ഫ്ലാഷ്ബാക്ക് khaleelshamras my diary

നിന്റെ മരണ നിമിഷത്തിൽ നിന്നും
പിറകോട്ട് നോക്ക് .
നീ ജീവിക്കുന്ന ഈ നിമിഷങ്ങളൊക്കെ
അവിടെ കാണുന്നില്ലേ .
നീ കാണിച്ച അലസതകളും ,
നീട്ടിവെക്കലുകളും
സൃഷ്ടിച്ച
ശൂന്യതകൾ
അവിടെ കാണുന്നില്ലേ ?
മറ്റുള്ളവരോട്
നിനക്ക് തോണിയ അസൂയകളും
വിദ്വേഷങ്ങളും
ആ നിമിഷങ്ങളിൽ പുരട്ടിയ
അഴുക്ക് നീ കാണുന്നില്ലേ .
അൽപ്പമായെങ്കിലും നീ നേടിയ അറിവുകൾ ,
കാട്ടിയ കരുണ ,
ക്ഷമ
ഇവയൊക്കെ നിന്റെ ചില നിമിഷങ്ങളെ
ധന്യമാക്കിയത് നീ കാണുന്നില്ലേ .
ഇനിയെങ്കിലും
മരണം വിവരിക്കാൻ പോവുന്ന ഫ്ലാഷ്ബാക്ക്
സുന്ദരമാവാൻ
അറിവിന്റേയും ,കരുണയുടേയും സമാധാനത്തിന്റെയും
വഴിയിൽ ഉറച്ചു നിൽക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്