ആക്രമണത്തെ പിന്തുണക്കാത്ത മനസ്സിന്റെ ഉടമ khaleelshamras my diary

ഒരാളെ ആക്രമണത്തിലേക്ക്
നയിക്കുന്ന മനസ്സ് .
അക്രമിയെ പിന്തുണക്കുന്ന മനസ്സ് .
എന്തിന്റെ പേരിലായാലും
ചിലരോട് വിവേചനം കാണിക്കുന്ന
മനസ്സ്
അതിനെയൊക്കെ പിന്തുണക്കുന്ന മനസ്സ് .
ഇത്തരം ആൾക്കാരല്ലേ
ഭൂമിയിലെ ചീത്ത ആൾക്കാർ .
പുറമേ എത്ര പുഞ്ചിരിയുമായി വന്നാലും
അവരുടെ കടുത്ത മനസ്സ്
അവരുടെ അന്തരാളങ്ങളിൽ
നീറിപുകയുന്നുണ്ടാവും .
അതിൽ അവർക്ക് നഷ്ടപെടുന്നത്
അവരുടെ ജീവിതം തന്നെയാണ് .
ആരോടും വിവേചനം കാണിക്കാതെ
കരുണ ചെയ്യുന്ന മനസ്സിനുടമയായവർ
മനുഷ്യർക്കിടയിലെ നല്ലവരാണ് ,
അവരെ സമൂഹം ചീത്ത എന്ന് മുദ്ര കുത്തിയാൽ പോലും .
ഇനി നീ നിന്റെ മനസ്സിലേക്ക് നോക്ക്
നിനക്കാരോടെങ്കിലും പകയുണ്ടെങ്കിൽ ,
വിവേചനം കാണിക്കുന്നുവെങ്ങിൽ
അത് തിരുത്തുക .
എന്നിട്ട് എല്ലാത്തിനേയുംഒരുപോലെ കാണുന്ന 
വിവേചനം കാണിക്കാത്ത .
ആക്രമണത്തെ പിന്തുണക്കാത്ത 
മനസ്സിന്റെ ഉടമയാവുക .
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras