നിന്നെ പരീക്ഷിക്കാൻ khaleelshmaras

ഈ സുപ്രഭാതത്തിൽ
നിന്റെ ജീവിതയാത്ര
തുടങ്ങുകയാണ്
മാഞ്ഞുപോവേണ്ട നിമിഷങ്ങളിലൂടെ
ഒരു യാത്ര .
പലരും എവിടെയോ
നാവിൽ ഒരുപാട് വാക്കുകളുമായി
നിന്നെ കാത്തിരിക്കുന്നു .
നിന്നെ നോവിക്കാൻ പാകത്തിലുള്ള
ഒരുപാട് വാക്കുകൾ .
നിന്നെ പരീക്ഷിക്കാൻ
വേണ്ടിയുള്ള ഒരുപാട് കാഴ്ച്ചകൾ
നിനക്കായി കാത്തിരിക്കുന്നു .
ചുറ്റും പ്രശ്നങ്ങളാണ് നിന്നെ കാത്തിരിക്കുന്നത് .
ആ പ്രശ്നങ്ങളൊക്കെ
നിന്നെ തളർത്താനുള്ളതല്ല .
മറിച്ച്‌ അതിലൂടെ
നിന്റെ മനസ്സിന്റെ
ശാന്തി നീ വലിച്ചെറിയുന്നോ
എന്ന് പരീക്ഷിക്കുകയാണ് .
ഏകനായ ഒരീശ്വരനിൽ
എല്ലാമെല്ലാം സമർപ്പിച്ച്‌ തന്നെയാണോ
മുന്നേറുന്നത് എന്ന് പരീക്ഷിക്കാൻ .
നീ നന്മയുടെയും സമാധാനത്തിന്റെയും
പക്ഷത് നിലനിൽക്കുന്നോ എന്ന് ഉറപ്പിക്കാൻ .
അതുകൊണ്ട് മായുന്ന ഒരു  നിമിഷവും
നിന്റെ മനസമാധാനം തകർക്കരുത് .
ക്ഷമിക്കേണ്ടയിടങ്ങളിൽ ക്ഷമിക്കുക .
സമാധാനം കൈമാറുക .
മനസ്സിനെ ഉറപ്പ്പിച്ചു നിർത്തുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്