പുതിയ സുന്ദര നിമിഷങ്ങളിലേക്ക് my diary khaleelshamras


പുതിയ പുതിയ തീരുമാനങ്ങൾ ,
  പുതിയ സൊപ്നങ്ങൾ .
അങ്ങിനെ
നല്ല കുറേ നിമിഷങ്ങളാണ് വരാനിരിക്കുന്നത്
എന്ന പ്രതീക്ഷയിൽ
 ഈ പ്രപഞ്ചത്തിലെ
ഏറ്റവും പുതിയതും ഏറ്റവും സുന്ദരവുമായ
കുറേ നിമിഷങ്ങളിലേക്ക്
നീയും ചുവടുവെക്കുകയാണ് .
ഈ നിമിഷങ്ങളിലെവിടേയും
നിന്റെ മരണം നിന്നെ കാത്തിരിക്കുന്നില്ലെങ്കിൽ .
ഏറ്റവും സുന്ദരമായ ഈ നിമിഷങ്ങളിൽ
ജീവിക്കുക എന്നതിലും വലിയൊരു ഭാഗ്യം നിനക്കില്ല .
ഈ നിമിഷങ്ങൾ ഒക്കെ സുന്ദരമാണെങ്കിലും
നിന്റെ മനസ്സ് ആ സൌന്ദര്യത്തെ
ആസ്വദിച്ചാലേ
അവ നിന്റെ ജീവിതത്തിന്റെ ഭാഗമാവുകയുള്ളൂ .
അതിനാദ്യം വേണ്ടത് അലസത കാണിക്കാതിരിക്കുക എന്നതാണ് .
അലസത ഒരു അന്ധതയാണ് .
നിമിഷങ്ങളുടെ സൌന്ദര്യത്തെ കാണാൻ അപ്പോൾ നിനക്ക് കഴിയാതെ പോവും .
സമാധാനം നിറഞ്ഞ ആത്മാവിനെ
എപ്പോഴും ശരീരത്തിനുള്ളിൽ നിലനിർത്തുക .
സമാധാന മില്ലാത്ത ആത്മാവിലേക്ക്
നിമിഷങ്ങളുടെ സൌന്ദര്യം പ്രവേശിക്കില്ല .
കരുണ ,ദയ ,സ്നേഹം ,വിവേചനമില്ലായ്മ
ഇതൊക്കെ സമാധാനം നിറഞ്ഞ ആത്മാവിന്റെ
ഉൽപ്പെന്നങ്ങളാണ് .
ശത്രുവിനെ സൃഷ്ടിക്കാനും
മറ്റുള്ളവരുടെ ശത്രുവാകാനുമുള്ളതല്ല നിന്റെ ജീവിതം .
അത് മറ്റുള്ളവരുടെ മനസ്സുകളിൽ
നല്ലൊരു ഓർമ്മ നിന്നെകുറിച്ച് ഉണ്ടാക്കാനുള്ളതാണ്‌ .
അതുകൊണ്ട് മുന്നിൽ വരുന്നവർക്കൊക്കെ
ഉള്ളുതുറന്ന് ഒരു പുഞ്ചിരി സമ്മാനിക്കാൻ നീ മറക്കാതിരിക്കുക .
തന്റെ ജോലിയിൽ ആസ്വാദനം കണ്ടെത്തുക .
കണ്ടെത്തിയില്ലെങ്കിൽ
നിന്റെ ജീവിതം മുഷിഞ്ഞതാവും .
കുടുംബാംന്തരീക്ഷത്തിൽ
സമാധാനം നിലനിർത്തുക .
വിട്ടുവീഴ്ച്ചകളും ക്ഷമയും മാത്രമേ
സമാധാനം കൊണ്ടുവരുള്ളൂ .
നിനക്കിഷ്ട്മുള്ളവ മാത്രമേ
സമൂഹത്തിൽനിന്നുമുണ്ടാവൂ
എന്ന് പ്രതീക്ഷിക്കാതിരിക്കുക .
സമൂഹത്തിൽനിന്നും കേൾക്കുന്നതും കാണുന്നതും
എന്തുതന്നെയായാലും
നിന്റെ മനസ്സമാധാനം നഷ്ടപെടുത്താൻ
അതിനെ ഒരു നിമിത്തമാക്കാതിരിക്കുക .
നിന്റെ ഈ സുന്ദര നിമിഷം
ഇന്നലകളിലെ നഷ്ടങ്ങളെ ഓർത്ത് കരഞ്ഞു തീർക്കാനുള്ളതല്ല .
നാളെകൾക്കായി സൊപ്നം കണ്ടിരിക്കാനുമുള്ളതല്ല .
മറിച്ച് നിനക്കു മുന്നിലുള്ള ഈ സുന്ദര നിമിഷം തന്നെയാണ് നിന്റെ
ജീവിതം .
അതിനെ പഴാക്കലാണ് നിന്റെ ജീവിത പരാജയം .
അറിവ് നേടിയും പകർന്നും ,
സ്നേഹിച്ചും
ക്ഷമ കൈകൊണ്ടും
ആരേയും പേടിക്കാതെയും
മറ്റുള്ളവർക്ക് മുന്പിൽ പേടിപ്പിക്കുന്നവനാവാതെയും .
ഈ സുന്ദര നിമിഷത്തിൽ ജീവിക്കുക .
 .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras