വാക്ക് khaleelshmaras

നമ്മുടെ പരസ്പര കൂടി കാഴ്ച്ചയിൽ 
ഞാൻ നിനക്കൊരു വാക്ക് സമ്മാനിച്ചു .
അത് നിന്റെ കാതിലൂടെ 
ആത്മാവിലേക്ക് പ്രവേശിച്ചു .
ആ വാക്ക് ഒരഗ്നിയായി 
നിന്റെ ആത്മാവിനെ കത്തിയെരിയിച്ചു .
ആ വാക്ക് 
നിന്റെ കുറവുകളെ കുറിച്ചായിരുന്നു .
നിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാതെ 
കുറവുകളെ എടുത്തുപറയാൻ 
എന്നെ പ്രേരിപ്പിച്ചത് 
നിന്റെ കുറവുകൾ അല്ലായിരുന്നു 
മറിച്ച്‌ നിന്റെ കഴിവുകളോട് 
എനിക്ക് തോണിയ അസൂയയായിരുന്നു .
എന്റെ മനസ്സിന്റെ കാപട്ട്യം 
മനസ്സിലാക്കാൻ നിനക്ക് കഴിയാതിരുന്നതിനാൽ .
ഞാൻ നിന്റെ കാതിലിട്ട 
വാക്കിൽ നീ സ്വൊയം സമർപ്പിക്കുകയായിരുന്നു .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്