Thursday, December 31, 2015

പുതിയ നിമിഷങ്ങളിലേക്ക് ചുവടു വെക്കുമ്പോൾ.my diary.DR khaleelshamras

ഏറ്റവും പുതിയ ലോകത്തും
സമയത്തും നിന്നുകൊണ്ട്
പുതിയതൊന്നിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നീ.
മാറ്റങ്ങൾ നാളെകൾക്ക് വേണ്ടിയല്ല
മാറ്റങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ
അതിന്റെ ആദ്യ ചുവടുവെയ്പ്പ് എടുത്തു
വെക്കേണ്ടത് തിരുമാനമെടുത്ത ഇതേ
നിമിഷത്തിൽ ആണ്.
അല്ലാതെ വരാനിരിക്കുന്ന ഏതോ
നിമിഷങ്ങളിൽ അല്ല.
നാളെകൾ നല്ലത് കൊണ്ടുവരും
പക്ഷെ അത് നിനക്കല്ല
മറ്റാർക്കോ ആണ്.
പക്ഷെ നിനക്ക് വേണ്ട
നല്ലതൊകെ
നീ ജീവിക്കുന്ന ഈ നിമിഷത്തിൽ ഉണ്ട്.
അതി ശക്തമായ ഊർജ്ജവും
കോശങ്ങളും ഒക്കെ കൊണ്ട് നിർമ്മിക്കപ്പെട്ട
നിന്റെ ശരീരം പോലെ തന്നെ
ശക്തമാണ് നിന്റെ ചുറ്റുപാടുകളും.
അലസതയല്ലാതെ
മുശിപ്പില്ലാതെ
സമയം ഫലപ്രദമായി വിനിയോഗിച്ച്
അവ ഉപയോഗപ്പെടുത്തേണ്ട
ആവശ്യമേ നിനക്കുള്ളു.
സന്തോഷകരമായ ഒരു ജീവിതം
കാഴ്ച്ച വെക്കുക എന്നത്
നിന്റെ ലക്ഷ്യമാണ്.
പുറത്ത് നിന്നും മറ്റാരെങ്കിലും വന്നു
നിന്റെ ഉള്ളിൽ നിക്ഷേപിക്കുന്ന ഒന്നല്ല
സന്തോഷം
അത് നിന്റെ ഉള്ളിൽ എപ്പോഴും
പിടിച്ചു നിർത്തേണ്ട ഒന്നാണ്.
മറ്റുള്ളവരോട് കോപിച്ചു കൊണ്ടോ
അസൂയപ്പെട്ടുകൊണ്ടോ
ദേശ്യം പിടിച്ചു കൊണ്ടോ
അതൊരിക്കലും നിലനിർത്താൻ
നിനക്ക് കഴിയില്ല.
എല്ലാവരേയും സ്നേഹിക്കാനും,
ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണ
ആത്മാർത്ഥത കാണിക്കാനും,
മനസ്സിന്റെ സമാധാനം നിലനിർത്തി
അത് വ്യാപിപ്പിക്കാനും,
അറിവ് നേടികൊണ്ടിരിക്കാനും,
സംസാരത്തിൽ ശ്രദ്ധിക്കാനും
നിനക്ക് കഴിഞ്ഞാൽ
തീർച്ചയായും സന്തോഷം നിന്നെവിട്ടു പോവില്ല,
അതേ പോലെ പ്രധാനപ്പെട്ടതാണ്
നിന്റെ ചിന്തകളുടെ ലോകം.
എന്ത് ചിന്തിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
അതിൽ നിന്നും നല്ലതുമാത്രം തിരഞെടുത്ത്
സന്തോഷം നിലനിർത്താൻ നിനക്ക് കഴിയുമെങ്കിലും
പലപ്പോഴും ആ സ്വാതന്ത്ര്യം നീ ഉപയോഗപ്പെടുത്തുന്നില്ല.
മറിച്ച് ചിന്തകൾ മനസ്സിലൂടെ നടത്തുന്ന
ഓട്ട മൽസരത്തിൽ കൂടുതൽ
കരുത്തരായ നെഗറ്റീവ് ചിന്തകൾ
നിന്റെ മനസ്സിൽ വാഴുകയാണ്.
പക്ഷെ നിന്റെ തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാൽ
ഇങ്ങിനെ ഒന്നുണ്ടാവില്ല.
ജീവിത വിജയത്തിനായി
അതിന്റെ കാലാവതി ഓർത്ത്
വിഷമിച്ചിരിക്കാതെ
നിമിഷങ്ങളെ ഫലപ്രദമായി വിനിയോഗിക്കുക.


Wednesday, December 30, 2015

നല്ലൊരു വർഷം എങ്ങിനെ സൃഷ്ടിച്ചു.? My motivational dairy.short.khaleelshamras

മനോഹരമായ ഒരു വർഷം നിന്നോട് വിട പറയുകയാണ്.
ഈ സമയങ്ങളൊക്കെ നിന്നെ വിട്ടുപോയി.
പക്ഷെ നിനക്ക് സമയത്തെ വിട്ടു പോവേണ്ടി വന്നില്ല.
നിനക്ക് വേണ്ടപെട്ടവരായ ഒരു പാട്
പേർക്ക് സമയത്തെ വിട്ട് പോവേണ്ടിവന്ന
ഒരു വർഷമാണ് വിട പറയുന്നത്.
ജീവതത്തെ തർക്കിച്ചും
പരസ്പരം വിദ്വേഷം വളർത്തിയും
തീർക്കാനുള്ളതല്ല,
മറിച്ച് മരിച്ചു പോവേണ്ട ഈ ജീവിതം
പരസ്പരം സ്നേഹിക്കാനും
സമാധാനം പരത്താനും
ഉപയോഗപ്പെടുത്തുക
എന്ന ഒറ്റ സന്ദേശമാണ് അവരൊക്കെ
നിനക്ക് മുമ്പിൽ ബാക്കി വെക്കുന്നത്.
നീ നിന്നെ മറ്റുള്ളവർക്ക് മനസ്സിലാക്കി
കൊടുക്കാൻ ശ്രമിക്കാതെ
അവരെ മനസ്സിലാക്കുക.
അവരുടെ വാക്കുകൾ ശ്രവിക്കുക.
എന്നിട്ട് അവർ അഗ്രഹിക്കുന്നുവെങ്കിൽ
മാത്രം നിന്റെ ശബ്ദം അവരെ കേൾപ്പിക്കുക.
ഓരോരുത്തരും ഓരോന്നും
പറയുന്നത് അവർ അതിൽ അഭിമാനിക്കുന്നത് കൊണ്ടാണ്.
ആ ഒരു അഭിമാനത്തെ നീ മാനിക്കണം.
പലപ്പോഴും അവർ അവരുടെ വശം
കാണിച്ച് ആളാവുമ്പോൾ
നീ നിന്റെ വശം കാണിച്ച്
അവർക്ക് മുമ്പിൽ അതിലും വലിയ ആളാവാൻ ശ്രമിക്കുകയാണ്.
ഈ ശ്രമത്തിനിടയിൽ
നിന്റേയും അവരുടെ മനസ്സമാധാനം
നഷ്ടപ്പെട്ടുവെന്നല്ലാതെ
നല്ലതൊന്നും ഇതുകൊണ്ട് ഉണ്ടായില്ല.
പരസ്പരം മുറിവേൽപ്പിക്കുന്ന ആളാവലുകൾ ഇനി വേണ്ട.
ക്ഷമിക്കാൻ ശീലിക്കുക.
അതിലൂടെ മറ്റുള്ളവർക്ക് വിജയിക്കാൻ
അവസരം ഒരുക്കുക.
ആ വിജയത്തിൽ നീ അഭിമാനിക്കുക.
ആ അഭിമാനം
നിനക്കും വിജയം കൊണ്ടുവരും.
മനസ്സമാധാനം നിലനിർത്തണമെങ്കിൽ
ഭാഹ്യ സാഹചര്യങ്ങളല്ല മാറേണ്ടത്
മറിച്ച് നിന്റെ ഉള്ള് തന്നെയാണ്
എന്ന് തിരിച്ചറിഞ്ഞ വർഷമായിരുന്നു
പോയ വർഷം.
പലപ്പോഴും നീ വളർന്ന സാമുഹിക കുടുംബ
സാഹചര്യങ്ങളും അതിലൂടെ
വരക്കപ്പെട്ട നിന്റെ മാനസിക ഭൂപടവും
ഏതൊക്കെയോ പ്രസ്താനങ്ങളെ
ശത്രുപക്ഷത്ത് നിർത്തിയിരുന്നു.
അങ്ങിനെ എന്തിനെയെങ്കിലും
ശത്രുപക്ഷത്ത് നിർത്തിയാൽ
അത് നിന്റെ ജീവിതത്തിന്റെ
നൂ കളിയസ് ജീവിതം അതിനു ചുറ്റും കറങ്ങാൻ തുടങ്ങുമെന്ന്
നീ തിരിച്ചറിഞു.
സ്വന്തം ആദർശം അടിയറവു വെക്കാതെ
തന്നെ മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ
പടിച്ചപ്പോഴാണ്
ശരിക്കും നിന്റെ ജീവിതത്തിന്റെ ന്യുക്ളിയസ് ആയി
നൻമ നിറഞ ആദർശങ്ങൾ മാറിയത്.
മനുഷ്യ മനസ്സിനെ കുറിച്ച്
കൂടുതൽ പഠിക്കാൻ തയ്യാറായത്
കഴിഞ്ഞ വർഷം എടുത്തു പറയേണ്ട
നേട്ടമാണ്.
ഓരോ പ്രശ്നത്തിലും സ്വന്തം മനസ്സായും
അവരുടെ മനസ്സായും ഇതിലൂടെ
നിനക്ക് മാറാൻ കഴിഞു.
അത് സുനാമിയേക്കാൾ
ഭീകരമായ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി.
മുറതെറ്റിക്കാതെ വ്യായാമം നിലനിർത്താനും
അതേ സമയം തന്നെ അറിവു നേടാനും ഉപയോഗിക്കുക വഴി
നീ ജീവിതത്തിൽ ഒരേ സമയം
രണ്ട് ലോട്ടറി അടിച്ചതിന് സമാനമായ
നേട്ടം കൈവരിക്കുകയായിരുന്നു.
ടെക്നോളജി സാധ്യതകളെ
സർഗാത്മകത വളർത്താൻ ഉപയോഗിക്കുന്നതിൽ വിജയിച്ച
നല്ലൊരു വർഷമാണ് കഴിഞ്ഞു പോവുന്നത്.
മുറതെറ്റാതെ ഡയറി എഴുതാനും
അത് മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാനും
കഴിഞ്ഞുവെന്നത്
ഈ ഒരു  സമയത്തിന്റെ മാറ്റ് കൂട്ടുന്നു.
എഴുത്തിലൂടെ കൈമാറിയത്
വാക്കുകളിലൂടെയും
കൈമാറാനുള്ള ദീർഘകാലത്തെ
ആഗ്രഹം സഫലമാവാനുള്ള
ഒരുക്കങ്ങൾ തുടങ്ങപ്പെട്ട വർഷമാണ്
കഴിഞ്ഞു പോവുന്നത്.
ജോലിയിലും കുടുംബ ജീവിതത്തിലും
കൂടുതൽ ശ്രദ്ധിക്കാൻ
കഴിഞ്ഞ വർഷം കഴിഞ്ഞു.
സമയം ഫലപ്രദമായി
വിനിയോഗിക്കുന്നതിലും ഒരു പരിധി
വരെ ശ്രദ്ധിക്കാൻ കഴിഞു.
പൊലിഞ നല്ലൊരു വർഷത്തിന്റെ
പിറകെ അതിലും മനോഹരവും
വിജയകരവുമായ ഒരു പുതുവർഷം
പിറക്കട്ടെ എന്ന് ആശംസിക്കുന്നു.
കാരുണ്യവാൻ അതിനു കനിയട്ടെ?

Tuesday, December 29, 2015

ഉപബോധമനസ്സിനെ ശരിയായ വിധം ട്യൂൺ ചെയ്യുക.മൈ ഡയറി.khaleelshamras

നിന്റെ ഉപബോധ മനസ്സിനെ
പുറത്തുള്ള ആരും കാണുന്നില്ല.
നിനക്ക് മാത്രം കണ്ടും കേട്ടും ആസ്വദിച്ചും
അനുഭവിക്കാൻ പാകത്തിൽ
അവ നിന്നിൽ സുരക്ഷിതമാണ്.
പക്ഷെ അവയെ പലപ്പോഴും
കാണാൻ
നീ ശ്രമിക്കുന്നില്ല
എന്നതാണ് സത്യം.
നിനക്ക് സന്തോഷം മാത്രം
സമ്മാനിക്കാൻ പാകത്തിൽ
നീ അതിനെ
പാകപ്പെടുത്തുന്നില്ല.
അതിനെ ട്യൂൺ ചെയ്ത്
ആവശ്യമുള്ള ചാനലുകളും
പ്രോഗ്രാമുകളും പ്രോഡ്കാസ്റ്റ് ചെയ്യാതെ
അനാവശ്യമായത്
സ്വയം ബ്രോഡ്കാസ്റ്റ് ചെയാൻ
വിട്ടിരിക്കുകയാണ് നീ.
അതുകൊണ്ടാണ് പലപ്പോഴായി
നിനക് ആത്മവിശ്വാസം നഷ്ടപ്പെടുന്നത്.
നന്തോഷം ഇല്ലാതാവുന്നത്.
സമയം പാഴാക്കി കളയുന്നത്.
ഉപബോധമനസ്സിനെ ശരിയായ വിധം
ട്യൂൺ ചെയ്യുക.
വിജയിക്കാനായി.
അതാറ്റാനാണ

Monday, December 28, 2015

ഇന്നലെകളോടുള്ള സമീപനം. My diary. Khaleel Shamras.

നിന്റെ ഇന്നലെകളല്ല പ്രശ്നം
ഇന്നലെകളിലെ ഓരോ പ്രശ്നങ്ങൾ
കാരണം
ഇന്ന് നീയെങ്ങിനെ ചിന്തിക്കുന്നു
എന്നതാണ് പ്രശ്നം.
ഏതെങ്കിലും പ്രശ്നങ്ങൾ നിന്നെ
പഠിപ്പിച്ച പാഠങ്ങൾ പഠിച്ച്
അതു നൽകിയ പോസിറ്റീവ്
വഴിയിലൂടെയാണ് നിന്റെ
ചിന്തകൾ സഞ്ചരിക്കുന്നതെങ്കിൽ
ഇന്ന് നീ വിജയിയാണ്.
ഇനി ഇന്നലെകളിലെ ഏതെങ്കിലും
വേദനാജനകമായിരുന്ന അനുഭവങ്ങളെ
അതേ പോലെ
ഇന്നും ഓർത്തോർത്ത് അനുഭവിക്കുകയാണെങ്കിൽ
ശരിക്കും ഇപ്പോൾ
നീ പരാജയപ്പെടുകയാണ്.

Sunday, December 27, 2015

മനസ്സിന്റെ കാന്തിക ശക്തി. My diary.khaleelshamras

നമ്മുടെ മനസ്സിന്റേയും
ചിന്തകളുടെയും അതീവ ശക്തമായ
കാന്തിക ശക്തി പലപ്പോഴും
നാം ഉപയോഗപ്പെടുത്തുന്നില്ല
എന്നതാണ് വാസ്തവം.
ആഗ്രഹിച്ചെതെന്തും
നേടിയെടുക്കാനും
നിന്നിലേക്ക് ആകർശിച്ചെടുക്കാനും
അത് പര്യാപ്തമാണ്.
നിന്റെ ബോധ മനസ്സ്
ആഗ്രഹിക്കുന്നത്
നേടിയെടുത്തു എന്ന ഉറച്ച വിശ്വാസം
മനസ്സിൽ ഉണ്ടാക്കണം.
വലിയ മനസ്സിന്റെ ചെറിയ ഭാഗമായ
ബോധ മനസ്സ് അഗ്രഹിക്കട്ടെ
പക്ഷെ വലിയ ഭാഗമായ
ഉപബോധ മനസ്സ്
നേടിയെടുത്തതായി വിശ്വസിക്കട്ടെ.

Saturday, December 26, 2015

കോപിക്കുന്ന വ്യക്തി.my diary.khaleelshamras

മാനസിക നില തകരാറിലാവാൻ
പാകത്തിൽ തയ്യാറായി
നിൽക്കുന്ന ഒരു വ്യക്തിയാണ്
കോപിച്ചുകൊണ്ടിരിക്കുന്ന വ്യക്തി.
അവരോട് പെരുമാറുമ്പോൾ
ക്ഷമയുടെ എല്ലാ അടവുകളും
പുറത്തെടുത്ത്
മൗനം പാലിക്കുക.
നിന്നിൽ നിന്ന് ഒരു വാക്ക്
പുറത്തു വന്നാൽ
ആ വാക്കിൽ പിടിച്ച്
കോപിക്കാനുള്ള അടുത്ത
വിഷയം കണ്ടെത്തുമെന്ന് മാത്രമല്ല
പ്രശ്നങ്ങളുടെ ഉത്തരവാദിത്വം
മുഴുവനും പ്രതികരിച്ചവന്റെ
തലയിൽ കെട്ടിവെക്കും.

നിനക്ക് പറ്റിയ തെറ്റ്.my diary.khaleelshamras

നീ ലോകത്തെ നോക്കി
എഴുതിവെച്ചതിൽ ഒരു പാട്
തെറ്റുകൾ ഉണ്ടായിരുന്നു.
മറ്റുള്ളവരുടെ കഥയായി
നീ എഴുതിവെച്ചെതെല്ലാം
അവരുടേതല്ലായിരുന്നു.
മറിച്ച് ഭാഷയിൽ പിഴവു
സംഭവിച്ച നിന്റെ തന്നെ
കഥകൾ ആയിരുന്നു.
നീ ഭാഹ്യ ലോകത്തിന്റെ
ചിത്രം വരച്ചു.
പക്ഷെ കണ്ണുകൾ മൂടി
വച്ചായിരുന്നു നീ ആ ചിത്രം
വരച്ചത്.
അങ്ങിനെ അവിടേയും നിനക്കു
പിഴവു സംഭവിച്ചു.
പിന്നെ ഭാഹ്യലോകത്തിന്റെ ശബ്ദം
നിന്നോട് ശ്രവിക്കാൻ പറഞ്ഞു.
കാതുകൾക്ക് ഇമ്പം നൽകിയ
ഒരുപാട് പാട്ടുകൾ ചുറ്റും അലയടിക്കുനുണ്ടായിരുന്നു.
പക്ഷെ കാതുകളിൽ
എന്തോ നിറച്ചായിരുന്നു
നീ അവ ശ്രവിച്ചത്.
ഇനിയെങ്കിലും പിഴച്ച ഭാഷ തിരുത്താനും
കണ്ണുകൾക്കു മുമ്പിലെ മറ മാറ്റാനും
കാതുകളിലെ അടവ് മാറ്റാനും
തയ്യാറാവുക.
നിന്നെ പോലെ ഭാഹ്യ  ലോകത്തേയും
ആദരിക്കുക.

തെറ്റിദ്ധാരണകൾക്ക് കാരണം.my diary.khaleelshamras

ഓരോ മനുഷ്യന്റേയും
മനസ്സിന്റെ ഭാഷ തികച്ചും
വ്യത്യസ്തമാണ്.
ഒരാളുടെ ഭാഷ മറ്റൊരാൾക്ക്
മനസ്സിലായി കൊള്ളണമെന്നില്ല.
പലപ്പോഴും
പരസ്പരം മനസ്സിലാവാത്ത
ഭാഷയിൽ
നാം പരസ്പരം
സംസാരിക്കുന്നതാണ്
തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ
കാരണമായത്.
എനിക്കറിയാത്ത
നിന്റെ ഭാഷക്ക്
നിനക്കറിയാത്ത എന്റെ
ഭാഷയിൽ മറുപടി
പറഞ്ഞതാണ്
നമ്മെ പരസ്പരം
അകറ്റിയത്.

ഉപബോധമനസ്സിലേക്ക് ആശയങ്ങൾ കൈമാറുമ്പോൾ.my diary.khaleelshamras

നമ്മുടെ ബോധ മനസ്സിനേ പക്വത
കൈവരിക്കുന്നുള്ളു.
ഉപബോധ മനസ്സ്
പക്ഷെ അങ്ങിനെയല്ല.
ബോധ മനസ്സിലൂടെ
കടന്നു വരുന്ന അതു വാക്കിനേയും
സ്വീകരിച്ചിരുത്തും.
പേടിക്കരുത്
എന്ന് നീ ഉപബോധമനസ്സിനോട്
ആക്ഞ്ഞാപിച്ചാൽ
അ പേടിക്കരുത് എന്നതിലെ
പേടിയിൽ പിടിച്ച്
പേടിക്കാൻ തുടങ്ങി.
ദുഃഖിക്കരുത്
എന്ന് പറഞ്ഞാൽ
ദുഃഖം അനുഭവിച്ച്
പിന്നെ ദു:ഖിച്ചു കൊണ്ടേയിരിക്കും.
അത് കൊണ്ട് ഉപബോധമനസ്റ്റിലേക്ക്
ഓരോന്നും
കെമാറുമ്പോൾ ശ്രദ്ധിക്കുക.

ശരിക്കും അപ്പാഴാണ് സ്നേഹമില്ലാതാവുന്നത്.my diary.khaleelshamras

നിങ്ങൾക്ക് എന്നോട് സ്നേഹമില്ല
എന്ന് പ്രിയപ്പെട്ടവരോട്
നിത്യേന പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്
ശരിക്കും സ്നേഹമില്ലാതായി
തുടങ്ങുന്നത്.
സ്നേഹമില്ല എന്ന വാക്ക്
ഉപബോധ മനസ്സ് ശരിക്കും
തന്റെ ഉള്ളിലെ
സത്യമായി പരിഗണിക്കുന്നത്
അത് നിത്യേന ശ്രവിക്കുമ്പോഴാണ്.
നിത്യേന പരാതികളും
വേവലാതികളും പറഞ്ഞു കൊണ്ടിരിക്കുമ്പോഴും
ഇതു തന്നെയാണ് സംഭവിക്കുന്നത്.
അപ്പോഴാണ് പരാതിക്കാരൻ
പരാതിപ്പെടുന്നതിലേക്ക്
ശരിക്കും മനസ്സ് മാറുന്നത്.

അവരുടെ അപാകത.My diary.khaleelshamras

കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താൻ
ശ്രമിക്കുന്നവരും
മറ്റുള്ളവരെ നോവിക്കുന്ന വാക്കുകൾ
പറയുന്നവരുമായ ഒരു
പാട് മനുഷ്യരെ നിനക്ക്
സമുഹത്തിൽ കാണാം.
തന്റെ ചിന്തകളേയും
വാക്കുകളേയും
നിയന്ത്രിക്കുന്നതിൽ
വിജയിക്കാതെ പോയ
ഇത്തരം വ്യക്തികളെ
പലപ്പോഴും അഭിമുഖീകരിക്കുമ്പോൾ
നിന്റെ മനസ്സമാധാനം
അതിനുമുമ്പിൽ
അടിയറവു വക്കാറാണ് പതിവ്.
അത്തരം വ്യക്തികളുടെ
നാവിൽ നിന്നുംവന്ന
ഏതെങ്കിലും വാക്കുകളെ
നീ മനസ്സിലക്ക്
സ്വീകരിച്ചിരുത്തി
അവയെയൊക്കെ
നിന്നെ ലക്ഷ്യം വെച്ചാണ് എന്ന ധാരണയിൽ
സ്വന്തം മനസ്സമാധാനം ഇല്ലാതാക്കാനുള്ള
മാർഗ്ഗമാക്കാറാണ്  പതിവ്.
അത് നിന്റെ പ്രശ്നമല്ല
മറിച്ച് അങ്ങിനെയൊക്കെ
പറഞ്ഞവരുടെ വ്യക്തിത്വത്തിന്റേയും
മനസ്സിന്റേയും അപാകതയായി
മനസ്സിലാക്കുക.

Friday, December 25, 2015

ശീലങ്ങൾ മാറ്റി പ്ലാൻ പെട്ടെന്ന് മാറ്റി വരക്കുക.my .diary.khaleelshamras

നിന്നിലെ ഓരോ ശീലവും
കുറച്ചു വർഷങ്ങൾക്കപ്പുറം
നിന്നിൽ ഉണ്ടാക്കിയേക്കാവുന്ന
അനന്തര ഫലം
ഇeപ്പാഴേ ഒന്ന് മനസ്സിൽ കണ്ടു നോക്കൂ.
ഏതൊരു ദുശ്ശീലത്തിനാണോ
നീ അടിമപ്പെട്ടത്
അതിങ്ങിനെ തുടർന്നാൽ
ഉണ്ടാവുന്ന ഫലം
ഒരു ആർക്കിടക്റ്റ്
ഒരു കെട്ടിടം ഉണ്ടാക്കുന്നതിനു മുമ്പേ
പ്ളാൻ വരച്ച് അതിന്റെ രൂപം
മനസ്സിൽ വരച്ചിടുന്ന പോലെ
അതൊന്ന് വരച്ച് നോക്കൂ.
നിത്യേന മദ്യപിച്ച് ലിവർ സിറോസിസ്
വന്ന ,
നിത്യേന പുകവലിച്ച്
ക്യാൻസറും ഹൃദയാഘാതവും
പക്ഷാഘാതവുമൊക്കെ വന്ന,
അമിതമായി തിന്ന്
ഇതേ പ്രശ്നങ്ങളൊക്കെ
വന്ന  നിന്റെ ചിത്രമാണോ
അവിടെ വരക്കാൻ പറ്റുന്നത്?
എത്തിൽ ശീലങ്ങൾ
മാറ്റി പ്ലാൻ പെട്ടെന്ന്
മാറ്റി വരക്കുക.

സ്നേഹ ബന്ധങ്ങൾ.my diary.khaleelshamras

ശരിക്കും നമ്മുടെ രക്ഷിതാക്കളെ
പോലുള്ള രക്ഷിതാവാൻ നമുക്ക് പറ്റുന്നുണ്ടോ?
നാം അനാവശ്യമല്ലാത്ത
ആവശ്യങ്ങളെ
ഇങ്ങോട്ട് ചോദ്യം ചെയ്യാതെ നിറവേറ്റിതന്ന
അവരുടെ മനസ്സ് തന്നെ യാണോ
നമുക്ക്.
എല്ലാം കച്ചവടവൽക്കരിക്കപ്പെട്ട
ഈ ഒരു കാലഘട്ടത്തിൽ
നമ്മുടെ മനസ്സും
സ്നേഹ ബന്ധങ്ങളുമെല്ലാം
കച്ചവടവൽക്കരിക്കപ്പെടുകയാണോ?
നൈമിഷികമായ ഈ ജീവതത്തിൽ
നൈമിഷികമായ സമ്പത്തിനു വേണ്ടിയുള്ള
നെട്ടോട്ടത്തിൽ
നൈമിഷികമായ ഈ ലോകത്തും
അനശ്വരമായ മരണത്തിനപ്പുറത്തെ
ലോകത്തും ഉപകരിക്കുന്ന സമ്പാദ്യങ്ങൾ
നാം നഷ്ടപ്പെടുത്തുകയാണോ?
സാമ്പത്തിക ബന്ധങ്ങൾ
ബന്ധനങ്ങളാണ് എന്ന്
നീ എപ്പോഴെങ്കിലും തിരിച്ചറിയും.
പക്ഷെ സ്നേഹ ബഡങ്ങൾ
വിശാലതയാണ്.
അതൊരിക്കലും ആരേയും ഒറ്റക്കാക്കില്ല.

കെട്ടിപൂഴ്ത്തി വെക്കുന്നതിലൂടെ നഷ്ടമാവുന്നത്.my diary.khaleelshamras

ചെയ്തത് ശരിയാണെങ്കിലും
തെറ്റാണെങ്കിലും
അതിന് ന്യായീകരണം
കണ്ടെത്തുന്നതോടെ ആ ഫയൽ
ക്ലോസ് ചെയ്ത്
ഓർമ്മയുടെ അലമാറയിൽ
കെട്ടി പൂഴ്ത്തിവെക്കുകയാണ്.
ഒരൽപ്പനേരത്തെ ആശ്വാസം
അതു നൽകുമെങ്കിലും
അതിലൂടെ
നാം നഷ്ടപ്പെടുത്തുന്നത്
വളരാനും തിരുത്താനുമുള്ള
വലിയ ഒരവസരമാണ്.

Thursday, December 24, 2015

കോപിക്കുന്നവരോടുള്ള പ്രതികരണം.my diary .khaleelshamras

മരിച്ചു കിടക്കുന്ന
ഒരു വ്യക്തിയുടെ മുന്നിൽ
നീയെങ്ങിനെയാണ് നിൽക്കുക.
ആ ഒരു മാനസികാവസ്ത
വല്ലാതെ കോപിക്കുന്ന
മനുഷ്യരോടും കാണിക്കുക.
കോപിക്കുന്ന മനുഷ്യന്റെ
മരിച്ചു കിടക്കുന്ന അവസ്ത
ഒരു നിമിഷം മനസ്സിൽ
കാണുക.
മരിച്ചു കിടക്കുന്ന ആ
മനുഷ്യനു മുമ്പിൽ
നീ എപ്രകാരം നിശ്ശബ്ദനും
ശാന്തനുമായി നിൽക്കുമോ
അതുപോലെ
ക്ഷമയും ആത്മസംയമനവും
പാലിച്ചു അയാൾക്കു മുമ്പിൽ
നിൽക്കുക.
അല്ലാതെ തിരിച്ചു പ്രതികരിക്കുകയല്ല
വേണ്ടത്.
തിരിച്ചങ്ങോട്ട് അതേ ഭാഷയിൽ
പ്രതികരിച്ചാൽ
നിന്റെ ശാന്തമായ മനസ്സ്
പകരം നൽകേണ്ടി വരും.

Seed of negativity. My diary .Khaleelshamras

The fastest growing seed
Is the seed of negative mind.
If you cultivate it
It will grow so fast that
It will invad your
Current moment instantly.
And will sport
the whole day.
So never pick any
Seeds of negativity
From your external atmosphere
of your life.
And also never allow
your internal atmosphere
to make a chance to grow
this seed.

സംഭാഷണ വിഷയങ്ങൾ. My diary. Khaleel Shamras.

നാം പലപ്പോഴും സംസാരിക്കുന്നത്
മറ്റുള്ളവരെ നോവിക്കാൻ
വേണ്ടായാണോ?
അല്ലെങ്കിൽ
നമ്മുടെ വാക്കുകൾ അവരുടെ
മനസ്സിലുണ്ടാക്കുന്ന
മുറിവുകൾ കാണാൻ
ശ്രമിക്കാതെ
ചുമ്മാ നാവുകൊണ്ട്
ചിലച്ചു കൊണ്ടിരിക്കുകയാണോ?
പിന്നെ കേൾക്കുന്ന ആളാണെങ്കിൽ
സ്വന്തം മനസ്സിനെ നോവിക്കാൻ
പാകത്തിൽ മറ്റുള്ളവരുടെ
വാക്കുകളിൽ എന്തൊക്കെയാണ്
ഉള്ളത് എന്ന്
ചികഞ് അന്വേഷിക്കുകയാണോ?
എന്തുകൊണ്ടാണ് നമ്മുടെ
സംഭാഷണങ്ങളൊക്കെ
പരസ്പരം കുറ്റപ്പെടുത്തലും
മനസമാധാനം നഷ്ടപ്പെടുത്തലുമൊക്കെയായി
മാറി മാറി പോവുന്നത്.
പരസ്പര ബന്ധം ദൃഢമാക്കിയതും
മനസമാധാനം വർധിപ്പിച്ചതുമായ
ഒരു പാട് സംഭാഷണ വിഷയങ്ങൾ
ഉണ്ടായിട്ടും എന്തുകൊണ്ടാണ്
നാം ഇങ്ങിനെയൊക്കെ
ആയി പോവുന്നത്?
മരണം വരെ നീണ്ടു നിൽക്കുന്ന
ഈ തിരിച്ചു കിട്ടാത്ത ഇത്തിരി നമിഷങ്ങളിൽ
ജീവിതം സംതൃപ്തമാക്കാനായി
നല്ല ഒരു പാട്
വിഷയങ്ങൾ സംഭാഷണത്തിനായി
തിരഞ്ഞെടുത്തു കൂടെ നമുക്ക്.

Wednesday, December 23, 2015

നീ അവരാവുക. My diary. Khaleelshamras

ഒരു കുടുംബ പ്രശ്നം വരുമ്പോൾ
അതിലെ ഓരോരോ അംഗത്തിന്റേയും
മനസ്സാവാൻ നിന്റെ മനസ്സിനു കഴിയണം.
അവരിൽ കാണുന്ന വ്യത്യസ്തതകളുടെ
അടിവേരായ അവരുടെ ഉപബോധ
മനസ്സാവാൻ നിനക്ക് കഴിയുമ്പോൾ
കുടുംബ ജീവിതത്തിൽ ഉണ്ടാവാൻ
സാധ്യതയുള്ള ഒരോ പ്രശ്നത്തേയും
തടയാൻ നിനക്ക് കഴിയുന്നു.
കുട്ടികൾ എന്തെങ്കിലും
ആവശ്യവുമായി വരുമ്പോൾ
അവരുടെ ഭാഗമായി
തീർന്ന നിന്റെ മനസ്സിന്
അവരുടെ വികാരങ്ങൾ ശരിക്കും
മനസ്സിലാവും.
മറ്റൊരാളുടെ മനസ്സിന്റെ
ഭാഗമായി നിന്റെ മനസ്സ് ചിന്തിക്കുമ്പോൾ
അവരെ വേദനിപ്പിക്കുന്നതൊന്നും
നിന്നിൽ നിന്നുമുണ്ടാവില്ല.
കുടുംബത്തിലാണെങ്കിലും
സമൂഹത്തിലാണെങ്കിലും
ജോലിയിലാണെങ്കിലും
നിനക്കു ച്ചറ്റുമുള്ളവരെ
അവരുടെ മനസ്സിന്റെ ഭാഗമായി
മനസ്സിലാക്കുക.
ആ നിമിഷങ്ങളിൽ
നീ അവരാവുക.

