ഭക്തി my diary khaleelshamras

ഭക്തി നീയും ഈശ്വരനും
തമ്മിലുള്ള ആത്മബന്ധമാണ് .
നിന്റെ ശ്വാസം പോലെ ,ഹൃദയത്തിന്റെ തുടിപ്പുപോലെ
നിന്നോടലിഞ്ഞു നിൽക്കുന്ന ബന്ധം .
മറ്റൊരാളും നിന്റെ മുഖത്തുനോക്കി
പറയേണ്ട കാഴ്ച്ചവസ്തുവല്ല ഭക്തി .
നിന്റെ ശരീരത്തിലൂടെ
പ്രതർശിപ്പിക്കേണ്ടതുമല്ല ഭക്തി .
അറിവും അറിവുപകർന്നവരും
ഈ ഭക്തി ആർജിക്കാൻ
നിനക്ക് സഹായമാവും .
അല്ലാതെ ഭക്തി അവരിലേക്ക്‌
നീളരുത് .
അത് ഏകനായ ,കാരുണ്യവാനായ
എല്ലാം പരിപാലിച്ച് നടത്തുന്ന
എല്ലാറ്റിന്റേയും ഉടമസ്ഥനായ
മൂർത്തികളിലാത്ത
ഈശ്വരനിലേക്കെ എത്തിക്കാവൂ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്