വിശ്വാസത്തിന്റെ വീട്ടിലേക്ക് തിരികെ പോവുക khaleelshamras my diary

നീ പിറന്നുവീണ നിമിഷം
നീ ഒരു വിശ്വാസിയായിരുന്നു
നിന്റെ ജീവിതം പൂർണമായും
ഈ പ്രപഞ്ചത്തിന്റെ
ഒരേഒരു ഈശ്വരനുമുന്നിലെ സമർപ്പണമായിരുന്നു .
നീ പിറന്നുവീണ ദിവസവും
ഈ ഭൂമിയിൽ
പുരോഹിതരും ഭരണാധികാരികളും ഉണ്ടായിരുന്നു .
അവരൊക്കെ
അന്നും വിശ്വാസത്തിന് അതിർവരന്പുകൾ
നിർണയിക്കുകയായിരുന്നു .
നീ അവക്കൊന്നും ചെവികൊടുക്കാതെ
ഒരു പങ്കാളിയേയും വെക്കാതെ
സൂര്യനേയും ചന്ദ്രനേയും പോലെ
അണുവിനേയും കോശത്തേയുംപോലെ
അരാധിക്കുകയായിരുന്നു .
പിന്നീട് നീ വളർന്നു
നിനക്ക് ബുദ്ധിയുണ്ടെന്ന് നീ തിരിച്ചറിഞ്ഞു .
നിന്റെ ചിന്താശക്തി നീ തിരിച്ചറിഞ്ഞു .
നീ നിന്നെ വലിയവനായി വാഴ്‍ത്തി .
നീ നിന്നെ അളന്ന കോലുകൊണ്ട് ഈശ്വരനെ അളന്നു
അങ്ങിനെ നീ ആൾ ദൈവത്തെ കണ്ടെത്തി .
ഇനി ഒരീശ്വരൻ എല്ലാം നിയന്ത്രിക്കുന്നവനായി
ഉണ്ടെന്നു വിശ്വസിച്ചവരിൽ തന്നെ ഭൂരിപക്ഷത്തിനും
തന്നോട് തന്റെ ജീവനേക്കാൾ അടുത്ത് നിൽക്കുന്ന
ഈശ്വരനോട് സംസാരിക്കാൻ
എങ്ങോ കിടക്കുന്ന
കേൾക്കുമോ എന്നുപോലും
ഉറപ്പില്ലാത്ത മധ്യവർത്തികളെ ഇടയാളന്മാരാക്കി .
അങ്ങിനെ നീ അഹങ്കാരിയും
ജന്മത്തിൽ നിനക്ക് കിട്ടിയ നിധി വലിച്ചെറിയുകയുമായിരുന്നു .
നിന്റെ ഈ യാത്ര എത്രമാത്രം വഴിതെറ്റി അകന്നുവെന്ന് താരതമ്യപ്പെടുത്തുക .
എന്നിട്ട് പിറവിയിൽ നീ നിലകൊണ്ട
വക്രതയില്ലാത്ത ദൈവിക സമർപ്പണത്തിലേക്ക് .
അല്ലെങ്കിൽ വിശ്വാസത്തിന്റെ വീട്ടിലേക്ക് തിരികെ പോവുകPopular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras