ചെറിയ ശരീരത്തിലെ വലിയ മനസ്സ് my diary khaleelshamras

നീ ഏറ്റവും ചെറിയവനാണ്
ആരാലും ശ്രദ്ധിക്കപ്പെടാതെ ,
ഭൂമിയെന്ന ഒരു കൊച്ചു
ഗ്രഹത്തിലൂടെ സഞ്ചരിക്കുന്ന
ഒരു കൊച്ചു മനുഷ്യ ജീവി .
പക്ഷെ നിന്റെ ഉള്ളിൽ ഒരു മനസ്സുണ്ട്
എല്ലാ നക്ഷത്രങ്ങളെ
ചേർത്തുവെച്ചാലും
വലിപ്പത്തിൽ എത്തിപിടിക്കാൻ
കഴിയുന്നതിലും വലിയ മനസ്സ് .
നിന്റെ മരണം വരെ
അതേ വലിപ്പം നിലനിർത്തി
നീയായി വാഴുന്ന മനസ്സ് .
ആ വലിയ മനസ്സിൽ
ഈ ജീവിത കാലയളവ്‌ മുഴുവനുംലോകർക്കൊക്കെ
സമ്മാനിക്കാൻ
ഒരുപാട് ഒരുപാട് വിഭവങ്ങളുണ്ട്
സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും
അറിവിന്റേയും

വിഭവങ്ങൾ .
അവയൊക്കെ അർഹപെട്ടവവർക്ക്
കൈമാറി .
നിന്റെ ഈ ശരീത്തിലുള്ള വലിയ മനസ്സിനെ
ഈശ്വരന് സമർപ്പിക്കേണ്ടതുണ്ട്
അങ്ങിനെ
നിനക്ക് ഈ ഭൂമിയിലും
മരണത്തിനപ്പുറത്തെ
ഒരനശ്വര ലോകത്തും
സമാധാനം കൈവരിക്കാൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്