സഞ്ചരിച്ച വഴികളിലേക്ക് khaleelshamras

നീ സഞ്ചരിച്ച വഴികളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്ക് .
നിന്റെ നല്ലൊരു നാളെക്കായിയുള്ള
കാത്തിരിപ്പുകൾ
ആ വഴികളിൽ സൃഷ്ട്ടിച്ച ഘർത്തങ്ങളിലേക്ക് നോക്ക് .
ആ കാത്തിരിപ്പുകൾ
ആ നിമിഷങ്ങളെ
അർത്ഥശൂന്യമാക്കി എന്നതല്ലാതെ
ഒരു നല്ല നാളെയേയും
കൊണ്ടുവന്നില്ല .
അന്ന് കാത്തിരിക്കാതെ
പ്രവർത്തി തുടങ്ങിയിരുന്നുവെങ്കിൽ
അവിടെ നിനക്ക് വിജയം
കാണാൻ കഴിഞ്ഞേനെ ..
നിന്റെ മനസ്സിൽ തോണിയ അസൂയകളും
ആരെയൊക്കെയോ ശത്രുപക്ഷത് നിർത്തി
അവരെ കുറിച്ചുള്ള നിന്റെ ചിന്തകളും
അവർക്കാർക്കും ഒരു ഉപദ്രവവും
സൃഷ്ട്ടിച്ചില്ല .
അവ നിന്റെ മനസ്സമാധാനം തല്ലിക്കെടുത്തി  .
നിനക്ക് ഒരുപാട് ഒരുപാട് സമയം
അനുഗ്രഹമായി ലഭിച്ചു .
ഒരുപാട് നന്മകൾ ചെയയാനും
അറിവ് നേടാനുമുള്ള
അവസരങ്ങളെ ഉപയോഗപെടുത്താതെ
മടിയനായി ജീവിച്ചു .
ഇനിയൊരിക്കലും
ഈ വഴിയിലേക്ക് തിരികെ ഒരു യാത്രയില്ല .
പക്ഷെ നിന്റെ ഈ നിമിഷം
ഇപ്പോഴും നിനക്ക് മുന്പിലുണ്ട് .
ഈ നിമിഷം നീ ജീവിക്കുക .
നിന്റെ മരണമെന്ന അന്ത്യ നിമിഷത്തിൽനിന്നും
ഒരു നാൾ നിനക്ക് വീണ്ടും പിറകോട്ട് nokkendathundu.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്