ചിന്താ വിഷയങ്ങൾ.my diary khaleelshamras

ചുറ്റും നിനക്ക് ചിന്തിക്കാനുള്ള വിഷയങ്ങളാണ് .
നിന്റെ മനസ്സിനെ ശാന്തിയുടെ തീരത്ത്
നിലനിർത്താനും
ഈശ്വരനിലുള്ള സമർപ്പണം
പൂർണമാക്കാനും
പാകത്തിലുള്ള വിഷയങ്ങൾ .
നിന്റെ ശരീരത്തിലുള്ള കോശങ്ങളിലും ആറ്റങ്ങളിലും അവയവങ്ങളിലും
പിന്നെ ഭൂമിയിലുള്ള സസ്യങ്ങളിലും ഇതര ജീവജാലങ്ങളിലും
മനുഷ്യൻ രൂപകൽപ്പന ചെയ്തവയിലും
മേലെ ആകാശങ്ങളിലും
കടലിലുമൊക്കെ നിനക്കുള്ള വിഷയങ്ങളാണ് .
നിന്റെ ജീവിത നിമിഷങ്ങളിൽ
വിജയത്തിന്റെ വെന്നിക്കൊടി
നാട്ടാൻ പാകത്തിലുള്ള വിഷയങ്ങൾ .
അറിവിന്റെ ലോകങ്ങളിലൂടെ
നിന്നെയും വഹിച്ചു പോവുന്ന വിഷയങ്ങൾ .
പക്ഷെ നീ നിന്റെ ചിന്തകളിലേക്ക് ഒന്ന് നോക്ക് .
നീ ചിതിക്കുന്ന വിഷയങ്ങൾ
നിന്റെ മനസ്സിനെ നന്മയുടെ പക്ഷത് പിടിച്ചു നിർത്തുന്നുണ്ടോ ?
ഈശ്വരനിലുള്ള പൂർണമായ
അർപ്പണത്തിന് ആ വിഷയങ്ങൾ പ്രേരിപ്പിക്കുന്നുണ്ടോ .
മറ്റുള്ളവരോടുള്ള വിദ്വേഷത്തിലും അസൂയകളിലും
അലസതകളിലും വ്യക്തി പൂജകളിലും
നിന്റെ ചിന്താ വിഷയങ്ങൾ ഒതുങ്ങിനിൽക്കുകയല്ലേ .
നീ നല്ലതുമാത്രം ചിന്തിക്കുക .
അതിനായി നല്ല വിഷയങ്ങൾ കണ്ടെത്തുക .
നിന്നെ മലിനമാക്കുന്ന
ചിന്താ വിഷയങ്ങളെ വർജ്ജിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്