ഈ വർഷം വിടപറയുന്പോൾ khaleelshamras my diary

ഒരു പാട് മാറ്റങ്ങൾക്കുള്ള തുടക്കം മോഹിച്ച്
അങ്ങിനെ നിന്റെ ജീവിതത്തിലേക്ക്
വന്നണഞ്ഞ ആ പുതുവർഷം
ഇതാ നിന്നോട് വിടപറയാൻ
കാത്തിരിക്കുന്നു .
നീ ആഗ്രഹിച്ച മാറ്റങ്ങൾ നിന്റെ ജീവിത്തിന്റെ ഭാഗമായോ ?
അല്ലെങ്കിൽ പ്രക്യാപനങ്ങൾ
മനസ്സിന്റെ കടലാസ്സിൽ ഒതുങ്ങിപോയോ ?
നിന്നെ പോലെ സൊപ്നങ്ങൾ നെയ്ത ഒരുപാട് പേർ
ഇന്ന് നിന്നെ വിട്ടുപോയി .
പക്ഷെ നീ മരണത്തിന്റെ
കൈകളിൽ അകപ്പെടാതെ
ഈ വർഷത്തിന്റെ അന്തിയിൽ എത്തി നിൽക്കുന്നു .
പിറകോട്ട് തിരിഞ്ഞു നോക്കുക .
നിനക്ക് ലഭിച്ച സമയമെന്ന നിധി
നീയെങ്ങിനെ ഉപയോകപ്പെടുത്തി എന്ന് അന്വേശിക്കുക .
അവയെ വെറുതെ പാഴാക്കി കളയുകയായിരുന്നോ നീ .
ഈ സമയമത്രയും നീ എന്തൊക്കെയായിരുന്നു ചിന്തിച്ചത് ?
നീ എന്തൊക്കെ അറിവ് നേടി?
ആ അറിവുകൾ നിന്നെ സംസ്കരിച്ചോ ?
അല്ലെങ്കിൽ അവ പെരുമാനടിക്കാനും
തർക്കിക്കാനുമായിരുന്നോ നീ ഉപയോഗിച്ചത് .
സ്നേഹം നിന്റെ മനസ്സിന്റെ അന്തരീക്ഷമായോ ?
അല്ലെങ്കിൽ സ്നേഹത്തിനും
ഏതെങ്കിലും അതിർ വരന്പുകൾ നിർണയിക്കുകയായിരുന്നോ .
നിന്റെ ചിന്തകളിൽ
എന്തൊക്കെ അഴുക്കുകൾ പുരണ്ടിരുന്നു .
നീ ആ ചിന്തകൾ നിനക്കെന്തു നലകി .
മനസ്സമാധാനവും അറിവും
സമ്മാനിച്ചോ ?
അല്ലെങ്കിൽ മനസ്സമാധാനം തച്ചുടക്കുകയായിരുന്നോ '
ഇനിയും വൈകിപ്പോയിട്ടില്ല .
വൈകി എന്ന് പറയുന്ന നിമിഷം നിന്റെ മരണത്തിന്റെതാണ് .
അതുകൊണ്ട്  നന്മനിറഞ്ഞ സുന്ദരമായ ഒരു ജീവിതം
ഈ ഭൂമിയിൽ കാഴ്ച്ച വെക്കാനുള്ള അവസരം
ഇപ്പോഴും നിനക്ക് മുന്നിലുണ്ട് .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras