വാക്കിലെ വിഷം khaleelshamras my diary

സ്വൊന്തം ശരീരത്തിലെ വിഷം
പാന്പ് അറിയുന്നില്ല .
ആ പാന്പിന്റെ കടിയേറ്റവൻ
പക്ഷെ അതറിയുന്നു .
അതുപോലെ യാണ്
നിന്റെ ചില വാക്കുകൾ .
അതുകൊണ്ട് കേൾക്കുന്നവന്റെ
മനസ്സ്  വേദനിക്കുന്നോ
എന്ന് ചിന്തിക്കാതെ
നിന്റെ നാവ് ആഞ്ഞു തുപ്പുന്നു .
അയാളുടെ ജീവിതത്തിന്റെ
മനസ്സമാധാനമെന്ന തലച്ചോറ്
തന്നെ ആ വിഷത്തിൽ
നശിചിട്ടുണ്ടാവാം .
വാക്കുകളിൽ വിഷം പുരളാതെ
സൂക്ഷിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്