മനുഷ്യൻ khaleelshamras my diary

ജനസംഖ്യയിൽ നീ ന്യൂനപക്ഷം .
നിന്റെ സ്വന്തം ശരീരത്തിലെ
സൂക്ഷ്മജീവികളുടെ എണ്ണം
ഈ ഭൂമിയിലെ മൊത്തം
നിന്റെ വർഗ്ഗത്തേക്കാൾ കൂടുതൽ .
ഒരേ ഒരു മനുഷ്യനിൽ നിന്നും വരുന്ന പുരുഷബീജത്തിന്റെ
എണ്ണവുമായി തട്ടിച്ചാൽ
ഇന്ന് ജീവിക്കുന്ന മൊത്തം മനുഷ്യരും ന്യൂനപക്ഷം .
ആകാശത്തെ നക്ഷത്രങ്ങളും
ഭൂമിയിലെ വായുവും
സാഗരങ്ങളിലെ  മത്സ്യങ്ങളൂ മെല്ലാം
എണ്ണത്തിൽ നിന്നെക്കാളും
എത്രയോ മടങ്ങ്‌ മുന്നിൽ .
ലാളിത്യത്തോടെ വലിയ അഹങ്കാരമില്ലാതെ
അവ തങ്ങളിൽ അർപ്പിതമായ ദൌത്യ നിർവഹണത്തിൽ മുഴുകുന്പോൾ
നീ മനുഷ്യൻ
അഹങ്കാരിയും മടിയനും ആവുകയാണ് .
മറ്റു മനുഷ്യർക്കിടയിൽ പെരുമ നടിക്കുകയാണ് .
അറിവുകളിൽ നിന്നും ഓടി അകന്ന്
ചിന്തിച്ചാൽ കണ്ടെത്താവുന്ന ദൈവ മെന്ന സത്യത്തെ മനസ്സിലാക്കാതെ
നിന്നെ പോലുള്ളവരെ തൽസ്ഥാനത് പ്രതിഷ്ട്ടിക്കുകയാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras