
മറിച്ച് നിന്റെ ആന്തരിക സാഹചര്യങ്ങളാണ്
എന്ന സത്യം നീ മറക്കുന്നു .
ഉള്ളിൽനിന്നും സന്തോഷം
നിനക്കാവശ്യമുള്ളപ്പോൾ
എപ്പോൾ വേണമെങ്കിലും
എടുത്ത് ഉപയോഗിക്കാവുന്നതേയുള്ളൂ .

നീ ഒന്നുമല്ലാത്ത innalekal my diary khaleelshamras

നീ ഒന്നുമല്ലാത്ത
കുറേയേറെ ഇന്നലെകൾ നിനക്കുണ്ടായിരുന്നു .
അത് നിന്റെ പിറവിക്ക് മുന്പുള്ള
ദിനങ്ങളായിരുന്നു .
നിനക്ക് വിശ്രമിക്കാനായി
കുറേയേറെ നാളെകൾ നിന്നെ കാത്തിരിക്കുന്നു .
നിന്റെ മരണശേഷമുള്ള നാളെകളാണ് അവ .
ഇപ്പോൾ നീ ശ്വസിക്കുന്നു
നീ ജീവിക്കുന്ന ഇത്തിരിപോന്ന
ഈ നിമിഷങ്ങളിൽ .
അത് നിനക്ക് ജീവിക്കാനുള്ളതാണ് .
എല്ലാവരേയും മുഷിപ്പിച്ച്‌ ,
അസൂയപൂണ്ട് ,
കുറ്റം പറഞ്ഞ് തീർക്കാനുള്ളതല്ല .
നന്മ നിറഞ്ഞ ,
സമാധാനം പരത്തിയ
ജീവിതം നയിച്ച്‌
ആ ജീവിതത്തെ
ഒരു ദൈവത്തിനുള്ള സന്പൂർണ സമർപ്പണമാക്കി
ജീവിക്കാനുള്ളതാണ് .




നല്ല ചിന്തകളെ മാത്രം മനസ്സിലേക്ക് പകർത്തുക.my diary khaleelshamras

ശരിക്കും എന്തൊക്കെ വേണ്ടാ ചിന്തകളെയാണ്
വിലപ്പെട്ട നിന്റെ ആത്മാവിൽ കുടിയിരുത്തുന്നത് .
പലതും നീ കാണും
പലരേയും നീ കേൾക്കും .
പിന്നെ നീ നിന്റെ മൌന നിമിഷങ്ങളിലേക്ക്
യാത്രയാവും .
പക്ഷെ അപ്പോഴേക്കും
പലതിൽനിന്നും അടർത്തിയെടുത്ത
വേണ്ടാചിന്തകളെ നീ നിന്റെ
മനസ്സിലാകെ വ്യാപിപ്പിച്ച്
അഴുക്കാക്കിയിട്ടുണ്ടാവും .
മനസ്സ് എപ്പോഴും ശാന്തമായി
നിലനിൽക്കണം
അത് നിന്റെ ജീവിതത്തിന് പരിമളം പരത്തണം
അതിനു വേണ്ടത്
സാഹചര്യങ്ങളിൽനിന്നും
നല്ല ചിന്തകളെ മാത്രം മനസ്സിലേക്ക്
പകർത്തുക എന്നതാണ് .

ഓർമയുടെ സുന്ദര തീരങ്ങളിൽ my diary khaleelshamras

നാം വിട പറയുകയല്ല .
മറിച്ച് ഓർമയുടെ സുന്ദര തീരങ്ങളിൽ
ഒരു പൂന്തോപ്പ്‌ വെച്ച് നടുകയായിരുന്നു .
ഇനി മരണം വരേയുള്ള
ജീവിത നിമിഷങ്ങളിൽ
എപ്പോൾ വേണെമെങ്കിലും
വീണ്ടും നമുക്കവിടെ സന്ദർശിക്കാം .
ഇനി നാമിരുവരിൽ
ഒരാൾ നേരത്തെ വിട്ടുപോയാൽ പോലും .
ആ പൂന്തോപ്പിൽ വെച്ച് വീണ്ടും സംവദിക്കാം .

സൂക്ഷ്മതയുടെ വിസിൽ my diary khaleelshamras

റെടി പറയാതെ ഓടരുത്
ആദ്യ ചുവടുവെപ്പ്‌
വരയുടെ മുന്നിൽനിന്നാവരുത്
ഒരുപാട് പിറകിൽനിന്നും ആവരുത് .
അങ്ങിനെയൊക്കെയായാൽ
ഫൌൾ ആവും
അല്ലെങ്കിൽ തോറ്റുപോവും .
അതുപോലെയാണ്
നീ മറ്റുള്ളവരോട്
സംസാരിക്കുന്പോഴും
എടുത്ത് ചാടി സംസാരിക്കരുത് .
ഓരോ വാക്കിന്റേയും
പിറകിൽനിന്നും
സൂക്ഷ്മതയുടെ
വിസിൽ മുഴങ്ങണം .
എന്നിട്ടേ വാക്കിന്റെ ഓട്ടം തുടങ്ങാവൂ .
അല്ലെങ്കിൽ അത് ഫൌൾ ആവും .
കേട്ടവനേയോ പറഞ്ഞവനേയോ
അത് മുറിവേൽപ്പിക്കും .


ഇരുവരും ഒന്ന് my diary khaleelshamras

മരിച്ചു കിടക്കുന്ന ഭരണാധികാരിക്ക്
തൊട്ടടുത്ത്‌
മരിച്ചുകിടക്കുന്ന പ്രജയോട് .
എന്തെങ്കിലും ഒന്ന് അട്ടഹസിക്കാൻ
കഴിയുമോ .
രണ്ടുപേരും ഒരുപോലെയാണ് അപ്പോൾ .
അതുപോലെ തന്നെയല്ലേ
മരണത്തിലേക്ക്
കുതിച്ചുപോവുന്ന
ഇരുവരും ഈ ജീവിക്കുന്ന നിമിഷങ്ങളിലും .
 .

ചലനമറ്റ് my diary khaleelshamras

മറ്റുള്ളവരേക്കാൾ വലിയവനായി
നിനക്ക് സ്വൊയം തോണുന്പോൾ ,
മറ്റുള്ളവർക്ക് ലഭിച്ച
അനുഗ്രഹങ്ങൾ നിന്നിൽ അസൂയയുണ്ടാക്കുന്പോൾ .
നീ ചലനമറ്റു കിടക്കുന്ന
നിന്റെ രൂപം മനസ്സിൽ കാണുക .
എന്നിട്ട് അഹങ്കാരവും അസൂയയും
വെടിഞ്ഞ്‌
നിഷ്കളങ്കനും സ്നേഹിച്ചവനുമായി ജീവിക്കുക .
ആർക്കെന്തു നന്മ ലഭിച്ചാലും അതിൽ സന്തോഷിക്കുക .
ഭൂമിയിലെ ഏറ്റവും
പാവത്താനായി ജീവിക്കുക .
കാരണം നീ എത്രയും
പെട്ടെന്ന് തന്നെ
ചലനമറ്റ് മരിച്ചവനായി
മാറേണ്ടവനാണ് .

ഭീകരം .my diary khaleelshamras

മരണമല്ല ഭീകരം .
അത് കേവലം ഒരു നിമിഷത്തിലും
ചെറിയ ഒരു കൈമാറ്റം മാത്രംമാണ് .
പരീക്ഷിക്കാൻ നിയോഗിക്കപെട്ട
ആത്മാവിനെ
അതിന്റെ വാഹനമായ ശരീരത്തിൽനിന്നും
മോചിപ്പിക്കുന്ന ഒറ്റ നിമിഷം .
പക്ഷെ മരണം വരെ നീ സഞ്ചരിക്കുന്ന
സ്വൊയം നിർമിതമായ
അനാരോഗ്യത്തിന്റെ വഴിയാണ് ഭീകരം .
ആ വഴി ഭീകരമാവാതിരിക്കാൻ
എല്ലാ ദുശീലങ്ങളും ഉപെക്ഷിക്കുക
നല്ലത് പകർത്തുക .

സമയമില്ല my diary khaleelshamras

നിനക്കൊന്നിനും സമയമില്ല .
പണം കുന്നുകൂട്ടാനുള്ള
പദ്ധതികൾക്കൊഴികെ .
വ്യായാമം ചെയ്യാൻ നിനക്ക് സമയമില്ല .
അത് നിന്റെ മരണത്തെ
കുറച്ചു കൂടി ദൂരത്തേക്ക്
ഓട്ടിയകറ്റി
അരോഗ്യകരമായ നിന്നെ
മരണം വരെ നിലനിർത്തുമെന്നറിഞ്ഞിട്ടും
നിനക്കതിന് സമയമില്ല .
കാരണം
നീ മടിയനാണ് .
ഏളുപ്പത്തിൽ ലഭിക്കുന്ന ലാഭം കൊതിച്ച്
ഒരു വൻ നഷ്ടം പിടിച്ചു വാങ്ങുകയാണ് .

Cricket ,time and health my diary khaleelshamras

അവർ ക്രിക്കറ്റ് കളിക്കുന്നു
കാരണം അതവരുടെ
വ്യായാമവും തൊഴിലുമാണ് .
അതവർക്ക് സന്പത്തും
ആരോഗ്യവും കൊണ്ടുവരുമെന്ന്
അവർക്കറിയാം .
പക്ഷെ നീ
ടി വി യുടെ മുന്നിൽ കുത്തിയിരുന്ന്
മണിക്കൂറുകൾ കളികൊണ്ടിരിക്കുന്പോൾ
അതിനും മണിക്കൂറുകൾ മുന്പേ
അതിനെ കുറിച്ചുള്ള ചിന്തകളെ
മനസ്സിൽ നിറക്കുന്പോൾ
നിനക്ക് അവരുടെ കളിമൂലം
നഷ്ട്ടപെടുന്നത്
നിന്റെ ആരോഗ്യവും
നിനക്ക് ഐശ്വര്യം കൊണ്ടുവരുന്ന
അറിവ് നേടാനുള്ള അവസരവുമാണ് .
കളിക്കുന്പോൾ ശരീരത്തിന് വ്യായാമമാവും
കളികണ്ടിരിക്കുന്പോൾ
നേരെ തിരിച്ചും .
അതും കുട്ടികൾക്ക് പോലും
രണ്ടര മണിക്കൂറിൽ കൂടുതൽ ഒരാഴ്ച്ചയിൽ
സ്ക്രീനിന് മുന്നിൽ ചിലവഴിച്ചാൽ
പൊണ്ണത്തടിയിലേക്ക് നയിക്കപെടുമെന്നു
വിശ്വസിക്കുന്ന ഒരു നാട്ടിൽ .
കളികണ്ടിരിക്കുന്പോൾ
അതിനായി
മനസ്സിനെ അടിമയാക്കുന്പോൾ
ചിന്തിക്കുക .
നിന്റെ ജീവിതത്തിൽ ഇതിലും പ്രധാനപെട്ടതെന്തൊക്കെയൊ
ചെയ്യാനുള്ള ,
അറിവ് നേടാനുള്ള ,
കുടുംബത്തോടൊപ്പം
ചിലവഴിക്കാനുള്ള സമയവും മനസ്സും മാറ്റിവെച്ചാണോ
നീ ആരോഗ്യത്തെ ഹാനികരമായ
oru kaarythil muzhukiyirikkunnathu.

ദരിദ്രനും ധനികനും my diary .khaleelshamras

നീ ആരുടേയും അടിമയല്ല .
എല്ലാം നിയന്ത്രിച്ചു പരിപാലിക്കുന്ന
ഒരു ദൈവത്തിന്റെ മാത്രം അടിമയാണ് നീ .
അതുകൊണ്ട് മനുഷ്യരാർക്ക് മുന്നിലും
തലകുനിക്കാതിരിക്കുക .
എല്ലാ മനുഷ്യരും
ദരിദ്രരാണ്
നിശ്ചയിക്കപെട്ട സമയത്തിനപ്പുറത്തേക്ക്
ഒരു സെക്കന്റു പോലും
അധികം സന്പാതിക്കാൻ കഴിയാത്ത
പാവം മനുഷ്യൻ .
ഇവിടെ കാലത്തിന്റെ അതിർ വരന്പുകളില്ലാത്ത
ദൈവമാണ് ധനികൻ .
അതുകൊണ്ട് എല്ലാ മനുഷ്യരേയും
അങ്ങിനെ കാണുക .
ഭാഹുമാനിക്കുക ,ആദരിക്കുക
പക്ഷെ ആരാധിക്കരുത് .
ആരാധന അത്
കാലത്തിന്റെ അതിർ വരന്പില്ലാത്ത
നിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന
ദൈവത്തിനു മാത്രം സമർപ്പിക്കുക .
ആ ആരാധനയിൽനിന്നും
 നീ നേടിയെടുത്ത
കരുണയും സ്നേഹവും
കുറച്ചു സമയം മാത്രം
ജീവിത സന്പാത്യമാക്കിയ ദരിദ്രരായ സൃഷ്ടികൾക്കും നൽകുക .

അർഹത my diary khaleelshamras

നീ ഏതൊരു പ്രവർത്തിയിലേക്ക്
പ്രവേശിക്കുന്പോഴും
നിന്റെ വിലപ്പെട്ട സമയം വീതിച്ചു
നൽകാൻ അർഹപ്പെട്ടതാണോ
എന്ന് മനസ്സിനോട് സ്വൊയം ചോദിക്കുക .
ഈ സമയം വീതിച്ചു നൽകാൻ
ഇതിലും മൂല്യം നിറഞ്ഞതെന്തൊക്കെയോ
നിന്റെ ജീവിതത്തിലില്ലേ
അന്വേഷിക്കുക .
ഉണ്ടെങ്കിൽ അർഹതയില്ലാത്ത
എന്നാൽ നിനക്ക് സന്തോഷം
നൽകിയ അതേ സമയം
നിന്റെ ജീവിതത്തിലേക്ക് വിജയം കൊണ്ടുവരുന്ന
അതിന്റെ മാറ്റ് കൂട്ടുന്ന
മറ്റൊരു പ്രവർത്തിക്കായി
മാറ്റിവെച്ച്‌ നോക്കു .
അവസാനം നിനക്ക്‌ മറ്റേ പ്രവർത്തികൊണ്ടു വന്നതിലും
കൂടുതൽ സന്തോഷം
മൂല്യം നിറഞ്ഞ ആ പ്രവർത്തി കൊണ്ടുവന്നിരിക്കും .

Jesus and judas.an inspiration from shanavas death.my diary khaleelshamras.

ഇന്നൊരു സംഘം ആൾക്കാർ
എനിക്കുമുന്നിൽ വന്നു .
വക്കീലും പത്രപ്രവർത്തകരുമടങ്ങിയ സംഘം .
അകാലത്തിൽ അസ്തമിച്ച
ഒരു സാമൂഹ്യ പ്രവർത്തകനായ ഡോക്ടറുടെ
മരണത്തെ കുറിച്ച് അന്വേഷിക്കാൻ വന്നതാണ് .
വലിയ ഇന്റെർവ്യൂ ഒന്നും
അറ്റെന്റു ചെയ്തിട്ടില്ലാത്തതിനാൽ
ഞാനൊന്നു ഞെട്ടി .
അതിൽ ഒരാൾ അത്യാവശ്യം
സമൂഹത്തിൽ അറിയപ്പെടുന്ന ആളാണെന്ന് തോണുന്നു .
സമൂഹത്തിലെ പല സംഭവവികാസങ്ങളും
അറിയാത്തതുകൊണ്ടും
കണ്ണിനു മുന്നിൽ കണ്ടാൽ മാത്രം പത്രം വായിക്കുന്നതുകൊണ്ടുമാവാം
എനിക്കാ പേര് കേട്ടു പരിചയമില്ലായിരുന്നു
എന്നാലും അറിയാമെന്ന് പറഞ്ഞു .
പിന്നെ ചോദ്യങ്ങൾ ,ചോദ്യങ്ങൾ .
പുറത്താണേൽ രോഗികളുടെ ക്യൂ നീണ്ടു നീണ്ടു വരികയുമായിരുന്നു .
വന്ന അതിഥികളോട് പുറത്തു പോവാൻ പറയണമെന്നുണ്ടായിരുന്നു .
പക്ഷെ ഉള്ളിൽ അതിനുള്ള ധൈര്യം വന്നില്ല .
അത് എന്റെ തെറ്റ് .
കാരണം ഞാനേറ്റവും ശ്രദ്ധ ചെലുത്തേണ്ടത്
ഓരോ ശാരീരിക പ്രശ്നങ്ങളുമായി വരുന്ന
ആ മനുഷ്യരെയാണ് .
എങ്കിലും പെട്ടെന്ന് ചോദിക്കാൻ പറഞ്ഞു .
ഞാൻ മരിച്ചുകൊണ്ടുവന്ന
ആ ഡോക്ടറെ കുറിച്ചുപറഞ്ഞു .
വഴിമധ്യേ ഇവിടെ കയറ്റിയതാണെന്നും
ഇവിടെ എത്തുന്നതിനും എത്രയോ മുന്പേ
മരണപ്പെട്ടിട്ടുണ്ട് എന്ന സത്യം പറഞ്ഞു .
പിന്നെ ചോദ്യങ…

പ്രശ്നങ്ങളില്ലാത്ത ജീവിതം ..my diary khaleelshamras

എന്നും കേൾക്കുന്ന വാർത്തളെല്ലാം
നല്ലതേ ആവൂവെന്ന് നീ പ്രതീക്ഷിക്കാതിരിക്കുക .
അതിൽ നല്ലതും ചീത്തതുമുണ്ടാവും
കാരണം നീ ഇപ്പോൾ ജീവിക്കുന്നത്
പരീക്ഷണങ്ങളില്ലാത്ത സ്വൊർഗത്തിലല്ല .
മറിച്ച്
നീ പരീക്ഷിക്കപ്പെടുന്ന ഭൂമിയിലാണ് .
ആ ചോദ്യങ്ങളിൽ
നീ അടിപതറാതെ നന്മയുടെ
പക്ഷത് ഉറച്ചു നിൽക്കുന്നോവെന്ന്
പരീക്ഷിക്കാൻ .

നിന്റെ മുഖംമൂടി ധരിച്ച് my diary khaleelshamras

ഒരാൾ നിന്റെ മുഖംമൂടി ധരിച്ച്
നിന്റെ വസ്ത്രങ്ങളണിഞ്ഞു
നീ പറയുന്നതിന് വിരുദ്ധമായി
എന്തെങ്കിലും പറഞ്ഞാൽ
അത് ഒരിക്കലും
നിന്റെ വാക്കും പ്രവർത്തിയും ആവില്ല .
അതൊക്കെ കണ്ട് നീ ദുഖിക്കുന്പോൾ
നിന്നെ അങ്ങിനെയൊക്കെയായി
കാണാൻ ആഗ്രഹിക്കുന്നവർ
ആഘോശിക്കുന്നു .
അതൊക്കെ കണ്ട്
സമാധാനതിന്റെ വഴിയിൽനിന്നും
പിന്തിരിയാൻ നീ തുനിയരുത് .
കാരണം ഈ പറയപ്പെടുന്നതൊന്നും
ഞാനല്ല എന്നെക്കുറിച്ചുമല്ല
എന്ന് തെളിയിച്ച് കൊടുക്കേണ്ട
ഉത്തരവാദിത്വം
നിനക്കാണ് .
അതാണ്‌ നിന്റെ ജീവിത കടമയും .

അയൽവാസിയെ നീ കാണുന്നില്ല .my diary khaleelshamras

പട്ടിണി കിടക്കുന്ന
അയൽവാസിയെ കാണാതെ
ധനികരായ
വിരുന്നുകാരെ നീ വിരുന്നൂട്ടുന്നു .
ആവശ്യത്തിൽ കൂടുതൽ
ഭക്ഷണം അവരെകൊണ്ട് കഴിപ്പിച്ച് .
അവരിലെ ജീവിതശൈലി രോഗങ്ങൾക്ക്
നിന്റെതായ പങ്ക് നീ നിർവഹിക്കുന്നു .
ഭാക്കി വരുന്ന ഭക്ഷണം
നീ പാഴാക്കുന്നു .
അപ്പോഴും ദരിദ്രനായ നിന്റെ
അയൽവാസിയെ നീ കാണുന്നില്ല .
നിന്റെ മരണാനന്തര ജീവിതത്തിനപ്പുറം
സ്വൊർഗത്തിലേക്കുള്ള
പ്രവേശന കൂപ്പണ്‍
അയൽവാസിയെ പട്ടിണിക്കിടാതിരിക്കുന്നതിൽ
ഉണ്ടെന്നറിഞ്ഞിട്ടും
നീ അയൽവാസിയെ
അവഗണിക്കുന്നു .
സ്വൊന്തം വീട്ടുകാരെ പോലെ
അയൽവാസിയെ സ്നേഹിക്കുക .
എല്ലാം അവർക്കും പങ്കുവെക്കുക .
അവന്റെ ജാതിയും
വർണവും നോക്കാതെ .




സംതൃപ്തിയും അസംത്രിപ്തിയും my diary khaleelshamras

ഉള്ളതിൽ സംത്രിപ്തനല്ലാത്ത
ഒരാൾക്കും
സംതൃപ്തി നൽകിയ
പുതിയതൊന്നും വരാനിരിക്കുന്നില്ല .
സംതൃപ്തിയും
അസംത്രിപ്തിയും
ഓരോ സ്വൊഭാവമാണ് .
സംത്രിപ്തൻ എന്നും തനിക്കുള്ളതിൽ
ത്രിപ്തനായിരിക്കും .
അസംത്ര്പ്തൻ
ഒന്നിലും തൃപ്തനാവുന്നില്ല .

നല്ലതുമാത്രം പറയുക my diary khaleelshamras

നിന്റെ വാക്ക് അവരുടെ
ആത്മാവിൽ സുഗന്തം പരത്തണം .
അതിന്
നീ അവരോട് പറയുന്ന ഓരോ
വാക്കും നല്ലത് മാത്രമാവണം .
നിന്റെ വാക്കുകൾ
അവരെ കുറ്റപ്പെടുത്തുന്നതും
നിരുല്സാഹപ്പെടുതുന്നതുമാവുന്പോൾ
അത് അവരുടെ ആത്മാവിൽ
ദുർഗന്തമായി
അലയടിക്കും .
നീ അതാഗ്രഹിക്കുന്നില്ലെങ്കിൽ

പരീക്ഷാ കേന്ദ്രം my diary khaleelshamras

പിറവിക്കു മുന്പുള്ള
അനന്തമായ സമയത്തിനും
മരണത്തിനപ്പുറമുള്ള
അനന്തമായ സമയത്തിനുമിടയിൽ .
നിന്നെ ഒന്ന് പരീക്ഷിക്കാൻ
ഇത്തിരിപോന്ന
ഒരു ജീവിതം .
നീ ക്ഷമിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ ,
കപട ഭക്തിയും
വ്യാജ ദൈവങ്ങളും
പിന്നെ മനുഷ്യരുടെ അതിരുകടന്ന ഭക്തി തീർത്ത
മധ്യ വർത്തികളും
വാഴുന്ന ,
അവയെ മതമായി മുദ്രവെക്കുന്ന
കലങ്ങി മറിഞ്ഞ സാഹചര്യത്തിൽ
നിന്റെ പ്രാർത്തനകൾ
യഥാർത്ഥ ദൈവത്തിലേക്ക്
തന്നെയാണോ ഉയരുന്നത് എന്ന് പരീക്ഷിക്കാൻ .
നിന്റെ കോപം അടക്കിപിടിച്ച്
മൌനിയാവുന്നോ എന്നും
നീ നീതി പാലിക്കുന്നോ
എന്നുമൊക്കെ പരീക്ഷിക്കാൻ .
ഈ പരീക്ഷാ കേന്ദ്രം
നിന്റെ നിത്യവാസത്തിനുള്ള കേന്ദ്രമല്ല
എന്ന് നീ മറക്കാതിരിക്കുക .

ചിന്തിച്ച് തീരുമാനിക്കുക my diary khaleelshamras

ഓരോ പ്രവർത്തിക്കായി
ഒരുങ്ങുന്പോഴും
നീ നിന്റെ മനസ്സിനോട് ചോദിക്കുക .
ശരിക്കും നിനക്കിത് സംതൃപ്തി നൽകുമോ ?
നിന്റെ വിലപ്പെട്ട സമയം
ഈ പ്രവർത്തി  വിനിയോഗിച്ചാൽ
അത് നിനക്ക് ലാഭമാണോ
നഷ്ടമാണോ കൊണ്ടുവരിക .
പിന്നീട് നഷ്ടഭോധം ഉണ്ടാക്കുമോ .
ഇതിനപ്പുറത്ത് നിന്റെ ജീവിതത്തിലേക്ക്
കടന്നു വരുന്ന നിമിഷങ്ങളിൽനിന്നും
പിന്നെ മരണത്തിൽനിന്നും
ഈ പ്രവർത്തിയെ നോക്കിയാൽ
ഇതിന്റെ മൂല്യമെന്ത് .
ചിന്തിക്കുക
എന്നിട്ട് തീരുമാനിക്കുക .
 .

do something for our society.my diary khaleelshamras

I was the person who confirmed the death of Dr Shanu.
After learning about a lot of good things done by this gentle doctor .
If God almighty wills I am deciding to do something for our society.
My area of concern is quit smoking and wt reduction in order to achieve a good health.
My plans will be posted.
If God almighty wills.
As human beings of this time we all are having a lot of responsibility for our society,.so make a pledge in our hearts to serve the fellow human beings and nature of this earth.
So decide your area of interest and make your active participation.all the best.and praying to GOd almighty make this short lifespan of our earth as an entrance to the never ending heavens by doing mercy,spreading peace and service in this earth.

നിന്റെ വിജയം my diary khaleelshamras

കോടാനുകോടി ജനങ്ങൾ
നിന്നെ നേതാവായി വാഴ്ത്തി
നിനക്കായി മുദ്രാവാക്യം വിളിക്കുന്നതിലല്ല
നിന്റെ വിജയം
മറിച്ച് നിനക്ക് മുന്നിൽ വന്ന ഒരു വ്യക്തിയുടെ
ഹൃദയത്തിൽ
അവരാരുമായാലും
നീ സ്നേഹംകൊണ്ടും കരുണകൊണ്ടും
എഴുതിവെച്ച കയ്യൊപ്പിലാണ് നിന്റെ വിജയം .
അവരുടെ ഹൃദയങ്ങളിൽ
എന്നും നിലനിൽക്കുന്ന
നിന്നെ കുറിച്ച് നല്ല ഓർമകളിലാണ്
നിന്റെ പദവി .


എല്ലാരും യാത്രയിലാണ് my diary khaleelshamras

എല്ലാരും യാത്രയിലാണ്
മരണത്തിലേക്കുള്ള യാത്രയിൽ .
ചെന്നെത്തേണ്ടത് ഒരേ സമ്മേളനത്തിൽ
മരണമെന്ന മഹാ സമ്മേളനത്തിൽ .
ഇവിടെ യാത്ര ചെയ്യുന്ന വാഹനമേ മാറുന്നുള്ളൂ .
എത്തുന്ന സമയവും .
ചിലർ സന്പത്തിന്റെ വാഹനത്തിൽ യാത്രയിൽ
ചിലർ ദാരിദ്ര്യത്തിന്റെ വാഹനത്തിൽ .
ചിലർ വലിയ പദവിയുടെ വാഹനത്തിൽ
ചിലർ കരുണയുടേയും സമാധാനത്തിന്റേയും
വാഹനത്തിൽ .
അങ്ങിനെ പലതരം വാഹനത്തിൽ .
ഇതിൽ സന്പത്തും പദവിയും
മരണത്തിനു മുന്പേ ഉപേക്ഷിക്കപെടുന്പോൾ .
അറിവും ഉപകരിക്കപെട്ട ദാനധർമങ്ങളും
കൂടെ പോരുന്നു .
അതു പോരേ നമുക്ക് .

മരണത്തിനപ്പുറത്തേക് my diary khaleelshamras

എവിടേയോ നിന്റെ മരണം നിന്നെ കാത്തിരിക്കുന്നു .
അതിനപ്പുറം
നിന്നെ കുറിച്ച്
കുറച്ചുപേർക്കെങ്കിലും ചർച്ചചെയ്യാൻ കുറച്ച് ദിവസങ്ങളും .
എന്തുണ്ട് നിന്നെ കുറിച്ച് ചർച്ചചെയ്യാൻ
നീ ഇപ്പോൾ ഈ ജീവിക്കുന്ന സമയങ്ങളിൽ
ചെയ്തു വെക്കുന്നവയിൽ .
ഇനി ആരും കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വേണ്ട .
എന്തുണ്ട് നിനക്ക്
മരണത്തിനപ്പുറത്തേക്ക് കൊണ്ടുപോവാൻ .


നിനക്ക് മുന്നിൽ വരുന്നത് ഒരു ഉപഭോക്താവ് അല്ല .my diary khaleelshamras

നിനക്ക് മുന്നിൽ വരുന്നത്
ഒരു ഉപഭോക്താവ് അല്ല .
മറിച്ച് നിനക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളാണ് .
അതുമല്ല
നിനക്ക് മുന്നിൽ വരുന്നത് നീ തന്നെയാണ് .
അതുകൊണ്ട് വരുന്നവരുടെ
വേദന നീ തോട്ടറിയുക
പ്രശ്നങ്ങളെ സ്വൊന്തം പ്രശ്നമായി കണ്ട്
പരിഹാരം നിർദ്ധെശിക്കുക .

മരണത്തിൽനിന്നും പിറകോട്ട് നോക്ക് .my diary khaleelshamras

നിന്റെ മരണത്തിൽനിന്നും
ഒന്ന് പിറകോട്ട് നോക്ക് .
നീ ജീവിക്കുന്ന
ഈ നിമിഷങ്ങളെ
അവിടെ കാണുന്നില്ലേ .
ആ കാഴ്ച്ച ഏറ്റവും സുന്ദരമായതാവാൻ
നീ ആഗ്രഹിക്കുന്നില്ലേ .
നീ നൽകിയ പുഞ്ചിരികൾ ,
നീ വ്യാപിപ്പിച്ച സമാധാനം,
നീ ചെയ്ത നന്മകൾ
ഈശ്വരനിലുള്ള സന്പൂർണ സമർപ്പണം
ഒക്കെ അവിടെ സുന്ദരമായി കാണുന്നില്ലേ
 പിന്നെ എന്തുകൊണ്ട്
അങ്ങിനെ ജീവിക്കുന്നില്ല .
മരണം നിന്നെ മാത്രം
ഇവിടെ ഭാക്കിയാക്കുമെന്ന്
നീ കരുതി പോയോ .

പാവങ്ങളുടെ കണ്ണീരൊപ്പാൻ my diary khaleelshamras

ഇന്നു പുലർച്ചെ 2  മണിയോടടുപ്പിച്ച്
ഒരു രോഗിയെ കൊണ്ടുവന്നു .
ഒരു സുമുഖനായ ചെറുപ്പക്കാരൻ .
പൾസ്‌ നോക്കി .കിട്ടുന്നില്ല
കണ്ണിലെ പ്യൂപ്പ്പിൾ നോക്കി
അതാകെ വികസിച്ചു നിൽക്കുന്നു .
മരിച്ചു വെന്നതിന്റെ തെളിവ് .
ECG എടുത്തു
അസിസ്റൊളി .
എന്റെ കണ്ണു നിറഞ്ഞു
കൂടെയുണ്ടായിരുന്ന സ്ട്ടാഫഫുകളുടെയും .
മരിച്ച വിവരം എങ്ങിനെ അവതരിപ്പിക്കുമെന്ന്
ഒരു നിശ്ചയവും കിട്ടുന്നില്ല .
കൊണ്ടുവന്ന ഒരു സുഹ്രത്തിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു .
അയാൾക്കത് താങ്ങിയില്ല .
മരിച്ചു കിടക്കുന്നത് ഒരു ഡോക്ട്ടർ ആണെന്ന് ഞാനറിഞ്ഞു .
പിന്നീട് അയാൾ പാവപ്പെട്ടവർക്കായി ചെയ്ത കുറേ നല്ല കാര്യങ്ങളെ കുറിച്ച് ഞാൻ കേട്ടു .
കുറേയേറെ അപ്രിയ കാര്യങ്ങളും .
അപ്പോഴാണ്‌ ഞാൻ ഓർത്തത്‌
പണ്ട് ഫൈസ്ബുകിലൂടെ ഇങ്ങിനെ ഒരാളെ എനിക്ക്
മറ്റൊരു കൂട്ടുകാരി പരിജയപ്പെടുത്തി തന്നത് ഞാൻ ഓർത്തത്‌ .
ശരിക്കും പറഞ്ഞാൽ അന്ന് ഞാനത് വിശ്വസിച്ചിരുന്നില്ല ,
കാരണം ഫൈസ്ബുക്ക് വഴി ഒരു കഭളിപ്പിക്കലിന്
മുന്പ് വിധേയനായതുകൊണ്ട് .
ഇന്ന്‌ വാർത്തകൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി
ആ ഡോക്റ്റർ ചെയ്ത സേവനപ്രവർത്തനങ്ങൾക്ക്
നമ്മുടെ നാട് അംഗീകാരം കൊടുത്തുവെന്ന് .
വ്യക്തി ജീവിതത്തിൽ എത്ര പ…

വിനോദകേന്ദ്രം my diary khaleelshamras

നിനക്ക് യാത്രചെയ്യാവുന്ന
ഏറ്റവും നല്ല വിനോദകേന്ദ്രം
നിന്റെ മനസ്സ് തന്നെയാണ് .
നിന്റെ ഓർമകളുടെ കുന്നിൻ ചെരുവുകൾ .
സ്നേഹം പരത്തിയ കുളിർക്കാറ്റ് ,
വായനയിലൂടെയും മറ്റും
കൃഷിചെയ്ത്
നീ ഉണ്ടാക്കിയ അറിവിന്റെ
പൂങ്കാവനങ്ങൾ
അങ്ങിനെ എന്തൊക്കെ എന്തൊക്കെ
കാഴ്ച്ചകളാണ്
നിനക്കവിടെ കാണാനുള്ളത് .
നിനക്ക് മുഷിപ്പ് വരുന്പോഴൊക്കെ
ചിന്തയുടെ വാഹനത്തിലേറി
നീ മനസ്സിലൂടെ യാത്രയാവുക .

മനുഷ്യരെ പോലെ my diary khaleelshamras

മറ്റു ജീവജാലങ്ങൾ മനുഷ്യരെ പോലെ
വിത്യസ്ത സംഘങ്ങളായി  ദൈവത്തിന്റെ പേരിൽ  തമ്മിലടിച്ചിരുന്നു വെങ്കിൽ  എന്തായിരുന്നു സ്ഥിതി . ഒരു ദൈവത്തിന്റെ വിധിവിലക്കുകൾ പാലിച്ച്  എത്ര സൂക്ഷ്മതയോടെയാണ്  അവതങ്ങളുടെ ജീവിതത്തെ  ദൈവത്തിനുള്ള സമ്പൂർണ  സമർപ്പണമാക്കി മാറ്റുന്നത് . എല്ലാം നിയന്ത്രിക്കുന്ന  ഇപ്പോഴും എപ്പോഴും  നമ്മുടെ ചിന്തകളെ ശ്രവിക്കുന്ന  ഒരു ദൈവത്തിനു വേണ്ടി  മനുഷ്യർ ചേരിതിരിഞ്ഞ്  കടിപിടികൂടുന്നു . പുറമേ പറയുന്ന  ദൈവവിശ്വാസം ഉള്ളിൽ ഇല്ലാത്തവരെ  പോലെ .

