Sunday, November 30, 2014

വാക്കിലെ വിഷം khaleelshamras my diary

സ്വൊന്തം ശരീരത്തിലെ വിഷം
പാന്പ് അറിയുന്നില്ല .
ആ പാന്പിന്റെ കടിയേറ്റവൻ
പക്ഷെ അതറിയുന്നു .
അതുപോലെ യാണ്
നിന്റെ ചില വാക്കുകൾ .
അതുകൊണ്ട് കേൾക്കുന്നവന്റെ
മനസ്സ്  വേദനിക്കുന്നോ
എന്ന് ചിന്തിക്കാതെ
നിന്റെ നാവ് ആഞ്ഞു തുപ്പുന്നു .
അയാളുടെ ജീവിതത്തിന്റെ
മനസ്സമാധാനമെന്ന തലച്ചോറ്
തന്നെ ആ വിഷത്തിൽ
നശിചിട്ടുണ്ടാവാം .
വാക്കുകളിൽ വിഷം പുരളാതെ
സൂക്ഷിക്കുക .

പരീക്ഷ khaleelshamras my diary

ആരും നിന്റെ ദോഷം ഉദ്വേശിച്ച് ഒന്നും പറയുന്നില്ല .
പലരുടേയും നാവിലൂടേയും
ദ്രിശ്യമാധ്യമങ്ങളിലൂടെയും
നിന്റെ മനസ്സ് പരീക്ഷിക്കപെടുകയാണ് .
നിന്റെ മനസ്സമാധാനം പിടിച്ചു നിൽക്കുന്നോവെന്ന്
പരീക്ഷിക്കുകയാണ് .
നന്മയും അറിവും നിറഞ്ഞ നിന്റെ
ലക്ഷ്യത്തിൽനിന്നും നീ വഴിമാറുന്നോ എന്നും
പരീക്ഷിക്കുകയാണ് .
അതുകൊണ്ട് ഒരു വിമർശനത്തിലും
പതറരുത് .
പരീക്ഷണം വിജയകരമാവണമെങ്കിൽ
തെറ്റുതിരുത്തി ,ക്ഷമ കൈകൊണ്ട്
മനസ്സമാധാനം നഷ്ടപെടുത്താതെ
ലക്ഷ്യത്തിലും നന്മയിലും അറിവിലും
ഉറച്ചു നിൽക്കുക .

ഓർമ്മകൾ khaleelshamras

ഓർമകളുടെ ചെപ്പിൽ സൂക്ഷിച്ചു വെക്കാൻ
ഒരുപാട് അനുഭവങ്ങൾക്കും അനുഭൂതികൾക്കും
വേതിയാവനാണ് നിന്റെ ഈ നിമിഷങ്ങൾ .
പറയുന്ന നിനക്കും
കേൾക്കുന്ന കൂട്ടുകാർക്കും
ഈ കൂടിക്കാഴ്ച ഒരോർമ സമ്മാനിക്കും .
ആ ഒരോർമ
നിന്റേയും അവരുടേയും മനസ്സിൽ
ഒരു കുളിർക്കാറ്റായി മരണം വരേയും അലയടിക്കട്ടെ .
ആ നന്മയും അറിവും നിറഞ്ഞു തുളുന്പിയ ഓർമ്മകൾ
മരണത്തിനപ്പുറത്തേക്ക് നിനക്ക് സ്വൊർഗം നേടിതരട്ടെ .

Saturday, November 29, 2014

Mind the director .Khaleelshamras. my diary

Your mind is the director
Your deeds and acts are the actors.
If your hand wants to write something,
You will write the matter how the director ordered.

Always obey the comments of the director.
The mind must  think the current
And final consequence of the event before it order.
mind must direct the best movie.

Friday, November 28, 2014

ലോക എയിഡ്സ് ദിനം 2014 .dr khaleelshamras

ഡിസംബർ 1 വരവായി .
എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത ?
ലോക എയിഡ്സ് (aids )ദിനമായിട്ടാണ് ഡിസംബർ 1 അറിയപ്പെടുന്നത് .
    വിടവ് നികത്തുക എന്ന സന്ദേശമാണ് ഈ വർഷത്തെ എയിഡ്സ് ദിനം മുന്നോട്ട് വെക്കുന്നത് .

വിടവ് നികത്തുക 

 2030 ഓടു കൂടി എയിഡ്സ് രോഗം പൂർണമായും ഈ ലോകത്തുനിന്നും ഇല്ലാതാക്കാൻ കഴിയും .അതിനുവേണ്ടത് എയിഡ്സ് വരാനുള്ള എല്ലാ പഴുതുകളും അടക്കുക എന്നതാണ് .എയിഡ്സ് തടയാനും ,ഇനിയും ചികിത്സ പൂർണമായും എത്തിയിട്ടില്ലാതവരിൽ അതെത്തിക്കാനമുള്ള ശ്രമങ്ങൾ 
കൂടുതൽ ഊർജ്ജിത മാക്കേണ്ടിയിരിക്കുന്നു .
 വിടവ് നികത്തുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത് ജനങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും  ഇപ്പോഴും എവിടേയും ലഭ്യമാക്കുക എന്നതാണ് .
      @@   എയിഡ്സ് കണ്ടെത്താനുള്ള ടെസ്റ്റ് ചെയ്യുന്നതിലെ വിടവുകൾ നികത്തുക .
അതുമൂലം എയിഡ്സ് ഉള്ളതറിയാതെ ജീവിക്കുന്ന 19 മില്ലിയണ്‍ ജനങ്ങളിൽ ഇത് കണ്ടെത്താനും അതുമൂലം അവരിലേക്ക്‌ സേവനങ്ങൾ എത്തിക്കാനും കഴിയും .
      @@  ചികിത്സയിലെ വിടവുകൾ നികത്തുക .എയിഡ്സ് ബാധിച്ച 35 മില്ലിയനോളം ജനങ്ങൾക്ക്‌ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക .
       @@  എയിഡ്സ് ബാധിച്ച കുട്ടികളിൽ ചികിത്സ എത്തിക്കുന്നതിലെ കുറവുകൾ നികത്തുക .          
ഇന്ന്  വെറും 24 ശതമാനം കുട്ടികളിൽ മാത്രമാണ് ഇത് ഫലപ്രതമായി എത്തുന്നത്‌ .
       @@ പ്രശ്ന പരിഹാരത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയേയും പങ്കാളിയാക്കുക .സേവനം എത്തിക്കുന്നതിലെ വിടവ് നികത്താൻ ഇത് അനിവാര്യമാണ്  .
       കാപയിനിങ്ങിന്റെ കൂടുതൽ വിവരങ്ങൾക്കും പോസ്ററുകൾക്കും 
       www.unaids.org .


  ലോക എയിഡ്സ് ദിനം 2014 .
    12 വിഭാഗത്തിൽ പെട്ട ആൾക്കാരിലാണ് എയിഡ്സ് രോഗം വരാനുള്ളസാധ്യത കൂടുതൽ .ചെറുപ്പക്കാരികൾ ,ജയിൽ തടവുകാർ ,കുടിയേറ്റക്കാർ ,മായക്കുമരുന്ന് ഉപയോഗിക്കുന്നവർ ,ലൈംഗിക തൊഴിലാളികൾ ,സൊവർഗരതിക്കാർ ,ദ്വിലിംഗ വ്യക്തികൾ ,ഗർഭിണികൾ ,കുട്ടികൾ ,മാറ്റപെട്ടവർ ,വൈകല്യങ്ങൾ ഉള്ളവർ ,പ്രായമായവർ     

Thursday, November 27, 2014

ഭക്തി my diary khaleelshamras

ഭക്തി നീയും ഈശ്വരനും
തമ്മിലുള്ള ആത്മബന്ധമാണ് .
നിന്റെ ശ്വാസം പോലെ ,ഹൃദയത്തിന്റെ തുടിപ്പുപോലെ
നിന്നോടലിഞ്ഞു നിൽക്കുന്ന ബന്ധം .
മറ്റൊരാളും നിന്റെ മുഖത്തുനോക്കി
പറയേണ്ട കാഴ്ച്ചവസ്തുവല്ല ഭക്തി .
നിന്റെ ശരീരത്തിലൂടെ
പ്രതർശിപ്പിക്കേണ്ടതുമല്ല ഭക്തി .
അറിവും അറിവുപകർന്നവരും
ഈ ഭക്തി ആർജിക്കാൻ
നിനക്ക് സഹായമാവും .
അല്ലാതെ ഭക്തി അവരിലേക്ക്‌
നീളരുത് .
അത് ഏകനായ ,കാരുണ്യവാനായ
എല്ലാം പരിപാലിച്ച് നടത്തുന്ന
എല്ലാറ്റിന്റേയും ഉടമസ്ഥനായ
മൂർത്തികളിലാത്ത
ഈശ്വരനിലേക്കെ എത്തിക്കാവൂ .

ചിന്താ വിഷയങ്ങൾ.my diary khaleelshamras

ചുറ്റും നിനക്ക് ചിന്തിക്കാനുള്ള വിഷയങ്ങളാണ് .
നിന്റെ മനസ്സിനെ ശാന്തിയുടെ തീരത്ത്
നിലനിർത്താനും
ഈശ്വരനിലുള്ള സമർപ്പണം
പൂർണമാക്കാനും
പാകത്തിലുള്ള വിഷയങ്ങൾ .
നിന്റെ ശരീരത്തിലുള്ള കോശങ്ങളിലും ആറ്റങ്ങളിലും അവയവങ്ങളിലും
പിന്നെ ഭൂമിയിലുള്ള സസ്യങ്ങളിലും ഇതര ജീവജാലങ്ങളിലും
മനുഷ്യൻ രൂപകൽപ്പന ചെയ്തവയിലും
മേലെ ആകാശങ്ങളിലും
കടലിലുമൊക്കെ നിനക്കുള്ള വിഷയങ്ങളാണ് .
നിന്റെ ജീവിത നിമിഷങ്ങളിൽ
വിജയത്തിന്റെ വെന്നിക്കൊടി
നാട്ടാൻ പാകത്തിലുള്ള വിഷയങ്ങൾ .
അറിവിന്റെ ലോകങ്ങളിലൂടെ
നിന്നെയും വഹിച്ചു പോവുന്ന വിഷയങ്ങൾ .
പക്ഷെ നീ നിന്റെ ചിന്തകളിലേക്ക് ഒന്ന് നോക്ക് .
നീ ചിതിക്കുന്ന വിഷയങ്ങൾ
നിന്റെ മനസ്സിനെ നന്മയുടെ പക്ഷത് പിടിച്ചു നിർത്തുന്നുണ്ടോ ?
ഈശ്വരനിലുള്ള പൂർണമായ
അർപ്പണത്തിന് ആ വിഷയങ്ങൾ പ്രേരിപ്പിക്കുന്നുണ്ടോ .
മറ്റുള്ളവരോടുള്ള വിദ്വേഷത്തിലും അസൂയകളിലും
അലസതകളിലും വ്യക്തി പൂജകളിലും
നിന്റെ ചിന്താ വിഷയങ്ങൾ ഒതുങ്ങിനിൽക്കുകയല്ലേ .
നീ നല്ലതുമാത്രം ചിന്തിക്കുക .
അതിനായി നല്ല വിഷയങ്ങൾ കണ്ടെത്തുക .
നിന്നെ മലിനമാക്കുന്ന
ചിന്താ വിഷയങ്ങളെ വർജ്ജിക്കുക .