പ്രവാചകനിൽ നിന്നും അണികളിലേക്കുള്ള ദൂരം. My diary. Khaleel shamras.

ആചാര്യൻ പറഞ്ഞതിൽ നിന്നും
ഒരു പാട് അകന്ന
അണികളെ നോക്കി ആചാര്യനെ
അളക്കരുത്.
കാരുണ്യവാനും കരുണാനിധിയുമായ
സൃഷ്ടാവിന്റെ നാമത്തിൽ
നൻമകൾ മാത്രം ചെയ്യാനും
ഭൂമിയിൽ സമാധാനം
വ്യാപിപ്പിക്കാനും ആഹ്വാനം ചെയ്ത
കരുണ നിറഞ്ഞ ആ പ്രവാചകൻ
മനുഷ്യർക്ക് സമ്മാനിച്ചത്
നിർഭയത്വം നിറഞ്ഞ ഒരു മനസ്സായിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ആരെങ്കിലും
ഭീതി സൃഷ്ടിക്കുന്നുവെങ്കിൽ
അത് അദ്ദേഹത്തിന്റെ പേരിൽ
എഴുതി ചേർക്കാതിരിക്കുക.
കാരണം ആ പ്രവാചകൻ
സത്യസന്ധതയുടേയും കാരുണ്യത്തിന്റേയും
നിറകുടമായിരുന്നു.
ഒരു നിമിഷം മനസ്സിനെ
ആ പ്രവാചകൻ ജീവിച്ച നാളിലേക്ക്
കൊണ്ടുപോയി
ആ കാലഘട്ടത്തിലെ ജീവിതം
പ്രവാചകനോടൊപ്പം
ഒന്നു ജീവിച്ചു നോക്കു...
ശത്രുക്കൾ ആയി നിന്നവർ
ഒന്നൊന്നായി അദ്ദേഹത്തിന്റെ
അധ്യാപനങ്ങൾ സ്വീകരിച്ച്
ഏകദൈവാരധനയിലേക്ക് കടന്നുവരുന്ന
രംഗങ്ങൾ ഒന്ന് നേരിട്ട് കണ്ട് നോക്കൂ.
യുദ്ധങ്ങൾ ആയിരുന്നില്ല
ജനങ്ങളെ പ്രവാചകനിലേക്ക്
ആകർശിപ്പിച്ചത്.
മറിച്ച് അദ്ദേഹത്തിന്റെ സത്യസന്ധതയും
കാരുണ്യവും
പ്രമാണത്തിന്റെ കരുത്തുമൊക്കെയായിരുന്നു.
പെൺകുട്ടികളെ ജീവനോടെ കുഴിച്ചു
മൂടാൻ പറഞ്ഞ ഒരു സമുഹത്തിൽ
അത് നിരോധിക്കാൻ
ആഹ്വാനം ചെയ്ത ആ ഭരണാധികാരിയെ
ഒന്നു നേരിട്ട് കണ്ടു നോക്കൂ.
സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കി,
ധനവാന്റെ സമ്പത്തിലെ ചെറിയൊരംശം
പാവപ്പെട്ടവന്റെ അവകാശമാണ്
എന്ന് പ്രഖ്യാപിച്ച ,
അത് ജനങ്ങളെ സന്തോഷത്തോടെ
അനുസരിപ്പിച്ച ആ ഭരണാധികാരിയുടെ
പ്രജയായി ഒന്നു ജീവിച്ചു നോക്കൂ.
നിരപരാതികളെ കൊല ചെയ്യുന്നത്
മനുഷ്യകുലത്തെ കൊല ചെയ്യുന്നതിന്
തുല്യമാണ് എന്ന് അർത്ഥം വരുന്ന
വചനങ്ങൾ അദ്ദേഹത്തിന്
അവതരിക്കപ്പെട്ടതും അത് നിന്നോട്
നേരിട്ട് പറഞ്ഞു തരുന്നതുമൊക്കെ
ഒന്ന് അനുഭവിച്ചു നോക്കൂ.
എന്നിട്ട് ഇന്നത്തെ അദ്ദേഹത്തിന്റേതെന്നു
പറയുന്ന അണികൾ
എത്രമാത്രം ആ പ്രവാചകനിൽ നിന്നും അകന്നൂവെന്നത്
ഒന്ന് അളന്ന് തിട്ടപ്പെടുത്തൂ.
എന്നിട്ട് കറ കളഞ്ഞ സ്നേഹത്തിന്റേയും
മിതത്വത്തിന്റേയും സമാധാനത്തിന്റേയും
പ്രവാചകന്റെ സമയത്തെ വിശ്വാസം
പകർത്താൻ ശ്രമിക്കൂ.
(കാരുണ്യവാനായ ദൈവത്തിൻറെ ശാന്തിയും സമാധാനവും പ്രവാചകരിൽ ഉണ്ടാവട്ടെ )

Tuesday, December 22, 2015

പ്രതിഫലനം,.my diary.Khaleelshamras

നീ ആഗ്രഹിച്ചതെന്തും
നിനക്ക് പുറത്ത് കാണാം.
നീ കേൾക്കാൻ കൊതിച്ചത്
കേൾക്കാം.
നീ ആഗ്രഹിച്ചത്
വായിച്ചെടുക്കാം.
കാരണം നീ പുറത്ത്
കാണുന്നതും കേൾക്കുന്നതും
ഉളളിൽ പുറത്തേക്കു കൂടി
വ്യാപിച്ചുകിടക്കുന്ന നിന്റെ
മനസ്സിനെ തന്നെയാണ്.