മനസ്സിന്റെ ച്ചുക്കിച്ചുളിവ് my diary khaleelshamras

വാർധക്യം ശരീരത്തിൽ
ചുക്കിച്ചുളിവുണ്ടാക്കും .
പക്ഷെ മനസ്സിന്
ച്ചുക്കിച്ചുളിവേൽപ്പിക്കാൻ സമയത്തിനാവില്ല .
മനസ്സിന് ച്ചുക്കിച്ചുളിവേൽക്കുന്നത്
നീ പ്രതീക്ഷകൾ കൈവിടുന്പോഴാണ് .
മനസ്സിൽ വേണ്ടാത്ത
ചിന്തകൾ നിറക്കുന്പോഴാണ് .
അതിന് കാലവിത്യാസങ്ങളില്ല .
 .

പദവി my diary khaleelshamras

ഓരോ വ്യക്തിക്കും
നൽകപ്പെട്ട പദവി അവർക്ക്
മുന്നിൽ സൃഷ്ടാവിന്റെ ചോദ്യം മാത്രമാണ് ,
പദവി കൂടുംതോറും
ചോദ്യം കൂടുതൽ കൂടുതൽ കടുത്തതാവുന്നു .
അതുകൊണ്ട് ശരിയുത്തരം
കുറിക്കാൻ അവർ കൂടുതൽ കൂടുതൽ പ്രയത്നിക്കേണ്ടിവരും .

കുറ്റപ്പെടുത്താതിരിക്കുക my diary khaleelshamras

ഏതെങ്കിലും വ്യക്തികൾ
കാട്ടികൂട്ടുന്ന
ആക്രമണത്തിന്റെ പേരിൽ .
ഒരു നാടിനേയോ
ധർമത്തേയോ കുറ്റപ്പെടുത്താതിരിക്കുക .
ശരിക്കും നാടിൻറെയോ
ധർമത്തിന്റേയോ സംസ്കാരവുമായി
ഒരു ബന്ധവുമില്ലാത്തവരെയാണ്
പലപ്പോഴും
അതിന്റെ പ്രതീകങ്ങളായി
സമൂഹം ചിത്രീകരിക്കുന്നത് .

പബ്ലിസിറ്റി my diary khaleelshamras

നീ ഒരുപാട് നന്മകൾ ചെയ്യണം
അതിന് പബ്ലിസിറ്റിയും ലഭിക്കണം .
പക്ഷെ അത് സൃഷ്ടികളായ
മനുഷ്യർക്ക് മുന്നിലല്ല
മറിച്ച് സൃഷ്ടാവായ
ദൈവത്തിനു മുന്നിൽ .

വിവാഹ പാർട്ടികൾ .my diary khaleelshamras

പല പല ശരീരങ്ങളിൽ
വസിക്കുന്ന കുടുംബമെന്ന
ഒരേ ചങ്ങലയിലെ കണ്ണികളായ
ആത്മാവുകൾ
ഞങ്ങൾ ഒന്നാണ് എന്ന് പ്രഖ്യാപിക്കുന്ന
അപൂർവ നിമിഷങ്ങളിൽ ഒന്നാണ്
വിവാഹ പാർട്ടികൾ .
കളിയും തമാശയും
അതിനിടയിൽ
ഇത്തിരി കാര്യങ്ങളും
പുഞ്ചിരി നിലനിർത്തികൊണ്ടുള്ള
കൊച്ചു കൊച്ചു തർക്കങ്ങളും .
പിന്നെ രാഷ്ട്രീയവും മതവും .
ഒരിക്കലും കാണാത്ത
പല കുടുംബാംഗങ്ങളെ പരിചയപ്പെടലും .
പിന്നെ ഒരു ഭൂതകാലത്തിൽനിന്നും
കുറെയേറെ അനുഭവങ്ങളെ
ഓർമയുടെ പൂട്ട് പൊട്ടിച്ച്
വീണ്ടും നാവിലൂടെ
യാതാർത്യമാക്കലുമൊക്കെയായി .
ഒരു കല്യാണ ദിനവും
നമുക്ക് ജീവിതത്തിന് നൽകുന്നത്
പുത്തൻ കരുത്താണ് .
മരണം വരെ സഞ്ചരിക്കേണ്ട
ഈ ജീവിത വഴിയിൽ
അവ നൽകുന്ന സ്നേഹത്തിന്റെ ഊർജ്ജം
വിമർശിച്ചും
കുറ്റവും പോരായ്മയും
ചൂഴ്ഞ്ഞന്വേഷിച്ചും നഷ്ട്ടപെടുത്താതിരിക്കുക .





സന്തോഷത്തിന്റെ അന്തരീക്ഷം my diary khaleelshamras

നിന്റെ വാക്കുകൊണ്ടും
പുഞ്ചിരികൊണ്ടും
പ്രവർത്തികൊണ്ടും
നിനക്കരികിലെ
വ്യക്തികളിലും
സാഹചര്യങ്ങളിലും
സന്തോഷത്തിന്റെ
അന്തരീക്ഷം സൃഷ്ട്ടിക്കുക .
ഏറ്റവും നല്ല മനുഷ്യനായി
ഓരോ നിമിഷത്തിലും ജീവിക്കാൻ ശ്രമിക്കുക .
ആ ശ്രമം
നിന്നെ അനശ്വരമായ സ്വൊർഗീയ
പൂന്തോപ്പിൽ ചെന്നെത്തിക്കും .

നാടിന്റെ വികസനം my diary khaleelshamras.

കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ളതല്ല
എന്റെ നാട് .
പക്ഷെ നാട്ടിലെ പാവപ്പെട്ടവന്റെ
വികസനത്തിനായി
നാട് തിരഞ്ഞെടുത്ത
ഭരണാധികാരികൾക്ക്
മുതലാളിമാരെ ഉപയോഗപ്പെടുത്താം .
അല്ലാതെ ധനികന്റെ
ബിസ്നസ് സന്പ്രാജ്യം കെട്ടിപ്പെടുത്താൻ
ഞങ്ങളുടെ നാടിനെ
ഈ നാട്ടിലെ ജനങ്ങളാൽ
തിരഞ്ഞെടുക്കപെട്ട ഭരണാധികാരികൾ
ശ്രമിച്ചാൽ
ഒന്നറിയുക
ഭരണം ഇന്നും തിരിക്കുന്നത്
പാവപ്പെട്ട ഈ ജനം തന്നെയാണ് .
പുതിയ മുതലാളിമാരെ സൃഷ്ട്ടിക്കുന്നതിലും
ഉള്ളവരുടെ ആസ്തി വർധിപ്പിക്കുന്നതിലുമല്ല
നാടിന്റെ വികസനം .
അത് ദാരിദ്ര നിർമാർജ്ജനതിലാണ് .

ജനമെന്ന രാജാക്കന്മാർ.my diary khaleelshamras

ഇത് ജനാധിപത്യമാണ് .
ഇവിടെ ജനമാണ് രാജാവ് .
അതിൽ ഏറ്റവും പാവപെട്ടവൻ
രാജാവിന്റേയും മേലുള്ള രാജാവ് .
അവർ തിരഞ്ഞെടുക്കുന്നു
അവരുടെ കാര്യകർത്താക്കളെ .
അവരെ നോക്കി പേടിപെടുത്താനല്ല തിരഞ്ഞെടുക്കുന്നത് .
കൊള്ളയടിച്ച വേലക്കാരനെ
പിരിച്ചിട്ട പോലെ ജനാധിപത്യമെന്ന
വീട്ടിലെ തിരഞ്ഞെടുക്കപെട്ട പണിക്കാരെ
പിരിച്ചുവിടാനുള്ള അവകാശം
ജനമെന്ന രാജാക്കന്മാർക്കുണ്ട് .
ഒരിക്കലും തിരഞ്ഞെടുക്കപെട്ടവരാരും
ജനമെന്ന തങ്ങളുടെ
യജമാനന്മാരെ മറക്കരുത് .





winner my diary khaleelshamras

The winner can enjoy the victory
But don't be arrogant.
Because victory is not the last thing.
That is the beginning of a journey ,
Through the ways filled with a lot of obstacles.
Then the winner has to prove
His perfection for the victory.
The victory can't make you an arrogant.
It must make you more simple.
In democracy ,
The victory is not for the elected ones.
But it is the victory of majority who voted for him.
So all elected ones mus care his people .
They are the kings.
And the elected ones are there servants.
They elected there leaders In order to serve the people.
Service to mankind is the responsibility
Of each and every living humans.
So even without power
We must full fill this responsibility.
That makes everybody a winner,
Even the looser becomes a winner.






വിജയം my diary khaleelshamras

വിജയിക്ക് ആഹ്ലാദിക്കാം .
പക്ഷെ അഹങ്കരിക്കരുത് .
കാരണം വിജയം ഒന്നിന്റേയും അവസാനമല്ല .
അത് കല്ലും മുള്ളും നിറഞ്ഞ
ഒരു യാത്രയുടെ തുടക്കമാണ് .
ഈ വിജയത്തിന് ഞങ്ങൾ അർഹരാണ്
എന്ന് തെളിയിക്കാനുള്ള യാത്ര .
വിജയിയുടെ ദൌത്യം
ആ വിജയം നിലനിർത്തുക എന്നതാണ് .
അത് ഒരാളേയും അഹങ്കാരിയാക്കരുത് .
എളിയവനാക്കണം .
രാഷ്ട്രീയത്തിൽ ഒരാൾ വിജയിക്കുന്പോൾ
മറ്റൊരാൾ പരാജയപ്പെടുന്നു .
ഇവിടെ ജനമാണ്
സ്നേഹത്തോടെ തങ്ങളുടെ പ്രതിനിധികളെ
തിരഞ്ഞെടുക്കുന്നത് .
അത് വിജയിയുടെ കുടുംബം പോറ്റാനല്ല
മറിച്ച് ജനങ്ങളുടെ കുടുംബം പൊറ്റാനാണ് .
ജനസേവനത്തിന് ഭരണം മാത്രമല്ല മീഡിയ .
ഭരണത്തിനപ്പുറം ഒരു സേവന പ്രവർത്തനത്തിന്
എല്ലാവരും മുന്നിട്ടിറങ്ങുക .
അപ്പോൾ പരാജയിക്കും വിജയിക്കും
വിജയം ആഘോഷിക്കാം



memory my diary khaleelshamras.

This fraction of second is the only time,when you live.
When the next moment reaches your life
This second becomes a memory.
So what we earned from this second is a memory.
So collect maximum beautiful memories from our living moments.

the truth behind the problem .my diary khaleelshamras

The problem stands in front of us.
But we all are seeing it in our own corns .
For each of us we ourself is the hero of problem.
And the one whom we hate as a human or organisation
Is the opponent.
For all of us we are the winner
And others are losers.
But the truth is different from our vision of the problem.
Searching the truth behind the problem is the aim of our life.


ഇലെക്ട്രോണ്‍ മൈക്രോസ്കോപ്പ് my diary khaleelshamras

ഇലെക്ട്രോണ്‍ മൈക്രോസ്കോപ്പ്
പോലുള്ള ഒരു കണ്ണ് നിനക്കുണ്ടായിരുന്നു വെങ്കിൽ . ഇപ്പോൾ അഴുക്കു ചാലുകളിലെ  അഴുക്കുകണ്ട്  മൂക്കുപൊത്തിയ നീ . നീ കഴിച്ച ഭക്ഷ്യ വസ്തുക്കൾക്ക് മീതെ   വൃത്തിയില്ലാതെ സഞ്ചരിച്ച  അണുക്കളെ കണ്ട്  എന്തായേനെ . നിനക്ക് കാണാൻ പറ്റുന്നില്ലെങ്കിലും  അങ്ങിനെ അണുക്കൾ സഞ്ചരിക്കുന്നുവെന്നത്  എന്നത് ഒരു പരമ യാഥാർതഥ്യമാണ് . എലെക്രോണ്‍ മൈക്രോസ്കോപ്പിന്റെ പവർ  നിന്റെ കണ്ണുകൾക്കില്ലെങ്കിലും  അതിലും പവറുള്ള  നിന്റെ ആത്മാവിന്റെ ഉൾകണ്ണുകൊണ്ട്  നീ അതുകണ്ടേ പറ്റൂ . ഭക്ഷ്യ വസ്തുക്കൾ  വൃത്തിയാക്കി കഴിക്കാൻ  അത് നിനക്ക് പ്രചോദനമാവും .

പ്രശ്നമെന്ന നാടകം . My diary khaleelshamras

ഇവിടെ ഓരോരുത്തരും
ഒരേ പ്രശ്നത്തെ
അവരവരുടെ കോണിൽനിന്നും
വീക്ഷിക്കുകയാണ് .
അതുകൊണ്ട്
പ്രശ്നമെന്ന നാടകത്തിലെ
നായകൻ അവരവർ തന്നെയാണ് .
പ്രതിനായകത്ത്‌
തങ്ങളുടെ ജീവിതത്തിൽ
ഏറ്റവും പ്രാധാന്യമുള്ള
മറ്റേ
തെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ
ആയിരിക്കും .


To reach the true home of faith.my diary khaleelshamras

Actually we all came from the same Home of faith.
All of us including atoms and cells
Stars ,moon and sun.
All plants ,air ,water.
All of them still belongs to the same home of faith.
When GOD almighty created human beings to this home.
He also promised we will be a perfect member of this home of faith.
But the best creation was given an independent will
To select whatever he wants.
So many left this home of faith and success.
Built new new homes.
But still that original home of faith exists.
It's our duty to find and search that true home of faith.
What we require is knowledge.
So we can travel peacefully through the ways of knowledge
To reach the true home of faith.
There is plenty of places in that home where all universe except
Most of human beings spent there life.

You. My diary khaleelshamras.english

You thought everybody is watching on you,
Talking about you.
You thought you are the centre of discussion.
And you acted accordingly .
You loose your mental confidence.
You loose your time.
But actually
Nobody was talking about you,
Nobody was watching you.
You are the only one who hears you
Who is always watching you.
Your own independent will was insulting you
I order to divert you from
Success of life.

സംതൃപ്തി my diary khaleelshamras

അവൻ ദരിദ്രനാണ് .
നിന്നക്കുള്ളത് പോലെ യാത്രചെയ്യാൻ
ആടംഭര വാഹനങ്ങൾ അവനില്ല ,
വലിയ വീടില്ല
ആശിച്ചതെല്ലാം സ്വൊന്തമാക്കാനുള്ള
പണം അവനിലില്ല .
നിനക്കവനെ കാണുന്പോൾ
സഹതാപമാണ് അവനെ കുറിച്ച് .
നിന്നെ കുറിച്ച് അഹങ്കാരവും .
പക്ഷെ അവൻ തനിക്കുള്ളതിൽ
പൂർണ സംത്രിപ്തനായിരുന്നു .
നിനക്കുള്ളതൊക്കെ അവന് ഉണ്ടാവണമെന്ന്
അവൻ ആഗ്രഹിച്ചിരുന്നുമില്ല .
നീയാണേൽ ഉള്ളതിൽ ശംത്രിപ്തൻ ആയിരുന്നില്ല .
കൂടുതൽ കൂടുതൽ
ആസ്തിക്കായുള്ള ,ആടംഭരത്തിനായുള്ള
നെട്ടോട്ടത്തിലായിരുന്നു നീ .
ശരിക്കും ഇവിടെ നീയാണ് ദരിദ്രൻ
ഉള്ളതിൽ സംത്രിപ്തനായ അവനാണ് ധനികൻ .

വിശ്വാസത്തിന്റെ തറവാട് .my diary khaleelshamras

നാമൊക്കെ ഒരേ വിശ്വാസത്തിന്റെ
തറവാട്ടിൽനിന്നും വന്നവർ തന്നെയായിരുന്നു .
മനുഷ്യരിൽ കുറച്ചു പേരൊഴികെ
മറ്റെല്ലാ ജീവജാലങ്ങളും പ്രപഞ്ചവും
ഇന്നും അതേ വിശ്വാസത്തിന്റെ
തറവാട്ടിൽ
അനുസരണയോടെ
ജീവിക്കുന്നു .
അവരിന്നും ജീവിക്കുന്ന,
ആദിമനുഷ്യൻ വിശ്വസിച്ച 
അതേ വിശ്വാസത്തിന്റെ 
തറവാട്ടിലേക്ക് നമുക്ക് 
തിരിച്ചുപോവാം .
പഠനത്തിന്റെ വഴിയിലൂടെ 
സഞ്ചരിച്ച് 
നമുക്ക് നമ്മുടെ തറവാട് കണ്ടെത്താം .

നിന്നെ കുറിച്ച് my diary khaleelshamras

എല്ലാവരുടേയും കണ്ണുകൾ നിന്നിലെക്കാണെന്ന്
നീ ധരിച്ചു .
അവരുടെ വാക്കുകൾ നിന്നെ കുറിച്ചാണെന്ന്
നീ പറഞ്ഞു ,
അങ്ങിനെ നീ സ്വൊയം നിന്റെ മനസ്സിനെ മുറിവേൽപ്പിച്ചു.
ശാന്തി നഷ്ടപ്പെടുത്തി .
പക്ഷെ യഥാർത്ഥത്തിൽ
അവരാരും നിന്നെ നോക്കിയിട്ടില്ലായിരുന്നു
നിന്നെ കുറിച്ച് സംസാരിച്ചിട്ടുമില്ലായിരുന്നു .

ഭാഗ്യം my diary khaleelshamras

ഈ ഭൂമിയിൽ ജീവിക്കാൻ
ഒരവസരം ലഭിച്ചുവെന്നത്
മഹാഭാഗ്യമാണ് .
അതിലും വലിയ ഭാഗ്യമാണ്
ഏറ്റവും പുതിയ
ഈ നിമിഷത്തിൽ നീ ജീവിക്കുന്നുവെന്നത് .
പക്ഷെ നിനക്ക് ലഭിച്ച
ഈ അനുഗ്രഹത്തെ നീ തിരിച്ചറിയുന്നില്ല .
അറിഞ്ഞിരുന്നുവെങ്കിൽ
നീ ഈ ഭാഗ്യം
കളഞ്ഞുകുടിക്കില്ലായിരുന്നു .

