അറിവുകളുടെ കൈമാറൽ my diary khaleelshamras

തർക്കമല്ല ആവശ്യം
അറിവുകളുടെ കൈമാറലാണ് ആവശ്യം .
എതിർത്ത് മുറിവേൽപ്പിക്കുന്നവന്
നീ അതേ നാണയത്തിലുള്ള
തിരിച്ചടിയല്ല നൽകേണ്ടത് .
മറിച്ച് നല്ലൊരു അറിവാണ് .
നീ ഒരറിവ്‌ സമ്മാനിച്ചാലും
അവൻ വിമർശനവുമായി വരും . .
അപ്പോഴും ഒരറിവ്‌ തിരിച്ചു സമ്മാനിക്കുക.
അപ്പോൾ അവൻ വീണ്ടും വിമർശിച്ചാലും 
നീ അവനു സമ്മാനിച്ച അറിവുകൾ 
അവന്റെ ഏകാന്ത നിമിഷങ്ങളിൽ 
അവന്റെ ചിന്തയിലെ വിഷയമാവും .
ചിലപ്പോൾ അത് അവന്റെ പ്രകാശവും 
തിരുത്തലുമാവും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്