വിജയിച്ച മാതൃകകൾ.my diary.Khaleelshamras.

നിനക്ക് പകർത്താൻ
പറ്റിയ ഒരുപാട് മാതൃകകൾ
ഈ ഭൂമിയിൽ തന്നെയുണ്ട്.
മരിച്ചു പോയവരോ
ജീവിച്ചിരിക്കുന്നവരോ ആയ
ഒരു പാട് മാതൃകകൾ.
നീ ഏതൊരു മേഖലയിൽ
കഴിവുകൾ തെളിയിക്കാൻ
ആഗ്രഹിക്കുന്നുവോ
അതേ മേഖലകളിൽ
വിജയം കൈവരിച്ച ഒരു പാട്
മാതൃകകൾ നിനക്ക് മുന്നിലുണ്ട്
പക്ഷെ അതൊന്ന്
പകരക്കാൻ ശ്രമിക്കുന്നില്ല
എന്നു മാത്രമല്ല.
അവയിലേക്ക് ഒന്ന് തിരിഞ്ഞു
നോക്കാൻ പോലും
തയ്യാറല്ല.
ശരിയായ പ്ലാനിംഗ് ഇല്ലാതെ
വലിയൊരു കാര്യത്തിനായി
മുതിരുകയാണ് പലപ്പോഴും
നീ.
ആ പ്ലാനിന്റെ ഒരു പാട്
മാതൃകകൾ നിലവിലുണ്ടായിട്ടും
തന്റെ ജീവിത പ്ലാൻ വരക്കാൻ
അവ ഉപയോഗപ്പെടുത്താതെ
പോവുകയാണ് നീ.
നിന്റെ വിജയം എഴുതേണ്ടത്
നീ തന്നെയാണ്.
പക്ഷെ അതിന് ഒരു പാട്
വിജയിച്ച മാതൃകകളെ
നിനക്ക് പകർത്താം.

Practice. My diary.Khaleelshamras.

Practice make it permanent
If you practice something wrong
Then it will becomes your
permanent charector.
If you practise something right
regularly ,
Then it will become your
charector.
So practice right regularly
in order to make you perfect.
only correct practice make you perfect.
Regular right practice make it permanent.

തെറ്റായ വാക്കുകൾ കൊണ്ട് ....my diary .khaleelshamras

ഒരു ലേഡി ഡോക്ടർ ട്രെയിനിംഗിനായി
കൂടെ ഇരിക്കാറുണ്ട്.
കൺസൾട്ടിംഗ് ടേബിളിന്റെ
എതിർ വശത്തായി ആ ഡോക്ടർ ഇരുന്നു.
അപ്പോൾ ഒരു രോഗി കടന്നു വന്നു
എന്നോട് ചോദിച്ചു
ആ ലേഡി ഡോക്ടറെ ചുണ്ടി
ഇതാരാ?
നിങ്ങളുടെ മോൾ ആണോ?
അയാൾ ചോദിച്ചതിനെ
കുറിച്ച് കടന്ന് ചിന്തിക്കാതെ
മൗനം പാലിച്ച്
പുഞ്ചിരി വെടിയാതെ
ഞാൻ അല്ല എന്ന രീതിയിൽ തലയാട്ടി.
അങ്ങിനെ അയാൾ ഒ.പി യിൽ നിന്നും
പുറത്തോട്ട് പോയി.
അടുത്ത ആൾ ഒ.പി യിലേക്ക്
പ്രവേശിച്ചു.
പരിശോധനയൊക്കെ കഴിഞ്ഞ്
മരുന്നു കുറിക്കുന്നതിനിടയിൽ
ആ രോഗി ലേഡി ഡോക്ടറുടേയും
എന്റേയും മുഖത്തേക്ക്
മാറി മാറി നോക്കി
എന്നോട് ചോദിച്ചു
അല്ല ഇതാരാ ?
നിങ്ങളുടെ ഭാര്യയാണോ?
ഞാൻ വീണ്ടും മൗനം പൂണ്ടു
അല്ല എന്ന് തലയാട്ടി.
ശരിക്കും ഓരോരുത്തർക്കും
അവരവരുടെ മനസ്സിൽ
ചിന്തകൾ വരച്ചു കൊടുക്കുന്ന
ഒരു ഭൂപടത്തിന് അനുസരിച്ച്
കാര്യങ്ങളെ അന്വേഷിക്കുന്നുവെന്നതാണ്
വാസ്തവം.
അത് ശരിയായത് ആണോ അല്ലേ
എന്ന് ആരും അന്വേഷിക്കുന്നില്ല.
പലപ്പോഴും നമ്മോട്
പലരും ഇതുപോലെ ചോദിക്കാറും
നമ്മെ കുറിച്ച് പറയാറും
ഉള്ള തെറ്റായ വാക്കുകളുടെ
പേരിലാണ്
പലപ്പോഴും
നാം നമ്മുടെ വിലപ്പെട്ട മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത്.
അവരുടെ തെറ്റായ
കാഴ്ചപ്പാടുകളെ
ഒരു കത്തിയാക്കി നമ്മുടെ സ്വന്തം
മനസ്സിന്റെ സമാധാനത്തെ
കുത്തി കീറാൻ ഉപയോഗപ്പെടുത്തുന്നു.
ഈ നിമിഷം മുതൽ തീരുമാനിക്കുക
തന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താൻ
ഒരു ഭാഹ്യ സാഹചര്യത്തേയും
അനുവദിക്കില്ല എന്ന്.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...