ശരിക്കുള്ള വിജയി my diary khaleelshamras

ഒരാൾ നിനക്കുമുന്പിൽ വന്നു
ശകാരവാക്കുകൾ
നിനക്കുനേരെ വർഷിച്ചു .
പക്ഷെ നീ തിരിച്ചൊന്നും പറഞ്ഞില്ല
നീ മൌനിയായി
പുഞ്ചിരിച്ചു നിന്നു .
അങ്ങിനെ
അവിടെ ശരിക്കും നീ ഒരു വിജയിയായി .

വലിയ മനുഷ്യൻ my diary khaleelshamras

സൃഷ്ട്ടികളിൽ മനുഷ്യൻ വലിയവനാണ്‌ .
പക്ഷെ സൃഷ്ട്ടാവിനു മുന്നിൽ ചെറിയവനും .
സൃഷ്ട്ടിക്കപ്പെട്ട ഓരോ മനുഷ്യനും
ഒരേ വലിപ്പമാണ് .
ശരീരത്തിന്റെ വലിപ്പമല്ല
മറിച്ച് മനസ്സിന്റെ വലിപ്പം .
പണവും പദവിയും ഇല്ല
എന്നത് ഒരു മനുഷ്യനേയും
ചെറുതായി കാണാനുള്ള മാനദണ്ഡമല്ല .


നിന്റേയും അവരുടേയും ചിന്തകൾ my diary khaleelshamras

ഓരോരുത്തർക്കും ജീവിതത്തോടും
മനുഷ്യരോടുമുള്ള
സമീപനം വിത്യസ്തമാണ് .
അവരവരുടെ ഉള്ളിലെ
ചിന്തകളാണ്
ഈ സമീപനത്തിന്റെ
അടിസ്ഥാനം .
ഈ ചിന്തകൾ രൂപപ്പെടുന്നത്
അവരവരുടെ ഉള്ളിലെ
അറിവിൽനിന്നും
പിന്നെ അറിവില്ലായ്മയിൽനിന്നുമാണ് .
 അതുകൊണ്ട്
എല്ലാവരിൽനിന്നും നിനക്കിഷ്ടമുള്ളത്‌മാത്രം
നീ പ്രതീക്ഷിക്കാതിരിക്കുക .
കാരണം
നിന്റേയും അവരുടേയും
ചിന്തകൾ
കെട്ടിപെടുത്തത് വിത്യസ്ത തറകളിലാണ് .

പരീക്ഷയെന്ന സുഹ്രത്ത് khaleelshamras

ഇന്ന് ഓറൽ എക്സാം ആണ് .
മിഹായിലിനാണേൽ
ആകെ പേടിയാണ് .
ഹിർമാനോവ് സർന്റെ കയ്യിൽ പെടുമോ എന്ന പേടി .
അദ്ധേഹത്തെ ഒരു ഭീകരനായാണ്
കാംപസിൽ ചിത്രീകരിച്ചു വെച്ചിരിക്കുന്നത് .
അതുകൊണ്ട് തന്നെ
ആരും തന്നെ അദ്ദേഹത്തിന് പരീക്ഷകൊടുക്കാൻ
ആഗ്രഹിച്ചിരുന്നില്ല .
എല്ലാവരും ഫെദ്രോവ് സർ
വൈവ പരീക്ഷ എടുക്കുന്നതാണ് ആഗ്രഹിച്ചത്‌ .
അദ്ദേഹം സൌമ്യനും
മാർക്ക് വാരികോരി കൊടുക്കുന്നവരുമായിരുന്നു .
അങ്ങിന്റെ മിഹായിലിന്റെ വൈവ സമയം വന്നു .
മുന്നിൽ വൈവക്കായി തയ്യാറായി നിൽക്കുന്ന
സൌമ്യനായ ഒരു അധ്യാപകനെ അവൻ കണ്ടു .
അവന് മനസ്സിലുറപ്പിച്ചു
ഇത് ഫെദ്രോവ് സർ തന്നെ .
അവൻ സന്തോഷത്തോടെ അദ്ധേഹത്തിന്റെ 
അടുത്ത് പോയിരുന്നു .
സർ ഓരോരോ ചോദ്യങ്ങൾ അവനു മുന്നിൽ വെച്ചു 
എല്ലാത്തിനും സന്തോഷത്തോടെ മറുപടി നൽകി .
പകരം സർ അവന് 5 പ്ലസ്‌ നൽകി .
സന്തോഷത്തോടെ അവൻ പുറത്തുവന്നു .
സഹപാടിയോട് സന്തോഷം പങ്കുവെച്ചു .
ആരാ പരീക്ഷയെടുത്തത് എന്ന് ചോദിച്ചു .
പരീക്ഷ യെടുത്ത സർ നെ ചൂണ്ടികാണിച്ചു 
അവൻ പറഞ്ഞു 
ഫെദ്രോവ് സർ .
സഹപാടി പറഞ്ഞു 
അല്ലെടാ ..അത് എല്ലാരും പേടിക്കുന്ന 
ഹിർമാനോവ് സർ ആണ്‌ .
അവൻ കയ്യ് തലയിൽ വെച്ച് 
അയ്യോ എന്ന് ഉറക്കെ പറഞ്ഞു .
അതാദ്യം അറിഞ്ഞിരിന്നുവെങ്കിൽ 
ഞാൻ പരീക്…

ജീവിതം ചലനമാണ് my diary khaleelshamras

ജീവിതം ചലനമാണ് .
അതിവേഗത്തിലുള്ള ഓട്ടം .
മരണം നിശ്ചലമാണ് .
അതിവേഗത്തിലുള്ള ജീവിതയാത്രക്കൊടുവിൽ
നമുക്ക് ചെന്നെത്താനുള്ള
നിശ്ചലമായ കേന്ദ്രം .
ജീവിത വഴിയിലൊന്നും
നിഷ്ച്ചലമായതൊന്നും നിന്നെ കാത്തിരിക്കുന്നില്ല .
നല്ലൊരു നാളെ എന്ന്
നീ പ്രതീക്ഷിക്കുന്നത്
ശരിക്കും
നല്ലൊരു നിശ്ചലമായ ഭാവി വന്നെത്താൻ വേണ്ടിയാണ് .
നീ ഒന്നറിയുക
ചലിക്കുന്ന ജീവിതത്തിൽ
അങ്ങിനെ ഒന്നില്ല .
മറിച്ച്
നല്ലൊരു ഈ നിമിഷമേയുള്ളൂ .

നിനക്കുള്ള ചോദ്യംmy diary khaleelshamras

നിനക്ക് ലഭിച്ച ഒരു പദവിയും
നിനക്ക് അഹങ്കാരം നടിക്കാനുള്ളതല്ല .
കാരണം നിനക്ക് ലഭിച്ചതൊന്നും
നിന്റേതല്ല
മറിച്ച് നിന്റെ യജമാനനായ സൃഷ്ട്ടാവ്
നിന്നെ പരീക്ഷിക്കാൻ
നിനക്ക് നിശ്ചയിച്ച ചോദ്യമാണ് .
ആ ചോദ്യത്തിന് നീ
അഹങ്കാരതിന്റെ ഉത്തരം നൽകിയാൽ
അത് തെറ്റായ ഉത്തരമാവും ,
അത് നിന്നെ എളിയവനും
ജന നന്മക്കായി
ഉപയോകിച്ചവനും ആക്കിയാൽ
ശരിയുത്തരവും .


മനസ്സീന് അല്ല my diary khaleelshamras

നീ ഒരുപാട് തവണ
പരമ കാരുണ്യവാനും കരുണാനിധിയുമായ
ദൈവത്തിന്റെ നാമത്തിൽ
പലതും ആരംഭിക്കുന്നു .
എന്നിട്ടും നിന്നിൽ കാരുണ്യവും ദയയും
ഇല്ലെങ്കിൽ അതിനർത്ഥം
നീ ആ നാമങ്ങൾ ഉരിയാടിയത്‌
മനസ്സീന് അല്ല എന്നാണ് .
നീ കാണുന്നവർക്കൊക്കെ
കാരുണ്യവാനായ പടച്ചവന്റെ
സമാധാനം അവരിലോകെ
ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു .
എന്നിട്ടും നിന്നിൽ സമാധാനം ഇല്ലെങ്കിൽ
അതിനർത്ഥം
അതും നീ മനസ്സീന്
എടുത്തുകൊടുത്ത ആശംസ അല്ല എന്നാണ് .

അറിവും പദവിയും my diary khaleelshamras

നീ അഭ്യസിച്ച ഓരോ അറിവും ,
നീ നേടിയെടുത്ത ഓരോ പദവിയും
നിന്നെ ലാളിത്ത്യത്തിൽ നിന്നും
ലാളിത്യത്തിലേക്ക് നയിച്ച്‌
ഈ ഭൂമിയിലെ
ഏറ്റവും ചെറിയ മനുഷ്യനായി
നിനക്ക് സ്വൊയം അനുഭവപ്പെടണം .
നിന്റെ അറിവും
പദവിയും
മറ്റുള്ളവരുടെ കണ്ണീരൊപ്പിയ
തൂവാലയാവണം .
നിന്റെ അറിവും പദവിയും
നിന്നിൽ വലിയവനെന്ന
ഭാവം ഉണ്ടാക്കരുത് .
അഹങ്കാരിയുമാക്കരുത് .
അപ്പോൾ രണ്ടും നിനക്ക്
ഉപകാരപ്പെടാതെ പോവും .


സമാധാനത്തിന്റെ വീട് my diary khaleelshamras

ഇത് സമാധാനത്തിന്റെ വീട് ആണ് .
ദാന്പത്യ ജീവിതമെന്ന ഈ വീട്ടിൽ
ഒന്നായി ഇണകകപ്പെട്ട
രണ്ടേ രണ്ട് മനുഷ്യർ മാത്രം .
ഇത്രയും കുറച്ച് അങ്കങ്ങൾ മാത്രമുള്ള
ഈ വീട്ടിൽ
സമാധാനം നഷ്ടപ്പെടുന്നുവെങ്കിൽ
അതിനർത്ഥം
ഇനിയും ആ വീട്ടിലെ
രണ്ടുപേരും ഇണകളായിട്ടില്ല
എന്നാണ് .
ക്ഷമയും വിട്ടുവീഴ്ച്ചയുമാണ്
സമാധാനത്തിലേക്കുള്ള വഴി .
സമാധാനമാണ്
ഏതൊരു സ്നേഹത്തിന്റെയും
സന്തതി എന്ന
തിരിച്ചറിവാണ്‌
കുടുംബ ജീവിതത്തിന്റെ അടിത്തറ .
മൌനം പ്രണയത്തിന്റെ ഭാഷയാണ്‌
കലഹം ശത്രുതയുടേയും .
വേണ്ടാത്തത്
ഏതെങ്കിലും ഒരാളുടെ നാവിൽനിന്നും
വീഴുമെന്നത് ഉറപ്പാണ് .
അതേ അട്ടഹാസത്തിന്റെ ഭാഷ കൊണ്ട്
തിരിച്ചു മറുപടി പറയുന്പോൾ
അവിടെ ഭൂകന്പങ്ങൾ ഉണ്ടാവുന്നു .
പക്ഷെ ഒരാൾ ക്ഷമാകാണിക്കാനും
പുഞ്ചിരിച്ച് മൌനിയായി
വിട്ടുവീഴ്ച്ച ചെയ്യാനും തയ്യാറായാൽ
അത് കുടുംബ ജീവിതത്തിൽ
വരാൻ സാദ്ധ്യതയുള്ള
ഒരു വലിയ സുനാമിയെ
മുന്പേ തടഞ്ഞത് പോലെയാണ് .
മനുഷ്യ ജീവിതത്തിലെ
ഒഴിവാക്കാൻ പറ്റാത്ത
ദാന്പത്യ ജീവിതത്തെ
ക്ഷമകൊണ്ടും ,വിട്ടുവീഴ്ച്ചകൊണ്ടും
ലാളിത്യം കൊണ്ട് വൃത്തിയാക്കി
സമാധാനത്തിന്റെ
സുന്ദര പൂന്തോപ്പ്‌ ആക്കിമാറ്റുക .


ക്ഷമയുടെ പരിCha my diary khaleelshamras

എല്ലാവരേയും നിന്നെ
സുഖിപ്പിക്കുന്നവരായി നീ കാണാതിരിക്കുക .
അവരവരുടെ ആത്മാവിലെ
ചിന്തകളുടെ പ്രതിഫലനമാണ്
നീ ഓരോരോ
വ്യക്തിയുടേയും
സംസാരത്തിലൂടെയും പ്രവർത്തിയിലൂടെയും കാണുന്നത് .
ഇതിനെ ഒന്നിനേയും
നിന്റെ മനസ്സിന്റെ ശാന്തിയും സുഖവും
നഷ്ട്ടപ്പെടുത്താൻ നിമിത്തമാക്കരുത് .
ക്ഷമയുടെ പരിചകൊണ്ട്
വാക്കുകളായോ പ്രവർത്തികളായോ
നിനക്കുനേരെ വരുന്ന ഓരോ വെട്ടും തടുക്കുക .

Mission achieved .what next. News.khaleelshamras.

From December 1 of 2014 I started a mission to reduce my body weight to 70 kg by May 1 of 2015.but yesterday when I checked my body weight it was 70 kg.with the grace of GOd almighty and my strong efforts I achieved this wt .it was 78 on dec 1. And my body weight was 96 4 year back.
  We can achieve whatever we want if submit our mind into it.never hear others hear yourself.you are the best teacher for you.many says it's impossible but you must say it's possible.
  You must bother about calories of food when you eat.
  I am happy that many got inspiration from me .and many already reduced there body weight.
  Remember life style diseases are the current time pandemy and obesity is one among them.and reducing and maintaining body weight is the most important thing now.
  Reduce the quantity of your night food.maintain your total calorie intake of the day around 2000 .
There is some calorie charts and comparisons which helped me.
  Even thou I achieved my targeted weight .now…

ലോകത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ നീ my diary khaleelshamras

ഭൂരിപക്ഷം എങ്ങിനെ എന്ന് നോക്കിയല്ല
പക്ഷേ ലോകത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ
പകരം മറ്റൊന്നില്ലാത്ത .
നീ എങ്ങിനെ ജീവിക്കുന്നു
എന്നതിലാണ് കാര്യം .
ലോകം മുഴുവൻ തിന്മ ചെയ്താലും
ഞാനത് ചെയ്യില്ല എന്ന നിന്റെ ഉറച്ച തീരുമാനത്തിലാണ്
നിന്റെ വിജയം .
ലോകം മുഴുവൻ ദൈവത്തിനെ നേരിട്ട് പ്രാർത്തിക്കുന്നതിൽനിന്നും
വിട്ടോടിയാലും
ഞാനതിനു തയ്യാറല്ല
എന്ന ഉറച്ച വിശ്വാസത്തിലാണ്
നിന്റെ ഭക്തി .



തിയറിയും പ്രാക്റ്റിക്കലും my diary khaleelshamras

നിന്റെ മനസ്സ് തിയറി ക്ലാസ്സ് ആണ് .
സാമൂഹ്യ ജീവിതം
പ്രാക്ടിക്കൽ ക്ലാസ്സും .
മനസ്സിൽ നീ എടുക്കുന്ന തീരുമാങ്ങളാണ്
പ്രാക്റ്റിക്കൽ ക്ലാസ്സിൽ
കാണിക്കാനുള്ളത് .
അതിന് ആത്യം
വേണ്ടത് ക്ഷമയും
വിട്ടുവീഴ്ച്ചയും എളിമയുമാണ്

അഭിനന്ദനങ്ങൾ my diary khaleelshamras

നിനക്ക് ലഭിച്ച അഭിനന്ദനങ്ങൾ
മനസ്സിലെ അഭിമാനത്തിന്റെ
ഷെൽഫിൽ അലങ്കരിച്ചു വെക്കാനുള്ളതല്ല
മറിച്ച്
അത് നിനക്ക്
സ്വൊയം വിലയിരുത്തൽ നടത്താനും
കൂടുതൽ കരുത്ത് നൽകാനുമുള്ളതാണ് .
നീ ശരിക്കും
ആ അഭിനന്ദനതിനു അർഹനാണോ ..
നിന്നിലും എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ
ഉണ്ടായിരുന്നോ
വിലയിരുത്തുക .
തിരുത്തുക .

മഹാൻ my diary khaleelshamras

നീ ചിലരെ മഹാനെന്ന്
വിളിച്ചു .
അവരെ അത്ഭുതത്തോടെ കണ്ടു .
പിന്നീട് അവരിൽ
ചിലരുടെ വ്യക്തി
ജീവിതത്തിലേക്ക്
നീ ഇറങ്ങിചെന്നപ്പോൾ
അവരെയൊക്കെ നിന്നെ പോലുള്ളവരായി
തന്നെ നീ  കണ്ടു .
നിന്നെ പോലെയുള്ള
വികാരങ്ങളും ആശകളും
ഹാസ്യങ്ങളുമൊക്കെ
നീ അവരിൽ കണ്ടു .
അങ്ങിനെ അവർ നിനക്ക് മഹാനല്ലാതായി .
പരിജയക്കാരനായി .
ഇവിടെ മഹാൻ മനുഷ്യരിൽ ചിലരല്ല
മറിച്ച് മനുഷ്യൻ എന്ന സൃഷ്ടിയാണ് .
ചില മനുഷ്യർ ആ മഹത്വം
ഉപയോകപ്പെടുത്തുന്നു
ചിലർ ഉപയൊകപ്പെടുത്താതിരിക്കുന്നു .