പദവി khaleelshamras

നിനക്ക് ലഭിച്ച പദവി
പെരുമ നടിക്കാനുളളതല്ല
മറിച്ച് എളിമ കാണിക്കാനുളളതാണ്‌ .
നിനക്ക് പൊങ്ങച്ചം
കാണിക്കാനും
വലിയവനെന്നു നടിക്കാനുമുള്ളതല്ല പദവി .
പദവി നിനക്ക് തരുന്നത്
ഭാരിച്ച ഉത്തരവാദിത്വമാണ് .
ഒരു ജനതയെ
തട്ടിയുണർത്താനും
അവർക്ക് ശരിയായ ദിശകാണികകാനുമുള്ള ഉത്തരവാദിത്വം .


അറിവ് khaleelshamras my diary

എന്നോ വരാനിരിക്കുന്ന 
ഒരു നിമിഷത്തിന്റെ കൈകളാൽ കോരിയെടുക്കാനുള്ളതല്ല അറിവ് 
മറിച്ച് 
അത് ഈ നിമിഷം കോരിയെടുക്കാനുള്ളതാണ് .
നിന്റെ സംസാരത്തിന്റെ അടിസ്ഥാനം അറിവായിരിക്കണം .
പല പരിഹസിക്കപെടുന്ന വിഷയങ്ങളുടേയും 
അടിസ്ഥാനം അറിവായിരിക്കില്ല .
അതുകൊണ്ട് അവയിൽ പഠിക്കാനുള്ള 
വിഷയം കണ്ടെത്തുക .
അങ്ങിനെ 
തിരുത്താനും പകർത്താനുമുള്ള 
അവസരങ്ങൾ സൃഷ്ട്ടിക്കുക .

Tuesday, November 25, 2014

ഫ്ലാഷ്ബാക്ക് khaleelshamras my diary

നിന്റെ മരണ നിമിഷത്തിൽ നിന്നും
പിറകോട്ട് നോക്ക് .
നീ ജീവിക്കുന്ന ഈ നിമിഷങ്ങളൊക്കെ
അവിടെ കാണുന്നില്ലേ .
നീ കാണിച്ച അലസതകളും ,
നീട്ടിവെക്കലുകളും
സൃഷ്ടിച്ച
ശൂന്യതകൾ
അവിടെ കാണുന്നില്ലേ ?
മറ്റുള്ളവരോട്
നിനക്ക് തോണിയ അസൂയകളും
വിദ്വേഷങ്ങളും
ആ നിമിഷങ്ങളിൽ പുരട്ടിയ
അഴുക്ക് നീ കാണുന്നില്ലേ .
അൽപ്പമായെങ്കിലും നീ നേടിയ അറിവുകൾ ,
കാട്ടിയ കരുണ ,
ക്ഷമ
ഇവയൊക്കെ നിന്റെ ചില നിമിഷങ്ങളെ
ധന്യമാക്കിയത് നീ കാണുന്നില്ലേ .
ഇനിയെങ്കിലും
മരണം വിവരിക്കാൻ പോവുന്ന ഫ്ലാഷ്ബാക്ക്
സുന്ദരമാവാൻ
അറിവിന്റേയും ,കരുണയുടേയും സമാധാനത്തിന്റെയും
വഴിയിൽ ഉറച്ചു നിൽക്കുക .

Saturday, November 22, 2014

സഞ്ചരിച്ച വഴികളിലേക്ക് khaleelshamras

നീ സഞ്ചരിച്ച വഴികളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്ക് .
നിന്റെ നല്ലൊരു നാളെക്കായിയുള്ള
കാത്തിരിപ്പുകൾ
ആ വഴികളിൽ സൃഷ്ട്ടിച്ച ഘർത്തങ്ങളിലേക്ക് നോക്ക് .
ആ കാത്തിരിപ്പുകൾ
ആ നിമിഷങ്ങളെ
അർത്ഥശൂന്യമാക്കി എന്നതല്ലാതെ
ഒരു നല്ല നാളെയേയും
കൊണ്ടുവന്നില്ല .
അന്ന് കാത്തിരിക്കാതെ
പ്രവർത്തി തുടങ്ങിയിരുന്നുവെങ്കിൽ
അവിടെ നിനക്ക് വിജയം
കാണാൻ കഴിഞ്ഞേനെ ..
നിന്റെ മനസ്സിൽ തോണിയ അസൂയകളും
ആരെയൊക്കെയോ ശത്രുപക്ഷത് നിർത്തി
അവരെ കുറിച്ചുള്ള നിന്റെ ചിന്തകളും
അവർക്കാർക്കും ഒരു ഉപദ്രവവും
സൃഷ്ട്ടിച്ചില്ല .
അവ നിന്റെ മനസ്സമാധാനം തല്ലിക്കെടുത്തി  .
നിനക്ക് ഒരുപാട് ഒരുപാട് സമയം
അനുഗ്രഹമായി ലഭിച്ചു .
ഒരുപാട് നന്മകൾ ചെയയാനും
അറിവ് നേടാനുമുള്ള
അവസരങ്ങളെ ഉപയോഗപെടുത്താതെ
മടിയനായി ജീവിച്ചു .
ഇനിയൊരിക്കലും
ഈ വഴിയിലേക്ക് തിരികെ ഒരു യാത്രയില്ല .
പക്ഷെ നിന്റെ ഈ നിമിഷം
ഇപ്പോഴും നിനക്ക് മുന്പിലുണ്ട് .
ഈ നിമിഷം നീ ജീവിക്കുക .
നിന്റെ മരണമെന്ന അന്ത്യ നിമിഷത്തിൽനിന്നും
ഒരു നാൾ നിനക്ക് വീണ്ടും പിറകോട്ട് nokkendathundu.

അടിമ my diary khaleelshamras

നീ സൃഷ്ട്ടികൾ ആരുടേയും അടിമയല്ല ,
നിന്റെ അടിമത്വം സൃഷ്ട്ടാവിന് മാത്രമാണ് .
എന്നിട്ടും സത്യം തുറന്നുപറയാൻ
നീ ഭയക്കുന്നു വെങ്കിൽ .
ദൈവം അധികാരമെന്ന പതവി നല്കി
പരീക്ഷിക്കുന്ന ഒരു സൃഷ്ട്ടിയേയോ
അല്ലെങ്കിൽ ഒരു സംഘത്തേയൊ
നീ ഭയപ്പെടുന്നുവെങ്കിൽ ,
അല്ലെങ്കിൽ
സത്യം തുറന്നു പറഞ്ഞാൽ കിട്ടുന്ന
അനശ്വര സ്വൊർഗത്തേക്കാൾ
ഈ ഭൂമിയിലെ പദവിയും
പ്രതാപവുമാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ .
നീ സ്വൊയം മനസ്സിനോട് ചോദിച്ച് നോക്ക് .
നീ ഒരു സ്രിഷ്ടിക്ക്
അടിമപ്പെട്ടുപോയിട്ടുണ്ടോ എന്ന് .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
അണുവും കോശവും
നിന്നേക്കാൾ ശക്തരായിട്ടും
ഒരു സൃഷ്ട്ടാവിന്റെ
വിധിവിലക്കുകൾ പാലിച്ച് ,
സൃഷ്ട്ടാവിനു മാത്രം അടിമപ്പെട്ടു ജീവിക്കുന്പോൾ
നീ മാത്രം എന്തേ ഇങ്ങിനെ
നിന്റെ മനസ്സിനെ മറ്റു സൃഷ്ടികൾക്ക്
അടിമപ്പെടുത്തുന്നു .രക്ഷ. Khaleelshamras my diary

നിന്റെ വാക്കുകളിൽ അഭദ്ധം സ്വൊഭാവികമാണ് .
പറയുന്നതിന് മുന്പ്
ശ്രദ്ധിക്കണമായിരുന്നു .
ഇനി പരഞ്ഞുപോയെങ്കിൽ
മാപ്പുപറയുക .
ഇവിടെ തെറ്റ് ആര് ചെയ്താലും
അതിനെ ന്യായീകരിക്കാൻ
 നിനക്ക് അർഹതയില്ല .
എപ്പോഴും നേരിന്റെ
പക്ഷത്ത് നിൽക്കുക .
നിന്റെ വാക്ക്
നേരിനെ ന്യായീകരിക്കാൻ
ഉപയോകപെടുത്തുക .
കാരണം ഇവിടെ നിനക്കാരേയും
രക്ഷപ്പെടുത്താനില്ല ,
നിന്നെ സ്വൊയമല്ലാതെ .
നേരിന്റെ ,നീധിയുടെ ,സമാധാനത്തിന്റെ
ഏകനായ ഈശ്വരനിലുള്ള പൂർണ
സമർപ്പണത്തിന്റെ പാഥയിലേ
രക്ഷയുള്ളൂ .

Wednesday, November 19, 2014

നിന്നെ പരീക്ഷിക്കാൻ khaleelshmaras

ഈ സുപ്രഭാതത്തിൽ
നിന്റെ ജീവിതയാത്ര
തുടങ്ങുകയാണ്
മാഞ്ഞുപോവേണ്ട നിമിഷങ്ങളിലൂടെ
ഒരു യാത്ര .
പലരും എവിടെയോ
നാവിൽ ഒരുപാട് വാക്കുകളുമായി
നിന്നെ കാത്തിരിക്കുന്നു .
നിന്നെ നോവിക്കാൻ പാകത്തിലുള്ള
ഒരുപാട് വാക്കുകൾ .
നിന്നെ പരീക്ഷിക്കാൻ
വേണ്ടിയുള്ള ഒരുപാട് കാഴ്ച്ചകൾ
നിനക്കായി കാത്തിരിക്കുന്നു .
ചുറ്റും പ്രശ്നങ്ങളാണ് നിന്നെ കാത്തിരിക്കുന്നത് .
ആ പ്രശ്നങ്ങളൊക്കെ
നിന്നെ തളർത്താനുള്ളതല്ല .
മറിച്ച്‌ അതിലൂടെ
നിന്റെ മനസ്സിന്റെ
ശാന്തി നീ വലിച്ചെറിയുന്നോ
എന്ന് പരീക്ഷിക്കുകയാണ് .
ഏകനായ ഒരീശ്വരനിൽ
എല്ലാമെല്ലാം സമർപ്പിച്ച്‌ തന്നെയാണോ
മുന്നേറുന്നത് എന്ന് പരീക്ഷിക്കാൻ .
നീ നന്മയുടെയും സമാധാനത്തിന്റെയും
പക്ഷത് നിലനിൽക്കുന്നോ എന്ന് ഉറപ്പിക്കാൻ .
അതുകൊണ്ട് മായുന്ന ഒരു  നിമിഷവും
നിന്റെ മനസമാധാനം തകർക്കരുത് .
ക്ഷമിക്കേണ്ടയിടങ്ങളിൽ ക്ഷമിക്കുക .
സമാധാനം കൈമാറുക .
മനസ്സിനെ ഉറപ്പ്പിച്ചു നിർത്തുക .

വാക്ക് khaleelshmaras

നമ്മുടെ പരസ്പര കൂടി കാഴ്ച്ചയിൽ 
ഞാൻ നിനക്കൊരു വാക്ക് സമ്മാനിച്ചു .
അത് നിന്റെ കാതിലൂടെ 
ആത്മാവിലേക്ക് പ്രവേശിച്ചു .
ആ വാക്ക് ഒരഗ്നിയായി 
നിന്റെ ആത്മാവിനെ കത്തിയെരിയിച്ചു .
ആ വാക്ക് 
നിന്റെ കുറവുകളെ കുറിച്ചായിരുന്നു .
നിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാതെ 
കുറവുകളെ എടുത്തുപറയാൻ 
എന്നെ പ്രേരിപ്പിച്ചത് 
നിന്റെ കുറവുകൾ അല്ലായിരുന്നു 
മറിച്ച്‌ നിന്റെ കഴിവുകളോട് 
എനിക്ക് തോണിയ അസൂയയായിരുന്നു .
എന്റെ മനസ്സിന്റെ കാപട്ട്യം 
മനസ്സിലാക്കാൻ നിനക്ക് കഴിയാതിരുന്നതിനാൽ .
ഞാൻ നിന്റെ കാതിലിട്ട 
വാക്കിൽ നീ സ്വൊയം സമർപ്പിക്കുകയായിരുന്നു .


സത്യാന്വേഷണം khaleelshmaras my diary

നിനക്കൊരു ലക്ഷ്യമുണ്ട് .
ആ ലക്ഷ്യത്തിലെ
വഴികാട്ടികളായി
നിന്റെ വഴിയിൽ
ആരൊക്കെയോ ഉണ്ട് .
പക്ഷെ പലപ്പോഴായി
ഈ വഴികാട്ടികൾ
നിന്റെ ലക്ഷ്യമായി പോവുന്നു .
നിന്റെ ലക്ഷ്യത്തിന്
അവരുടെ നാമങ്ങൾ
ചാർത്തിപോവുന്നു .
ലക്ഷ്യത്തിലെത്താൻ
ഇനിയും നീ യാത്ര ചെയ്യേണ്ടിയിരിക്കുന്നു .
വഴികാട്ടികളിൽ യാത്ര തളച്ചിടാതെ
നിന്റെ സത്യാന്വേഷണം തുടരുക .

മായുന്ന നിമിഷങ്ങൾ khaleelshmaras

മാഞ്ഞു പോവുന്ന ദ്രശ്യങ്ങളാണ്
നിന്റെ ഈ നിമിഷങ്ങൾ .
നീ പറഞ്ഞ വാക്കും ,
ചിന്തിച്ച ചിന്തകളും
പ്രവർത്തികളും
എല്ലാമെല്ലാം
മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ് .
ആ മാഞ്ഞുപോവുന്ന
നിമിഷങ്ങളിലൊന്നിലും .
നിന്നെയോ മറ്റുള്ളവരേയോ
നോവിച്ചതൊന്നും
നിന്നിൽനിന്നുമുണ്ട്ടാവരുത് .
മായുന്ന നിമിഷങ്ങൾ
മറ്റുള്ളവരുടേയോ നിൻറെയോ ജീവിതത്തിൽ

മായാത്ത മുറിവേൽപ്പിച്ചതാവരുത് .

Saturday, November 15, 2014

പൊലിഞ്ഞ സൊപ്നം khaleelshmaras

ആ കുഞ്ഞ് മരിച്ചു കിടക്കുന്നു .
ഒരു പിതാവിന്റേയും മാതാവിന്റേയും
സൊപ്നമാണ് ഇവിടെ പൊലിഞ്ഞു കിടക്കുന്നത് .
കണ്ടവരൊക്കെ ഒരിളം തേങ്ങൽ
മനസ്സിന് സമ്മാനിച്ച്
തിരിച്ചു പോയി ,
അവരവരുടേതായ ലോകത്തേക്ക് .
ആ കുട്ടിയെ തട്ടിയെടുത്ത
മരണം അവരുടെ അടുത്തും
ഉണ്ടെന്ന സത്യം മറന്ന്
അനശ്വരമായ സൊപ്നങ്ങളുടെ ലോകത്തേക്ക് .
പകപോക്കലിന്റേയും വിദ്വേഷത്തിന്റേയും
ലോകത്തേക്ക് .

കപട മനസ്സിനുടമ khaleelshmaras

നിന്റെ മുന്പിൽ നിൽക്കുന്ന
ഈ മനുഷ്യനെ സൂക്ഷിച്ചു നോക്ക് .
ഞാനൊരു വലിയവനാണെന്ന് അഹങ്കരിച്ച്‌ ,
മറ്റുള്ളവരെയൊക്കെ അസൂയയോടെ നോക്കി ,
വേണ്ടാത്തത്‌മാത്രം ചിന്തിച്ച് ,
മറ്റുള്ളവരുടെ പരാജയം ആശിച്ച് ,
മറ്റുള്ളവരെ പരിഹസിച്ച്‌
നിനക്ക് മുന്പിൽ നിൽക്കുന്ന
ആ മനുഷ്യൻ മറ്റാരുമല്ല മറിച്ച്
നിന്റെ സ്വൊന്തം ആത്മാവും
മനസ്സും ചിന്തയും
തന്നെയാണ് .
ആ ഒരു കപട മനസ്സിനുടമയായ
ശരീരത്തെയാണ്
ജനം നല്ലവനെന്ന് വാഴ്തുന്നതെങ്കിൽ .
നീ അവരെ വഞ്ചിക്കുകയാണ് .


സമാധാനം khaleelshamras

നിന്റെ സുപ്രഭാതം സമാധാനത്തിൽ തുടങ്ങുക .
നിന്റെ മനസ്സിന് സമാധാനത്തിന്റെ
വർണങ്ങൾ നൽകി അലങ്കരിക്കുക .
പിന്നെ നീ നിനക്കായി
നിശ്ചയിക്കപെട്ട സമയത്തിലേക്ക് പ്രവേശിക്കുക .
അവിടെ നീ കണ്ടുമുട്ടുന്നവരോക്കെയും നിന്നിൽനിന്നും
ഒന്നേ ആഗ്രഹിക്കുന്നുള്ളൂ
അത് സമാധാനമാണ് .
നന്മയായി ,കരുണയായി ,
അറിവായി ,നല്ലവാക്കായി
നീ അവർക്കൊക്കെ
സമാധാനം സമ്മാനിക്കുക .

Friday, November 14, 2014

ശവത്തിൽ കുത്തി khaleelshmaras

ശവത്തിനേയും നീ വെറുതെ വിടില്ലേ .
ഒരു നിമിഷത്തിൽ
മരിച്ചു ശവമാവേണ്ടവർ തന്നെയല്ലേ
നിനക്ക് ചുറ്റുമുള്ളവരും നീയും .
അപ്പോൾ മരണത്തിലേക്ക്
കുതിച്ചു പായുന്ന
മനുഷ്യർക്ക്‌
ഒരിറ്റു ദയ ,
നല്ലൊരു പുഞ്ചിരി ,
നല്ലൊരു വാക്ക്
അറിവ്
ഇതൊക്കെയല്ലേ നീ സമ്മാനിക്കേണ്ടത് .
അല്ലാതെ അവർക്കിഷ്ടമില്ലാത്ത വാക്ക് വിളിച്ച് ,
അവരിലെ ഗുണങ്ങളെ അസൂയകൊണ്ട് നോക്കി
നോവിക്കുകയാണോ വേണ്ടത് .

നവന്പർ 14 നമ്മോട് പറഞ്ഞത് .ദ്ര khaleelshmaras md

നവന്പർ 14 നമ്മോട് പറഞ്ഞത് .ദ്ര khaleelshmaras md 
 
        നവന്പർ 14 ലോക പ്രമേഹ ദിനമായി ആചരിക്കപെട്ടു .ആരോഗ്യപരമായ ജീവിതവും പ്രമേഹവും എന്ന വിഷയത്തിലുള്ള മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ഒരു കാംപയിനിങ്ങിന്റെ തുടക്കമായിട്ടാണ് ഈ വർഷത്തെ പ്രമേഹ ദിനം ആചരിക്കുന്നത് .ലോകത്ത് മരണത്തിലേക്ക് നയിക്കുന്ന രോഗ കാരണങ്ങളിൽ അഞ്ചാം സ്ഥാനത്ത് ആണ് പ്രമേഹം .1000 രത്തിൽ 102 മരണങ്ങൾക്ക് പ്രമേഹം ഒരു കാരണമാണ് .സ്ത്രീകളിൽ 89.ആദ്യത്തെ നാലുകാര്യങ്ങൾക്കുകൂടി വിഷയവുമായി ബന്ധമുള്ളതിനാൽ ഇവിടെ കുറിക്കുന്നു .അമേരിക്കയിലെ കണക്കാണിത് .പുകവലിയാണ് ഒന്നാം സ്ഥാനത് .1000 ത്തിൽ 248 .രക്ത സമ്മർദ്ധമാണ്  രണ്ടാം സ്ഥാനത്ത് .1000 ത്തിൽ 164 .അമിതവണ്ണം 1000 ത്തിൽ 114ഉം .വ്യായാമമില്ലായ്മ 88 ഉം മരണങ്ങൾക്ക് കാരണമാവുന്നു (ഈ വിഷയത്തിൽ മറ്റൊരു ലേഖനം പ്രതീക്ഷിക്കുക ).
     ഈ ലോക പ്രമേഹ ദിനം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ സന്ദേശം  .പ്രമേഹവും ആരോഗ്യപരമായ ജീവിത ശൈലിയും എന്നതാണ് .
     382 മിലല്യൻ പ്രമേഹ രോഗികൾ ഇന്ന് ഭൂമുകത്ത്ണ്ടെന്നാണ് കണക്കുകൾ പറയുന്നത് .ഈ രീതി തുടർന്നാൽ 2035 ആവുന്നതോടുകൂടി 500 മില്ല്യൻ കവിയും .10ൽ ഒരാൾ പ്രമേഹ രോഗിയായിരിക്കും .അതുകൊണ്ട് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പ്രമേഹം തടയൽ അനിവാര്യമാണ് .യുദ്ധകാലാടിസ്താനത്തിൽ പ്രമേഹം തടയാനുള്ള നടപടികൾ സ്വീകരിച്ചേ പറ്റൂ .
     ഈ കാംപയിനിങ്ങിനെ പ്രധാന സന്ദേശങ്ങൾ.
  1 ......,ആരോഗ്യകരമായ ഭക്ഷണ രീതി ശീലിക്കുക .
   2 .....ആരോഗ്യകരമായ ഭക്ഷണം ശരിയായി തിരഞ്ഞെടുക്കുക .
   3.....,ആരോഗ്യകരാമായ ഭക്ഷണ രീതി പ്രഭാത ഭക്ഷണത്തോടെ തുടങ്ങുക . 
  
ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക .
   
   

   
       

Sunday, November 9, 2014

ജീവിതമെന്ന വാഹനം MY DIARY KHALEELSHAMRAS

ഇത് നിന്റെ ജീവിതമെന്ന വാഹനമാണ് .
നീയാണ് ഇതിന്റെ ഡ്രൈവർ .
നീ ചെയ്യുന്ന ഓരോ പ്രവർത്തിയും
നീ അലോചിച്ചുകൊണ്ടിരിക്കുന്ന ചിന്തകളുമാണ്
ഇതിലെ യാത്രികർ .
ഇതിലാരൊക്കെ യാത്രചെയ്യണമെന്ന്  തീരുമാനിക്കാനുള്ള
സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
ടിക്കറ്റ് എടുക്കാതെ
നിന്നെ വഞ്ചിച്ച് ,
നിന്റെ വാഹനത്തെ കൊള്ളയടിച്ച്
യാത്രചെയ്യുന്ന ഒരുപാട്
യാത്രക്കാർ ഈ വാഹനത്തിലുണ്ട് .
അവരെ കണ്ടെത്തി
എത്രയും പെട്ടെന്ന് ഇറക്കിവിടുക /.


Friday, November 7, 2014

ഭക്തി khaleelshamras my diary

നിന്റെ ഏകാന്തതയിൽ
നീ ഭക്തിയുടെ
ടാങ്കിൽനിന്നും
ജീവിതമാവുന്ന എഞ്ചിനിൽ
ഇന്ധനം നിറക്കുക .
പിന്നീട് നീ സമൂഹത്തിൽ
ഇറങ്ങിച്ചെല്ലുക .
സമൂഹത്തിന്
വേണ്ടത് ഇന്ധനമോ എഞ്ചിനോ അല്ല
ആ ഇന്ധനം നൽകിയ കരുത്തിൽ
പ്രവർത്തിച്ച എഞ്ചിൻ മൂലം പ്രവർത്തിച്ച
നീയെന്ന ജീവിക്കുന്ന മെഷിൻ ആണ് .
നീതിയുടേയും ,സ്നേഹത്തിന്റേയും
അറിവിന്റേയും
പ്രവർത്തികളാണ് .

ഈ നിമിഷം khaleelshamras my diary

നീ ജീവിക്കുന്ന ഈ നിമിഷത്തിനായി
സ്വൊപ്നങ്ങൾ നെയ്തവർ
തന്നെയായിരുന്നു
ഇന്നലെ മരണപെട്ടവരും .
നല്ലൊരു നാളെക്കായി കാത്തിരുന്നവർ ,
ജീവിക്കുന്ന നിമിഷങ്ങളാവുന്ന
രത്നക്കല്ലുകളുടെ മൂല്യം മനസ്സിലാക്കാതെ
ഒരു മൂല്യവും ഇല്ലാത്ത
ഏതോ തിളങ്ങുന്ന കല്ലുകൾ
തേടി അലഞ്ഞവർ .
മരണം ഇനിയും
വന്നണഞ്ഞില്ലാത്ത നീ
അത് വന്നെത്തും മുന്പേ
നീ ജീവിക്കുന്ന നിമിഷത്തിന്റെ
മൂല്യം മനസ്സിലാക്കുക ,
അറിവായി ,
സ്നേഹമായി ,
സേവനമായി
ഈ നിമിഷത്തെ
കാരുണ്യാവാനായ ഒരു
ദൈവത്തിനുള്ള സമർപ്പണമാക്കുക .

Thursday, November 6, 2014

പരീക്ഷണ വസ്തുക്കൾ.my diary khaleelshamras

ഓരോരുത്തർക്കും ലഭിക്കപ്പെട്ട
പദവിയും സന്പാത്യവും
അവരവർക്കുള്ള പരീക്ഷണ വസ്തുക്കൾ മാത്രമാണ് .
അതിൽ എത്രമാത്രം
നീതി പുലർത്തുന്നുവെന്ന് പരീക്ഷിക്കാൻ .
നിനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം
നിന്നെ പരീക്ഷിക്കാനുള്ളതാണ് .
മറ്റുള്ളവർക്ക് ലഭിച്ചിട്ടുള്ള
പരീക്ഷണ വസ്തുക്കളെ
നോക്കി നീ അസൂയപെടേണ്ട .
നിന്റെ പരീക്ഷണങ്ങൾക്ക്
ശരിയുത്തരങ്ങൾ
കണ്ടെത്തുക .
നീതി പാലിക്കുക
എല്ലാവരേയും സ്നേഹിക്കുക
സമാധാനം വ്യാപിക്കുക .
കളവും തിന്മയും
ഉപേക്ഷിക്കുക .

Sunday, November 2, 2014

പറയുന്ന വാക്കും കേൾക്കുന്ന ശബ്ദവും khaleelshamras

പറയുന്ന വാക്കും കേൾക്കുന്ന ശബ്ദവും
നിന്റെ മനസ്സിന് സംതൃപ്തി നൽകിയവയാവണം .
ആ സംതൃപ്തി നിനക്ക് ലഭിക്കുന്നില്ലെങ്കിൽ
നീ മൌനിയാവുക .
വാർത്തകൾ കേട്ടുകൊണ്ടേ യിരിക്കും .
കേട്ട വാർത്തകളെ
നിന്റെ മനസ്സമാധാനം തല്ലികെടുത്തിയ
ചാട്ടവാർ ആക്കാതിരിക്കുക .
നിന്റെ നാവ് ചലിച്ചുകൊണ്ടേയിരിക്കും
അതിൽനിന്നും അടർന്നു വീഴുന്ന ഒരു വാക്കും
മറ്റുള്ളവരുടെ മനസ്സുകൾക്ക്
മുറിവേൽപ്പിച്ച കത്തിയാവരുത് .വ്യത്യാസം khaleelshamras boy diary

നിന്റെ ഇന്നലെകൾ മരിച്ചിരിക്കുന്നു .
അവിടെ നിനക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചോർത്ത്
ഈ ഇന്നിനെ നഷ്ടപെടുത്താതിരിക്കുക .
ജീവിക്കുന്ന മനുഷ്യനും
മരിച്ച മനുഷ്യനും തമ്മിലുള്ള
അതേ വ്യത്യാസം
നിന്റെ ഇന്നലെകളും ഇന്നും തമ്മിലുണ്ട് .
നിന്റെ ഈ ഇന്നിൽ
ഭാഹ്യ സ്വധീനങ്ങളിലുന്നും നഷട്ടപെട്ടുപോവാത്ത
സമാധാനവുമായി
നീ ജീവിക്കുക .

വിടവാങ്ങൽ khaleelshamras

ഇതോരുപക്ഷെ നിങ്ങൾക്കിടയിലെ
അവസാന കൂടിക്കാഴ്ച്ചയാവാം .
സ്വൊന്തം മരണത്തിലേക്ക്
നടന്നു നീങ്ങുന്ന
നിങ്ങൾക്കിടയിൽ എന്തിന് ഒരനൈക്യം .
എന്തിനു ഞാനാണ് വലിയവനെന്ന്
പരസ്പരം ഒരു പെരുമ നടിക്കൽ .
മരണത്തിലേക്കുള്ള യാത്രികരായ
നിങ്ങൾക്ക്
മരണം വരെ ഓർക്കാൻ
എന്തെങ്കിലും നന്മനിറഞ്ഞൊരു സമ്മാനം
പരസ്പരം കൈമാറുകയായിരുന്നു വേണ്ടത് .
നന്മയുടെ വിഷയങ്ങളിൽ
ഒന്നിച്ച്
സ്നേഹത്തോടെ തെറ്റുകളെ തിരുത്തി
പുഞ്ചിരി കയ്മാറി ഒരു
വിടവാങ്ങൽ ആയിരുന്നു വേണ്ടത് .

Saturday, November 1, 2014

ആത്മാവെന്ന നിധി khaleelshamras my diary

ആത്മാവെന്ന ഏറ്റവും വിലപ്പെട്ട നിധി
കാത്തുസൂക്ഷിച്ച ആവരണം മാത്രമാണ് നിന്റെ ശരീരം .
അതിന്റെ സുഗന്ധം മാത്രമാണ് നിന്റെ
ശരീരത്തിന്റെ ഭംഗി .
ആത്മാവില്ലാത്ത മരണമണിഞ്ഞ
ശരീരത്തിന്റെ മണം ദുർഗന്ധമാണ് .
അതുകൊണ്ട് നീ നിന്റെ
ആത്മാവിലേക്ക് നോക്കുക .
അതിന്റെ പരിമളം
നിലനിർത്തുക .
അതിന്റെ നിത്യ യൌവനം
കാത്തുസൂക്ഷിക്കുക .
അസൂയയുടെയും പകയുടേയും
രോഗങ്ങൾ പരത്തി
അതിന്റെ ആരോഗ്യം
കളഞ്ഞുകുടിക്കാതിരിക്കുക .
ആത്മാവിനെ ചിന്തകളിലൂടെ
സർവേശ്വരന് മുമ്പിൽ സമർപ്പിക്കുക .
അത് സമാധാനമായി ,
കരുണയായി
നന്മനിറഞ്ഞ പ്രവർത്തികളായി .
സമൂഹത്തിനുള്ള
നിന്റെ ജീവിതോപഹാരമാക്കുക .
നീ കാത്തിരിക്കുന്ന
ഒരനശ്വര ലോകത്ത്
സ്വൊർഗത്തിലേക്കുള്ള
കവാടവുമാക്കുക .

ഈ ഒരു നിമിഷം.

ഈ ഒരു നിമിഷം നീ ജീവനോടെ ഉള്ള നിമിഷം സന്തോഷിക്കാനും സ്നേഹം കൈമാറിനും അറിവ് നേടാനും മാത്രമുള്ളതാണ്. അതിനു വിരുദ്ധമായ ഒരു ജീവിതമാണ് നീ ...