ലോക എയിഡ്സ് ദിനം 2014 .dr khaleelshamras

ഡിസംബർ 1 വരവായി .
എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത ?
ലോക എയിഡ്സ് (aids )ദിനമായിട്ടാണ് ഡിസംബർ 1 അറിയപ്പെടുന്നത് .
    വിടവ് നികത്തുക എന്ന സന്ദേശമാണ് ഈ വർഷത്തെ എയിഡ്സ് ദിനം മുന്നോട്ട് വെക്കുന്നത് .

വിടവ് നികത്തുക 

 2030 ഓടു കൂടി എയിഡ്സ് രോഗം പൂർണമായും ഈ ലോകത്തുനിന്നും ഇല്ലാതാക്കാൻ കഴിയും .അതിനുവേണ്ടത് എയിഡ്സ് വരാനുള്ള എല്ലാ പഴുതുകളും അടക്കുക എന്നതാണ് .എയിഡ്സ് തടയാനും ,ഇനിയും ചികിത്സ പൂർണമായും എത്തിയിട്ടില്ലാതവരിൽ അതെത്തിക്കാനമുള്ള ശ്രമങ്ങൾ 
കൂടുതൽ ഊർജ്ജിത മാക്കേണ്ടിയിരിക്കുന്നു .
 വിടവ് നികത്തുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത് ജനങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും  ഇപ്പോഴും എവിടേയും ലഭ്യമാക്കുക എന്നതാണ് .
      @@   എയിഡ്സ് കണ്ടെത്താനുള്ള ടെസ്റ്റ് ചെയ്യുന്നതിലെ വിടവുകൾ നികത്തുക .
അതുമൂലം എയിഡ്സ് ഉള്ളതറിയാതെ ജീവിക്കുന്ന 19 മില്ലിയണ്‍ ജനങ്ങളിൽ ഇത് കണ്ടെത്താനും അതുമൂലം അവരിലേക്ക്‌ സേവനങ്ങൾ എത്തിക്കാനും കഴിയും .
      @@  ചികിത്സയിലെ വിടവുകൾ നികത്തുക .എയിഡ്സ് ബാധിച്ച 35 മില്ലിയനോളം ജനങ്ങൾക്ക്‌ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക .
       @@  എയിഡ്സ് ബാധിച്ച കുട്ടികളിൽ ചികിത്സ എത്തിക്കുന്നതിലെ കുറവുകൾ നികത്തുക .          
ഇന്ന്  വെറും 24 ശതമാനം കുട്ടികളിൽ മാത്രമാണ് ഇത് ഫലപ്രതമായി എത്തുന്നത്‌ .
       @@ പ്രശ്ന പരിഹാരത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയേയും പങ്കാളിയാക്കുക .സേവനം എത്തിക്കുന്നതിലെ വിടവ് നികത്താൻ ഇത് അനിവാര്യമാണ്  .
       കാപയിനിങ്ങിന്റെ കൂടുതൽ വിവരങ്ങൾക്കും പോസ്ററുകൾക്കും 
       www.unaids.org .


  ലോക എയിഡ്സ് ദിനം 2014 .
    12 വിഭാഗത്തിൽ പെട്ട ആൾക്കാരിലാണ് എയിഡ്സ് രോഗം വരാനുള്ളസാധ്യത കൂടുതൽ .ചെറുപ്പക്കാരികൾ ,ജയിൽ തടവുകാർ ,കുടിയേറ്റക്കാർ ,മായക്കുമരുന്ന് ഉപയോഗിക്കുന്നവർ ,ലൈംഗിക തൊഴിലാളികൾ ,സൊവർഗരതിക്കാർ ,ദ്വിലിംഗ വ്യക്തികൾ ,ഗർഭിണികൾ ,കുട്ടികൾ ,മാറ്റപെട്ടവർ ,വൈകല്യങ്ങൾ ഉള്ളവർ ,പ്രായമായവർ     

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്